Categories
Kerala Latest news main-slider Other News

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം

Categories
Kasaragod Latest news main-slider Other News

രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനമഹോൽസവത്തിന് ഭക്തി നിർഭരമായ സമാപനം: സർവൈശ്വര്യ വിളക്കുപൂജ നടന്നു.

 

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ: അഞ്ച് ദിവസങ്ങളിലായി നടന്നു വന്ന രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവം ഭക്തിയുടെ നിറവിൽ സമാപിച്ചു.

വിശ്വപ്രസിദ്ധമായ ആനന്ദാശ്രമത്തിലെ പുജനീയ സച്ചിതാനന്ദ സ്വാമികളാൽ സാക്ഷാത്കരിക്കപ്പെട്ട ക്ഷേത്രത്തിലെ 24 മത് പ്രതിഷ്ഠാദിനമാണ് ഇന്ന് സമാപിച്ചത്.രാമനാമ സംങ്കീർത്തനങ്ങളിലൂടെ ലോക നൻമയ്ക്കായി നാടിന്റെ നാനാഭാഗത്ത് നിന്നും വിശ്വാസികൾ ആത്മീയതയുടെ ധന്യതയിൽ ലയിക്കുമ്പോൾ അതിലൊരു ഭാഗമായി തീരണമെന്ന ലക്ഷ്യവുമായി ഈ കഴിഞ്ഞ ദിനരാത്രങ്ങൾ മുഴുവനും ഒരോ ഭക്തനും ഭഗവാന്റെ ഭർശനത്തിനായി തൊഴുകൈയ്യുമായി ക്ഷേത്രത്തിലെത്തിയിരുന്നു. ബ്രഹ്മശ്രീ ഇടമന ഈശ്വരൻ തന്ത്രികളുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു.

മഹോൽസവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക സത്യനാരായണ പൂജയും, ധാർമിക സഭയും, പുരാണ പാരായണവും അക്ഷരശ്രോക സദസും, കുട്ടികളുടെ ക്ലാസിക്കൽ സെമി ക്ലാസിക്കൽ നൃത്തനൃത്ത്യങ്ങളും, കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മീക പ്രഭാഷണവും, ക്ഷേത്രമാതൃസമിതിയുടെ തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും അഖണ്ഡരാമനാമജപവും, കോട്ടച്ചേരി കുന്നുമ്മൽ നരസിംഹമൂർത്തി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജനയും തുടങ്ങി നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറിയിരുന്നു.

സമാപന ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമാതൃസമിതിയുടെ സർവൈശ്വര്യ വിളക്കുപൂജ നടന്നു ആത്മീയ പ്രവർത്തക ലക്ഷ്മി മൂലക്കണ്ടം വിളക്കുപൂജയ്ക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ വിശ്വാസികൾക്ക്

അന്നദാനവും രാമനഗരം ശ്രീരാമക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരുന്നു.

പടം: രാമനഗരം ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന സർവൈശ്വര്യ വിളക്കുപൂജ

Categories
Latest news main-slider Other News

കല്ല്യോട്ടെ പഴയകാല കർഷകൻ എ.കെ. കൃഷ്ണൻ നിര്യാതനായി

പെരിയ: പഴയകാല കർഷകൻ കല്ല്യോട്ടെ എ.കെ.കൃഷ്ണൻ (80) നിര്യാതനായി

ഭാര്യ: കെ.ശാരദ

മക്കൾ: കെ. രാജ്കുമാർ എന്ന കെ.ആർ.കെ.കല്ല്യോട്ട് ( തപസ്വ ജില്ല കലാസാഹിത്യ വേദി അംഗം )

കെ.മനോഹരൻ,കെ.രവീന്ദ്രൻ, കെ.ഉദയകുമാരി(ഏക മകൾ )

മരുമക്കൾ: വിന്ധ്യ, സവിത, സുധാകരൻ കുതിരക്കോട്

പേരക്കുട്ടികൾ: അഭയദേവ്, ശിവപ്രിയ,ശ്രേയ,ശിവാനി

Categories
Kasaragod Latest news main-slider Other News

ചെങ്കള പഞ്ചായത്ത് മുൻ പ്രസിണ്ടന്റ് പി.ബി. അഹമ്മദ്‌(65) അന്തരിച്ചു

പി.ബി. അഹമ്മദ്‌(65) അന്തരിച്ചു.

