Categories
Latest news main-slider National top news

സൗജന്യ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ

ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്നു പ്രചരിപ്പിച്ചു തട്ടിപ്പ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി 3 മാസത്തെ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെൽ അധികൃതർ നിർദേശിച്ചു.

സൗജന്യ റീചാർജ്– സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. ‘ബിജെപി ഫ്രീ റീചാർജ് യോജന’ എന്ന പേരിലുള്ള സന്ദേശമാണു കൂടുതൽ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പർ തട്ടിപ്പുകാർ ആവശ്യപ്പെടും.

 

അതു നൽകിയാൽ റീചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാൻ കൂടുതൽ പേർക്ക് ഈ സന്ദേശം അയയ്ക്കണമെന്ന് അറിയിക്കും. ആർക്കും റീചാർജ് കിട്ടില്ല. പക്ഷേ, സന്ദേശം കൂടുതൽ പേരിലേക്ക് എത്തുന്നതു വഴി അത്രയും ഫോൺ നമ്പറുകൾ തട്ടിപ്പുകാർക്കു ലഭിക്കും.

Categories
Kasaragod Latest news main-slider top news

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.

 

ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് തമിഴ്നാട് സേലത്തും പൊതുയോഗം. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയുടെ തട്ടകത്തിലാണ് മോദിയുടെ പ്രസംഗം. 2014 ൽ ആദ്യമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയപ്പോഴാണ് മോദി അവസാനം സേലം സന്ദർശിച്ചത്. പാലക്കാട്ടെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് സേലത്തെ പൊതുയോഗം. 1996ലെ തെരെഞ്ഞെടുപ്പിലാണ് അവസാനം ബിജെപി ഇവിടെ മത്സരിച്ചത്.

Categories
Kasaragod Latest news main-slider top news

പുരകളി കലാകാരൻ്റെ സ്മരണയ്ക്ക് കലാകാരൻമാർക്ക് മേലാട് നൽകി ഭാര്യയും മക്കളും

പുരകളി കലാകാരൻ്റെ സ്മരണയ്ക്ക് കലാകാരൻമാർക്ക് മേലാട് നൽകി ഭാര്യയും മക്കളും

പാലക്കുന്ന് കഴകത്തിലെ പുരം മറുത്തു കളിയുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പൂരകളിയിൽപങ്കെടുത്ത കലാകാരൻമാർക്ക് പൂരകളി കലാകാരനായ പള്ളംതെക്കേക്കരയിലെ പരേതനായ ചെണ്ട കുമാരൻ്റെ സ്മരണയ്ക്ക് വേണ്ടി ഭാര്യയും മക്കളും ചേർന്നു മേലാട് (ഉറുമാൽ ) നൽകി പൂരകളി കലാകാരൻമാരെ ക്ഷേത്രസ്ഥാനികർ ആദരിച്ചു

Categories
Kasaragod Latest news main-slider top news

പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

നീലേശ്വരം: വടക്കൻ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ മാർച്ച് 23 ന് ഇരു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ.ബി. അരമങ്ങാനം ആവശ്യപ്പെട്ടു.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള വിവിധ പരീക്ഷകൾ, ഹയർസെക്കണ്ടറി പരിക്ഷകൾ എന്നിവ മാറ്റി വച്ച് ഈ ദിവസം പ്രാദേശിക അവധി നൽകാൻ സർക്കാർ തയ്യാറാകണം. പൂരോത്സവത്തിന്റെ ഭാഗമായി വിവിധ സമുദായ ക്ഷേത്രങ്ങളിൽ പൂരക്കളി, മറുത്തുകളി,ക്ഷേത്ര ആചാര പ്രകാരമുള്ള വിവിധ ചടങ്ങളും നടന്നു വരുന്നു.രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കുന്ന ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകളിൽ ആയിരകണക്കിന് ഭക്ത ജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്ന ദിവസമാണ് പൂരംകുളി നാൾ. ഈ ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവിശ്യവുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ, കാസർകോട്, കണ്ണൂർ ജില്ലാ കലടർമാർ എന്നിവർക്ക് നിവേദനം അയച്ചതായും ഗണേശൻ ബി അരമങ്ങാനം അറിയിച്ചു.

