Categories
Entertainment Latest news main-slider

കളക്ഷൻ റികാർഡുകൾ തിരുത്തി മഞ്ഞുമ്മൽ ബോയ്സ്

മലയാളി സിനിമ ഇന്ന് കൊണ്ടാടുകയാണ്. മുൻപും പല മലയാള സിനിമകളും ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ താരം മഞ്ഞുമ്മൽ ബോയ്സ് ആണ്. കേരളത്തിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന അതേ ഖ്യാതിയാണ് മഞ്ഞുമ്മലിന് തമിഴ്നാട്ടിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ദിനം ആദ്യ ഷോ മുതൽ മികച്ച പബ്ലിസിറ്റി ലഭിച്ച ചിത്രം 50, 100, ക്ലബ്ബുകൾ പിന്നിട്ട് 150 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നിന്നും പണം വാരിയ സിനിമകളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ് ഉള്ളത്. ഇന്നലെ വരെയുള്ള കണക്കുകളാണ് ഇത്. ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണ്. വൈകാതെ തന്നെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ തമിഴ്നാട്ടിൽ നിന്നും നേടിയ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് മറികടക്കും

മലയാള സിനിമകളുടെ കളക്ഷനിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. ഒന്നാം സ്ഥാനത്ത് കേരളം നേരിട്ട മഹാപ്രളയ കഥ പറഞ്ഞ 2018 ആണ്. ഈ ചിത്രത്തിന്റെ ആൾ ടൈം കളക്ഷൻ 176 കോടിയാണ്. മഞ്ഞുമ്മൽ ബോയ്സ് വൈകാതെ തന്നെ ഈ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ മഞ്ഞുമ്മൽ 200 കോടി കവിയാന്നും സാധ്യതയുണ്ട്

മലയാളത്തിലെ വന്‍ ബോക്സ് ഓഫീസ് വിജയങ്ങളായ ലൂസിഫറിനെയും പുലിമുരുകനെയുമൊക്കെ നേരത്തേ മറികടന്നിരുന്ന മഞ്ഞുമ്മല്‍ ബോയ്സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒരേയൊരു ചിത്രം മാത്രമാണ് ഈ സിനിമയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രമായ 2018 മാത്രം. ഒരാഴ്ച മുന്‍പ് വരെ സാധിക്കില്ലെന്ന് തോന്നിച്ചിരുന്ന നേട്ടത്തിലേക്ക് ഇപ്പോള്‍ അടുത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. അതിനായി ഇനി 13 കോടിക്ക് താഴെ മാത്രം മതി.

Categories
Entertainment Latest news main-slider

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. നിധികുംഭങ്ങള്‍ക്ക് പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്‍ക്കുന്ന ബറോസ്

ഹോളിവുഡ്: മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുള്ളതാണ് ബറോസ്. മോഹൻലാലാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത്.

കടലിലും കരയിലുമായുള്ള വാസ്‌കോ ഡ ഗാമയുടെ നിധികുംഭങ്ങള്‍ക്ക് 400 വര്‍ഷമായി പോര്‍ച്ചുഗീസ് തിരത്തു കാവല്‍ നില്‍ക്കുന്ന ബറോസ്. ഓരോ കപ്പലെത്തുമ്പോഴും അയാള്‍ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടെന്ന്.ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമേ ബറോസ് നിധി കൈമാറുകയുള്ളു. അങ്ങനെയിരിക്കെ ഒരു ദിവസം ഗാമയെ തേടി ഒരു കുട്ടി തീരത്തേക്ക് വരുന്നു. ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുന്നു. പിന്നീട് കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബറോസ്സ് ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.

