എൻ,സി,പി നേതാക്കൾക്ക് സ്വീകരണം നൽകും

എൻ,സി,പി നേതാക്കൾക്ക് സ്വീകരണം നൽകും
ഉദുമ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി NCP പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലയിൽ നിന്നുള്ള സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾക്കും, പോഷക സംഘടന ഭാരവാഹികൾക്കും, പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാനും, പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് കമ്മിറ്റി പോഷക സംഘടനാ ഭാരവാഹികളെ തെരഞ്ഞെടുക്കാനും, തുടർന്ന് നഗരത്തിൽ പ്രകടനം നടത്തുവാൻ ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.നവംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പള്ളിക്കര ബീച്ച് പാർക്ക് ഓഡിറ്റോറിയത്തിൽ .
പാലക്കുന്നിൽ ചേർന്ന എൻസിപി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇടി മത്തായി അധ്യക്ഷതവഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസഫ് വടകര, കാസർകോട് നിയമസഭാ മണ്ഡലം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ, ബ്ലോക്ക് കമ്മിറ്റി ട്രഷറർ ചന്ദ്രൻ, സതീശൻ, വർക്കി തുടങ്ങിയവർ പ്രസംഗിച്ചു ഉദുമ നിയമസഭാമണ്ഡലം ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ പള്ളം സ്വാഗതവും യൂത്ത് കമ്മിറ്റി കോഡിനേറ്റർ മനോജ് കുമാർ നന്ദിയും പറഞ്ഞു