Categories
Latest news main-slider Other News

റിട്ട:ഓറിയന്റൽ ഇൻഷൂറൻസ് ഡിവിഷണൽ മാനേജർ കാഞ്ഞങ്ങാടെ എം.നാരായണൻ നമ്പ്യാർ അന്തരിച്ചു.

കാഞ്ഞങ്ങാട്: റിട്ടയേർഡ് ഓറിയന്റൽ ഇൻഷൂറൻസ് ഡിവിഷണൽ മാനേജർ കാഞ്ഞങ്ങാട്ടെ എം.നാരായണൻ നമ്പ്യാർ ( 77 ) അന്തരിച്ചു.ദീർഘനാളായി കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു താമസം. ലയൺസ് ക്ലബ് കോഴിക്കോട് മുൻ പ്രസിഡണ്ട്, ട്രോമാകെയർ മുൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പരേതരായ കോണത്ത് നാരായണൻ നമ്പ്യാരുടെയും മാവില മീനാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: ചാങ്കാളി രാധ നമ്പ്യാർ

മക്കൾ: മീനു,അർജ്ജുൻ നമ്പ്യാർ

മരുമക്കൾ: അഡ്വ: എ.കൃഷ്ണനുണ്ണി, വിജയലക്ഷ്മി

സഹോദരങ്ങൾ: ചന്ദ്രാവതി, പരേതയായ ദാക്ഷായണി, പങ്കജം,പരേതനായ എം.രാമചന്ദ്രൻ നമ്പ്യാർ, ഡോ: എം.ആർ. നമ്പ്യാർ, അഡ്വ: എം.കുഞ്ഞമ്പു നമ്പ്യാർ, എം.കുഞ്ഞിരാമൻ നമ്പ്യാർ, എം.രാജകൃഷ്ണൻ നമ്പ്യാർ, എം. രവീന്ദ്രൻ നമ്പ്യാർ, ലക്ഷ്മി, പരേതനായ എം. ഹരി നമ്പ്യാർ

നാളെ ( ശനി ) വൈകുന്നേരം 4 മണിക്ക് എരഞ്ഞിപ്പാലം തിരുത്തിയാട് നായർ സ്മശാനത്തിൽ സംസ്കരിക്കും

Categories
Latest news Other News

പൂച്ചക്കാട് കിഴക്കേകരയിലെ കമ്മാടത്തുയമ്മ(86) നിര്യതയായി 

പൂച്ചക്കാട് കിഴക്കേകരയിലെ കമ്മാടത്തുയമ്മ(86) നിര്യതയായി

മക്കൾ തങ്കമണി, സരസ്വതി, രുഗ്മണി, ലീലാ,ഗോപാലൻ, ശോഭാ പരേതനായ ബാബു

 

Categories
Latest news main-slider Other News

ഫാർമസിസ്റ്റായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഫാർമസിസ്റ്റായ യുവാവിനെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം പാണംതോടിൽ താമസിക്കുന്ന അധ്യാപകനായ കൃഷ്ണന്റെയും പി എച്ച് എസ് സി ജീവനക്കാരി പ്രേമയുടെയും മകൻ കെ.സുജിലി (28)നെയാണ് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപം ട്രാക്കിൽ മരിച്ചതായി കണ്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. സഹോദരിമാർ: കൃഷ്ണപ്രിയ, ഹരിപ്രിയ.

Categories
main-slider Other News

എം.പി.കടുങ്ങൻ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല സ്വർണ്ണപണിക്കാരനും കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തുള്ള റഹ്മത്ത് ഷോപ്പിങ്ങ് കോംപ്ലക്സിൽ പ്രവർത്തിച്ചുവരുന്ന ലക്ഷ്മി നാരായണ ജ്വല്ലറി ഉടമയും കാഞ്ഞങ്ങാട് ശ്രീകൃഷ്ണമന്ദിരത്തിന് സമീപത്തുള്ള രാധാനിലയത്തിലെ എം.പി. കടുങ്ങൻ (89) നിര്യാതനായി.

