Categories
Editors Pick Latest news main-slider

കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി. 352 ഒഴിവുകള്‍ PSC പരീക്ഷ ഇല്ലാതെ ജോലി

കേരള മൃഗസംരക്ഷണ വകുപ്പില്‍ ജോലി.

കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള മൃഗസംരക്ഷണ വകുപ്പ് ഇപ്പോള്‍ വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റൻഡൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള മൃഗസംരക്ഷണ വകുപ്പില്‍ ജോലി മൊത്തം 352 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 09 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

Home

Categories
Editors Pick Latest news main-slider

കേന്ദ്ര ഗവൺമെന്റ്ന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 2049 ഒഴിവുകളിലേക്ക് മാർച്ച്‌ 18 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

സ്റ്റാഫ്‌ സെലെക്ഷന്‍ കമ്മീഷന്‍ ഫേസ് 12 വിജ്ഞാപനം: കേന്ദ്ര ഗവൺമെന്റ്ന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ് സെലെക്ഷൻ കമ്മിഷൻ ഇപ്പോള്‍ ഗ്രാഡ്യുയേഷൻ ലെവൽ പൊസ്റ്റ്സ്,ഹൈയർ സെക്കൻണ്ടറി ലെവൽ പൊസ്റ്റ്സ്,മെട്രിക്യുലേഷൻ ലെവൽ പൊസ്റ്റ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്സും അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് മൊത്തം 2049 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാം.21000 മുതൽ 89000വരെ ശമ്പളം ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി  18 മാർച്ച് 2024 വരെ അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ വിവിധ ഗ്രാഡ്യുയേഷൻ ലെവൽ പൊസ്റ്റ്സ്,ഹൈയർ സെക്കണ്ടറി ലെവൽ ലെവൽ പൊസ്റ്റ്സ്,മെട്രിക്യുലേഷൻ ലെവൽ പൊസ്റ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 18 മാർച്ച് 2024 വരെ

https://ssc.gov.in/

 

Categories
Editors Pick Latest news main-slider National

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി: 9144 ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു ഏപ്രിൽ 8വരെ

റെയില്‍വേയില്‍ ടെക്നീഷ്യന്‍സ് ജോലി : റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ഇപ്പോള്‍ ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9144 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 8 മുതല്‍ 2024 ഏപ്രില്‍ 8 വരെ അപേക്ഷിക്കാം

https://indianrailways.gov.in/

 

Categories
Editors Pick Latest news main-slider National

ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപകരാവാം സിടെറ്റ് അപേക്ഷ ഏപ്രിൽ 2 വരെ 

ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ യോഗ്യത പരീക്ഷ ‘സി-ടെറ്റ്’ ജൂലൈ 7ന് സി.ബി.എസ്.ഇ . (CTET- Central Teacher Eligibility Test) ഏപ്രിൽ രണ്ടിന് രാത്രി 11.59 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ctet.nic.in.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)  ഔദ്യോഗിക വെബ്‌സൈറ്റിൽ CTET ജൂലൈ 2024 വിജ്ഞാപനം പുറത്തിറക്കി.

CTET പരീക്ഷ 2024 ജൂലൈ 7 ന് ഇന്ത്യയിലുടനീളം നടക്കും. CTET അപേക്ഷാ ഫോം 2024 മാർച്ച് 7 മുതൽ ആരംഭിച്ചു. അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 2-ന്

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം നന്നായി വായിക്കണം. വിശദമായ വിജ്ഞാപനത്തിൽ യോഗ്യതാ മാനദണ്ഡങ്ങളെയും കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ 2024-ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ചുള്ള വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Categories
Editors Pick Latest news main-slider

കേരള ഭക്ഷ്യസുരക്ഷ വകുപ്പ് ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ഡിഗ്രി പാസായവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് റിക്രൂട്ട്‌മെന്റ്

ഡിഗ്രി പാസായ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അപേക്ഷകള്‍ ഏപ്രില്‍ 3നകം അപേക്ഷിക്കണം. തസ്തിക& ഒഴിവ് കേരള ഭക്ഷ്യസുരക്ഷ വകുപ്പില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍

കാറ്റഗറി നമ്പര്‍: 006/2024 പ്രായപരിധി 18 നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, ബയോടെക്നോളജി, ഓയിൽ ടെക്നോളജി, അഗ്രികൾച്ചറൽ സയൻസ്, വെറ്റിനറി സയൻസസ്, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിൽ ബിരുദം. അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് മെഡിസിനിൽ ബിരുദം. അല്ലെങ്കിൽ അതിന്റെ തത്തുല്യം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 39,300 രൂപ മുതൽ 83,000 രൂപവരെയാണ് മാസ ശമ്പളമായി ലഭിക്കുക. പുറമെ സർക്കാർ സർവീസുകാർക്കുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

കേരള പി.എസ്.സി നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പിന്നാലെ ഷോർട്ട് ലിസ്റ്റിങും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും, വ്യക്തിഗത ഇന്റർവ്യൂവും ഉണ്ടായിരിക്കും.

അപേക്ഷ നല്‍കുന്നതിനായി

https://thulasi.psc.kerala.gov.in/thulasi/index.php

സന്ദര്‍ശിക്കുക….

Categories
Editors Pick Latest news main-slider

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം മാർച്ച്‌ 7 ന്

അഭിമുഖം

ഉദുമ : കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറുടെയും (ടി.സി. എം.സി. രജിസ്ട്രഷൻ) ഒ.പിയിൽ റിസപ്ഷണിസ്റ്റിന്റെയും (പി.ജി.ഡി.സി. എ/ഡി.സി.എ) താത്കാലിക ഒഴിവുണ്ട്.

