Categories
Uncategorised

ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നാളെ വൈകിട്ട് 6 മണി മുതൽ മദ്യ വില്പനശാലകൾ അടച്ചിട്ടും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറത്തിറക്കി.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക.

വോട്ട് എണ്ണൽ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല

Categories
Latest news main-slider Other News

പടന്നക്കാട് മുബാറക് ലൈറ്റ് ആൻഡ് സൗണ്ടിന്റെ ആദ്യകാല ഉടമ അന്തുക്കായ്ച്ച അന്തരിച്ചു

നീലേശ്വരം: ഒരുകാലത്ത് പടന്നക്കാടിന്റെ ശബ്ദവും വെളിച്ചവുമായിരുന്ന അന്തുക്കായ്ച്ച വിടവാങ്ങി. പടന്നക്കാട്ടെ ആദ്യത്തെ മുബാറക് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായിരുന്നു. ഷർട്ടിൻ്റെ കോളറിനുള്ളിൽ ടവൽ നീട്ടിവെച്ച് സൈക്കിളിൽ സഞ്ചരിച്ച് നാടിന് വെളിച്ചവും ശബ്ദവും നൽകിയ വ്യക്തിയായിരുന്നു. സഹായികളില്ലാതെ ഒറ്റക്കുതന്നെ മൈക്കും ട്യൂബും സുരക്ഷിതമായി തയാറാക്കും. പടന്നക്കാടും പരിസരങ്ങളിലെയും ശബ്ദലോകത്തിൻ്റെ വലിയ ചരിത്രമാണ് അന്തു മായിച്ചയുടെ മരണത്തോടെ ഇല്ലാതായത്.

വാഹനസൗകര്യങ്ങൾ ഇല്ലാത്തകാലത്ത് മണ്ണു പാകിയ നാട്ടിൽപുറങ്ങളിലെ റോഡിൽ മൈക്ക് സെറ്റുമായി സൈക്കിളിൽ പോകുന്ന അന്തുക്കായ്ച്ചയുടെ യാത്ര പഴയ തലമുറക്ക് മറക്കാനാവില്ല. മൈക്കും ടെന്റും വാടകക്ക് നൽകുന്ന ആദ്യത്തെ ഉടമയാണ് കാലത്തിന് പിന്നിലേക്ക് മറഞ്ഞത്.

Categories
Uncategorised

നാവല്‍ ഡോക്ക് യാര്‍ഡില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ തുടക്കക്കാര്‍ക്ക് ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാവല്‍ ഡോക്ക് യാര്‍ഡ്‌ ഇപ്പോള്‍ അപ്പ്രന്റീസ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്, പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Apprentices പോസ്റ്റുകളിലായി മൊത്തം 301 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ തുടക്കാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 10 വരെ അപേക്ഷിക്കാം.

https://registration.ind.in/

ഇലക്ട്രിക്, മെക്കാനിക്, വെൽഡർ, ടൈലർ, പെയിന്റർ തുടങ്ങി 22ലധികം ജോലികളിലേക്കാണ് ഒഴിവുള്ളത്

 

Categories
Editors Pick Latest news main-slider

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഇപ്പോള്‍ Clerk / Cashier തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. CATEGORY NO: 063/2024-064/2024

വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് , കാഷ്യര്‍ പോസ്റ്റുകളിലായി മൊത്തം 230 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 വരെ അപേക്ഷിക്കാം. ശമ്പളം Rs.20,280-54,720

https://www.keralapsc.gov.in/

Categories
Kerala Latest news main-slider

കാലാവസ്ഥാവകുപ്പിൻ്റെ കേരളത്തിലെ 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വിട്ടിരിക്കുകയാണ്. പതിനാല് ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുപത്തി ആറുവരെ തിരുവനന്തപുരം ജില്ലയിൽ നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. കൊല്ലത്ത് ഇരുപത്തി അഞ്ച് വരെയാണ് മഴ സാധ്യത. ഇരുപത്തി ആറിന് മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇരുപത്തി രണ്ട് മുതൽ ഇരുപത്തി ആറുവരെ നേരിയ മഴ സാധ്യത രേഖപ്പെടുത്തുന്നുണ്ട്.

ഇടുക്കിയിൽ ഇരുപത്തി രണ്ട് മുതൽ ഇരുപത്തി നാല് വരെയാണ് മഴ സാധ്യത. മറ്റ് ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇല്ല. തൃശൂരിൽ ഇരുപത്തി രണ്ട്, ഇരുപത്തി ആറ് തീയതികളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് പാലക്കാട് നാളെ മാത്രമാണ് മുന്നറിയിപ്പ്  മലപ്പുറത്ത് ഇന്നും നാളെയും മുന്നറിയിപ്പ് ഉണ്ട്.

കോഴിക്കോടും, വയനാടും നേരിയ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും രണ്ട് ദിവസം മുന്നറിയിപ്പ് ഉണ്ട്.

കൂടാതെ ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും  ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രിൽ 22, 23 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ് നൽകി.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.

