LDF പ്രതിഷേധ പ്രകടനവും പൊതുയോഗവും എം.വി.ജയരാജൻ ഉൽഘാടനം ചെയ്തു

കണ്ണൂർ:ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ,
കണ്ണൂരിൽ എൽ ഡി എഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കണ്ണൂർ തെക്കിബസാറിൽ നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.പൊതുയോഗത്തിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം.പ്രകാശൻ മാസ്റ്റർ, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി,സിപിഐ കണ്ണൂർ മണ്ഡലം സെക്രട്ടറി കെ എം സപ്ന, എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പി സി അശോകൻ, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി, എൻസിപി കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് കെ കെ രജിത്ത്, തുടങ്ങിയവർ സംബന്ധിച്ചു.സിപിഐ(എം) ഏരിയ സെക്രട്ടറി കെ.പി. സുധാകരൻ സ്വാഗതം പറഞ്ഞു. കേരളാ ഗവർണറും ചാൻസിലറും കൂടെയായ ആരിഫ് മുഹമ്മദ് ഖാന്റെ കോലവും കത്തിച്ചു.