Categories
Kerala Latest news main-slider top news

വിധിയെഴുതാൻ കേരളം 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

വിധിയെഴുതാൻ കേരളം

 

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.

 

 

കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ്വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കന്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമെ രണ്ടാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി.സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.

Categories
International Latest news main-slider top news

യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

 

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്.നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

Categories
Kasaragod Latest news main-slider top news

നെറ്റില്ലെങ്കിലും വാട്സ്ആപ്പിലൂടെ ഫയലുകൾ അയക്കാം; പുതിയ ഫീച്ചർ ഉടൻ 

 

മെറ്റ അതിൻ്റെ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനായ വാട്സ്ആപ്പിൽ ഒരു സുപ്രധാന ഫീച്ചറുമായി എത്താൻ പോവുകയാണ്. ഇന്റർനെറ്റ് ഇല്ലാതെ ഫയലുകൾ അയക്കാൻ സഹായിക്കുന്ന ഫീച്ചറിലാണ് വാട്സ്ആപ്പ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതായത് ലോക്കൽ നെറ്റ്‌വർക്ക് വഴി ഫയലുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.

നിലവിൽ ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഇന്റർനെറ്റ് കണക്ഷനില്ലാതെ വാട്സ്ആപ്പിലൂടെ അയക്കാൻ കഴിയില്ല. എന്നാൽ, ഇനി ഓഫ് ലൈനിലും അത്തരം ഫയലുകൾ വാട്സ്ആപ്പ് ഉപയോഗിച്ച് അയക്കാൻ കഴിയും എന്നതാണ് പ്രത്യേകത. നേരത്തെ പ്ലേസ്റ്റോറിൽ ഉണ്ടായിരുന്ന സെൻഡർ, ഷയർഇറ്റ് പോലെയുള്ള ആപ്പുകൾ പ്രവർത്തിച്ചിരുന്നതിന് സമാനമാകും വാട്സ്ആപ്പിലെ പുതിയ ഫീച്ചർ.ഈ ഫീച്ചർ ഉപയോഗിച്ച് അയക്കുന്ന ഫയലുകളെല്ലാം തന്നെ എൻക്രിപ്റ്റഡ് ആയിരിക്കും. അതായത് അയക്കുന്ന സന്ദേശങ്ങളിൽ വേറൊരാൾക്ക് കൈകടത്താൻ കഴിയില്ലെന്ന് ചുരുക്കം.വരാനിരിക്കുന്ന അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ ലഭിക്കുമെങ്കിലും വാട്സ്ആപ്പിന് ചില പെർമിഷനുകൾ കൊടുത്താലെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതേസമയം ആർക്കാണോ ഫയലുകൾ അയക്കേണ്ടത് അവരുടെ വാട്‌സ്ആപ്പിലും ഈ ഫീച്ചർ ലഭ്യമായിരിക്കണം. ഇങ്ങനെയുള്ള ഫോണുകള്‍ പരിസരത്തുണ്ടെങ്കിൽ അത് കണ്ടെത്താൻ ഈ ഫീച്ചറിൽ തന്നെ ഓപ്ഷനും ഉണ്ടായിരിക്കും. ബ്ലൂടൂത്ത് പോലെ തന്നെയാകും ഈ ഫീച്ചറും പ്രവർത്തിക്കുക.ആവശ്യമില്ലെങ്കിൽ സ്കാനിങ് ഓഫാക്കാനും സാധിക്കും. സമീപത്തുള്ള ഉപകരണങ്ങൾ കണ്ടെത്തുന്നതിന് പുറമെ, നിങ്ങളുടെ ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി നൽകേണ്ടതുണ്ട്. മറ്റൊരു ഫോണുമായി കണക്റ്റ് ചെയ്യാൻ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാൻ ആപ്പിന് ലൊക്കേഷൻ പെർമിഷനും നൽകണം. ഇത്തരത്തിലുള്ള അനുമതിയൊക്കെ ആവശ്യമാണെങ്കിലും അയക്കുന്ന ഫയലുകൾക്കൊന്നും ഒരു ‘കോട്ടവും’ സംഭവിക്കില്ല.ഷയർഇറ്റ് പോലെയുള്ള ആപ്പുകൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് അതിന് സമാനമാകും പുതിയ ഫീച്ചർ.

 

 

Categories
Kerala Latest news main-slider top news

പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നടപടിയെടുക്കും

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റേഡിയോ ചാനലിൻ്റെ പേരിൽ പ്രവാസികളായ മലയാളികളോട് വാട്‌സ് ആപ്പ് ശബ്ദ സന്ദേശങ്ങളിലൂടെ കേരളത്തിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേകമായി വോട്ടെടുപ്പ് നടത്തുമെന്നും വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പ്രവാസി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുമെന്നും വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കുമെന്നും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്നും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Categories
Kerala Latest news main-slider top news

യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ്’: അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ്.

