Categories
Kasaragod Latest news main-slider top news

എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച് മുഹമ്മദ്‌ കോയ എക്സിലൻസി അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച് മുഹമ്മദ്‌ കോയ എക്സിലൻസി അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട് പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുറഹ്മാൻ ഉപഹാര സമർപ്പണം നടത്തി. അലിഫ് ഷീ ക്യാമ്പസ് പ്രിൻസിപ്പൾ ബാസിത്,കേരള സെൻട്രൽ യൂണിവേഴ്സിറ്റി സ്കോളർ ഹുദൈഫ്‌. എം.എ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. എസ്.എസ്.എൽ.സി,പ്ലസ് ടു, മറ്റ് വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സമ്മാനിച്ചു.

പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജന സെക്രട്ടറി ബഷീർ ചിത്താരി, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ബഷീർ മാട്ടുമ്മൽ, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ്‌ ഇർഷാദ് സി.കെ, ഉനൈസ്.കെ, ഹസ്സൻ കുഞ്ഞി.ടി എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news Uncategorised

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും മാവുങ്കാൽ വ്യാപാരഭവനിൽ നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും 2024-26 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും മാവുങ്കാൽ വ്യാപാരഭവനിൽ നടന്നു.സംസ്ഥാന വൈസ് പ്രസിഡണ്ടും, ജില്ലാ പ്രസിഡണ്ടുമായ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ലോഹിതാക്ഷൻ ആർ അദ്ധ്യക്ഷത വഹിച്ചു. യുണിറ്റ് ട്രഷറർ എ.വി.ബാലൻ വരവ് – ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് യുണിറ്റ് അംഗങ്ങളുടെ മക്കൾക്ക് ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യ പ്രഭാഷണം നടത്തി.ഹംസ പാലക്കി പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി വി.കെ.ഉണ്ണികൃഷ്ണൻ പ്രസിഡണ്ട്, ജുകേഷ് എം ജനറൽ സെക്രട്ടറി, രാജേഷ് ടി.കെ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

ചടങ്ങിന് യൂണിറ്റ് ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ വി.കെ സ്വാഗതവും, യൂണിറ്റ് വൈസ് പ്രസിഡ ണ്ട് ജൂഗേഷ് എം നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

കനത്ത മഴയിൽ അർദ്ധരാത്രിയിൽ അതിയാമ്പൂർ കാലിക്കടവ് വൻമരം മറിഞ്ഞുവീണു

കാഞ്ഞങ്ങാട്:-കഴിഞ്ഞ ദിവസം അർദ്ധരാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അതിയാമ്പൂർ കാലിക്കടവ് റോഡിൽ വൻമരം മറിഞ്ഞു വീണു. കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്പ്രവർത്തകരുടെ കൃത്യസമയത്തെ ഇടപെടലിലൂടെ വൻ അപകടം ഒഴിവായി.

മറിഞ്ഞു വീണ മരത്തിന്റെ ശാഖകൾ ഇലക്ട്രിക് കമ്പനിയിൽ സ്പർശിച്ചത് കണ്ട ഉടൻ തന്നെ കെഎസ്ഇബി അധികൃതരെ അറിയിക്കുകയും വൈദ്യുതി ബന്ധം വിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് രാത്രി തന്നെക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന്പൊട്ടി വീണ മരം മുറിച്ച് മാറ്റി വാഹന ഗതാഗതവും,വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചു. അതിയാമ്പൂരിലെ ശോഭയുടെ വീട്ടുപറമ്പിൽ മരമാണ് പൊട്ടി വീണത് സിപിഐഎം അതിയാമ്പൂർബ്രാഞ്ച് സെക്രട്ടറി കെ വി.പ്രജീഷ്, ഫ്രണ്ട്സ് ക്ലബ്ബ് സെക്രട്ടറി രതീഷ് കാലിക്കടവ്, പ്രവർത്തകരായ എം. രജീലേഷ്, കെ. വിനിത്,സഞ്ജയ് രാജ്,എം മുരളികൃഷ്ണൻ, പാർക്കോ ക്ലബ് പ്രസിഡണ്ട് കെ.രസിക്ക്എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Categories
Kasaragod Latest news main-slider top news

കനത്തകാറ്റും മഴയിലുംനെല്ലിക്കാട്ട് മാങ്ങോട്ട്മതിലും,തെങ്ങുംതകർന്നു

കാഞ്ഞങ്ങാട്:- കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്ലിക്കാട്ട്മാങ്ങോട്ട്.കെ യമുനയുടെ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന വീടിനോട്ചേർന്നുള്ളമതിൽ പൂർണ്ണമായും തകരുകയും,വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ തൊട്ടടുത്തുള്ളപൊതുപ്രവർത്തകൻ(സിപിഎം ബല്ലലോക്കൽ കമ്മിറ്റി അംഗം) ബി.എം കൃഷ്ണൻ്റെ രണ്ട് തെങ്ങ്,നിരവധി കവുങ്ങുകൾ, വിവിധ കാർഷിക വിഭവങ്ങൾ തുടങ്ങിയവ മതിൽ ഇടിഞ്ഞതിനെ തുടർന്ന്തകർന്നു.

