Categories
Uncategorised

മുഖ്യപ്രാണ ക്ഷേത്ര സന്നിധിയിയെ സ്വരമധുര മുഖരിതമാക്കി ശ്രീനിധി ഭട്ട് സമർപ്പിച്ച സംഗീത സമർപ്പണം ശ്രദ്ധേയമായി

കാഞ്ഞങ്ങാട്:യുവ ഗായികയും കർണ്ണാടക സംഗീതജ്ഞയുമായ രാജപുരം പൂടുംങ്കലിലെ ശ്രീനിധി ഭട്ട് ശ്രീരാമനവമി നാളിൽ ബേക്കലം ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തിൽ അവതരിപ്പിച്ച സംഗീത കച്ചേരി ഏറെ ശ്രദ്ധേയമായി. ശ്രീരാമ സ്തുതികളുടെ രാഗവിസ്താരവും ആലാപന മധുരവും ആസ്വാദക സദസിന് ശ്രവണ പുണ്യമായി.

മോഹന കല്യാണി രാഗത്തിലുള്ള ലാൽഗുഡിയുടെ പ്രസിദ്ധമായ” വല്ലഭൈനായക ” എന്ന വർണ്ണത്തോടെ ആരംഭിച്ച കച്ചേരിയിൽ സിംഹേന്ദ്രമധ്യമം രാഗത്തിൽ ആലപിച്ച “നിന്ന നമിതേനയ്യ ശ്രീരാമ ” എന്ന കീർത്തനവും രാമകീർത്തനങ്ങളും ആഞ്ജനേയ സ്തുതികളും സദസിനെ വിസ്മയിപ്പിച്ചു. ആനന്ദകൃഷ്ണ കോഴിക്കോട് വയലിനിലും, വെള്ളിനേഴി രമേശ് പാലക്കാട് മൃദംഗത്തിലും വിസ്മയം തീർത്തു. ഇതിനോടകം നിരവധി വേദികളിലും

സ്കൂൾ – ജില്ല – സംസ്ഥാന കലോൽസവങ്ങളിലും മിന്നുന്ന വിജയം കരസ്ഥമാക്കി തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിധി സംഗീതജ്ഞ ഡോ:രൂപാസരസ്വതിയുടെ മകളാണ്. അച്ചൻ ഗണേഷ് ഭട്ട് നൈജീരിയയിൽ ഓഡിറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

തങ്ങളുടെ കുടുംബക്ഷേത്രവും കൂടിയായ ബേക്കലം ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തിൽ നടന്ന് വരുന്ന ബ്രഹ്മകലശത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ ഉൾപ്പെടെ നിരവധി ആളുകൾ സംഗീത കച്ചേരിയിൽ പങ്കാളികളായി.ക്ഷേത്ര ട്രസ്റ്റി എച്ച് മഞ്ജുനാഥ ഭട്ട് പ്രസാദം നൽകി പൊന്നാട അണിയിച്ച് ശ്രീനിധിയെ ആദരിച്ചു.

 

Categories
Uncategorised

മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും വിദ്യാർത്ഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്

സംശുദ്ധചിന്തയും കഠിന പ്രവൃത്തിയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ: ദിനേശ് മുങ്ങത്ത്

കാഞ്ഞങ്ങാട്: നല്ല ചിന്തകളും കഠിനാധ്വാനവുമാണ് ഓരോ മനുഷ്യന്റെയും ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന് പ്രശസ്ത മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനുമായ ദിനേശ് മുങ്ങത്ത് അഭിപ്രായപ്പെട്ടു.മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ജീവിത വിജയം ” എന്ന വിഷയത്തിൽ നടത്തിയ മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തെ ക്രമപ്പെടുത്തുക എന്നതാണ് ആദ്യം ശീലിക്കേണ്ടത്.നല്ല ശീലങ്ങൾ ദിനചര്യയുടെ ഭാഗമായാൽ ജീവിതം ഏറ്റവും സുന്ദരമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.മിംടെക് മാനേജർ രാജി കെ, അഞ്ജലി അജിത്,ദിൽന ബിജേഷ്,വിദ്യ അരയി,അതുൽ കൃഷ്ണ,അമൽ ജയകൃഷ്ണൻ, ജിതിൻ കെ വി ,അബിൻ കെ, മാത്യു സോജൻ എന്നിവർ സംസാരിച്ചു.

