Categories
Latest news main-slider Sports

പുതിയ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്തേക്കുയർന്ന് ടീം ഇന്ത്യ. വൺ ഡേ, ട്വന്റി ക്രിക്കറ്റുകളിലും ഇന്ത്യ തന്നെ തലപ്പത്ത്

ധരംശാല: ഏറ്റവും പുതിയ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്തേക്കുയർന്ന് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്‌റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയയെ പിൻതള്ളി ഇന്ത്യ ഒന്നാം സ്‌ഥാനത്തേക്ക് കുതിച്ചത്. ഹൈദരാബാദിൽ നടന്ന പ്രഥമ ടെസ്‌റ്റിൽ തോൽവി അറിഞ്ഞതിനു ശേഷം, പരമ്പരയിലെ പിന്നീടുള്ള നാല് മത്സരങ്ങളും അനായാസമായി വിജയിച്ച് ഇന്ത്യ മികച്ച പോരാട്ടം കാഴ്ചവെക്കുകയായിരുന്നു. നിലവിൽ ഐ.സി.സി റാങ്കിംഗിൽ മൂന്നാമതുള്ള ഇംഗ്ലണ്ടിന് 111 പോയിന്റുണ്ട്. ലോക ടെസ്റ്റ‌് ചാംപ്യൻഷിപ് പോയിൻ്റ് ടേബിളിലും ഇന്ത്യയാണ് നിലവിലെ ഒന്നാം സ്ഥാനത്ത്. ഏകദിന, ട്വന്റി20 റാങ്കിങ്ങിലും ഇന്ത്യതന്നെയാണ് തലപ്പത്ത്. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 121 പോയിന്റും രണ്ടാമതുള്ള ഓസീസിന് 118 പോയിന്റുകളുമാണുള്ളത്. ട്വന്റി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് 266 പോയിന്റും ഇംഗ്ലണ്ടിന് 256 പോയിന്റുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ഇന്ത്യയായിരുന്നു ഒന്നാമൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 1-1 ന്റെ സമനില വഴങ്ങിയതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് പോയത്

Categories
Latest news main-slider Sports

അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടം, ഇന്ത്യക്ക് ഒരിക്കൽ കൂടി തോൽവി.

ബെനോനി: ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കുക എന്ന ദൗത്യത്തിനു മുന്നിൽ ഇന്ത്യ ഒരിക്കൽ കൂടി തോൽവി സമ്മതിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കു ശേഷം അണ്ടർ 19 ലോകകപ്പിലാണ് ഇന്ത്യ ഓസീസിനു മുന്നിൽ വീണത്. കപ്പ് നിലനിർത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയത് 79 റൺസിന്റെ മിന്നും വിജയം. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തപ്പോൾ ഇന്ത്യ 43.5 ഓവറിൽ 174 റൺസെടുത്തു പുറത്തായി. അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടമാണ് ദക്ഷിണാഫ്രിക്കയിലെ ബെനോനിയിൽ സ്വന്തമാക്കിയത്. 77 പന്തുകൾ നേരിട്ട് 47 റൺസെടുത്ത ആദർശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി മഹ്‍ലി ബേഡ്മാൻ, റാഫ് മക്മിലൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യൻ നിരയിൽ മുരുകൻ അഭിഷേക് (46 പന്തിൽ 42), മുഷീർ ഖാൻ (33 പന്തിൽ 22), നമൻ തിവാരി (35 പന്തില്‍ 14) എന്നിവരാണ് ആദർശ് സിങ്ങിനെ കൂടാതെ രണ്ടക്കം കടന്ന ഇന്ത്യൻ ബാറ്റർമാർ

Categories
Kasaragod Latest news main-slider Sports

ദുബായിൽ നടന്ന റോ ഏഷ്യൻ പവർലിഫ്റ്റിംഗ് മത്സരത്തിൽ ജില്ലയിലെ മൂന്ന് പേർക്ക് സ്വർണം.

പാലക്കുന്ന് :  ദുബായിൽ നടന്ന റോ ഏഷ്യൻ പവർലിഫ്റ്റിംഗ് മത്സരത്തിൽ ജില്ലയിലെ മൂന്ന് പേർക്ക് സ്വർണം.