ചിത്രത്തിന്‍റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നു എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ സംവിധായനായ മോഹന്‍ലാല്‍ നല്‍കുന്നത്. ഹോളിവുഡില സോണി സ്റ്റുഡിയോയില്‍ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിന്‍റെ സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു എന്നാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

നിരവധിപ്പേരാണ് മോഹന്‍ലാലിന്‍റെ ഉദ്യമത്തിന് പിന്തുണയും ആശംസയും ഈ പോസ്റ്റിന് അടിയില്‍ അറിയിക്കുന്നത്. മാര്‍ച്ച് 28നായിരിക്കും ബറോസ് റിലീസ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നേരത്തെ പുതുവത്സര ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹൻലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.

Categories
Entertainment main-slider

ഇന്ദ്രജിത്ത് ഇനി സംവിധായകന്‍.

ഇന്ദ്രജിത്ത് ഇനി സംവിധായകന്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ രചനയും ഇന്ദ്രജിത്തിന്റേതാണ്.

ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ഇന്ദ്രജിത്ത് കഥ പറയുകയും മോഹന്‍ലാലിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലാണ് ഇന്ദ്രജിത്ത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ മേയിൽ അനൂപ് സത്യന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

ഇതിനുശേഷം പൃഥ്വിരാജിന്റെ എബുരാനില്‍ അഭിനയിക്കും. എബുരാന്റെ ചിത്രീകരണം നീളാനാണ് സാദ്ധ്യത. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എബുരാന്‍. ഈ സാഹചര്യത്തില്‍ ഇന്ദ്രജിത്ത് – മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷത്തിലേക്ക് നീളും. ടിനു പാപ്പച്ചന്റെ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. എബുരാനുശേഷം ടിനുവിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാലിന്റെ തീരുമാനം.അതേസമയം മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം റാമില്‍ ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.തുറമുഖം, ക്രൈം നമ്പര്‍ 59 – 2019, കുഞ്ഞമ്മണീസ് ഹോസ്പിറ്റില്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ഇന്ദ്രജിത്ത് ചിത്രങ്ങള്‍.

Categories
Entertainment

ഒമ്പത് ചിത്രങ്ങൾ ഒന്നിച്ചു റിലീസിന്

വൈഡ് റിലീസിംഗ് രീതിയിലേക്ക് മാറിയതിനു ശേഷം ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു.

എന്നാല്‍ ഓണം, വിഷു, ക്രിസ്മസ് പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ അഞ്ചും ആറും ചിത്രങ്ങള്‍ വരെ, അപൂര്‍വ്വമാണെങ്കിലും ഇപ്പോഴും എത്താറുമുണ്ട്. എന്നാല്‍ ആ കണക്കുകളെയൊക്കെ നിഷ്പ്രഭമാക്കുന്ന റിലീസ് ആണ് ഇന്ന് മലയാള സിനിമയില്‍ സംഭവിക്കുന്നത്. ഒന്നും രണ്ടുമല്ല, മലയാളത്തില്‍ നിന്ന് ഇന്ന് ഒന്‍പത് സിനിമകളാണ് തിയറ്ററുകളില്‍ എത്തുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിംഗ്, അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസം, ബൈജു സന്തോഷ്‌, സംയുക്ത മേനോന്‍, ചെമ്ബന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ബൂമറാംഗ്, നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്ബഴ സംവിധാനം ചെയ്ത പള്ളിമണി എന്നിവയാണ് ഇന്നത്തെ റിലീസുകളില്‍ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍.


അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി തോമസ് സംവിധാനം ചെയ്ത സന്തോഷം, ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ്, മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ഏകന്‍, രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ബി ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ധരണി എന്നിവയാണ് ഇന്ന് തിയറ്ററുകളിലെത്തുന്ന മറ്റ് മലയാള ചിത്രങ്ങള്‍.

Categories
Entertainment Latest news main-slider top news

ഉണ്ണിരാജ് ചെറുവത്തൂര്‍ മികച്ച ഹാസ്യ നടന്‍

ഉണ്ണിരാജ് ചെറുവത്തൂര്‍ മികച്ച ഹാസ്യ നടന്‍

ഈ വര്‍ഷത്തെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഉണ്ണിരാജ് അര്‍ഹനായത്. മഴവില്‍ മനോരമ ചാനലിലെ മറിമായം പരിപാടിയിലെ തന്‍മയത്വമായ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം.

