Categories
Kasaragod Latest news main-slider top news

നെറ്റില്ലെങ്കിലും വാട്സ്ആപ്പിലൂടെ ഫയലുകൾ അയക്കാം; പുതിയ ഫീച്ചർ ഉടൻ 

 

മെറ്റ അതിൻ്റെ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനായ വാട്സ്ആപ്പിൽ ഒരു സുപ്രധാന ഫീച്ചറുമായി എത്താൻ പോവുകയാണ്. ഇന്റർനെറ്റ് ഇല്ലാതെ ഫയലുകൾ അയക്കാൻ സഹായിക്കുന്ന ഫീച്ചറിലാണ് വാട്സ്ആപ്പ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതായത് ലോക്കൽ നെറ്റ്‌വർക്ക് വഴി ഫയലുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.

നിലവിൽ ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഇന്റർനെറ്റ് കണക്ഷനില്ലാതെ വാട്സ്ആപ്പിലൂടെ അയക്കാൻ കഴിയില്ല. എന്നാൽ, ഇനി ഓഫ് ലൈനിലും അത്തരം ഫയലുകൾ വാട്സ്ആപ്പ് ഉപയോഗിച്ച് അയക്കാൻ കഴിയും എന്നതാണ് പ്രത്യേകത. നേരത്തെ പ്ലേസ്റ്റോറിൽ ഉണ്ടായിരുന്ന സെൻഡർ, ഷയർഇറ്റ് പോലെയുള്ള ആപ്പുകൾ പ്രവർത്തിച്ചിരുന്നതിന് സമാനമാകും വാട്സ്ആപ്പിലെ പുതിയ ഫീച്ചർ.ഈ ഫീച്ചർ ഉപയോഗിച്ച് അയക്കുന്ന ഫയലുകളെല്ലാം തന്നെ എൻക്രിപ്റ്റഡ് ആയിരിക്കും. അതായത് അയക്കുന്ന സന്ദേശങ്ങളിൽ വേറൊരാൾക്ക് കൈകടത്താൻ കഴിയില്ലെന്ന് ചുരുക്കം.വരാനിരിക്കുന്ന അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ ലഭിക്കുമെങ്കിലും വാട്സ്ആപ്പിന് ചില പെർമിഷനുകൾ കൊടുത്താലെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതേസമയം ആർക്കാണോ ഫയലുകൾ അയക്കേണ്ടത് അവരുടെ വാട്‌സ്ആപ്പിലും ഈ ഫീച്ചർ ലഭ്യമായിരിക്കണം. ഇങ്ങനെയുള്ള ഫോണുകള്‍ പരിസരത്തുണ്ടെങ്കിൽ അത് കണ്ടെത്താൻ ഈ ഫീച്ചറിൽ തന്നെ ഓപ്ഷനും ഉണ്ടായിരിക്കും. ബ്ലൂടൂത്ത് പോലെ തന്നെയാകും ഈ ഫീച്ചറും പ്രവർത്തിക്കുക.ആവശ്യമില്ലെങ്കിൽ സ്കാനിങ് ഓഫാക്കാനും സാധിക്കും. സമീപത്തുള്ള ഉപകരണങ്ങൾ കണ്ടെത്തുന്നതിന് പുറമെ, നിങ്ങളുടെ ഫോണിലെ സിസ്റ്റം ഫയലുകളും ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി നൽകേണ്ടതുണ്ട്. മറ്റൊരു ഫോണുമായി കണക്റ്റ് ചെയ്യാൻ കഴിയുന്നത്ര അടുത്താണോ എന്ന് പരിശോധിക്കാൻ ആപ്പിന് ലൊക്കേഷൻ പെർമിഷനും നൽകണം. ഇത്തരത്തിലുള്ള അനുമതിയൊക്കെ ആവശ്യമാണെങ്കിലും അയക്കുന്ന ഫയലുകൾക്കൊന്നും ഒരു ‘കോട്ടവും’ സംഭവിക്കില്ല.ഷയർഇറ്റ് പോലെയുള്ള ആപ്പുകൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് അതിന് സമാനമാകും പുതിയ ഫീച്ചർ.

