Categories
Kasaragod Latest news main-slider top news

എണ്ണപ്പാറ ഊരു പതിയിൽ തെയ്യം കെട്ടുത്സവം ഏപ്രിൽ 2 , 3 ചൊവ്വ ,ബുധൻ ദിവസങ്ങളിൽ നടക്കും.

എണ്ണപ്പാറ ഊരു പതിയിൽ തെയ്യം കെട്ടുത്സവം നടക്കും.

 

തായന്നൂർ: ഗോത്ര വിശ്വാസങ്ങളും സംസ്കാരവും അടയാളമായി നിലനിർത്തി പോന്ന എണ്ണപ്പാറ പാറക്കാട്ട് ചെർക്കടൻ ഇല്ലത്ത് മലയാറ്റുകര ഊരു പതിയിൽ തെയ്യം കെട്ടുത്സവം ഏപ്രിൽ 2 , 3 ചൊവ്വ ,ബുധൻ ദിവസങ്ങളിൽ നടക്കും.

ഗോത്ര മൂപ്പൻമാരുടെ കാർമികത്വത്തിൽ ഏപ്രിൽ രണ്ടിന് എണ്ണപ്പാറ താഴത്ത് വീട്ടിൽ കുറത്തിയമ്മ ദേവസ്ഥാനത്ത് നിന്ന് ഊരുപതിയിലേക്ക് കലവറനിറക്കൽ ചടങ്ങോടെ തുടക്കമാവും.

രാത്രി മുതൽ ഗോത്രാചാര്യൻമാരുടെ നേതൃത്വത്തിൽ പതിമുറ്റത്ത് തെയ്യങ്ങളുടെ തുടങ്ങലും പുറപ്പാടും നടക്കും.

കീഴാളരെന്നും അധ:സ്ഥിതരെന്നും മുദ്രകുത്തി സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തിയ ഗോത്ര ജനതയുടെ ഉയർത്തെഴുന്നേൽപ്പിൻ്റെ കാലമാണ് തെയ്യക്കാലം. ജാതി – മത – നിറഭേദമന്യേ എല്ലാവർക്കും ഗുണം വരട്ടേയെന്ന് അനുഗ്രഹം ചൊരിയാൻ 14 തെയ്യങ്ങൾ പതിമുറ്റത്തെത്തും.

ധർമ്മ ഗുരു, കുറത്തിയമ്മ, വീരൻ തെയ്യം, കല്ലപ്പള്ളി ചാമുണ്ഡിയമ്മ,പൊട്ടൻ തെയ്യം, പഞ്ചുരുളി (ജോഡി), കല്ലുരുട്ടി, മന്ത്രമൂർത്തി, പടിഞ്ഞാറെ ചാമുണ്ഡി,കുടുംബ തെയ്യം, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, കരിഞ്ചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യങ്ങളാണ് ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ പതിമുറ്റത്തെത്തുക. പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ കൊടക്കൽ കുഞ്ഞികണ്ണൻ മൂപ്പനാണ് മലയാറ്റുകര ഉരുപതിയിൽ തെയ്യം കെട്ടിന് അടയാളം വാങ്ങിയത്.

Categories
Latest news main-slider National top news

സൗജന്യ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ

ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ്രചരിപ്പിച്ചു തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി 3 മാസത്തെ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെൽ അധികൃതർ നിർദേശിച്ചു.

സൗജന്യ റീചാർജ്– സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. ‘ബിജെപി ഫ്രീ റീചാർജ് യോജന’ എന്ന പേരിലുള്ള സന്ദേശമാണു കൂടുതൽ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും.

 

അതു നൽകിയാൽ റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്ന് അറിയിക്കും. ആർക്കും റീചാർജ് കിട്ടില്ല. പക്ഷേ, സന്ദേശം കൂടുതൽ പേരിലേക്ക് എത്തുന്നതു വഴി അത്രയും ഫോൺ നമ്പറുകൾ തട്ടിപ്പുകാർക്കു ലഭിക്കും.

Categories
Kasaragod Latest news main-slider top news

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.