വിദ്യാർഥികളായ മക്കളോടൊപ്പം വിധവയും തൊഴിൽരഹിതയുമായി യമുന കഷ്ടപ്പാടുകൾക്കിടയിലാണ്  ലൈഫ് ഭവന പദ്ധതിയിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നത്.അതിനിടയിലാണ്കാലവർഷത്തിന്റെ രൂപത്തിൽഈ കുടുംബത്തിന് കനത്തനാശനഷ്ടം സംഭവിച്ചത്. യമുനയ്ക്ക്ഒരു ലക്ഷം രൂപയുടെയും,ബി എം കൃഷ്ണന്50,000 രൂപയുടെയും നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Categories
Kasaragod Latest news main-slider top news

കുട്ടികൾക്ക് പുത്തൻ അനുഭവവുമായി പുല്ലൂർ ഏ കെ ജി ഗ്രന്ഥാലയം

 

പുല്ലൂർ: പുല്ലൂർ ഏ.കെ ജി സ്മാര ഗ്രന്ഥാലയ നേതൃത്വത്തിൽ വായനാ വെളിച്ചം പരിപാടിയിൽ രജിസ്റ്റർ ചെയ്ത 40 കുട്ടികളുമായി ഏപ്രിൽ 7മുതൽ മെയ് 31 വരെ വായനാ കൂട്ടം രൂപീകരണം കഥാ-കവിത പരിചയപ്പെടുത്തൽ. വായനാ – ചർച്ച വായനാ കുറിപ്പ് അവതരണം കൂടാതെ പടന്നാ കടപ്പുറം വെച്ച് പ്രകൃതിയെ അറിയലും പുസ്തക ചർച്ചയും ഹൗസ് ബോട്ടിൽ വെച്ച് വൈലോപ്പിളളി ശ്രീധരമേനോൻ്റെ മമ്പഴം എന്ന കവിതയും ലിയൊ ടോൾസ്റ്റോയ് യിടെ ആറടിമണ്ണ് എന്ന കഥ. യും കുട്ടികൾ അവതരിപ്പിച്ചു.ഏറെ ഹൃദ്യമായി വിവിധ പരിപാടികളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി കരിയൻ. എം വി നാരായണൻ. പ്രശസ്ത യുവസാഹിത്യകാരൻ അശ്വിൻ ചന്ദ്രൻ. നാടൻ പാട്ട് കലാകാരൻ സനൽ പാടിക്കാനം ജില്ലാലൈബ്രറി കൗൺസിൽ അംഗം രമാ രാമകൃഷ്ണൻ. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ പി അബ്ദുൾ ലത്തീഫ് എ കൃഷ്ണൻ. വി. മാധവൻ. എം.വിജയൻ. ബി ഗംഗാധരൻ മാസ്റ്റർ. സി രഞ്ജിത്ത് ഒ കുഞ്ഞികൃഷണൻ. എം വി കുഞ്ഞിരാമൻ. പി.കുമാരൻ. കെ കർത്ത്യായണി പി റീജ. കെ ഷീജ ശ്രി ഷൈനി എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider

ബ്രദേഴ്‌സ് പാലക്കുന്നിന്റെ കുടുംബസംഗമവും അനുമോദനവും നാളെ (ഞായറാഴ്ച ) നടക്കും

ബ്രദേഴ്‌സ് ആർട്സ് ആൻഡ്  സ്പോർട്സ്  ക്ലബ്‌ പാലക്കുന്നിന്റെയും ബ്രദേഴ്‌സ് ക്ലബ്‌  വനിതാ വിങ്ങിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  കുടുംബസംഗമവും അനുമോദനവും _26.05.2024_ ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ പാലക്കുന്നു  സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

കണ്ണൂർ ക്രൈം ബ്രാഞ്ച് Dy S P പി ബാലകൃഷ്ണൻ നായർ പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കും. ജൂനിയർ ചേമ്പർ ദേശീയ പരിശീലകൻ വി വേണുഗോപാൽ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിക്കും. ക്ലബ്‌ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾക്ക് പുറമെ നാടൻ പാട്ടിന്റെ രാജകുമാരൻ സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻകലാസന്ധ്യയും അരങ്ങേറും.