ഭാര്യ പരേതയായ കാർത്ത്യായണി:

മക്കൾ:ജനാർദ്ദനൻ,മോഹനൻ,ഭാസ്കരൻ,രാജു,രാധ, പ്രകാശൻ

മരുമക്കൾ: യമുന,ശോഭ, പ്രസീത,ആശ,ദീപ, അശോകൻ

സഹോദരങ്ങൾ:കുഞ്ഞിക്കണ്ണൻ,രാഘവൻ,കുഞ്ഞികൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ

Categories
Latest news main-slider Other News

പൂച്ചക്കാട് എംസി കുഞ്ഞാമുവിന്റെ മകൻ കെഎംസിസി നേതാവ് എംസി ഗഫൂർ ഹാജി അന്തരിച്ചു.

പൂച്ചക്കാട് എംസി കുഞ്ഞാമുവിന്റെ മകൻ കെഎംസിസി നേതാവ് എംസി ഗഫൂർ ഹാജി അന്തരിച്ചു.

പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റിയിലും മദ്രസ കമ്മിറ്റിയിലും സജീവ പ്രവർത്തകനായിരുന്നു. കെഎംസിസി പൂച്ചക്കാട് മേഖലയുടെ രക്ഷാധികാരി കൂടിയാണ്.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരിന്നു . ഭാര്യ ഷെരീഫാ. മക്കൾ മുസാമിൽ, ഉമ്മു കുലുസു സഹോദരങ്ങൾ ഷെരീഫ്, അക്ബർ, ഉസ്മാൻ

Categories
main-slider Other News

പരേതനായ തച്ചങ്ങാട് പാലത്താട് കോതർബൻ നാരായണന്റെ ഭാര്യ കയ്യിൽ വീട്ടിൽ തമ്പായി നിര്യാതയായി.

പരേതനായ തച്ചങ്ങാട്,പാലത്താട് കോതർബൻ നാരായണന്റെ ഭാര്യ കയ്യിൽ വീട്ടിൽ തമ്പായി നിര്യാതയായി മക്കൾ പാർവതി, യശോധ, കുസുമ, അംബിക,നാരായണി,അനന്ദകൃഷ്ണൻ,ഉമേഷൻ

Categories
Latest news Other News

പരേതനായ പി.ഡബ്ലിയു.ഡി. കോൺട്രാക്ടർ എം. അഹമ്മദിന്റെ ഭാര്യ ആസിയമ്മ(82) നിര്യാതയായി

ചെർക്കള : പരേതനായ പി.ഡബ്ലിയു.ഡി. കോൺട്രാക്ടർ എം. അഹമ്മദിന്റെ ഭാര്യ ആസിയമ്മ(82) നിര്യാതയായി. ചെർക്കള ഈസ്റ്റ്‌ അല്ലാമ നഗറിൽ മക്കളോടൊപ്പം ആയിരുന്നു താമസം.

റുഖിയ, അബ്ദുല്ല, റഫീഖ്, ഹുസ്സൈൻ, ജമാൽ എന്നിവരാണ് മക്കൾ. എം.എ. അബ്ദുൽ ഖാദർ മേല്പറമ്പ, അയിഷത്ത് ഉമൈമ തളങ്കര, സുഹറ കുമ്പള, സഫിയ മാര, ബുഷ്‌റ മുട്ടത്തോടി എന്നിവർ മരുമക്കൾ.

ഇന്ന് രാവിലെ 11 മണിക്ക് ചൂരിമൂല പള്ളി അങ്കണത്തിൽ ഖബറടക്കി.

Categories
Latest news main-slider Other News

മുൻകാല കോൺഗ്രസ് പ്രവർത്തകനും മൊട്ടംചിറ വിഷ്ണു ക്ഷേത്ര ഭരണ സമിതിയുടെ ധീർഘകാല പ്രസിഡണ്ടുമായ പൂച്ചക്കാട് തായൽ തൊട്ടിയിലെ കെ.പി.വാസു (79) നിര്യാതനായി

കെ.പി.വാസു തൊട്ടി (79) നിര്യാതനായി

പൂച്ചക്കാട് : തായൽ തൊട്ടിയിലെ പരേതരായ കുഞ്ഞമ്പുവിന്റെയും കുഞ്ഞമ്മാറ് അമ്മയുടെയും മകൻ കെ.പി.വാസു (79) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. പൂച്ചക്കാട് മൊട്ടംചിറ വിഷ്ണു ക്ഷേത്ര ഭരണ സമിതിയുടെ ധീർഘകാലം പ്രസിഡണ്ടായിരുന്നു.

