Categories
Editors Pick Kerala Latest news main-slider

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പെന്‍ഷന്‍ വരുമാനപരിധിയില്‍ പെടില്ലെന്ന് സാമൂഹ്യനീതി വകുപ്പ്  

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന സ്‌നേഹസാന്ത്വനം പെന്‍ഷന്‍ പദ്ധതി വരുമാന പരിധിയില്‍പെടില്ലെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കി.

മറ്റ് പെന്‍ഷന്‍ ഗുണഭോക്താക്കളെപ്പോലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവരോടും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് പാരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം കേരള മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിനുള്ള മറുപടിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള പെന്‍ഷന് വരുമാന പരിധിയില്ലെന്ന് കേരള സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി അറിയിച്ചത്.

വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് നിവേദനത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇപ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വരുമാനപരിധി ബാധകമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Categories
Editors Pick Kerala Latest news main-slider top news

എച്ച് എസ് ടി അഭിമുഖം വൈകും ഹൈസ്കൂൾ അധ്യാപക നിയമനം നീളും

കാഞ്ഞങ്ങാട്:ഇത്തവണയും ഹൈസ്കൂൾ അധ്യാപക റാങ്ക് പട്ടിക വൈകും.ജില്ലയിൽ താൽക്കാലികക്കാർ നിറയും.

ഏപ്രിൽ മെയ് മാസം നടക്കേണ്ട ഹൈസ്കൂൾ അധ്യാപക അഭിമുഖ പരീക്ഷ ഇനിയും നടന്നില്ല.ജൂൺ മാസം മുതൽ അഭിമുഖത്തിന് തുടക്കമിടും എന്നാണ് പ്രതീക്ഷിക്കുന്നത്.തസ്തിക നിർണയ നടപടികൾ മന്ദഗതിയിൽ ആയതും ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതും പിഎസ്‌സി റാങ്ക് പട്ടിക തിരക്കിട്ട് തയ്യാറാക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.

ജില്ലയിലെ ഉദ്യോഗാർത്ഥികളെ ഇത് സാരമായി ബാധിക്കും.നിയമനം വിളിച്ചു ഒന്നര വർഷം കഴിഞ്ഞിട്ടുംഅതിൻറെ ഷോർട്ട് ലിസ്റ്റ് മാത്രമേ ഇതുവരെയായും പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ചിട്ടുള്ളൂ.മലയാളം ഇംഗ്ലീഷ് ഹിന്ദി നാച്ചുറൽ സയൻസ് ഗണിതം എന്നിവയുടെ ചുരുക്കപ്പട്ടികയാണ് ഇതുവരെയായി വന്നിട്ടുള്ളത്.ജനുവരി മാസത്തിൽ വന്ന ചുരുക്കപ്പട്ടികയിൽ അഭിമുഖ പരീക്ഷ ഇതുവരെയായും നടത്താത്തതാണ് ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്നത്.പ്രസ്തുത തസ്തിക

കളുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ട് വർഷം അഞ്ചു കഴിഞ്ഞു.റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളെക്കാൾ എത്രയോ ഒഴിവുകൾ കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട് .പൊതുവിദ്യാഭ്യാസ മേഖലയെ നടത്താത്തതും പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താത്തതും സാരമായി തന്നെ ബാധിക്കും.എച്ച് എസ് ടി ഗണിത അധ്യാപക നിയമനമാണ് കൂടുതൽ കാലത്തേക്ക് നീളുക.വിജ്ഞാപനം കഴിഞ്ഞ് ഒന്നര വർഷം എടുത്താണ് ഗണിത അധ്യാപക പരീക്ഷ നടത്തിയത്.പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് ഇതിൻറെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയത്.അഭിമുഖ പരീക്ഷ നീളുന്നത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നു. മാസങ്ങൾ അവധിയെടുത്ത് ഇതിനുവേണ്ടി തയ്യാറായ ഉദ്യോഗാർത്ഥികളാണ് അഭിമുഖ പരീക്ഷക്കായി കാത്തിരിക്കുന്നത്.