Categories
Kasaragod Latest news main-slider

കുട്ടികൾക്കായി രണ്ടു ദിവസത്തെ സഹവാസക്യാബ് ആയമ്പാറ ഗവ: യു. പി. സ്കൂളിൽ

പെരിയ: ജി. യു. പി. എസ്. ആയമ്പാറയുടെയും ശ്രീ വിഷ്ണു ബാലവേദിയുടെയും സംയുക്തഭിമുഖ്യത്തിൽ കുട്ടികൾക്കായി രണ്ടു ദിവസത്തെ സഹവാസക്യാബ് ആയമ്പാറ ഗവ: യു. പി. സ്കൂളിൽ പുല്ലൂർ പെരിയ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ലതാരാഘവൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശ്രീ വിഷ്ണു കലാകായിക വേദി പ്രസിഡന്റ്  എം. മോഹനൻ കുണ്ടൂർ അധ്യക്ഷൻ വഹിച്ചു. സ്കൂൾ വികസനസമിതി ചെയർമാൻ എം. മോഹനൻ, മുൻ പ്രധാന അധ്യാപിക വിലാസിനിടീച്ചർ.ഗിരീഷ് കാലിയടുക്കം, കെ. ദാമോദരൻ മോലോത്തിങ്കാൽ, എം.വേലായുധൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

ബാലവേദി സെക്രട്ടറി അനന്യമധു സ്വാഗതവും വൈസ് പ്രസിഡന്റ്  രോഹിത്ത്‌ നന്ദിയും പറഞ്ഞു.

Categories
main-slider Other News

ദീർഘകാലം ആനന്ദാശ്രമത്തിൽ സേവനമനുഷ്ഠിച്ച രാംനഗറിലെ ലക്ഷ്മി അമ്മ ( 84 ) നിര്യാതയായി.

മാവുങ്കാൽ:ദീർഘകാലം ആനന്ദാശ്രമത്തിൽ സേവനമനുഷ്ഠിച്ച രാംനഗറിലെ ലക്ഷ്മി അമ്മ ( 84 ) നിര്യാതയായി.

ഭർത്താവ്:കാഞ്ഞങ്ങാട്ടെ ആദ്യകാല ഇലക്ട്രീഷനായിരുന്ന പരേതനായ പി.വി.കണ്ണൻ.

മക്കൾ:ആർ.ഗണേശൻ ( റിട്ട.ആർമി,ആർ ബി ഐ കൊച്ചി )

സുബ്രഹ്മണ്യൻ ( വിമുക്തഭടൻ )

ഉണ്ണികൃഷ്ണൻ ( ഖത്തർ )

പരേതനായ രാമകൃഷ്ണൻ,

നളിനി,അനിത,ശോഭ ( സ്പെഷ്യൽ സ്കൂൾ അദ്ധാപിക ബേക്കൽ ബി ആർ സി )

മരുമക്കൾ:ഓമന മഡിയൻ,ലക്ഷ്മി ആലയി,പ്രസന്ന പൂച്ചക്കാട്,പൂമണി രാവണേശ്വരം,നാരായണൻ ആലയി,കൃഷ്ണൻ ഉദുമ,സുരേഷ് വെളുത്തോളി.

സംസ്കാരം നാളെ( 25/05/2024 ) രാവിലെ 10 മണിക്ക് കിഴക്കുംകര – മണലിൽ സമുദായ ശ്മാശനത്തിൽ നടക്കും

Categories
Kerala Latest news main-slider

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 35 വയസ്സുകാരൻ പിടിയിൽ

കാസർകോട്∙ കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 35 വയസ്സുകാരൻ പിടിയിൽ. കുടക് സ്വദേശിയായ ഇയാളെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്. വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. പ്രതിയെ രാത്രി 8 മണിയോടെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.

മേയ് 15നു പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കംനോക്കി വീട്ടിനുള്ളിൽ കടന്ന പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയശേഷം കുട്ടിയുടെ സ്വർണക്കമ്മലും കവർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു.

പരിശോധിച്ച 167 സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്. പിള്ളേരു പീടിക എന്ന സ്ഥലത്ത് നിന്നുള്ള കിട്ടിയ ദൃശ്യമാണ് പൊലീസിനെ ഏറെ സഹായിച്ചത്. സംഭവദിവസം ഇയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യമാണ് ഇവിടെനിന്നു ലഭിച്ചത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. വീട്ടിൽകയറി സ്ത്രീയുടെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല.