 

 

Categories
Kasaragod Latest news main-slider

കൊടിയ ചൂടിന് ആശ്വാസ കുളിരേകി സംഭാര വിതരണം: ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പ്രവർത്തകരാണ് വഴിയാത്രക്കാർക്ക് ദാഹശമിനി നൽകി ശ്രദ്ധേയരായത്

മാവുങ്കാൽ:സേവന രംഗത്ത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ അഭിമാനമായ ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പുത്തൻ വഴികളിലൂടെ ശ്രദ്ധേയരാവുകയാണ്.

ദിനംപ്രതി കൂടി വരുന്ന കൊടിയ വേനൽ ചൂടിൽ വെന്തുരുകുന്ന നാട്ടുകാർക്കും വഴിയാത്രക്കാർക്കും ആശ്വാസ കുളിര് പകരാനാണ് ദാഹജലം ഒരുക്കിയത്.മാവുങ്കാലിൻ്റെ ഹൃദയഭാഗത്ത് ദേശീയപാത അടിപ്പാതയോരത്ത് സജ്ജമാക്കിയ തണ്ണീർ പന്തലിലൂടെയാണ് ക്ലബ്ബിന്റെ പ്രവർകർ സംഭാരവിതരണ പദ്ധതി നടപ്പിലാക്കിയത്.

ലയൺസ് റീജിയൺ ചെയർപേഴ്സൺ തങ്കരാജ് മാണിക്കോത്ത് ദാഹജല പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ജയരാജ് നമ്പ്യാർ അദ്ധ്യക്ഷനായി.ക്ലബ്ബിൻ്റെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന അംഗങ്ങൾ സംബന്ധിച്ച് ചടങ്ങിൽ മുൻ പ്രസിഡണ്ട് ജനാർദ്ദനൻ മേലത്ത് സ്വാഗതവും ട്രഷറർ പ്രമോദ് മാവുങ്കാൽ നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider

Dr. അശ്വനിയെയൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

ആരോഗ്യ ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റി ആയ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഉയർന്ന മാർക്കോടെ കൂടി എം.ബി.ബി.എസ് ബിരുദം നേടിയ പൊയ്നാച്ചിയിലെ അശോകൻ – ഉഷ ദമ്പതികളുടെ മകൾ Dr. അശ്വനിയെ യൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രേഖ രതീഷ് ഉപഹാരം കൈമാറി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ്.കെ. പൊയ്നാച്ചി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,ബ്ലോക്ക്‌ കോൺഗ്രസ്സ് സെക്രട്ടറി രാജൻ. കെ.പൊയിനാച്ചിമണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി മാരായ ഇ.പ്രദീപ്കുമാർ ആടിയം,, വി. മോഹനൻ നായർ, ടി.അമ്പു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്മാരായ രാജേഷ് പടിഞ്ഞാറെ കര,നിമിഷ ബാബു യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി മാരായ മണികണ്ഠൻ ഓസ്ക്കാർ, ശ്രീരാജ് കെ വി ഹൗസ് തുടങ്ങിയവർ സബന്ധിച്ചു

Categories
Kasaragod Latest news Literature main-slider

എം എ. മുംതാസിൻ്റ ” ഗുൽമോഹറിൻ ചാരെ” എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു

കാസര്‍കോട് : എം.എ. മുംതാസിൻ്റെ “ഗുൽമോഹറിൻ ചാരെ ” എന്ന പുതിയ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. കാസര്‍കോട് തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയുമായ എം.എ മുംതാസിൻ്റെ നാലാമത്തെ പുസ്തകമാണിത്.

തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ എഴുത്തുകാരി സഞ്ചരിക്കുമ്പോൾ അത് പെരിങ്ങോം എന്ന ഗ്രാമത്തിൻ്റെ കഥ കൂടിയായി മാറുന്നു. ഗ്രാമത്തിൻ്റെ വിശുദ്ധിയും, നാട്ടു നന്മയുമൊക്കെ എഴുത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു . തൻ്റെ ജീവിതാനുഭവങ്ങൾ വളരെ ലളിതമായ ഭാഷയിലാണ് എഴുത്തുകാരി വിവരിച്ചിരിക്കുന്നത്

പ്രസിദ്ധ സാഹിത്യകാരന്‍ ജേക്കബ്ബ് ഏബ്രഹമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

നിഷ്കളങ്കമായ ബാല്യ- കൗമാരങ്ങളുടെ ഓർമ്മകളാണ് മനുഷ്യ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്.

