ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യയുടെ അവിഭാജ്യഘടകം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Share

ജിദ്ദ: വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭാഷയുമുള്ള ലക്ഷോപലക്ഷം ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ് ജനാധിപത്യവും മതനിരപേക്ഷതയുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍. ഇത് ഭാരതത്തിന്റെ നിലനില്‍പ്പിന് അവിഭാജ്യ ഘടകങ്ങളാണെന്നും ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍ പുതിയ വിവാദത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഫോറം വെസ്റ്റേണ്‍ റീജിയന്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രാജ്യസഭാഅംഗം സുബ്രമണ്യം സ്വാമി ഏതാനും ദിവസംമുമ്പു സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോവിഡാനന്തരം മാറിയ സാഹചര്യത്തില്‍ പ്രവാസി ഇന്ത്യക്കാരില്‍നിന്ന് ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി മികച്ച സേവനങ്ങള്‍ നല്‍കുകയാണ് വരാനിരിക്കുന്ന നാളുകളില്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെക്കുന്നതെന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ കീഴ്‌ശ്ശേരി പറഞ്ഞു. കോവിഡ് കാലത്ത് സോഷ്യല്‍ ഫോറം നടത്തിയ മികച്ച സേവനങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ പുതുതായി സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നതായും അദ്ദേഹം അറിയിച്ചു.

Back to Top