പടിഞ്ഞാർമൂല ബീരാൻ ഹാജി, ബീഫാത്തിമ ഹജ്ജുമ്മ എന്നവരുടെ മകനും പ്രമുഖ സാമൂഹ്യ രാഷ്ട്രീയ നേതാവും പൗര പ്രമുഖനും ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റും നായിമാർമൂല ബദർ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും നെല്ലിക്കട്ടെ ആമൂസ് നഗർ ഫാത്തിമ്മ മസ്ജിദ് പ്രസിഡന്റും പി.ബി. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ പി.ബി. അഹമ്മദ്‌ ഹാജി(62) അന്തരിച്ചു. ഭാര്യ നസീറ(മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം)

മക്കൾ : തൗസീഫ്, തംഷീർ(ദുബൈ), തസ്ലീമ. മരുമക്കൾ : നിസാം അപ്സര(ദുബായ്), സാനിയ, ആയിഷ സഹോദരങ്ങൾ : പി.ബി.അബ്ദുൽ റഹിമാൻ, റുഖിയ, പരേതരായ പി.ബി. മുഹമ്മദ്‌, പി.ബി. അബ്ദുല്ല, പി.ബി. അബൂബക്കർ, പി.ബി. മുത്തലിബ്, പി.ബി. അബ്ദുൽ റസാക്ക്, ആയിഷ.

ഖബറടക്കം നാളെ രാവിലെ 11 മണിക്ക് നായിമാർമൂല ബദർ ജുമാ മസ്ജിദ് ഖബറുസ്ഥാനിൽ.

Categories
Kasaragod Latest news main-slider Other News

ചെർക്കളം അബ്ദുള്ള സാഹിബിന്റെ സഹോദരി അയിഷാബി (82) അന്തരിച്ചു

ബാവിക്കര അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ അയിഷാബി (82) വയസ്സ് മരണപ്പെട്ടു. മയ്യിത്ത് പടുവടുക്കം മകളുടെ (ബീന) വീട്ടിൽ. ജനാസ നിസ്ക്കാരം വൈകുന്നേരം 5 മണിക്ക് പടുവടുക്ക മുബാറക് ജുമാ മസ്ജിദിൽ.

മക്കൾ ശരീഫ്(ദുബൈ), നാസിർ(കച്ചവടം), ഇമ്രാൻ(ബാംഗ്ലൂർ), സുമയ്യ, റസീന, സാജിത, ബീന.

മരുമക്കൾ പരേതനായ ഉസ്മാൻ മാസ്റ്റർ, ഹമീദ് പള്ളം(കച്ചവടം), ഖാദർ ബർക്കത്ത്(കച്ചവടം), സലീം പള്ളം(ഖത്തർ), സാഹിറ, സഫൂറ, ഷംല.

സഹോദരങ്ങൾ എവറസ്റ്റ് അബ്ദുൽ റഹിമാൻ, ചെർക്കളം അബ്ദുള്ള, ചെർക്കളം അബൂബക്കർ, അബ്ദുൽ ഖാദർ കപാടിയ, എവറസ്റ്റ് കുഞ്ഞഹമ്മദ്, ചെർക്കളം അഹമ്മദ്, നബീസ കാപ്പിൽ, ബീവി ബീജന്തടുക

Categories
Kasaragod Latest news main-slider Other News

വാഹനാപകടത്തിൽ പരിക്കേറ്റ പള്ളിക്കര തൊട്ടിയിൽ സീമെൻ വീട്ടിൽ നസീത (28) അന്തരിച്ചു.

എടക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ കാസർഗോഡ്പള്ളിക്കര തൊട്ടിയിൽ സീമെൻ വീട്ടിൽ നസീത (28) അന്തരിച്ചു. എടക്കാട് പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതിയാണ് ചാല മിംസ് ആശുപത്രിയിൽ മരണപ്പെട്ടത്.

രണ്ടു കുട്ടികളുടെ ഉമ്മയാണ്. ഭർത്താവ് ഷബീർ ഗൾഫിൽ ജോലി ചെയ്യുന്നു

അപകടത്തിൽ ഇവരുടെ ചെറിയ മകൾ നാല് വയസ് പ്രായമുളള കുട്ടി നബീസ, മൂത്ത മകൻ അബൂബക്കർ, നസീതയുടെ ഉമ്മ ഫൗസിയ, ഉമ്മയുടെ സംഹോദരൻ സമീർ, അമ്മാവന്റെ ഭാര്യ എന്നിവർ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

പള്ളിപ്പുഴ തൊട്ടി സ്വദേശി അബ്ദുൾ ഹമീദിന്റെയും ഫൗസിയയുടെയും മകളാണ് മരിച്ച നസീത

സഹോദരൻ നിയാസ് ഗൾഫിൽ ജോലി ചെയ്യുന്നു.