കുട്ടിക്കാലത്തിൻ്റെ ആദ്യ ശബ്ദങ്ങൾ, കാഴ്ച്ചകൾ, നറു രുചികൾ, മണങ്ങൾ എല്ലാം നാം ഓർത്തു വെക്കുന്നു, അത്ഭുതത്തോടെ കണ്ണുമിഴിച്ച് നാം ലോകത്തെ കാണുന്നു.

മുതോസ് ടീച്ചറിൻ്റെ ഈ ഓർമ്മപ്പുസ്തകത്തിലൂടെ നാം നടന്നു പോവുമ്പോൾ പെരിങ്ങോം എന്ന ഗ്രാമവും ഒട്ടനവധി മനുഷ്യരും സംഭവങ്ങളും നമ്മുടെ കൺമുമ്പിൽ മിഴിവോടെ ഉയർന്നു വരുന്നു. ചൂട്ടുകറ്റകളുടെ മിന്നാട്ടം പോലെ ഓർമ്മകൾ തെളിയുന്നു

ഗ്രാമത്തിൻ്റെ മതേതര മനസ്സിനെ തൊടുന്ന എഴുത്തുകാരി അമ്പലങ്ങളിലും കാവുകളിലും പള്ളിയിലും തൻ്റെ ആത്മീയത ഒരു പോലെ തിരയുന്നു. കേരളത്തിൽ പടർന്നുപിടിക്കുന്ന വർഗ്ഗീയതയെ ചെറുക്കുന്ന സാമൂഹിക ബോധം ഈ ഓർമ്മകളിൽ കാണാമെന്ന് ജേക്കബ് ഏബ്രഹാം പറയുന്നു.

സത്യസന്ധമായ ഓർമ്മകളുടെ ഈ ആൽബത്തിലെ ചിത്രങ്ങൾ കാണാൻ നിങ്ങളെയും ക്ഷണിക്കുന്നു

പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് രമേശ് ജീവൻ ആണ്. ലിപിപബ്ലിക്കേഷന്‍സ് കോഴിക്കോട് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഓർമ്മയുടെ തീരങ്ങളിൽ, മിഴി എന്നീ കവിതാ സമാഹാരങ്ങളും, കാശ്മീരിനെ കുറിച്ചുള്ള യാത്രാവിവരണ പുസ്തകമായ “ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ ” എന്നിവ എം.എ മുംതാസിൻ്റെ മറ്റ് പുസ്തകങ്ങളാണ്. ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാര ജേതാവായ ഇവരുടെ മറ്റ് രണ്ട് പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ ഷാർജാ ഇൻ്റർനാഷണൽ പുസ്തകമേളയിൽ വെച്ചാണ് പ്രകാശനം നടത്തിയിരുന്നത്. ഈ പുസ്തകങ്ങളൊക്കെ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Categories
Kasaragod Latest news main-slider top news Uncategorised

സാമൂഹ്യശാസ്ത്ര അധ്യാപകകൂട്ടായ്മ യാത്രയപ്പ് സമ്മേളനംനടത്തി

സാമൂഹ്യശാസ്ത്ര അധ്യാപകകൂട്ടായ്മ

യാത്രയപ്പ് സമ്മേളനംനടത്തി

കാഞ്ഞങ്ങാട്:-കാസർഗോഡ് ജില്ലസാമൂഹ്യശാസ്ത്ര അധ്യാപക കൂട്ടായ്മയായ ഗാലക്സിവിരമിക്കുന്ന അധ്യാപകർക്കുള്ളയാത്രയപ്പ് സമ്മേളനം നടത്തി.

കാഞ്ഞങ്ങാട് ഒറിക്സ് വില്ലേജിൽ നടന്നസമ്മേളനംകാസർഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ. നന്ദികേശൻഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ടി.പി. ബാലാദേവി കെ.എ.എസ്മുഖ്യ അതിഥിയായി. സത്യൻ കൊവ്വൽ വീട്ടിൽഅധ്യക്ഷത വഹിച്ചു.