Categories
Uncategorised

പൂച്ചക്കാട് തായത്ത് തറവാട്ടിൽ പ്രതിഷ്ഠയും കളിയാട്ടവും

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയിൽ പെടുന്ന  പൂച്ചക്കാട് തായത്ത് വയനാട്ടുകുലവൻ തറവാട്ടിൽ പ്രതിഷ്ഠയും കളിയാട്ടവും 18നും 19നും നടക്കും.18ന് രാവിലെ 10.35നും 11.35നും മധ്യേ പടിഞ്ഞാർ ചാമുണ്ഡിഅമ്മയുടെയും ഗുളികൻ തെയ്യത്തിന്റെയും പ്രതിഷ്ഠ കർമങ്ങൾ നടക്കും. വൈകീട്ട് സന്ധ്യാദീപത്തിന് ശേഷം മറൂട്ടും 10ന് തെയ്യംകൂടലും. പുലർച്ചെ പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്.

19ന്  11ന് പടിഞ്ഞാർ ചാമുണ്ഡിയും 12ന് വിഷ്ണുമൂർത്തിയും തുടർന്ന് ഗുളികൻ തെയ്യവും അരങ്ങിലെത്തും. 4ന് വിളക്കലരിയോടെ സമാപനം. രണ്ട് ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

Categories
Uncategorised

അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം ആഘോഷ കമ്മിറ്റി രൂപികരണവും പുന:രുദ്ധാരണ സമിതിയുടെ ജനറൽ ബോഡി യോഗവു നടന്നു

പുതിയകണ്ടം:അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്ത് നടക്കുന്ന പുന:പ്രതിഷ്ഠ ചടങ്ങിൻ്റെ പ്രവർത്തനങ്ങളുടെ വിജയത്തിനായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണവും ദേവസ്ഥാന പുന:രുദ്ധാരണ സമിതിയുടെ ജനറൽ ബോഡി യോഗവും നടന്നു.

പുന:രുദ്ധാരണ സമിതി ചെയർമാൻ വി.വി.ലക്ഷ്മണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അടിയാർകാവിൽ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠാചടങ്ങുകളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചു മുന്നോട്ടു പോകാൻ വിപുലമായ ആഘോഷ കമ്മിറ്റിയും രൂപികരിച്ചു.

രക്ഷാധികാരി:കുമാരൻ കോമരം(കല്യാൽ മുച്ചിലോട്ട് സ്ഥാനീകൻ)

സ്വീകരണ കമ്മിറ്റി: വി.വി. ലക്ഷ്മണൻ ( ചെയർമാൻ) രമേശൻ പുതിയകണ്ടം (കൺവീനർ)അരവിന്ദൻ പൊടിക്കളം,

രതീഷ് അതിയാമ്പൂർ(പ്രോഗ്രാം കമ്മിറ്റി ) പി.പത്മിനി ടീച്ചർ (ചെയർപേഴ്സൺ)

ഗിരിജ രാജു. കെ ( കൺവീനർ )

സ്റ്റേജ് ആൻ്റ് ഡെക്കറേഷൻ:

വിനാദൻ കെ.വി.(ചെയർമാൻ)

രതീശൻ ടി.കെ.(കൺവീനർ)

ഭക്ഷണ കമ്മിറ്റി:

അരവിന്ദൻ.എം.വി.(ചെയർമാൻ)

കുഞ്ഞികൃഷ്ണൻ. പി കുമാരൻ കെ.ടി(കൺവീനർമാർ)

സ്ഥാനീക സമിതി:ചന്ദ്രബാബു മേലടുക്കം (ചെയർമാൻ ) ഭരതൻകണ്ടത്തിൽ(കൺവീനർ) ഗ്രീൻ പ്രോട്ടോകോൾ: കൈരളി. പി (ചെയർപേഴ്സൺ)

ശ്യാമള ടി സരോജിനി. പി (കൺവീനർമാർ )

പബ്ലിസിറ്റി: രാജു കരിപ്പാടക്കൻ( ചെയർമാൻ  എന്നീ കമ്മിറ്റികൾ നിലവിൽ വന്നു.

Categories
Uncategorised

തച്ചങ്ങാട് -പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാന കളിയാട്ടം. കലവറ നിറക്കൽ

തച്ചങ്ങാട് -പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാന കളിയാട്ട ഭാഗമായി വിഭവ സമൃദ്ധമായ കലവറ നിറയ്ക്കൽ ചടങ്ങ് കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നിന്ന് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോട് കൂടി നടന്നു

സംഘടക സമിതി ചെയർമാൻ ശിവരാമൻ മേസ്ത്രി നേതൃത്വം നൽകി .