Categories
Kasaragod Latest news main-slider top news

ഇഫ്താർ സംഗമവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു

മുട്ടുന്തല: മുട്ടുന്തല മുസ്ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇസഹാഖിയ ഖുർആൻ കോളേജിൽ ഇഫ്താർ സംഗമവും പ്രാർത്ഥന മജ്‌ലിസും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഹാഫിസ് മസ്ഊദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, മൊയ്തു മമ്മു ഹാജി, ബിസ്മില്ല അബ്ദുള്ള ഹാജി, അബ്ദുൽ ഖാദർ ഹാജി റഹ്മത്ത്, ഹാഫിസ് ത്വയ്യിബ് ഫൈസി, ഹാഷിം ദാരിമി, ബദ്റുദ്ദീൻ സൺലൈറ്റ്,മുഹമ്മദ് അഹമ്മദ്,എം എ റഹ്മാൻ,

ഉസ്മാൻ ബി എം, അബ്ദുറഹ്മാൻ പാറക്കാട്ട്, ഫറൂഖ് സൂപ്പർ, ലത്തീഫ് റഹ്മത്ത്, നൗഫൽ മുഹമ്മദ് മറ്റ് സ്ഥാപന സാരഥികൾ,സഹകാരികൾ, മഹല്ല് നിവാസികൾ എന്നിവർ സംബന്ധിച്ചു.

Categories
Kasaragod Latest news main-slider top news

സംസ്ഥാന കേരളോത്സവം: വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സർഗവേദിക്ക് ഓവറോൾ മൂന്നാം സ്ഥാനം . നേട്ടം സംഘഗാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ

കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ വെള്ളിക്കോത്ത് നെഹ്റു- ബാലവേദി ടീം കലാ- കായിക മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി.

അരലക്ഷം രൂപയുടെ കാഷ് പ്രൈസും കരസ്ഥമാക്കി. സംഘഗാന മത്സരത്തിൽ സംസ്ഥാന തലത്തിൽ നേടിയ ഒന്നാം സ്ഥാനത്തോടെയാണ് ഈ നേട്ടം.

നീല രാവിൽ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത് സംഗീതജ്ഞൻ പ്രമോദ് പി.നായരാണ്. പയ്യന്നൂർ ശ്രീധരൻ മാസ്റ്ററാണ് ഗാന രചന. അഭിറാം. പി.നായർ, എ.രാം പ്രസാദ്, കെ.വി. ശാന്തി കൃഷ്ണ, പി.പി. ആതിര, ഐ.കെ. സുരജ, ടി.ആതിര, സി.രഞ്ജിനി എന്നിവരാണ് പാടിയത്. ദേശഭക്തി ഗാനത്തിൽ രണ്ടാം സ്ഥാനവും ഇതേ ടീം നേടി. ടീം അംഗം എ. രാം പ്രസാദിന് ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനവും ഹിന്ദുസ്ഥാനി സംഗീതത്തിൽ മൂന്നാം സ്ഥാനവുമുണ്ട്. തിരുവാതിരയിൽ മൂന്നാം സ്ഥാനവും നെഹ്റു ബാലവേദി സർഗ വേദി ടീമിനാണ്. നെഹ്റു സർഗവേദി ഭാരവാഹികളായ കെ.ടി. ചന്ദ്രൻ, എസ്. ഗോവിന്ദരാജ്, സി.പി. വിനീഷ് ബാബു എന്നിവരായിരുന്നു ടീം മാനേജർമാർ.

Categories
Kasaragod Latest news main-slider top news

ചാലിങ്കാല്‍ ബസ് അപകടം; പരിക്കേറ്റ ബസ് ഡ്രൈവര്‍ മരണപ്പെട്ടു

ദേശീയപാത ചാലിങ്കാലില്‍ ഉണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. മധുര്‍ സ്വദേശി ചേതന്‍ കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്നു മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോള്‍ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കല്‍ മൊട്ടയില്‍ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവില്‍ നിന്നുമാണ് ബസ് താഴേക്ക് മറിഞ്ഞത്. ബസിനടിയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പുറത്തേക്കെടുക്കാന്‍ നാട്ടുകാര്‍ക്കും പോലീസിനും ഫയര്‍ഫോഴ്‌സിനും ഏറെ പണിപ്പെടേണ്ടി വന്നു.

 

 

Categories
Kasaragod Latest news main-slider top news

മൊളവിനടുക്കം പീപ്പിൾസ് പുരുഷ സംഘം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു .

 

മൊളവിനടുക്കം: മൊളവിനടുക്കം പീപ്പിൾസ് പുരുഷ സംഘം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു .പ്രസിഡൻ്റ് ജയേഷ് വി പി അധ്യക്ഷനായി നടന്ന യോഗത്തിൽ നിഷാന്ത് എം വി സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായി

പ്രസിഡൻ്റ് സുമേഷ് കെ വി,സെക്രട്ടറി ജയേഷ് വി പി, ട്രഷറർ ഹരിപ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു. മൊളവിനടുക്കം വഴി നീലേശ്വരത്തേക്ക് ബസ്സ് റൂട്ട് , ഹൈമാസ് ലൈറ്റ് , നാട്ടിലെ വൈദ്യുതി വോൾട്ടേജ് ക്ഷാമം പരിഹരിക്കണം എന്നീ വിഷയങ്ങൾ ഊന്നൽ നൽകി പ്രമേയം അവതരിപ്പിച്ചു . കാസർഗോഡ് ജില്ലയിലെ മികച്ച അംഗണവാടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മൂപ്പിൽ അങ്കണവാടി ജീവനക്കാരെ ആദരിച്ചു .