എൻ.അജയകുമാർ, പി.മുഹമ്മദ് കുഞ്ഞി, ടി.കുഞ്ഞബ്ദുള്ള, പി.വി. നന്ദികേശൻ, എ. സുധ, എം.ശംഭു നമ്പൂതിരി, പി എം. ലത, വി.ഗായത്രി, എൻ.ശുഭ, സി.എച്ച്. ഗൗരീശ, സി.കെ. സുരേന്ദ്ര, ബി. അമീത, കെ.എം. കനകം എന്നി13 പേർക്കാണ് യാത്രയയപ്പ് നൽകിയത്.

പി. എസ്.അനിൽകുമാർ,സ്വാഗതവുംമനീഷ് ബാബു നന്ദിയും പറഞ്ഞു

 

ജില്ല ഹൈസ്ക്കുൾ സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ ഗാലക്സി നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽപങ്കെടുത്തവർവിശിഷ്ടാതിഥികളോടൊപ്പം

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് ശ്രീ കാളികാ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളി കൃഷ്ണ തന്ത്രിയുടെ കാർമികത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും.

പ്രതിഷ്ഠാദിനം

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് ശ്രീ കാളികാ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 24ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളി കൃഷ്ണ തന്ത്രിയുടെ കാർമികത്വത്തിൽ വിവിധ പരിപാടികളോടെ നടക്കും.

ഏപ്രിൽ 24ന് രാവിലെ 7 മണിക്ക് മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, 11 മണിക്ക് ക്ഷേത്ര മുറ്റം ഇൻറർലോക്ക് ചെയ്തതിൻ്റെ സമർപ്പണം, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച പൂജ, പ്രസാദ വിതരണം, അന്നദാനം.

വൈകുന്നേരം 5 മണിക്ക് സർവ്വൈശ്വര്യ വിളക്ക് പൂജ ( ലക്ഷ്മി മൂലക്കണ്ടം, ശ്രീകുട്ടി പൈര ടുക്കത്തിൻ്റെ കാർമ്മികത്വത്തിൽ ) തുടർന്ന് തിരുവാതിര, കൈകൊട്ടികളി, യോഗ ഡാൻസ്, അവതരണം ടീം പൈര ടുക്കം, ടീം ഉദയം കുന്ന്, ശ്രീ നിത്യാനന്ദ അയ്യപ്പഭജന വനിതാ സംഘം കുശാൽനഗർ, സരസ്വതി വിദ്യാമന്ദിരം നെല്ലിത്തറ, നർത്തനം നെല്ലിക്കാട്ട്, ടീം മേലാങ്കോട്ട്, ടീം നിത്യാനന്ദം കുശാൽനഗർ

Categories
Kasaragod Latest news main-slider top news

രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിന് വേണ്ടി അഖിലേന്ത്യ മൽസ്യത്തൊഴിലാളി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മരക്കാപ്പ് കടപ്പുറം മൽസ്യത്തൊഴിലാളി കുടുംബ സംഗമം നടത്തി.

കാസറഗോഡ് ലോകസഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം രാജ്മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിന്ന് വേണ്ടി അഖിലേന്ത്യമൽസ്യത്തൊഴി കോൺഗ്രസ് കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭയിലെ മരക്കാപ്പ് കടപ്പുറം മൽസ്യത്തൊഴിലാളി കുടുംബ സംഗമം 21/04/2024 (ഞായർ ) നടത്തി.

കുടുംബ സംഗമത്തിൽ മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡണ്ട് : കെ.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജവാദ് പുത്തൂർ കെഎസ് യു ജില്ല പ്രസിഡണ്ട്. ഉൽഘാടനം ‘ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് : എം കുഞ്ഞികൃഷ്ണൻ ബ്ലോക്ക് ജന: സെക്രട്ടറി അഡ്വ: ബിജു കൃഷ്ണൻ, മൽസ്യത്തൊഴിലാളി ജില്ല ഭാരവാഹികളായ എച്ച് ബാലൻ, സുധീന്ദ്രൻ ബി., സുരേഷ് കൊട്രച്ചാൽ, ‘പി എൻ മുഹമ്മത് കുഞ്ഞി മാസ്റ്റർ . എം ടി ബാലൻ,പ്രകാശൻ ഒ.വി. വിവി മോഹനൻ, എന്നിവർ സംസാരിച്ചു. ശരത്ത് ടി വി സ്വാഗതവും ടി.വി മനോഹരൻ നന്ദിയും പറഞ്ഞു.