 

ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് തമിഴ്നാട് സേലത്തും പൊതുയോഗം. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയുടെ തട്ടകത്തിലാണ് മോദിയുടെ പ്രസംഗം. 2014 ൽ ആദ്യമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയപ്പോഴാണ് മോദി അവസാനം സേലം സന്ദർശിച്ചത്. പാലക്കാട്ടെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് സേലത്തെ പൊതുയോഗം. 1996ലെ തെരെഞ്ഞെടുപ്പിലാണ് അവസാനം ബിജെപി ഇവിടെ മത്സരിച്ചത്.

Categories
Kasaragod Latest news main-slider top news

പുരകളി കലാകാരൻ്റെ സ്മരണയ്ക്ക് കലാകാരൻമാർക്ക് മേലാട് നൽകി ഭാര്യയും മക്കളും

പുരകളി കലാകാരൻ്റെ സ്മരണയ്ക്ക് കലാകാരൻമാർക്ക് മേലാട് നൽകി ഭാര്യയും മക്കളും

പാലക്കുന്ന് കഴകത്തിലെ പുരം മറുത്തു കളിയുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പൂരകളിയിൽപങ്കെടുത്ത കലാകാരൻമാർക്ക് പൂരകളി കലാകാരനായ പള്ളംതെക്കേക്കരയിലെ പരേതനായ ചെണ്ട കുമാരൻ്റെ സ്മരണയ്ക്ക് വേണ്ടി ഭാര്യയും മക്കളും ചേർന്നു മേലാട് (ഉറുമാൽ ) നൽകി പൂരകളി കലാകാരൻമാരെ ക്ഷേത്രസ്ഥാനികർ ആദരിച്ചു

Categories
Kasaragod Latest news main-slider

ഏകദിന ക്യാമ്പും ഫുഡ്‌ ഫെസ്റ്റും നടത്തി   

പാലക്കുന്ന് : അംബിക ആർട്സ് കോളേജ് മോന്റീസൊറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് വിദ്യാർത്ഥി കൾക്കായി ഏകദിന ക്യാമ്പും ഫുഡ്‌ ഫെസ്റ്റിവലും സംഘടിപ്പിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ്‌ പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. പ്രേമലത അധ്യക്ഷയായി.എ.ബാലകൃഷ്ണൻ, രവീന്ദ്രൻ കൊക്കാൽ, ശ്രീജ പുരുഷോത്തമൻ, കസ്തൂരി, ടി. ഭാനുമതി, ബാബു ഹരിദാസ്, വി. സുനിത, ബി. എൽ. വിപിൻലാൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി കളുടെ കലാപരിപാടികളുമുണ്ടായിരുന്നു. വിദ്യാർത്ഥികൾ പാകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങൾ ഫുഡ്‌ ഫെസ്റ്റിൽ വിതരണം ചെയ്തു.

Categories
Kasaragod Latest news main-slider

അശോകൻ പതിക്കാലിനെ ആദരിച്ചു

പാലക്കുന്ന് : മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര യുഎഇ കൂട്ടായ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പെട്ട അശോകൻ പതിക്കാലിനെ ക്ഷേത്ര ഭരണ സമിതി ആദരിച്ചു. പ്രസിഡന്റ്‌ കെ. ശിവരാമൻ മേസ്ത്രി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി രാഘവൻ തച്ചംങ്ങാട്, കെ. ഗോപാലകൃഷ്ണൻ, കെ. സമജ് ബാബു, കെ. ദാമോദരൻ, ശിവാനന്ദൻ, ചന്ദ്രൻ തച്ചംങ്ങാട്, കുമാരൻ അരവത്ത്, ടി. മാധവി എന്നിവർ പ്രസംഗിച്ചു.