Categories
Editors Pick Entertainment National

സമുദ്ര നിരപ്പിൽ നിന്നും ആയിരത്തി എഴുന്നൂറ്സി മീറ്റർ ഉയരത്തിലുള്ള സിക്കിംമിലെ ‘ഖേചിയോപൽരി ‘തടാകം

പ്രകൃതിദത്തമായ ഒട്ടേറെ മനോഹരതടാകങ്ങള്‍ നിറഞ്ഞ നാടാണ് സിക്കിം. അക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തമായതും പവിത്രമായി കരുതപ്പെടുന്നതാണ് സമുദ്രനിരപ്പിൽനിന്ന് ഏകദേശം ആയിരത്തി എഴുനൂറ് മീറ്റർ ഉയരത്തിലുള്ള ഖേചിയോപൽരി തടാകം . ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തടാകം, സിക്കിമിലെ വളരെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
യുക്‌സോമിലെ ദുബ്ദി മൊണാസ്ട്രി പെമയാങ്‌റ്റ്‌സെ മൊണാസ്ട്രി, റാബ്‌ഡെന്റ്‌സെ, സംഗ ചോലിങ് മൊണാസ്ട്രി, താഷിഡങ് മൊണാസ്ട്രി എന്നിവ ഉൾപ്പെടുന്ന ബുദ്ധമത തീർഥാടന സർക്യൂട്ടിന്‍റെ ഭാഗമാണ് ഖേചിയോപൽരി തടാകം. ബുദ്ധ ഗുരുവായിരുന്ന പത്മസംഭവ ഇവിടെ അറുപത്തിനാല് യോഗിനിമാരോട് പ്രസംഗിച്ചു എന്നുപറയപ്പെടുന്നു. മാത്രമല്ല, ബുദ്ധന്‍റെ പാദത്തിന്‍റെ ആകൃതിയാണ് തടാകത്തിന് എന്നും അവര്‍ വിശ്വസിക്കുന്നു. ചുറ്റുമുള്ള കുന്നുകള്‍ക്കു മുകളില്‍നിന്നു നോക്കിയാല്‍ ഈ രൂപം വ്യക്തമായി കാണാനാവും.
എല്ലാവര്‍ഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തടാകതീരത്ത് സിക്കിമിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ചോമ്പ ചോപ്പ അരങ്ങേറുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാനായി നേപ്പാളിൽനിന്നും ഭൂട്ടാനിൽനിന്നുമെല്ലാം ബുദ്ധമതവിശ്വാസികള്‍ ഇവിടേയ്ക്ക് എത്തുന്നു.
ശിവനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. തടാകത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഡ്യൂപുക്‌നി ഗുഹയിൽ ശിവന്‍ ധ്യാനമിരുന്നിരുന്നത്രേ. ഇതിന്‍റെ ഓര്‍മയ്ക്കായി നാഗപഞ്ചമി ദിവസം ഇവിടെ പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടത്തിവരുന്നു.
ഖേചിയോപൽരി തടാകത്തിലെ ജലത്തിന് ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഉത്സവസമയത്ത് ആളുകള്‍ ഇവിടെയെത്തി തടാകത്തിലെ ജലം പ്രസാദമായി കൊണ്ടുപോകാറുണ്ട്. തടാകത്തിലെ ജലം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാത്രമേ ഉപയോഗിക്കാനാവൂ. ഈ വെള്ളത്തില്‍ ഇറങ്ങാനോ കാലുകള്‍ വയ്ക്കാനോ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. മാത്രമല്ല, തടാകത്തിനടുത്ത് പോകുന്നവര്‍ ഷൂസ് ധരിക്കാനും പാടില്ല. തടാകത്തിനടുത്തുള്ള പര്‍വതശിഖരത്തിലേക്ക് സഞ്ചാരികള്‍ക്ക് ട്രെക്കിങ് നടത്താം. ഏകദേശം ഇരുപതു മിനിറ്റെടുക്കും ഏറ്റവും മുകളിലെത്താന്‍. ഇവിടെനിന്ന് നോക്കിയാല്‍ തടാകക്കാഴ്ച വളരെ മനോഹരമാണ്. ട്രെക്കിങ് കഴിഞ്ഞു വരുന്നവര്‍ക്ക് നല്ല ചൂടു പറക്കുന്ന കാപ്പി വിളമ്പുന്ന ഒരു കഫേയും പ്രദേശത്തുണ്ട്.