ഭാര്യ :ഓമന മക്കൾ :സതീഷ് (വയറിംഗ്), ബിന്ദു, മിനി, ബബീഷ് (ഇന്റീരിയർ വർക്ക്)

മരുമക്കൾ : ശ്രീമ, രാമചന്ദ്രൻ, ശേഖരൻ അരവത്ത്, പ്രിയ

സഹോദരണൾ : ലക്ഷ്മി, നാരായണി പുല്ലൂർ, കൃഷ്ണൻ

ശവസംസ്ക്കാരം നാളെ (ഏപ്രിൽ 12)

Categories
Other News

കോൺഗ്രസ്‌ നേതാവിന്റെ വധശ്രമത്തിൽ പിന്നിൽ ഗൂഡാലോചന യൂത്ത് കോൺഗ്രസ്

കോൺഗ്രസ്‌ നേതാവിന്റെ വധശ്രമത്തിൽ പിന്നിൽ ഗൂഡാലോചന: യൂത്ത് കോൺഗ്രസ്‌

ഇന്ത്യൻ നാഷനൽ കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയും കുറ്റിക്കോൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ,

എച്ച് വേണുവിനെ കൊലപ്പടുത്തുവാനുള്ള ശ്രമത്തിന്റെ പിന്നിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന് യൂത്ത് കോൺഗ്രസ്‌. പുളുവിഞ്ചി പ്രദേശത്ത് ഏറെ സ്വാധീനമുള്ള നേതാവാണ് വേണു. ഇതിന് മുമ്പും അദ്ദേഹത്തെ ആക്രമിക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. പഞ്ചായത്തിലെ റോഡ് വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ പ്രതിരോധത്തിലായ സിപിഎം പ്രാദേശിക നേതൃത്വം പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്, യാതൊരു പ്രകോപനം ഇല്ലാത്ത പ്രദേശത്ത് ഇതുപോലെയുള്ള അക്രമങ്ങൾ ആസൂത്രിതമാണ്. പ്രദേശവാസികൾ പിടികൂടി പോലീസിനെ ഏല്പിച്ച സിപിഎം ഗുണ്ടകളെ പോലീസ് സ്റ്റേഷനിൽനിന്ന് ഇറക്കുന്നതിന് രാത്രി ഏറെ വൈകി സ്റ്റേഷനിൽ കാവൽനിന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും, ഇനിയും പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതിരോധത്തിനു യൂത്ത് കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വസന്തൻ ഐ എസ് പ്രസ്താവനയിൽ അറിയിച്ചു

Categories
Other News Uncategorised

എൻ,സി,പി നേതാക്കൾക്ക് സ്വീകരണം നൽകും


എൻ,സി,പി നേതാക്കൾക്ക് സ്വീകരണം നൽകും
ഉദുമ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി NCP പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലയിൽ നിന്നുള്ള സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾക്കും, പോഷക സംഘടന ഭാരവാഹികൾക്കും, പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാനും, പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് കമ്മിറ്റി പോഷക സംഘടനാ ഭാരവാഹികളെ തെരഞ്ഞെടുക്കാനും, തുടർന്ന് നഗരത്തിൽ പ്രകടനം നടത്തുവാൻ ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.നവംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പള്ളിക്കര ബീച്ച് പാർക്ക് ഓഡിറ്റോറിയത്തിൽ .
പാലക്കുന്നിൽ ചേർന്ന എൻസിപി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇടി മത്തായി അധ്യക്ഷതവഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസഫ് വടകര, കാസർകോട് നിയമസഭാ മണ്ഡലം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ, ബ്ലോക്ക് കമ്മിറ്റി ട്രഷറർ ചന്ദ്രൻ, സതീശൻ, വർക്കി തുടങ്ങിയവർ പ്രസംഗിച്ചു ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ പള്ളം സ്വാഗതവും യൂത്ത് കമ്മിറ്റി കോഡിനേറ്റർ മനോജ് കുമാർ നന്ദിയും പറഞ്ഞു

Back to Top