വൈകുന്നേരം ഭണ്ഡാരം എഴുന്നള്ളത്ത് രാത്രി രക്‌തേശ്വരി ദേവിയുടെ തിടങ്ങൽ, കുളിച്ചു തോറ്റം തുടർന്ന് മാതൃസമിതിയുടെ കൈ കൊട്ടി കളി

18 ന് രാവിലെ ദേവിയുടെ പുറപ്പാട് ഉച്ചയ്ക്ക് അന്നദാനം വൈകുന്നേരം വിളക്കിലരിയോട് കൂടി സമാപനം

Categories
Uncategorised

ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.ഗോപാലൻ ബാങ്കോട് (പ്രസിഡന്റ്).പ്രഭാകരൻ കെ (ജനറൽ സെക്രട്ടറി)

കാസറഗോഡ് : ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.

പ്രസിഡണ്ടായി ഗോപാലൻ ബാങ്കോട്, വൈസ് പ്രസിഡണ്ടായി ശിവണ്ണാ ബി.ആർ., വാദിരാജ് എതിർത്തോട്, സഞ്ചിവൻ കൊപ്പൽ

ജനറൽ സെക്രട്ടറിയായി പ്രഭാകരൻ കെ., ജോയിന്റ് സെക്രട്ടറിയായി വിജേഷ് കൊപ്പൽ, മീനാക്ഷി മൊഗ്രാൽ പുത്തൂർ, ഉമേഷന്‍ ഹൊന്നമൂല

ട്രഷറർ ശശി അജക്കോട് എന്നിവരെയും തെരെഞ്ഞെടുത്തു.മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തിൽ നാസർ ചെർക്കളം നിരീക്ഷകനായിരുന്നു.

ജില്ലാ പ്രസിഡന്റ്‌ രാജു കൃഷ്ണ അധ്യക്ഷനായിരുന്നു. മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി അമീർ പള്ളിയാൻ മുഖ്യ പ്രഭാഷണം നടത്തി.

ദളിത്‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കലാഭവൻ രാജു, ജില്ലാതല സംഘാടകൻ ഒ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Categories
Uncategorised

പാലക്കുന്ന് സാഗർ ഓഡിറ്റോറിയം ഉടമ സി.എച്ച്. പവിത്രൻ (കോൺട്രാക്ടർ രവി -72) അന്തരിച്ചു.

പാലക്കുന്ന് : പൊതുമരാമത്ത് കോൺട്രാക്ടറും പാലക്കുന്ന് സാഗർ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസിൽ സി. എച്ച്. പവിത്രൻ (കോൺട്രാക്ടർ രവി -72) അന്തരിച്ചു. കല്യാശ്ശേരിയിലെ പരേതരായ കുട്ട്യപ്പയുടെയും കല്യാണി ടീച്ചറുടെയും മകനാണ്.

ഭാര്യ:മാധവി.

മക്കൾ: പ്രദീപ്‌, പ്രശാന്ത്, പ്രസീത(തൃക്കരിപ്പൂർ), പ്രഭാഷ്.

മരുമക്കൾ: സവിത (മുത്തൂറ്റ് ഫിനാൻസ്, മേല്പറമ്പ്), സുനിൽകുമാർ (തൃക്കരിപ്പൂർ), ഐശ്വര്യ (കാസർകോട് ).

സഹോദരങ്ങൾ: രവീന്ദ്രൻ (ചെറുതാഴം), രമ(കുപ്പം, തളിപ്പറമ്പ് ).

സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3ന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.

Categories
Uncategorised

ഉമ്മാ തോമസ് കാട്ടുകുളങ്ങരയിൽ: പാവപ്പെട്ടവന്റെ ക്ഷേമ പെൻഷൻ അവന്റെ അവകാശമാണ്; ഭരണാധികാരിയുടെ ഔദാര്യമല്ല  

കാട്ടുകുളങ്ങര: ആസന്നമായ ഈ തിരഞ്ഞെടുപ്പിൽ വളരെ ഉത്തരവാദിത്വത്തോടെ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. ഇപ്പോൾ നമ്മൾ പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യ രീതിയിൽ ഇനി ഒരു ഇലക്ഷൻ ഇന്ത്യയിൽ നടക്കുമോ എന്ന് സംശയം തോന്നുന്ന രീതിയിലുള്ള പ്രവർത്തനമാണ് കേന്ദ്രത്തിലും സമാനമായ രീതിയിൽ കാർബ്ബൺ കോപ്പി പോലുള്ള പ്രവർത്തനമാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്.