ഖേചിയോപൽരി തടാകത്തില്‍ ഒട്ടേറെ മത്സ്യങ്ങളുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയ്ക്ക് ഭക്ഷണം കൊടുക്കാം. ഇവയ്ക്കുള്ള തീറ്റ എറിഞ്ഞുകൊടുക്കുന്ന ആളുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. തടാകയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കാവുന്ന വിവിധ വസ്തുക്കള്‍ വില്‍ക്കുന്ന ധാരാളം കടകളും ഇവിടെയുണ്ട്. തടാകത്തിനടുത്ത് പഴയൊരു ബുദ്ധമത ആശ്രമമുണ്ട്. ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ സമയം ചെലവഴിക്കാനും ധ്യാനിക്കാനും ഇവിടേക്ക് വരാം.
ഖേചിയോപൽരി തടാകത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ഖേചിയോപൽരി എന്നുതന്നെയാണ് ഇതിന്‍റെ പേര്. തടാകം സന്ദര്‍ശിക്കുന്ന ആളുകള്‍ തങ്ങുന്ന സ്ഥലമാണിത്. ഗ്രാമവാസികള്‍ സഞ്ചാരികളെ വളരെ ഊഷ്മളതയോടെ സ്വീകരിക്കുന്നു. ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നവരും കുറവല്ല.
തടാകത്തിൽനിന്ന് പതിനേഴു കിലോമീറ്റർ അകലെയാണ് കാഞ്ചൻജംഗ വെള്ളച്ചാട്ടം. നിബിഡ വനങ്ങളാലും പച്ചക്കുന്നുകളാലും ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ഖേചിയോപൽരിയിൽ‍നിന്ന് നാല്‍പതു മിനിറ്റ് ഡ്രൈവ് ചെയ്യണം. കാഞ്ചൻജംഗ പർവതത്തിലെ ഹിമാനികളില്‍നിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലമാണ് ഇവിടെയുള്ളത്. പെല്ലങ് മേഖലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണിത്.
പെല്ലിങ് ടൗണിൽനിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് ഖേചിയോപൽരി തടാകം. തടാകത്തിന് ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമാണിത്. ഇവിടെനിന്ന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തുവേണം തടാകത്തില്‍ എത്താന്‍. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെയാണ് പെല്ലങ്. ഇവിടെനിന്നു തടാകത്തിലേക്ക് പോകാനായി ക്യാബുകളും ജീപ്പുകളും ലഭ്യമാണ്. പെല്ലിങ്ങിൽനിന്ന് തടാകത്തിലേക്ക് ദിവസത്തിൽ ഒരിക്കൽ സര്‍വീസ് നടത്തുന്ന സംസ്ഥാന ബസുകളുമുണ്ട്.
ഏകദേശം 140 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലെ ബാഗ്‌ഡോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിലിഗുരി – ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനാണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ഖേചിയോപൽരി തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. തടാകവും പരിസരപ്രദേശങ്ങളും അതിമനോഹരമായി അണിഞ്ഞൊരുങ്ങുന്ന സമയമാണിത്. മേയ്മാസത്തിന് ശേഷം ഈ പ്രദേശത്ത് കനത്ത മഴ തുടങ്ങും. അതിനാൽ സഞ്ചാരികൾ മഴക്കാലം ഒഴിവാക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിക്കപ്പെട്ട സമയം.