 

Categories
Kasaragod Latest news main-slider

സഹകരണം പെൻഷൻ ഫണ്ട്‌ : 1000 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കം അപലപനീയം  

പാലക്കുന്ന് : സർക്കാർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് താത്ക്കാലികമായി രക്ഷപ്പെടാൻ സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ ബോർഡിൽനിന്ന് 1000 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാനുള്ള രഹസ്യ നീക്കത്തിൽ കേരള പ്രൈമറി കോ-ഒപ്പറേറ്റിവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരള ബാങ്കിൽ നിക്ഷേപിച്ച പെൻഷൻ ഫണ്ട്‌ തുക കാലാവധിയ്ക്ക് മുമ്പായി പിൻവലിച്ച് ട്രഷറിയിലേക്ക് മാറ്റുമ്പോൾ, പലിശനിരക്കിൽ വരുന്ന ഭീമമായ നഷ്ടം സുഗമമായ പെൻഷൻ വിതരണത്തിന് തടസ്സമാകുമെന്ന് യോഗം ഉൾകണ്ഠ രേഖപ്പെടുത്തി..

7 വർഷമായി 100 രൂപ മാത്രമേ പെൻഷൻ വർദ്ധിപ്പിച്ചിട്ടുള്ളൂ. ലഭിച്ചുകൊണ്ടിരുന്ന ഡി.എ. പോലും നിർത്തലാക്കിയെന്നും യോഗം പരാതിപ്പെട്ടു. സംസ്ഥാന ട്രഷറർ പി. ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കൊപ്പൽ പ്രഭാകരൻ അധ്യക്ഷനായി. ബാബു സിറിയക്ക്, എ. ഗംഗാധരൻ നായർ, വൈ.എം.സി. ചന്ദ്രശേഖരൻ, വി. നാരായണൻ, കെ.കെ.തമ്പാൻ നായർ, കെ. ദിനേശൻ,പള്ളം ശ്രീധരൻ, വി. എം. സുകുമാരൻ, കെ.വി. രാജഗോപാലൻ, ബി. കൃഷ്ണൻ, ചിതാനന്തൻ, സുകുമാരൻ കൊവ്വൽ എന്നിവർ പ്രസംഗിച്ചു

Categories
Kasaragod Latest news main-slider

പാലക്കുന്ന് ക്ഷേത്രത്തിൽ പൂരോത്സവത്തിന് തുടക്കമായി. ആദിയ പൂരക്കുഞ്ഞ്

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് ഞായറാഴ്ച രാത്രി മകീര്യം നാളിൽ തുടക്കമിട്ടു . മുന്നോടിയായി ഭണ്ഡാര വീട്ടിൽ നർത്തകന്മാർ കെട്ടിച്ചുറ്റി , കർമികൾ തിടമ്പുകൾ വഹിച്ച് തിരുവായുധങ്ങളും മേലാപ്പും കുടയും കൈവിളക്കുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു.പ്രദക്ഷിണം പൂർത്തിയാക്കി ശുദ്ധീകരണങ്ങൾക്ക് ശേഷം കലശമാടിയശേഷം പൂരക്കുഞ്ഞ് പൂവിടൽ ആരംഭിച്ചു . തുടർന്ന് പൂരക്കളിയും ഉണ്ടായിരുന്നു. 20 വരെ രാത്രിയിൽ പൂരക്കളി ഉണ്ടാകും. തുടർന്ന് 21നും 22നും പകൽ നടക്കുന്ന മറുത്തു കളിയിൽ പണിക്കന്മാർ ഏറ്റുമുട്ടും. സംസ്കൃതത്തിൽ എഴുതപ്പെട്ട പുരാണേതിഹാസങ്ങൾ ചൊല്ലി മലയാളത്തിൽ വ്യാഖ്യാനിച്ചു ചോദ്യങ്ങളും അതിന് ഉത്തരങ്ങളും നൽകുന്ന വിദ്വൽസദസ്സാണ് മറുത്തുകളി.

പണിക്കന്മാരുടെ തർക്കങ്ങൾ മൂക്കുമ്പോൾ ജഡ്ജിയായി കളി നിയന്ത്രിക്കുന്നയാൾ ഇടപെടുന്നതാണ് രീതി.23ന് മൂന്ന് പണിക്കന്മാരുടെ ഒത്തുകളിയും നടക്കും.