 

തിരുവനന്തപുരം: സോഷ്യല്‍മീഡിയകളിലെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. യൂണിയന്‍ ബാങ്കിന്റെ പേരില്‍ വ്യാജ ആപ്പ് ലിങ്ക് പ്രചരിക്കുന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

പോലീസ് അറിയിപ്പ്

ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Categories
Latest news main-slider top news

‘ഫാറ്റി ലിവർ‌’ പലരും മൂർച്ഛിച്ച് കഴിയുമ്പോൾ മാത്രമാണ് രോ​​ഗം തിരിച്ചറിയുന്നത്.

നേരത്തെ മദ്യപാനികളെ മാത്രം അലട്ടിയിരുന്ന രോ​ഗമാണ് ഫാറ്റി ലിവർ‌. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരെയാണ് ഫാറ്റി ലിവർ ബാധിക്കുന്നത്. പൊണ്ണത്തടി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് പ്രധാന കാരണങ്ങളായി പറയുന്നത്. നിശബ്ദ ശത്രുവാണ് ഫാറ്റി ലിവർ. പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നു.

പലരും മൂർച്ഛിച്ച് കഴിയുമ്പോൾ മാത്രമാണ് രോ​​ഗം തിരിച്ചറിയുന്നത്. അതിനാൽ തന്നെ പ്രതിരോധ വഴികളും കഠിനമായിരിക്കും. എന്നാൽ രോ​ഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ത‌ന്നെ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അവ തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. സൂക്ഷ്മ ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോ​ഗ്യമറിയാൻ സാധിക്കും. ചില ലക്ഷണങ്ങ‌ളെ വകവയ്‌ക്കാതിരുന്നാൽ ചിലപ്പോൾ മറ്റ് രോ​ഗങ്ങൾക്ക് കാരണമായേക്കാം. സങ്കീർണതകളിൽ നിന്ന് മോചനം നേടുന്നതിനായി ആദ്യകാല സൂചനകളെ ശ്രദ്ധിക്കാം

ഇരുണ്ട നിറത്തിലുള്ള മൂത്രം കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ബിലിറൂബിൻ. ഇത് അടിഞ്ഞു കൂടുന്നതാണ് മൂത്രം ഇരുണ്ടതാക്കുന്നതിന് പിന്നിൽ.

പെട്ടെന്ന് ശരീരഭാരം കുറയുക ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് വിശപ്പ് കുറവായിരിക്കും ഇത് ശരീരഭാരം ക്രമാതീതമായി കുറയുന്നതിന് കാരണമാകുന്നു ക്ഷീണവും ഫാറ്റി ലിവറിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ചർമ്മത്തിലെ മാറ്റങ്ങൾ ചൊറിച്ചിൽ, ചുവന്ന പാടുകൾ, തടിപ്പ്, രക്തക്കുഴലുകൾ തെളിഞ്ഞ് കാണുക, ചർമ്മത്തിലെ മഞ്ഞ നിറം തുടങ്ങിയവയും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം.

വയറിലെ അസ്വസ്ഥതകൾ ‌വയർ വീർക്കുന്നത് പോലെ അനുഭവപ്പെടുക, വലത് ഭാ​ഗത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാലും ശ്രദ്ധിക്കേണ്ടതാണ്.വയറി‌ൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും സൂക്ഷിക്കണം. ബോഡി മാസ് ഇൻഡക്സ് (BMI) 30-ന് മുകളിലാണെങ്കിലാണ് കൊഴുപ്പ് അടിയുന്നത് ശ്രദ്ധക്കേണ്ടത്.

ഉയർന്ന കൊളസ്ട്രോളും ബിപിയും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ഇത്തരക്കാരിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാകാനുള്ള സാധ്യതയുമേറെയാണ്.‌‌‌

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. പതിവായി വ്യായമം ചെയ്യുന്നതും മികച്ച ഫലം നൽകുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്‌ക്കുന്നതിലും വ്യായാമം നിർണായക പങ്ക് വഹിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോ​ഗങ്ങളെ നിയന്ത്രിക്കാനും ശ്രദ്ധിക്കുക.

Categories
Kerala Latest news main-slider top news

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ, ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം

 

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം. സംഘത്തിൽ സി പി മൊയ്‌തീനും. മുടി നീട്ടി വളർത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂർ മുമ്പാണ് സംഘം എത്തിയത്.ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്.നേരത്തെ ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയിൽ എത്തിയത്. നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലമാണ് വയനാട്. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്

Categories
Kasaragod Latest news main-slider top news Uncategorised

സാമൂഹ്യശാസ്ത്ര അധ്യാപകകൂട്ടായ്മ യാത്രയപ്പ് സമ്മേളനംനടത്തി

സാമൂഹ്യശാസ്ത്ര അധ്യാപകകൂട്ടായ്മ

യാത്രയപ്പ് സമ്മേളനംനടത്തി

കാഞ്ഞങ്ങാട്:-കാസർഗോഡ് ജില്ലസാമൂഹ്യശാസ്ത്ര അധ്യാപക കൂട്ടായ്മയായ ഗാലക്സിവിരമിക്കുന്ന അധ്യാപകർക്കുള്ളയാത്രയപ്പ് സമ്മേളനം നടത്തി.