അതിനാൽ രേഖാചിത്രം പൊലീസ് വരപ്പിച്ചിരുന്നു. പീഡനം നടന്ന ദിവസം ഇയാൾ തന്നെയാണ് പിള്ളേരു പീടികയിലെ സിസിടിവിയിൽ കുടുങ്ങിയത്. ഇതിന്റെ ദൃശ്യം വ്യക്തമായി കിട്ടിയതോടെയാണ് പ്രതി ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഇതിന് പൊലീസിനെ സഹായിച്ചത് ഇയാൾ ധരിച്ച വസ്ത്രമായിരുന്നു. രണ്ടു സംഭവങ്ങൾ നടക്കുമ്പോഴും ഒരേ വസ്ത്രമാണ് ഇയാൾ ധരിച്ചത്. ഇയാളുടെ ശരീര ചലനങ്ങളും വ്യക്തമായതോടെ രണ്ടും ഒരാളാണെന്ന് പൊലീസിന് ഉറപ്പിക്കുകയായിരുന്നു.‌‌

Categories
Kasaragod Latest news main-slider

വിരമിച്ച കപ്പൽ ജീവനക്കാർക്ക് പെൻഷൻ, കേന്ദ്ര സർക്കാർ ഇടപെടണം: മെർച്ചന്റ് നേവി അസോസിയേഷൻ കാസറഗോഡ് ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികൾ

പാലക്കുന്ന്: വിരമിച്ച കപ്പൽ ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുവാൻ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് മെർച്ചന്റ് നേവി അസോസിയേഷൻ കാസറഗോഡ് ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.കപ്പൽ ജീവനക്കാരുടെ ദേശീയ സംഘടനയായ നുസി ഇതിനായി കേന്ദ്രസർക്കാരുമായി പലതവണ ബന്ധപ്പെടുകയും, നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗം പല കപ്പലുകാരുടെയും വിരമിച്ച ശേഷമുള്ള ദുരിത ജീവിത സാഹചര്യങ്ങളെ കുറിച്ച് സഭയിൽ വിവരിക്കുകയുണ്ടായി.

പാലക്കുന്ന് അമ്മ ടെക്സ്റ്റയിൽസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ രാജേന്ദ്രൻ മുദിയക്കാൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി. വി. ജയരാജ്‌ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

രാജേന്ദ്രൻ കണിയാമ്പാടി, സി.ബി മധുസുദൻ, കെ.എ കരുണാകരൻ,ഋതുരാജ് ഭാസ്കരൻ, എ.കെ ഇബ്രാഹിം, അലോഷ് പനയാൽ, രാജൻ പാക്യാര,സുധിൽ ആലാമി,വനിത കമ്മിറ്റി പ്രസിഡന്റ്‌ വന്ദന സുരേഷ്,ദേശീയ സമിതി അംഗം സ്വപ്ന മനോജ്‌ എന്നിവർ സംസാരിച്ചു.

സന്തോഷ്‌ തോരോത്ത് സ്വാഗതവും,യു.എസ്. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

പ്രസിഡന്റ്‌ : പി. വി. ജയരാജ്‌.

സെക്രട്ടറി: രാജേന്ദ്രൻ മുദിയക്കാൽ.

ട്രഷറർ : മനോജ്‌കുമാർ വിജയൻ

കൺവീനർ: സന്തോഷ്‌ തോരോത്ത്.

വൈസ് പ്രസിഡന്റുമാർ :

യു.എസ്.കൃഷ്ണദാസ്, ടി. വി. സുരേഷ്, മണികണ്ഠൻ അമ്പങ്ങാട്.

ജോയിന്റ് സെക്രട്ടറിമാർ:

കെ. എ. രമേശൻ, വിജയകുമാർ മാങ്ങാട്, പി. കെ.ഹരിദാസ്

ഓഡിറ്റർ : വിനോദ് ഉദയമംഗലം.

യൂത്ത് വിംഗ് ഭാരവാഹികൾ

പ്രസിഡന്റ്‌ : ബിനു സിലോൺ.

ജനറൽ സെക്രട്ടറി :സുജിത് ബാലകൃഷ്ണൻ.

ട്രഷറർ :ശാജേഷ് ശങ്കരൻ.

വൈസ് പ്രസിഡന്റുമാർ

രതീശൻ കുട്ടിയൻ, ഹരീഷൻ മാങ്ങാട്,  യു. കെ. അരുൺ.

സെക്രട്ടറിമാർ

യു. കെ. സൂര്യപ്രകാശ്. ഉദയകുമാർ കളനാട്. സുധികൃഷ്ണൻ പാക്യാര.

വനിത കമ്മിറ്റിഭാരവാഹികൾ

പ്രസിഡന്റ്‌ : വന്ദന സുരേഷ്.

സെക്രട്ടറി : അഞ്ജലി അശോക്.

ട്രഷറർ : രമ്യ വിനോദ്.

വൈസ് പ്രസിഡന്റുമാർ

ലതിക സുരേന്ദ്രൻ. ശ്രീജ ഹരിദാസ്. ശ്രുതി ശരത്ചന്ദ്രൻ.

ജോയിന്റ് സെക്രട്ടറിമാർ

നിഖില സുജിത്. നിഷ അംബുജാക്ഷൻ. പ്രജ്വല കൃഷ്ണൻ.

Back to Top