മാസ്റ്റേഴ്സ് വിഭാഗം 82.5 കിലോ കാറ്റഗറിയിൽ പ്രദീഷ് മീത്തൽ,75 കിലോയിൽ അനിൽ കുമാർ കിഴക്കുംകര, ജൂനിയർ 48 കിലോയിൽ ശ്രീഹരി മീത്തൽ എന്നിവർ ജേതാക്കളായി.മൂവരും കാഞ്ഞങ്ങാട് സ്വദേശികളാണ്.

ഏഷ്യൻ പവർലിഫ്റ്റിംഗ് മത്സരത്തിൽ സ്വർണം നേടിയ അനിൽകുമാർ, പ്രദീപ് മീത്തൽ, ശ്രീഹരി മീത്തൽ.

Categories
Kerala Latest news main-slider Sports

മാസ്റ്റേഴ്സ് കബഡി ഫെസ്റ്റിൽ ഷണ്മുഖ കൊക്കാൽ ചാമ്പ്യന്മാർ  

പാലക്കുന്ന് :മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ മണ്ഡലങ്ങളിലെ പഴയ കാല കബഡി താരങ്ങളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 40 വയസ്സിന് മുകളിലുള്ള കളിക്കാരെ പങ്കെടുപ്പിച്ച് നടന്ന രണ്ടാമത് മാസ്റ്റേഴ്സ് കബഡി ഫെസ്റ്റിൽ ഷണ്മുഖ കൊക്കാൽ ജേതാക്കളായി. ഓൾഡ് യോദ്ധാ നീലേശ്വരം, റെഡ് സ്റ്റാർ പാലായി യഥാ ക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഏറ്റവും നല്ല കളിക്കാരനായി ഷണ്മുഖ കൊക്കാലിന് വേണ്ടി കളിച്ച കുമാർ പാലക്കാടിനെ തിരഞ്ഞെടുത്തു. മുൻ കേരള കബഡി താരം രാമകൃഷ്ണൻ പള്ളം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തോടനുബന്ധിച്ച് പഴയകാല കളിക്കാരെ ആദരിച്ചു. കെ. വി. ശ്രീധരൻ വയലിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഉമേഷൻ ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. കൺവീനർ ഗണേഷ് കുമ്പള, സെക്രട്ടറി കെ. ടി. പുരുഷോത്തമൻ, സുജാത അച്ചേരി, മൈമൂന,സഫറുള്ള, ചന്ദ്രൻ കൊക്കാൽ, കൃഷ്ണൻ കുതിരക്കോട്, എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider Sports

വിലക്കയറ്റവും ധൂർത്തും നിയന്ത്രിക്കുക.- KTAC

വിലക്കയറ്റവും ധൂർത്തും നിയന്ത്രിക്കുക.- KTA

വിലക്കയറ്റവും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ധൂർത്തും നിയന്ത്രിക്കണമെന്ന് 3-12-23 ന് ചേർന്നകേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് (KTAC) കാസറഗോഡ് ജില്ലാ എക്സിക്യൂട്ടീവ് യോഗം സർക്കാറിനോടാവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പെരളം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മണികണ്ഠൻ പുതിയകണ്ടം സ്വാഗതവും സുനേഷ് പുതിയ കണ്ടം നന്ദിയും പറഞ്ഞു.സംസ്ഥാന വൈസ് പ്രസി.ഗോപാലൻ കളവയൽ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് കുഞ്ഞിരാമൻ ഓളിയക്കാൽ, മോഹനൻ കരിച്ചേരി, ജയരാമൻ കുണ്ടംകുഴി ദീപേഷ് പുതിയ കണ്ടംഎന്നിവർ സംസാരിച്ചു.

Categories
Latest news main-slider Sports

കടലിൽ മാത്രമല്ല, കരയിലും വീര്യം തെളിയിച്ച് കപ്പലോട്ടക്കാരുടെ ഫുട്ബോൾ ടൂർണമെന്റ് എഫ്സി നാവിഗേറ്റർ ചാമ്പ്യന്മാർ