Categories
Kasaragod Latest news main-slider top news

എൽ ഡി എഫ് സ്ഥാനാർത്ഥി സ: എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി സ: എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു.അരയി- കാർത്തിക148ാം ബൂത്ത് കമ്മിറ്റിയാണ് രൂപീകരിച്ചു

അരയി പി.ആർ.സ്മാരക മന്ദിരത്തിൽ വെച്ച് ചേർന്ന കൺവെഷൻ ആർ ജെ ഡി ജില്ല പ്രസിഡണ്ട് വി.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം കെ.കെ.വത്സലൻ അദ്ധ്യക്ഷത വഹിച്ചു.ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, CPM ഏരിയ കമ്മിറ്റിയംഗം പ്രിയേഷ് കാഞ്ഞങ്ങാട്, ജെ ഡിഎസ്സ് ജില്ല പ്രസിഡണ്ട് പി.പി.രാജു, എൻ.സി.പി.ജില്ല സെക്രട്ടറി ഉദിനൂർ സുകുമാരൻ, എൻ.സി.പി. ബ്ലോക്ക് പ്രസിഡണ്ട് രാഹൂൽനിലാങ്കര, ആർ.ജെ.ഡി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പി.പി.രാജൻ, ആർ വൈ ജെ ഡി സംസ്ഥന സെക്രട്ടറി പ്രജിഷ് പാലക്കാൽ, എൽ ഡി എഫ് ഹൊസ്ദുർഗ്ഗ് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.വി. ജയപാൽ ചെയർമാൻ വിജയൻ മണക്കാട്ട് വാർഡ് കൗൺസിലർ കെ.വി.മായാകുമാരി, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം സി.പവിത്രൻ, കെ.അമ്പാടി,സി.പി.എം.ബ്രാഞ്ച് സെക്രട്ടറിമാരായ, പ്രിയേഷ്‌.ടി.,ഷൈജു പി., എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം നിഗേഷ് .പി.കെ. സ്വാഗതം പറഞ്ഞു

Categories
Kasaragod Latest news main-slider top news

ഇഎസ് ഐപദ്ധതിയിൽ മുഴുവൻ തയ്യൽതൊഴിലാളികളെയുംഉൾപ്പെടുത്തുക ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ

 

കാഞ്ഞങ്ങാട്:-,കേന്ദ്രസർക്കാറിന്റെ ഇ എസ് ഐപദ്ധതിയിൽമുഴുവൻ തയ്യൽ തൊഴിലാളികളെയുംഉൾപ്പെടുത്തണമെന്നും,തയ്യൽ തൊഴിലാളികൾക്ക് നൽകുന്നവിരമിക്കൽക്ഷേമനിധി ആനുകൂല്യംകൃത്യമായി നൽകുന്നതിന്.ഉദ്യോഗസ്ഥർതയ്യാറാകണമെന്നും,തൊഴിൽ മേഖലസംരക്ഷിക്കുന്നതിന്അധികാരികൾ തയ്യാറാകണമെന്നും വേലാശ്വരത്ത് വെച്ച് നടന്നഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ(എ കെ ടി എ)അജാനൂർഏരിയാ കൺവെൻഷൻആവശ്യപ്പെട്ടു.സപ്തരാക്ഷ്മിക്ലബ്ബിൽ നടന്ന കൺവെൻഷൻജില്ലാ സെക്രട്ടറി കെ. വി. രാമചന്ദ്രൻഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് കെ. വി.കുഞ്ഞമ്പുഅധ്യക്ഷതവഹിച്ചു.ജില്ല ജോ: സെക്രട്ടറി ടി.ടി. ഗീതമുഖ്യപ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറിഗംഗാധരൻ പാലക്കിൽസംഘടനാ റിപ്പോർട്ടുംപി നിർമലവരവ് ചെലവ് കണക്കും അവതരിപ്പിച്ചു.പി.സി. അമ്പു, പി. സീമ, കെ. ലതിക, ടി. പ്രീയ, പി. ഷൈനി, ടി. ശാന്തഎന്നിവർ സംസാരിച്ചു

ഏരിയ സെക്രട്ടറിഗംഗാധരൻ പാലക്കിൽ സ്വാഗതം പറഞ്ഞു

Back to Top