കാഞ്ഞങ്ങാട് ഒറിക്സ് വില്ലേജിൽ നടന്നസമ്മേളനംകാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ. നന്ദികേശൻഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ടി.പി. ബാലാദേവി കെ.എ.എസ്മുഖ്യ അതിഥിയായി. സത്യൻ കൊവ്വൽ വീട്ടിൽഅധ്യക്ഷത വഹിച്ചു.

എൻ.അജയകുമാർ, പി.മുഹമ്മദ് കുഞ്ഞി, ടി.കുഞ്ഞബ്ദുള്ള, പി.വി. നന്ദികേശൻ, എ. സുധ, എം.ശംഭു നമ്പൂതിരി, പി എം. ലത, വി.ഗായത്രി, എൻ.ശുഭ, സി.എച്ച്. ഗൗരീശ, സി.കെ. സുരേന്ദ്ര, ബി. അമീത, കെ.എം. കനകം എന്നി13 പേർക്കാണ് യാത്രയയപ്പ് നൽകിയത്.

പി. എസ്.അനിൽകുമാർ,സ്വാഗതവുംമനീഷ് ബാബു നന്ദിയും പറഞ്ഞു

 

ജില്ല ഹൈസ്ക്കുൾ സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ ഗാലക്സി നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽപങ്കെടുത്തവർവിശിഷ്ടാതിഥികളോടൊപ്പം

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് ശ്രീ കാളികാ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളി കൃഷ്ണ തന്ത്രിയുടെ കാർമികത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും.

പ്രതിഷ്ഠാദിനം

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് ശ്രീ കാളികാ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളി കൃഷ്ണ തന്ത്രിയുടെ കാർമികത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും.

ഏപ്രിൽ 24ന് രാവിലെ 7 മണിക്ക് മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, 11 മണിക്ക് ക്ഷേത്ര മുറ്റം ഇൻറർലോക്ക് ചെയ്തതിൻ്റെ സമർപ്പണം, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച പൂജ, പ്രസാദ വിതരണം, അന്നദാനം.

വൈകുന്നേരം 5 മണിക്ക് സർവ്വൈശ്വര്യ വിളക്ക് പൂജ ( ലക്ഷ്മി മൂലക്കണ്ടം, ശ്രീകുട്ടി പൈര ടുക്കത്തിൻ്റെ കാർമ്മികത്വത്തിൽ ) തുടർന്ന് തിരുവാതിര, കൈകൊട്ടികളി, യോഗ ഡാൻസ്, അവതരണം ടീം പൈര ടുക്കം, ടീം ഉദയം കുന്ന്, ശ്രീ നിത്യാനന്ദ അയ്യപ്പഭജന വനിതാ സംഘം കുശാൽനഗർ, സരസ്വതി വിദ്യാമന്ദിരം നെല്ലിത്തറ, നർത്തനം നെല്ലിക്കാട്ട്, ടീം മേലാങ്കോട്ട്, ടീം നിത്യാനന്ദം കുശാൽനഗർ

Categories
Kasaragod Latest news main-slider top news

രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിന് വേണ്ടി അഖിലേന്ത്യ മൽസ്യത്തൊഴിലാളി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മരക്കാപ്പ് കടപ്പുറം മൽസ്യത്തൊഴിലാളി കുടുംബ സംഗമം നടത്തി.

കാസറഗോഡ് ലോകസഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിന്ന് വേണ്ടി അഖിലേന്ത്യമൽസ്യത്തൊഴി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭയിലെ മരക്കാപ്പ് കടപ്പുറം മൽസ്യത്തൊഴിലാളി കുടുംബ സംഗമം 21/04/2024 (ഞായർ ) നടത്തി.

കുടുംബ സംഗമത്തിൽ മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡണ്ട് : കെ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജവാദ് പുത്തൂർ കെഎസ് യു ജില്ല പ്രസിഡണ്ട്. ഉൽഘാടനം ‘ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് : എം കുഞ്ഞികൃഷ്ണൻ ബ്ലോക്ക് ജന: സെക്രട്ടറി അഡ്വ: ബിജു കൃഷ്ണൻ, മൽസ്യത്തൊഴിലാളി ജില്ല ഭാരവാഹികളായ എച്ച് ബാലൻ, സുധീന്ദ്രൻ ബി., സുരേഷ് കൊട്രച്ചാൽ, ‘പി എൻ മുഹമ്മത് കുഞ്ഞി മാസ്റ്റർ . എം ടി ബാലൻ,പ്രകാശൻ ഒ.വി. വിവി മോഹനൻ, എന്നിവർ സംസാരിച്ചു. ശരത്ത് ടി വി സ്വാഗതവും ടി.വി മനോഹരൻ നന്ദിയും പറഞ്ഞു.

നീറ്റ് പരീക്ഷയിൽ ദേശിയ തലത്തിൽ 137 മത് റാങ്ക് നേടിയ ശില്പ ശശീ ധരനെ മൽസ്യത്തൊഴിലാളി കോൺഗ്രസ് അനുമോദിച്ചു

Back to Top