ആദിയ പൂരക്കുഞ്ഞ്

പാലക്കുന്ന് : പൂരം പെൺകുട്ടികളുടെ വസന്തോത്സവമാണെന്നാണ് വെപ്പ്. പാലക്കുന്നിൽ പൂവിടലും പൂരക്കളിയും പൂരംകുളിയുമാണ് പ്രധാന ചടങ്ങുകൾ. പൂരോത്സവം തുടങ്ങുന്ന ആദ്യ ദിവസം രാത്രി തന്നെ പൂവിടൽ ആരംഭിച്ചു. പത്ത് വയസ്സ് കവിയാത്ത ക്ഷേത്ര പൂജാരി കുടുംബത്തിലെ ബാലികയ്ക്കാണ് ആ വിശേഷാൽ കർമം നിർവഹിക്കാൻ അവസരം ലഭിക്കുന്നത് . ഇത്തവണ പാലക്കുന്ന് വടക്കേവീട്ടിൽ മണികണ്ഠന്റെയും നിമിഷയുടെയും മകളായ ആദിയയ്ക്കാണ് പൂരകുഞ്ഞാകാൻ നിയോഗം ലഭിച്ചത്.

ഉത്സവം കഴിയും വരെ ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും അനുഷ്ഠാന നിർവഹണ പ്രാധാന്യമുള്ള ഇടങ്ങളിൽ കർമികളുടെ സഹായത്തോടെ ഈ കൊച്ചു ബാലിക പൂവിടൽ നടത്തും.ഉദുമ പടിഞ്ഞാർ അംബിക എ എൽ പി സ്കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്.

 

Categories
Kasaragod Latest news main-slider top news

പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

നീലേശ്വരം: വടക്കൻ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ മാർച്ച് 23 ന് ഇരു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ.ബി. അരമങ്ങാനം ആവശ്യപ്പെട്ടു.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള വിവിധ പരീക്ഷകൾ, ഹയർസെക്കണ്ടറി പരിക്ഷകൾ എന്നിവ മാറ്റി വച്ച് ഈ ദിവസം പ്രാദേശിക അവധി നൽകാൻ സർക്കാർ തയ്യാറാകണം. പൂരോത്സവത്തിന്റെ ഭാഗമായി വിവിധ സമുദായ ക്ഷേത്രങ്ങളിൽ പൂരക്കളി, മറുത്തുകളി,ക്ഷേത്ര ആചാര പ്രകാരമുള്ള വിവിധ ചടങ്ങളും നടന്നു വരുന്നു.രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കുന്ന ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകളിൽ ആയിരകണക്കിന് ഭക്ത ജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്ന ദിവസമാണ് പൂരംകുളി നാൾ. ഈ ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവിശ്യവുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ, കാസർകോട്, കണ്ണൂർ ജില്ലാ കലടർമാർ എന്നിവർക്ക് നിവേദനം അയച്ചതായും ഗണേശൻ ബി അരമങ്ങാനം അറിയിച്ചു.

Categories
Kasaragod Latest news main-slider top news

ഇഫ്താർ സംഗമവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു

മുട്ടുന്തല: മുട്ടുന്തല മുസ്ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇസഹാഖിയ ഖുർആൻ കോളേജിൽ ഇഫ്താർ സംഗമവും പ്രാർത്ഥന മജ്‌ലിസും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഹാഫിസ് മസ്ഊദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, മൊയ്തു മമ്മു ഹാജി, ബിസ്മില്ല അബ്ദുള്ള ഹാജി, അബ്ദുൽ ഖാദർ ഹാജി റഹ്മത്ത്, ഹാഫിസ് ത്വയ്യിബ് ഫൈസി, ഹാഷിം ദാരിമി, ബദ്റുദ്ദീൻ സൺലൈറ്റ്,മുഹമ്മദ് അഹമ്മദ്,എം എ റഹ്മാൻ,

ഉസ്മാൻ ബി എം, അബ്ദുറഹ്മാൻ പാറക്കാട്ട്, ഫറൂഖ് സൂപ്പർ, ലത്തീഫ് റഹ്മത്ത്, നൗഫൽ മുഹമ്മദ് മറ്റ് സ്ഥാപന സാരഥികൾ,സഹകാരികൾ, മഹല്ല് നിവാസികൾ എന്നിവർ സംബന്ധിച്ചു.

Back to Top