പാവപ്പെട്ടവനു ലഭിക്കേണ്ട ക്ഷേമ പെൻഷൻ അവന്റെ അവകാശമാണ്. എന്നാൽ കേരളത്തിൽ ക്ഷേമ പെൻഷൻ നൽകുന്നത് ഔദാര്യമായിട്ടാണ് എന്ന തരത്തിലാണ് ഭരണാധികാരികൾ ബഹു:

കോടതിയിൽ പോലും സംസാരിക്കുന്നത്. ഈ മാസം 26ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടി ഒറ്റ കെട്ടായി പ്രവർത്തിക്കണം എന്ന് കാട്ടുകുളങ്ങരയിൽ നടന്ന കുടുംബസംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് തൃക്കാക്കര എം എൽ എ ഉമാ തോമസ് അഭിപ്രായപ്പെട്ടു.

സംഗമത്തിൽ അജാനൂർ മണ്ഡലം പ്രസിഡണ്ട്‌ എക്കാൽ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യ ഭാഷണം നടത്തി. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പി. വി. സുരേഷ്, അഡ്വ: വി. എം ജമാൽ, അഡ്വ:ടി.കെ. സുധാകരൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌ മാരായ ബാലകൃഷ്ണൻ. പി, സതീശൻ പരക്കാട്ടിൽ, ബ്ലോക്ക് ജന. സെക്രട്ടറിമാരായ ഉമേശൻ കാട്ടുകുളങ്ങര, നാരായണൻ എക്കാൽ, എ. വി. വേണുഗോപാൽ, മഹിളാ കോൺ. നേതാക്കളായ രമ വെള്ളിക്കോത്ത്, സിന്ധു ബാബു, വിമല കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. യു ഡി എഫ് ബൂത്ത്‌ കമ്മിറ്റി കൺവീനർ പ്രകാശൻ മൊട്ടമ്മൽ നന്ദി പറഞ്ഞു.

Categories
Uncategorised

പുത്യകോടി കാലിച്ചൻ ദേവസ്ഥാന കമ്മിറ്റി ഭഗവത്ഗീത ഗ്രന്ഥങ്ങൾ വിതരണം ചെയ്തു

പാലക്കുന്ന് : ചിന്മയ സ്വാമികളുടെ 108 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടുകൾ തോറും ഭഗവത്ഗീത ഗ്രന്ഥം വിതരണം ചെയ്തു. പുത്യകോടി കാലിച്ചൻ ദേവസ്ഥാന കമ്മിറ്റി ചിൻമയമിഷന്റെ സഹകരണത്തോടെ മാലാംകുന്നിൽ വി. വി. രാമുണ്ണിയ്ക്ക് കോപ്പി നൽകി കാലിച്ചൻ ദേവാലയ കമ്മിറ്റി പ്രസിഡണ്ട്‌ സുധാകരൻ കുതിർ ഉദ്ഘടാനം ചെയ്തു. നാരായണൻ മുല്ലച്ചേരി, പ്രജിത്ത്, രമാചന്ദ്രശേഖരൻ, രജിഷപ്രഭാകരൻ, ആശാകണ്ണൻ എന്നിവർ സംസാരിച്ചു.

Categories
Uncategorised

തച്ചങ്ങാട് പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 16,17,18

തച്ചങ്ങാട് പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 16,17,18 തീയ്യതികളിലായി ഭക്തി ആദരാപൂർവം നടത്തുന്നു.

16 ന് വൈകുന്നേരം 7 മണി മുതൽ സമീപപ്രദേശത്തെ കലാകാരൻ മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ.

17 ന് രാവിലെ കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നിന്ന് കലവറ ഘോഷയാത്ര, രാത്രി രക്‌തേശ്വരി തെയ്യം തിടങ്ങൾ, തുടർന്ന് കൈകൊട്ടി കളി

18 ന് രാവിലെ രക്‌തേശ്വരി ദേവിയുടെ പുറപ്പാട്, തുടർന്ന് അന്നദാനം വിളക്കിലരി യോട് കൂടി സമാപനം.

Back to Top