Categories
Latest news main-slider Other News

മുൻകാല കോൺഗ്രസ് പ്രവർത്തകനും മൊട്ടംചിറ വിഷ്ണു ക്ഷേത്ര ഭരണ സമിതിയുടെ ധീർഘകാല പ്രസിഡണ്ടുമായ പൂച്ചക്കാട് തായൽ തൊട്ടിയിലെ കെ.പി.വാസു (79) നിര്യാതനായി

കെ.പി.വാസു തൊട്ടി (79) നിര്യാതനായി

പൂച്ചക്കാട് : തായൽ തൊട്ടിയിലെ പരേതരായ കുഞ്ഞമ്പുവിന്റെയും കുഞ്ഞമ്മാറ് അമ്മയുടെയും മകൻ കെ.പി.വാസു (79) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. പൂച്ചക്കാട് മൊട്ടംചിറ വിഷ്ണു ക്ഷേത്ര ഭരണ സമിതിയുടെ ധീർഘകാലം പ്രസിഡണ്ടായിരുന്നു.

ഭാര്യ :ഓമന മക്കൾ :സതീഷ് (വയറിംഗ്), ബിന്ദു, മിനി, ബബീഷ് (ഇന്റീരിയർ വർക്ക്)

മരുമക്കൾ : ശ്രീമ, രാമചന്ദ്രൻ, ശേഖരൻ അരവത്ത്, പ്രിയ

സഹോദരണൾ : ലക്ഷ്മി, നാരായണി പുല്ലൂർ, കൃഷ്ണൻ

ശവസംസ്ക്കാരം നാളെ (ഏപ്രിൽ 12)

Categories
Other News

കോൺഗ്രസ്‌ നേതാവിന്റെ വധശ്രമത്തിൽ പിന്നിൽ ഗൂഡാലോചന യൂത്ത് കോൺഗ്രസ്

കോൺഗ്രസ്‌ നേതാവിന്റെ വധശ്രമത്തിൽ പിന്നിൽ ഗൂഡാലോചന: യൂത്ത് കോൺഗ്രസ്‌

ഇന്ത്യൻ നാഷനൽ കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയും കുറ്റിക്കോൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ,

എച്ച് വേണുവിനെ കൊലപ്പടുത്തുവാനുള്ള ശ്രമത്തിന്റെ പിന്നിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന് യൂത്ത് കോൺഗ്രസ്‌. പുളുവിഞ്ചി പ്രദേശത്ത് ഏറെ സ്വാധീനമുള്ള നേതാവാണ് വേണു. ഇതിന് മുമ്പും അദ്ദേഹത്തെ ആക്രമിക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. പഞ്ചായത്തിലെ റോഡ് വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ പ്രതിരോധത്തിലായ സിപിഎം പ്രാദേശിക നേതൃത്വം പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്, യാതൊരു പ്രകോപനം ഇല്ലാത്ത പ്രദേശത്ത് ഇതുപോലെയുള്ള അക്രമങ്ങൾ ആസൂത്രിതമാണ്. പ്രദേശവാസികൾ പിടികൂടി പോലീസിനെ ഏല്പിച്ച സിപിഎം ഗുണ്ടകളെ പോലീസ് സ്റ്റേഷനിൽനിന്ന് ഇറക്കുന്നതിന് രാത്രി ഏറെ വൈകി സ്റ്റേഷനിൽ കാവൽനിന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും, ഇനിയും പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതിരോധത്തിനു യൂത്ത് കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വസന്തൻ ഐ എസ് പ്രസ്താവനയിൽ അറിയിച്ചു