Categories
Editors Pick Kerala Latest news main-slider

ലഹരിക്ക് അടിമ, ക്രൂരത സസ്‌പെന്‍ഷനിലിരിക്കെ

കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനെന്ന് പൊലീസ്. നെടുമ്പന യു.പി. സ്കൂളിലെ അധ്യാപകനാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാൾ ലഹരിക്ക് അടിമയായതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. അടുത്തിടെയാണ് ഇയാൾ ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം. ഇതിനിടെയാണ് വീട്ടിലുണ്ടായ അടിപിടിക്കേസിൽ കാലിൽ മുറിവേറ്റ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

ഇന്നു പുലർച്ചെ നാലരയോടൊയിരുന്നു സംഭവം. ആശുപത്രിയിൽവച്ചും അക്രമസക്തനായ പ്രതി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ കുത്തി. ഇത് കണ്ട് തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമിൽ ഒറ്റപ്പെട്ടു പോയ ഡോക്ടറെ പ്രതി കഴുത്തിലും വയറിലും പുറത്തും ദാരുണമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കുകളോടെ പ്രതിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

Categories
Editors Pick Kasaragod Latest news main-slider top news

40%സബ്‌സിഡിയോട് കൂടി KSEB സോളാർ പ്രൊജക്റ്റ്‌ വില 146736rs, കാസറഗോഡ് ജില്ലാ സോളാർ പ്രൊജക്റ്റിന്റെ വിവരങ്ങൾ അറിയാൻ : ബിനോയ്‌ 9061195374/ വസന്ത്കുമാർ 9847050056 ഈ നമ്പറുകളിൽ ബന്ധപ്പെടാം തുടർ വായനക്ക് 👇👇

40%സോളാർ സബ്‌സിഡിയോട് കൂടി kSEB സോളാർ പദ്ധതി പുനരാരംഭിച്ചു

കേരളത്തിലെ മുൻനിര കമ്പനിയായ മൂപ്പൻസ് സോളാർ ആണ് പ്രൊജക്റ്റ്മായി മുൻപന്തിയിലുള്ളത്

കാസർഗോഡ് ജില്ലാ മൂപ്പൻസ് സോളാർ പ്രൊജക്റ്റിന്റെ കാര്യങ്ങൾ അറിയാൻ ബിനോയ്‌ 9061195374/ വസന്തകുമാർ 9847050056 എന്ന നമ്പറിൽ ബന്ധപ്പെടാം

പ്രധാന സേവനങ്ങൾ

KSEB സൗര 3kWP പദ്ധതിയിൽ ( R 43764/-) ഉപഭോക്താവിന് സബ്സിഡിയായി ലഭിക്കുന്നു.

3kWp മുതൽ 10kWp വരെ സബ്സിഡി ലഭ്യമാണ്.

ഓർഡർ ഉറപ്പാക്കിയാൽ 21 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് KSEB ക്ക് കൈമാറുന്നതാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഞങ്ങളുടെ സേവനം ലഭ്യമാണ്.

AC / Motor ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കുന്നതാണ്.

മുടക്കുമുതൽ 4-5 വർഷം കൊണ്ട് തിരികെ ലഭിക്കാവുന്നതാണ്.

Categories
Editors Pick Kerala Latest news main-slider

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഗ്രേ​സ്​ മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ അ​തേ നേ​ട്ട​ത്തി​ന്​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ ബോ​ണ​സ്​ പോ​യ​ന്‍റ്​ ന​ൽ​കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​നു​മ​തി തേ​ടി.

തി​രു​വ​ന​ന്ത​പു​രം : എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഗ്രേ​സ്​ മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ അ​തേ നേ​ട്ട​ത്തി​ന്​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ ബോ​ണ​സ്​ പോ​യ​ന്‍റ്​ ന​ൽ​കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​നു​മ​തി തേ​ടി. ഗ്രേ​സ്​ മാ​ർ​ക്ക്​ സം​ബ​ന്ധി​ച്ച പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള​ട​ങ്ങി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​നു​മ​തി തേ​ടി​യ​ത്

ഗ്രേ​സ്​ മാ​ർ​ക്ക്​ ഒ​രി​ക്ക​ൽ ന​ൽ​കി​യാ​ൽ അ​ടു​ത്ത ത​ല​ത്തി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​ന്​ ഗ്രേ​സ്​ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടും അ​ധി​ക​മാ​യി ഇ​ൻ​ഡ​ക്സ്​ മാ​ർ​ക്ക്​ (ബോ​ണ​സ്​ മാ​ർ​ക്ക്) ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ ഏ​പ്രി​ൽ 20ന്​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന പ്രോ​സ്​​പെ​ക്ട​സി​ൽ ഭേ​ദ​ഗ​തി​ക്ക്​ അ​നു​മ​തി തേ​ടി​യ​ത്