പാലക്കുന്ന് : പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ മർച്ചന്റ് നേവി ജീവനക്കാർ നാവികരെ മാത്രം ഉൾപ്പെടുത്തി നടത്തിയ ഫുട്ബോൾ ടൂർണമെന്റ് കൗതുക കായിക കാഴ്ചയായി. ‘സീമെൻസ് സൂപ്പർ സെവെൻസ് സോക്കർ സീസൺ 3’ എന്നപേരിൽ ജില്ലയിലെ നാവികരെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്തിയത് സീമെൻസ് വാട്സാപ്പ് കൂട്ടായ്മയാണ്‌. പാലക്കുന്ന് പള്ളം കിക്കോഫ് മൈതാനിയിൽ 150 ലേറെ യുവ നാവികർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ കളിക്കാനെത്തി. കപ്പലോട്ടക്കാരുടെ കളി കാണാൻ ഫുട്ബോൾ പ്രേമികളും മൈതാനിയിൽ എത്തിയിരുന്നു . തിരഞ്ഞെടുക്കുപ്പെട്ട 8 ടീമുകൾ ജഴ്സി അണിഞ്ഞു. ഫൈനലിൽ ‘മൈറ്റി സൈലേഴ്‌സി’നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി

‘എഫ്സി നാവിഗേറ്റർ’ ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

ഇന്ത്യയിൽ ആദ്യം അവധിയിൽ നാട്ടിലെത്തിയ കപ്പലോട്ടക്കാരെ പങ്കെടുപ്പിച്ച് ജില്ലയിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റ് ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ ആദ്യ സംരംഭമാണെന്ന് സംഘാടകർ അവകാശപ്പെട്ടു. തുറമുഖത്ത് ചരക്കിറക്കാനും കയറ്റാനും ദിവസങ്ങൾ നീണ്ടുപോകുമ്പോഴും റിപ്പയറിങിനായി കപ്പൽ ഡോക്കിൽ കെട്ടിയിടുമ്പോഴും വല്ലപ്പോഴും പോർട്ടിലെ ടീമുകളുമായി കളിക്കാൻ അവസരങ്ങൾ കപ്പലോട്ടക്കാർക്ക് ലഭിക്കാറുണ്ട്. കപ്പലിലെ ഓപ്പൺ ഡെക്കിൽ നെറ്റ് കെട്ടി ക്രിക്കറ്റ് കളിക്കുന്നത് ശീലമാക്കിയ നാവികർ ഇവിടെയുണ്ട്. ടേബിൾ ടെന്നിസ് കളിക്കാൻ പ്രത്യേക മുറിയും മിക്ക കപ്പലുകളിലും ഉണ്ടായിരിക്കും. ഇതാണത്രെ കപ്പലിൽ അവരുടെ ഇഷ്ട വിനോദവും.

പടം : പാലക്കുന്ന് പള്ളത്ത് നടന്ന കപ്പലോട്ടക്കാരുടെ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ എഫ്സി

നാവിഗേറ്റർ ടീം ട്രോഫിയുമായി.

Categories
Latest news main-slider Sports

ഓസീസ് ലോക ചാമ്പ്യൻ

അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം 43ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു

ഓസീസിനായി ട്രാവിസ് ഹെഡ് സെഞ്ചറിയും മാർനസ് ലെബുഷെയ്ൻ അർധ സെഞ്ചറിയും കണ്ടെത്തി. 95 പന്തിലാണ് ഹെഡ് സെഞ്ചറി പൂർത്തിയാക്കിയത്. നാലാം വിക്കറ്റിൽ ഹെഡും ലെബുഷെയ്നും ചേർന്ന് സെഞ്ചറി കൂട്ടുകെട്ട് ഉയർത്തി. തുടക്കത്തിൽ ഇന്ത്യൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഓസീസിന് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.

ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 7 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന. തകർപ്പനടികളുമായി കളം നിറഞ്ഞ നായകൻ രോഹിത് ശർമ അർധ സെഞ്ചറിക്ക് 3 റൺസ് അകലെ വീണു. 31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു
രോഹിത്തിനു പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. സ്കോർ 148ൽ നിൽക്കേ അർധ സെഞ്ചറി നേടിയ സൂപ്പർ താരം വിരാട് കോലി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ‌ പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.

 

Categories
Latest news main-slider Sports

മേലാംങ്കോട്ട് സ്വദേശി പി. ഹരികൃഷ്ണൻ തൃശ്ശൂരിൽ നടക്കുന്ന സ്ക്കൂൾ കായിക മേളയിൽ കാസർഗോഡിനെ പ്രതിനിധീകരിക്കും അദ്ധ്യാപകർക്കായി നടത്തിയ 1500 മീറ്റർ ഓട്ടമൽസരത്തിൽ പി. ഹരികൃഷ്ണൻ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരിന്നു