Categories
Latest news main-slider Other News

റിട്ട:ഓറിയന്റൽ ഇൻഷൂറൻസ് ഡിവിഷണൽ മാനേജർ കാഞ്ഞങ്ങാടെ എം.നാരായണൻ നമ്പ്യാർ അന്തരിച്ചു.

കാഞ്ഞങ്ങാട്: റിട്ടയേർഡ് ഓറിയന്റൽ ഇൻഷൂറൻസ് ഡിവിഷണൽ മാനേജർ കാഞ്ഞങ്ങാട്ടെ എം.നാരായണൻ നമ്പ്യാർ ( 77 ) അന്തരിച്ചു.ദീർഘനാളായി കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു താമസം. ലയൺസ് ക്ലബ് കോഴിക്കോട് മുൻ പ്രസിഡണ്ട്, ട്രോമാകെയർ മുൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പരേതരായ കോണത്ത് നാരായണൻ നമ്പ്യാരുടെയും മാവില മീനാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: ചാങ്കാളി രാധ നമ്പ്യാർ

മക്കൾ: മീനു,അർജ്ജുൻ നമ്പ്യാർ

മരുമക്കൾ: അഡ്വ: എ.കൃഷ്ണനുണ്ണി, വിജയലക്ഷ്മി

സഹോദരങ്ങൾ: ചന്ദ്രാവതി, പരേതയായ ദാക്ഷായണി, പങ്കജം,പരേതനായ എം.രാമചന്ദ്രൻ നമ്പ്യാർ, ഡോ: എം.ആർ. നമ്പ്യാർ, അഡ്വ: എം.കുഞ്ഞമ്പു നമ്പ്യാർ, എം.കുഞ്ഞിരാമൻ നമ്പ്യാർ, എം.രാജകൃഷ്ണൻ നമ്പ്യാർ, എം. രവീന്ദ്രൻ നമ്പ്യാർ, ലക്ഷ്മി, പരേതനായ എം. ഹരി നമ്പ്യാർ

നാളെ ( ശനി ) വൈകുന്നേരം 4 മണിക്ക് എരഞ്ഞിപ്പാലം തിരുത്തിയാട് നായർ സ്മശാനത്തിൽ സംസ്കരിക്കും

Categories
Latest news Other News

പൂച്ചക്കാട് കിഴക്കേകരയിലെ കമ്മാടത്തുയമ്മ(86) നിര്യതയായി 

പൂച്ചക്കാട് കിഴക്കേകരയിലെ കമ്മാടത്തുയമ്മ(86) നിര്യതയായി

മക്കൾ തങ്കമണി, സരസ്വതി, രുഗ്മണി, ലീലാ,ഗോപാലൻ, ശോഭാ പരേതനായ ബാബു

 

Categories
Latest news main-slider Other News

ഫാർമസിസ്റ്റായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഫാർമസിസ്റ്റായ യുവാവിനെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം പാണംതോടിൽ താമസിക്കുന്ന അധ്യാപകനായ കൃഷ്ണന്റെയും പി എച്ച് എസ് സി ജീവനക്കാരി പ്രേമയുടെയും മകൻ കെ.സുജിലി (28)നെയാണ് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപം ട്രാക്കിൽ മരിച്ചതായി കണ്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. സഹോദരിമാർ: കൃഷ്ണപ്രിയ, ഹരിപ്രിയ.

Categories
main-slider Other News

എം.പി.കടുങ്ങൻ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല സ്വർണ്ണപണിക്കാരനും കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തുള്ള റഹ്മത്ത് ഷോപ്പിങ്ങ് കോംപ്ലക്സിൽ പ്രവർത്തിച്ചുവരുന്ന ലക്ഷ്മി നാരായണ ജ്വല്ലറി ഉടമയും കാഞ്ഞങ്ങാട് ശ്രീകൃഷ്ണമന്ദിരത്തിന് സമീപത്തുള്ള രാധാനിലയത്തിലെ എം.പി. കടുങ്ങൻ (89) നിര്യാതനായി.

ഭാര്യ പരേതയായ കാർത്ത്യായണി:

മക്കൾ:ജനാർദ്ദനൻ,മോഹനൻ,ഭാസ്കരൻ,രാജു,രാധ, പ്രകാശൻ

മരുമക്കൾ: യമുന,ശോഭ, പ്രസീത,ആശ,ദീപ, അശോകൻ

സഹോദരങ്ങൾ:കുഞ്ഞിക്കണ്ണൻ,രാഘവൻ,കുഞ്ഞികൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ

Back to Top