നീറ്റ് പരീക്ഷയിൽ ദേശിയ തലത്തിൽ 137 മത് റാങ്ക് നേടിയ ശില്പ ശശീ ധരനെ മൽസ്യത്തൊഴിലാളി കോൺഗ്രസ് അനുമോദിച്ചു

Categories
Kasaragod Latest news main-slider top news

വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് കാഞ്ഞങ്ങാട്   വെള്ള വയറൻകടൽ പരുന്ത്

 

കാഞ്ഞങ്ങാട്:-കന്നി വോട്ടർമാരും,പൊതുജനങ്ങൾക്കുംവോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ ൻ്റെ സ്വീപ്ഇലക്ഷൻ പ്രചരണ പരിപാടിയുടെ ഭാഗമായിജില്ലയുടെ ഔദ്യോഗിക പക്ഷിയായവെള്ളവയറൻ കടൽപരുന്തൻ്റെവേഷവും, ധീരംവനിതാ കരാട്ടെ ടീംഎന്നിവർ ചേർന്ന്കാഞ്ഞങ്ങാട് പട്ടണത്തിൽപ്രചരണ പരിപാടി നടത്തി.

ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽമൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രചാരണ പരിപാടിയുടെഭാഗമായി കാഞ്ഞങ്ങാട് പട്ടണത്തിൽനിരവധി ആളുകളുടെ സാന്നിധ്യത്തിൽ നടന്നപരിപാടിജില്ലാ നോഡൽഓഫീസർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അസിസ്റ്റൻറ് നോഡൽ ഓഫിസർ ഡി. ഹരിദാസ്അധ്യക്ഷനായി.

ഇ.,ശോഭന, സൂര്യ ജാനകി, എ. ബി.ബീന, പി.വി.അശ്വതി, എം.ഉഷ, പി.രാജലക്ഷ്മിഎന്നിവർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സി.മനുസ്വാഗതം പറഞ്ഞു

Categories
Kasaragod Latest news main-slider top news

സിവിൽ സർവ്വീസ് റാങ്ക് ജേതാവിന് സ്വീകരണം

 

ഉദുമ :- സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് ജേതാവായ ഉദുമഗവ:ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ പൂർവ്വ വിദ്യാത്ഥിയായിരുന്ന രാഹുൽ രാഘവന് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഗവ:ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ വെച്ച് ചേരുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുവാൻ ഉദുമഗവ:ഹയർ സെകൻ്ററി സ്കൂൾ അലൂമിനി അസോസിയേഷൻ യോഗം തീരുമാനിച്ചു അലൂമിനി അസോസിയേഷൻ നേതൃത്വം നൽകുന്ന മെംബർഷിപ് പ്രവർത്തനത്തിൽ വിദ്യാലയത്തിൽ നിന്ന് പഠിച്ച് പോയ എല്ലാ പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം യോഗം അഭ്യത്ഥിച്ചു ചെയർമാൻ മുജീബ് മാങ്ങാട് അദ്ധ്യക്ഷം വഹിച്ചു

പി വി ഉദയകുമാർ, എൻ,മുഹമ്മദ് കുഞ്ഞി’ പി.എം അബ്ദുല്ല, സുലൈമാൻ ‘എം.ബി, മുഹമ്മദ് ഷെറിഫ് , ടി.വി. രവിന്ദ്രൻ ഇർച്ചാസ്’ പി.കെ. പ്രവി. ശ്യാമള നാരായണൻ, ബീഫാത്തിമ., രജനി, സവിത ചന്ദ്രൻ / പത്മാവതി , എം.ബി ഷാഫി മാങ്ങാട്, അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു

Categories
Kasaragod Latest news main-slider

കാസർകോഡ് അണങ്കൂരിൽ ബസ് മറിഞ്ഞു. പത്തു പേർക്ക് പരിക്ക്

അണങ്കൂർ: കണ്ണൂരിൽനിന്ന് കാസർകോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളിൽ കൂടുതൽ യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ അപായം ഒഴിവായി

Back to Top