Categories
Editors Pick Entertainment

വാർത്തകൾ വേഗത്തിൽ അറിയാൻ പ്രൈം ടൈം ന്യൂസ് വാർത്ത ഗ്രൂപ്പിൽ അംഗമാകൂ.. …

നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും :📱 *
9847090648 / 6282497818

Categories
Entertainment Kasaragod

കണ്ണൂർ മേഖല സഹോദയ കലോത്സവത്തിൽ ജൂനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം സിയാ പ്രകാശ്ന്.

കണ്ണൂർ മേഖല സഹോദയ കലോത്സവത്തിൽ ജൂനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം സിയാ പ്രകാശ്ന്.

കണ്ണൂർ :കണ്ണൂർ മേഖല സഹോദയ കലോത്സവത്തിൽ ജൂനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത് കാഞ്ഞങ്ങാട ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സുകാരി സിയ പ്രകാശ്നു അഭിന്ദന പ്രവാഹം മോഹിനിയാട്ടത്തിനു പുറമെ ഭാരതന്ത്യ്രത്തിൽ ഔട്ട് സ്റ്റാൻഡിങ് പെർഫോമറും സിയ പ്രകാശിനു ലഭിച്ചു.
6 വർഷത്തോളമായി കാഞ്ഞങ്ങാട് ലയം കലാക്ഷേത്രത്തിലെ കലാ മണ്ഡലം വനജ രാജന്റെയും , ദിവ്യയുടെയും ശിക്ഷണത്തിലാണ് ഡാൻസ് അഭ്യസിക്കുന്നത് .

അച്ഛൻ പ്രകാശൻ കെ വി (ദുബായ്) അമ്മ ദിവ്യ (ലയം കലാ ക്ഷേത്രം നൃത്താദ്ധ്യാപിക)

Categories
Entertainment International Kerala Latest news main-slider National Technology top news

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം

:  ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈല്‍ പേജില്‍ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്‌ പ്രൊഫൈലില്‍ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈല്‍ പേജില്‍ ഫീച്ചര്‍ ചെയ്‌ത ഗാനം പ്ലേ ചെയ്യാന്‍ അനുവദിക്കില്ല, എന്നാല്‍ പ്രോട്ടോടൈപ്പ് ഫീച്ചര്‍ കൂടുതല്‍ വികസിക്കുമ്ബോള്‍ ഇതില് മാറ്റം വന്നേക്കാമെന്നാണ് അനുമാനം.

ഉപയോക്താക്കളെ അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലേക്ക് ഒരു ഫീച്ചര്‍ സോങ് ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ആദ്യമിത് കണ്ടെത്തിയത് ഡവലപ്പറും ടിപ്‌സ്റ്ററുമായ അലസ്സാന്‍ഡ്രോ പലൂസിയാണ്. അദ്ദേഹമാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും ട്വീറ്റ് ചെയ്തത്.