Categories
Kerala Latest news main-slider

തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാനം ചെയ്തു

തൃക്കരിപ്പൂർ : നാട്ടിൽ ഒട്ടനവധി പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോൾ ഈ നാട്ടിൽനിന്നും ജയിച്ചുപോയവർ ഈ നാടിനൊപ്പം നിൽക്കുന്നതും നാടിന്റെ ശബ്ദമായി മാറുന്നതും ആരും കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് റാലി തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷക്കാലം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം വേണ്ടവിധം ഉയർന്നുകേട്ടില്ല. തീർത്തും മങ്ങിപ്പോയി കക്ഷിനില നോക്കിയാൽ 20-ൽ 18 യു.ഡി.എഫ്. അംഗങ്ങളാണ്. ഈ 18 അംഗ സംഘം കേരളത്തിന്റെ ശബ്ദമായി മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക പ്രതിരോധം ഏർപ്പെടുത്തിയപ്പോഴും കേരളവിരുദ്ധ സമീപനമാണ് 18 അംഗ സംഘം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. രാജഗോപാലൻ എം.എൽ.എ. അധ്യക്ഷനായി.

എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., ഇ. ചന്ദ്രശേഖരൻ എം.എൽ.എ., കെ.പി. സതീഷ് ചന്ദ്രൻ, പി. കരുണാകരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു, ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, കുര്യാക്കോസ് പ്ലാപറമ്പൻ, കരിം ചന്തേര, സണ്ണി അരമന, രതീഷ് പുതിയപുരയിൽ, പി.പി. ശശിധരൻ, പി.വി. ഗോവിന്ദൻ, സുരേഷ് പുതിയടത്ത്, കെ.എം. ബാലകൃഷ്ണൻ, എ.ജി. ബഷീർ, എം.കെ. ഹാജി, പി.വി. തമ്പാൻ, സാബു എബ്രഹാം എന്നിവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider

കാസർകോഡ് അണങ്കൂരിൽ ബസ് മറിഞ്ഞു. പത്തു പേർക്ക് പരിക്ക്

അണങ്കൂർ: കണ്ണൂരിൽനിന്ന് കാസർകോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളിൽ കൂടുതൽ യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപായം ഒഴിവായി

Categories
Kasaragod Latest news main-slider

കൊട്ടിക്കലാശം 24ന് : കാഞ്ഞങ്ങാട് നഗരത്തിൽ സമയവും സ്ഥലവും നിശ്ചയിച്ചു.

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിന്റെ ഭാഗമായി 24ന് നടക്കുന്ന കൊട്ടിക്കലാശത്തിന് കാഞ്ഞങ്ങാട് നഗരത്തിൽ സമയവും സ്ഥലവും നിശ്ചയിച്ചു. എൻ.ഡി.എ മുന്നണി റാലി വൈകീട്ട് 3.30ന് കോട്ടച്ചേരിയിൽനിന്ന് തുടങ്ങി പുതിയകോട്ട സമാപിക്കും.

എൽ.ഡി.എഫ് റാലി നാലു മണിക്ക് നോർത്ത് കോട്ടച്ചേരി എലൈറ്റ് ഹോട്ടലിന് മുന്നിൽ നിന്ന് ആരംഭിച്ച് പഴയ കൈലാസ് തിയറ്ററിന് അടുത്ത് വെച്ച് ടൗൺചുറ്റി പെട്രോൾ പമ്പ് പരിസരത്ത് അവസാനിക്കും.

യു.ഡി.എഫ് റാലി നാലുമണിക്ക് പുതിയകോട്ടനിന്ന് ആരംഭി ച്ച് ടൗൺചുറ്റി പഴയ ബസ്സ്‌റ്റാൻഡ് പരിസരത്ത് സമാപിക്കും. റാലികൾ സമാധാനപരമായി നടത്താൻ സർവകക്ഷി യോഗത്തിൽ തീ രുമാനമായി.

ലോക്സ‌ഭ തെരഞ്ഞെടുപ്പിന്റ മുന്നോടിയായി ഹോസ്‌ദുർഗ് പൊലീസ് കാഞ്ഞങ്ങാട് സർവകക്ഷി സമാധാന യോഗം വിളിച്ചുചേർത്തു. ഇൻസ്പെക്ടർ എം.പി ആസാദിന്റ അധ്യക്ഷതയിലാണ് രാഷ്ട്രീയകക്ഷി കളുടെ യോഗം വിളിച്ചുചേർത്തത്. തെരഞ്ഞെടുപ്പ് ദിവസവും അതിനു മുന്നോടിയായും സ്റ്റേഷൻപരിധിയിൽ പരസ്‌പര സഹകരണത്തോടെ പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.

Categories
Kerala Latest news main-slider

ലോകസഭ തിരഞ്ഞെടുപ്പ്: വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു

തിരുവനന്തപുരം ജില്ലയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് തകരാറുണ്ടെന്നും ഇലക്ഷൻ ഉദ്യോഗസ്ഥരം രാഷ്ട്രീയപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.

നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നൽകിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തെറ്റിദ്ധാരണാജനകവും വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാത്തരം സൈബർ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബർ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്

Categories
Kerala Latest news main-slider

ലോക്സഭ തിരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

Back to Top