അഭിമുഖം വ്യാഴാഴ്ച (7) 11ന് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ.

ഫോൺ :9605999099.

Categories
Editors Pick Latest news main-slider

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലിയവസരം; 65,000 രൂപ വരെ ശമ്പളം: അപേക്ഷ മാർച്ച്‌ 22മുൻപായി ഇമെയിൽ വഴി അയക്കണം

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലിയവസരം; 65,000 രൂപ വരെ ശമ്പളം; ഇ-മെയില്‍ അയച്ച് അപേക്ഷിക്കാം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി നേടാന്‍ അവസരം.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇപ്പോള്‍ സീനിയര്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ് പോസ്റ്റുകളിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 17 ഒഴിവുകളാണുള്ളത്. ഇ-മെയില്‍ വഴി മാര്‍ച്ച് 22 വരെ അപേക്ഷ നല്‍കാം

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ 17 ഒഴിവുകള്‍.

ഓരോ പോസ്റ്റിലും ഓരോ ഒഴിവുകളാണുള്ളത്. പ്രായപരിധി 55 വയസ് വരെ. യോഗ്യത സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് മാസ്‌റ്റേഴ്‌സ്/ ബാച്ചിലര്‍ ബിരുദം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ എഞ്ചിനീയറിങ് 10 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വര്‍ഷം ഹരിത ഊര്‍ജ പദ്ധതികളില്‍ പരിചയം, സോളാര്‍/ ഷോര്‍ പവര്‍ പോലെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജവും വൈദ്യുതി വിതരണവും, ഏതെങ്കിലും ഉള്‍പ്പെടുന്ന മറ്റ് പ്രധാന പദ്ധതികള്‍ EHT/ HT ഇലക്ട്രിക്കല്‍ പ്രോജക്ടുകള്‍ എന്നീമേഖലകളില്‍ പ്രവര്‍ത്തി പരിചയം.

പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്)

ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം, പുനരുപയോഗിക്കാവുന്ന/ ഹരിത ഊര്‍ജ്ജ പദ്ധതി സോളാര്‍/ ഷോര്‍ പവര്‍ പോലെ പ്രവര്‍ത്തിക്കുന്ന പദ്ധതികളില്‍ 5 വര്‍ഷത്തെ പരിചയം

പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഇലക്ട്രിക്കലില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം 5 അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം. EHT/HT ഇലക്ട്രിക്കല്‍ പ്രോജക്ട്

ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്‌സ്)

ഡിപ്ലോമ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ കൂടാതെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് മൂന്നു അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം. ഗ്രീന്‍ സോളാര്‍ പ്ലാന്റുകള്‍ പോലെയുള്ള പ്രോജക്ട് വര്‍ക്കുകള്‍/ പുനരുപയോഗ ഊര്‍ജവും ബന്ധപ്പെട്ടതും വൈദ്യുതി ഉല്‍പ്പാദനം

ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ്

ഡിപ്ലോമ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ കൂടാതെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്. 3 അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം സബ്‌സ്റ്റേഷനുകള്‍ / HT/ LT ഇലക്ട്രിക്കൽപദ്ധതികള്‍ .

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 65,000 രൂപ വരെ വിവിധ പോസ്റ്റുകളില്‍ അടിസ്ഥാന ശമ്പളമായി ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് താഴെ കാണുന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം. 22-03-2024 മുമ്പ് അയക്കണം.

ഇ മെയില്‍ ഐഡി: secretary@cochinport.gov.in

Categories
Editors Pick Latest news main-slider

ഓവര്‍സീയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 15 നാളെ.

സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സീയര്‍ ഒഴിവ്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.ടെക് / ബി.ഇ ബിരുദവും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 15ന് രാവിലെ 9.30ന് എസ്.എസ്.കെ കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടക്കും. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ വയസ്സ്, യോഗ്യതകള്‍, തൊഴില്‍ പരിചയവും എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍ 04994 230316.

അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ താത്ക്കാലിക അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത (എം.ടെക്), മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം / കരിക്കുലം വിറ്റ എന്നിവയും സഹിതം ഫെബ്രുവരി 17ന് രാവിലെ 11നകം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് എത്തണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍ 0467 2250377, 9495646060.

Categories
Editors Pick Latest news main-slider

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായവർക്ക് സൗജന്യ ലാപ് ടോപ്പ് വിതരണം അപേക്ഷ ക്ഷണിച്ചു  

2023-24 അദ്ധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് വിതരണം അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.orgയിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2205380.

Categories
Editors Pick Latest news main-slider

കാസർകോട് നാഷണൽ ആയുഷ്‌ മിഷനിൽ നേഴ്‌സ്, നേഴ്‌സ് അസിസ്റ്റന്റ് ഒഴിവ് ശമ്പളം 17,850 രൂപ,

 

കാസർകോട് നാഷണൽ ആയുഷ്‌ മിഷനിൽ നേഴ്‌സ് (യോഗ്യത സംസ്ഥാന മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ജി.എൻ.എം) ശമ്പളം 17,850 രൂപ, നേഴ്സിംഗ് അസിസ്റ്റന്റ് (എ.എൻ.എം / തത്തുല്യം) ശമ്പളം 11,550 രൂപ.

പ്രായപരിധി 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13ന് വൈകിട്ട് അഞ്ച് വരെ. വിലാസം ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ്‌മിഷൻ, ജില്ലാ ആയുർവേദ ആശുപത്രി, സെക്കൻ്റ് ഫ്ളോർ പടന്നക്കാട്, കാസർകോട് – 671314.

Back to Top