നേരത്തെ ഉണ്ടായിരുന്ന മൈസ്പേസിലെതിന് സമാനമായ സവിശേഷതയാണ് ഇതെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. 2009-ല്‍ മൈസ്‌പേസുമായുള്ള ഗൂഗിളിന്റെ പരസ്യ പങ്കാളിത്തം അവസാനിച്ചപ്പോള്‍ മൈസ്‌പേസ് യുഗം അവസാനിക്കാന്‍ തുടങ്ങിയിരുന്നു, ഇത് പ്ലാറ്റ്‌ഫോമിന്റെ വരുമാനം നശിക്കാന്‍ കാരണമായി. ട്വിറ്റര്‍, ഫേസ്ബുക്കുകളിലേക്ക് നിരവധി പേര്‍ മാറി. എന്നാലും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ജനപ്രിയ സവിശേഷത ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ല. ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. , മൈസ്‌പേസ് യുഗത്തിന്റെ അവസാനത്തിനുശേഷം ഈ ഫീച്ചര്‍ പുനരവതരിപ്പിക്കുന്നത് മെറ്റ തന്നെയായിരിക്കും.നേരത്തെ നിരവധി സുരക്ഷാ ഫീച്ചറുകളുമായി ആപ്പ് രംഗത്തെത്തിയിരുന്നു. അതിലൊന്നാണ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ചത്. വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത് വളരെ ലളിതമാണ്.ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക, പേജിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന്-വരി മെനുവില്‍ ടാപ്പുചെയ്‌ത് ‘സെറ്റിങ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിന്ന്, ‘പ്രൈവസി’ വിഭാഗത്തിലേക്ക് പോയി ‘പോസ്റ്റുകളില്‍ ടാപ്പ് ചെയ്യുക. ‘. ‘ലൈക്ക്, വ്യൂ കൗണ്ട്‌സ് എന്നിവ ഹൈഡ് ചെയ്യുക’ എന്ന ഓപ്‌ഷന്‍ കാണും. ഇത് ഓണാക്കുക.മറ്റ് ആളുകളുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂവേഴ്സിന്റെയോ എണ്ണം നിങ്ങള്‍ക്ക് ഇനി കാണാനാകില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും വ്യൂവേഴ്സിന്റെയും എണ്ണം മറ്റുള്ളവര്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Categories
Entertainment main-slider

പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി റോഷാക്ക്

പേര് കേട്ടപ്പോള്‍ മുതല്‍ എന്താണിത് എന്ന് പലരും ഇന്റര്‍നെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയിരിക്കുന്നു. അതുവരെ ‘റോഷാക്ക്’ എന്ന പദം (മനഃശാസ്ത്ര പരീക്ഷണ രീതി) മനഃശാസ്ത്ര വിദഗ്ധരും വിദ്യാര്‍ത്ഥികളും ഒഴികെ മറ്റാരും കേട്ടിരിക്കില്ല, അതിനുള്ള സാധ്യത മറ്റുള്ളവര്‍ക്ക് തീരെക്കുറവാണ്. പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നും അത് എങ്ങനെ വായിക്കും എന്നും ഒക്കെ ആലോചിച്ചവരും ഉണ്ട്. എന്നാല്‍ പേര് മാത്രമല്ല, സിനിമ ഇറങ്ങുമ്പോഴും ഇതിനു മുന്‍പെങ്ങും കണ്ടും കേട്ടും പരിചയമില്ലാത്ത ഒരു ദൃശ്യാനുഭവം ടിക്കറ്റ് എടുത്ത് ബിഗ് സ്‌ക്രീനില്‍ കണ്ണുംനട്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് നല്‍കും എന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു സിനിമ, അതാണ് ‘റോഷാക്ക്’.

റോഷാക്കിന് തൊട്ടു മുന്‍പ് വരെ പകയുടെയും പ്രതികാരത്തിന്റെയും കഥപറഞ്ഞ സിനിമ ഇറങ്ങിയ സ്ഥിതിക്ക് ഒരു റിവഞ്ച് ത്രില്ലറില്‍ അനന്ത സാധ്യതകളുണ്ട് എന്ന് തെളിയിക്കാന്‍ വേണ്ടിവന്ന കഠിനാധ്വാനം ഫലം കണ്ടോ എന്ന് പറയേണ്ടത് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരാണ്. പക, കുറ്റകൃത്യം, മനഃശാസ്ത്രം, നിഗൂഢത എന്നിവ ചേരുംപടി ചേര്‍ക്കാന്‍ അറിഞ്ഞാല്‍ ഉണ്ടാവുന്ന അന്തിമഫലം എങ്ങനെയുണ്ടാവും എന്ന് പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എങ്ങനെ പറഞ്ഞുകൊടുക്കാം എന്നും ഇവിടെ കാണാം.

Back to Top