ജില്ലാ സ്ക്കൂൾ കായിക മേളയിൽ അദ്ധ്യാപകർക്കായി നടത്തിയ 1500 മീറ്റർ ഓട്ടമൽസരത്തിൽ പി. ഹരികൃഷ്ണൻ ഒന്നാം സ്ഥാനത്തിനർഹനായി. കാസർഗോഡ് കുമ്പള ജി എസ് ബി എസ് ൽ അദ്ധ്യാപകനാണ് ഹരികൃഷ്ണൻ. കാഞ്ഞങ്ങാട് മേലാംങ്കോട്ട് സ്വദേശിയാണ്. 20 ന് തൃശ്ശൂരിൽ നടക്കുന്ന സ്ക്കൂൾ കായിക മേളയിൽ കാസർഗോഡിനെ പ്രതിനിധീകരിക്കും

കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ അദ്ധ്യാപകരുടെ 1500 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

Categories
Latest news main-slider Sports

ജനമൈത്രി കപ്പ്‌ ഫുട്ബോൾ കിരീടം : സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർമെന്റി ചന്തേര പോലീസ് സ്റ്റേഷൻ വിജയികളായി

ചന്തേര പോലീസ് സ്റ്റേഷന്‌: ചന്തേര പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ജനമൈത്രി കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർമെന്റി ചന്തേര പോലീസ് സ്റ്റേഷൻ വിജയികളായി.പടന്ന കേപ്പ് ടർഫ്‌ ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ 1-0 തിന് ബീറ്റ കണ്ട്രോൾ റൂം കാഞ്ഞങ്ങാടിനെ പരാചയപ്പെടുത്തി.ടൂർണമെന്റിന്റെ ഉദ്ഘാടനം ചന്തേര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. മനുരാജ് ജി. പി നിർവഹിച്ചു.ചടങ്ങിൽ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സ്വാഗതവും സബ് ഇൻസ്പെക്ടർ ശ്രീദാസൻ. എം.വി അധ്യകഷതയും വഹിച്ചു.സബ്‌ ഇൻസ്പെക്ടർ മുരളി ധരൻ.കെ നന്ദി രേഖപ്പെടുത്തി. വിശിഷ്ട അതിഥികളായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം. സുരേഷും, മുൻ ഇന്ത്യൻ ഫുട്ബോൾ താര വും ഐ എസ് എൽ താരവുമായ മുഹമ്മദ് റാഫി മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.ടൂർണമെന്റിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരം, ചിറ്റാരിക്കൽ, അമ്പലത്തറ, കാഞ്ഞങ്ങാട് കൺട്രോൾ റൂം, ബേക്കൽ, ചന്തേര, തൃക്കരിപ്പൂർ കോസ്റ്റൽ, കാസർഗോഡ്, ആൽഫ കൺട്രോൾ റൂം, ട്രാഫിക്, വിദ്യാനഗർ, എന്നീ പോലീസ് ടീമുകൾ പങ്കെടുത്തു.വിവിധ പോലീസ് ടീമുകൾക്ക് വേണ്ടി സംസ്ഥാന അന്തർ സംസ്ഥാന ജില്ലാ താരങ്ങൾ കളത്തിലിറങ്ങി.

Categories
Latest news main-slider Sports

ലോകകപ്പിൽ രോഹിത്തിന്റെ വെടിക്കെട്ട്‌ സെഞ്ചറി: സച്ചിന്റെയും കപിൽദേവിന്റെയും റെക്കോർഡ് തകർത്തു.

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരാ യ ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. പിന്നീട് കണ്ടത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്ററുടെ ഇന്ദ്രാജാലമാണ്. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരിൽ ചേർത്തു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ ആറ് ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡ് ഹിറ്റ്മാൻ പഴങ്കഥയാക്കി. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ചുറികൾ നേടിയത്. എന്നാൽ രോഹിത്തിന് ഏഴിലേക്കെത്താൻ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്സുകൾ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവ് 40 വർഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകർത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂൺ 18-ന് ടേൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്വെയ്ക്കെതിരായ ഐതിഹാസിക ഇന്നിങ്സിൽ 72 പന്തിൽ നിന്നായിരുന്നു കപിൽ ദേവിന്റെ സെഞ്ചുറി.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റൺസ് പിന്നിട്ടതോടെയാണ്

ലോകകപ്പിലെ രോഹിത്തിന്റെ റൺനേട്ടം 1000-ൽ എത്തിയത്. 20 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിനെ ഇവിടെയും രോഹിത് മറികടന്നു. 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടി രോഹിത് റെക്കോഡിട്ടിരുന്നു.

Back to Top