Categories
Other News Uncategorised

എൻ,സി,പി നേതാക്കൾക്ക് സ്വീകരണം നൽകും


എൻ,സി,പി നേതാക്കൾക്ക് സ്വീകരണം നൽകും
ഉദുമ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി NCP പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലയിൽ നിന്നുള്ള സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾക്കും, പോഷക സംഘടന ഭാരവാഹികൾക്കും, പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാനും, പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് കമ്മിറ്റി പോഷക സംഘടനാ ഭാരവാഹികളെ തെരഞ്ഞെടുക്കാനും, തുടർന്ന് നഗരത്തിൽ പ്രകടനം നടത്തുവാൻ ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.നവംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പള്ളിക്കര ബീച്ച് പാർക്ക് ഓഡിറ്റോറിയത്തിൽ .
പാലക്കുന്നിൽ ചേർന്ന എൻസിപി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇടി മത്തായി അധ്യക്ഷതവഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസഫ് വടകര, കാസർകോട് നിയമസഭാ മണ്ഡലം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ, ബ്ലോക്ക് കമ്മിറ്റി ട്രഷറർ ചന്ദ്രൻ, സതീശൻ, വർക്കി തുടങ്ങിയവർ പ്രസംഗിച്ചു ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ പള്ളം സ്വാഗതവും യൂത്ത് കമ്മിറ്റി കോഡിനേറ്റർ മനോജ് കുമാർ നന്ദിയും പറഞ്ഞു

Categories
Kerala Other News

LDF പ്രതിഷേധ പ്രകടനവും പൊതുയോഗവും എം.വി.ജയരാജൻ ഉൽഘാടനം ചെയ്തു

കണ്ണൂർ:ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ,
കണ്ണൂരിൽ എൽ ഡി എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കണ്ണൂർ തെക്കിബസാറിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.പൊതുയോഗത്തിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം.പ്രകാശൻ മാസ്റ്റർ, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി,സിപിഐ കണ്ണൂർ മണ്ഡലം സെക്രട്ടറി കെ എം സപ്ന, എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പി സി അശോകൻ, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി, എൻസിപി കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് കെ കെ രജിത്ത്, തുടങ്ങിയവർ സംബന്ധിച്ചു.സിപിഐ(എം) ഏരിയ സെക്രട്ടറി കെ.പി. സുധാകരൻ സ്വാഗതം പറഞ്ഞു. കേരളാ ഗവർണറും ചാൻസിലറും കൂടെയായ ആരിഫ് മുഹമ്മദ് ഖാന്റെ കോലവും കത്തിച്ചു.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

മെട്രോ യാത്രക്കാര്‍ കൂടി; ഓണാവധി ദിനങ്ങളില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍

കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍.

ഈ മാസം ഒന്നിനാണ് പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കുള്ള മെട്രോ സര്‍വീസ് തുടങ്ങിയത്. രണ്ടിന് 81,747 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പതു മണി വരെ 81,291 പേര്‍ യാത്ര ചെയ്തു.

ഓണത്തിന്റെ അവധി ദിനങ്ങളിലുള്‍പ്പെടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മഴയില്‍ കൊച്ചിയിലെ റോഡുകള്‍ മുങ്ങിയ ദിവസം ഒരു ലക്ഷത്തിനടുത്ത് യാത്രക്കാര്‍ മെട്രോയിലുണ്ടായിരുന്നു. 97,317 പേരാണ് അന്ന് യാത്ര ചെയ്തത്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യയുടെ അവിഭാജ്യഘടകം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജിദ്ദ: വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭാഷയുമുള്ള ലക്ഷോപലക്ഷം ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍. ഇത് ഭാരതത്തിന്റെ നിലനില്‍പ്പിന് അവിഭാജ്യ ഘടകങ്ങളാണെന്നും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍ പുതിയ വിവാദത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഫോറം വെസ്റ്റേണ്‍ റീജിയന്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രാജ്യസഭാഅംഗം സുബ്രമണ്യം സ്വാമി ഏതാനും ദിവസംമുമ്പു സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോവിഡാനന്തരം മാറിയ സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരില്‍നിന്ന് ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി മികച്ച സേവനങ്ങള്‍ നല്‍കുകയാണ് വരാനിരിക്കുന്ന നാളുകളില്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെക്കുന്നതെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ കീഴ്‌ശ്ശേരി പറഞ്ഞു. കോവിഡ് കാലത്ത് സോഷ്യല്‍ ഫോറം നടത്തിയ മികച്ച സേവനങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ പുതുതായി സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നതായും അദ്ദേഹം അറിയിച്ചു.

Back to Top