ക​ലോ​ത്സ​വം, കാ​യി​ക​മേ​ള ഉ​ൾ​പ്പെ​ടെ അ​ക്കാ​ദ​മി​കേ​ത​ര നേ​ട്ട​ങ്ങ​ൾ​ക്ക്​ പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്കി​നൊ​പ്പം ഗ്രേ​സ്​ മാ​ർ​ക്ക്​ ചേ​ർ​ത്ത്​ ന​ൽ​കി പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ പ്ര​ത്യേ​ക ബോ​ണ​സ്​ പോ​യ​ന്‍റ്​ ന​ൽ​കു​ന്ന​താ​യി​രു​ന്നു രീ​തി. ഇ​തു​വ​ഴി ഒ​രു നേ​ട്ട​ത്തി​ന്​ ര​ണ്ട്​ ആ​നു​കൂ​ല്യ​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്ന​ത്. ഒ​രു നേ​ട്ട​ത്തി​ന്​ ഒ​രു ത​വ​ണ​യേ ആ​നു​കൂ​ല്യം ന​ൽ​കാ​വൂ എ​ന്ന്​ വ്യാ​പ​ക ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു

പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ​ക്ക്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന പ്രോ​സ്​​പെ​ക്ട​സി​ൽ ബോ​ണ​സ്​ പോ​യ​ന്‍റ്​ ഒ​ഴി​വാ​ക്കി ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. ഗ്രേ​സ്​ മാ​ർ​ക്ക്​ ല​ഭി​ച്ച​യാ​ൾ​ക്കും ഇ​ല്ലാ​ത്ത​യാ​ൾ​ക്കും പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന വെ​യ്​​റ്റ​ഡ്​ ഗ്രേ​ഡ്​ പോ​യ​ന്‍റ്​ ആ​വ​റേ​ജ്​ (ഡ​ബ്ല്യു.​ജി.​പി.​എ) തു​ല്യ​മാ​യി വ​ന്നാ​ൽ സ​മ​നി​ല ഒ​ഴി​വാ​ക്കാ​ൻ ഗ്രേ​സ്​ മാ​ർ​ക്ക്​ ഇ​ല്ലാ​ത്ത​യാ​ളെ ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​തി​നും അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്

ഗ്രേ​സ്​ മാ​ർ​ക്കി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക്ക്​ ല​ഭി​ച്ച​വ​രെ​ക്കാ​ൾ അ​ക്കാ​ദ​മി​ക മി​ക​വു​ണ്ട്​​ എ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണി​ത്

ഗ്രേ​സ്​ മാ​ർ​ക്കി​ന്​ ഇ​ര​ട്ട ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ മെ​റി​റ്റ്​ ഉ​റ​പ്പ്​ വ​രു​ത്താ​ൻ വ​ഴി​യൊ​രു​ക്കും. ഇ​തി​ന​നു​സൃ​ത​മാ​യാ​ണ് ഗ്രേ​സ്​ മാ​ർ​ക്ക്​ ല​ഭി​ച്ച​വ​ർ​ക്ക്​​ ബോ​ണ​സ്​ പോ​യ​ന്‍റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ പ്രോ​സ്​​പെ​ക്​​ട​സി​ൽ​നി​ന്ന്​

ഒ​ഴിക്കാൻഅ​നു​മ​തി തേ​ടി​യ​ത്

Categories
Editors Pick Kasaragod Latest news main-slider

അലാമിപ്പള്ളി പൊതുകുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് ഉത്സവമാക്കി കാഞ്ഞങ്ങാട് നഗര സഭ

അലാമിപ്പള്ളി പൊതുകുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് ഉത്സവമാക്കി കാഞ്ഞങ്ങാട് നഗര സഭ.

കേരളാ സർക്കാരും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായുള്ള പൊതു കുളങ്ങളിലെ മത്സ്യ കൃഷി ആണ് വിളവെടുപ്പ് നടത്തിയത്.

വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലറും മുൻ നഗരസഭ ചെയർമാനും ആയ വി.വി രമേശൻ അധ്യക്ഷനായി

ഫിഷറീസ് പ്രമോട്ടർ ജിജി ജോൺ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ശ്രീമതി ലത പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ മായ കുമാരി 34 വാർഡ് മെമ്പർ ശ്രീ ബാല കൃഷ്ണൻ മുൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ .ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു

പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അനീഷൻ മത്സ്യ വിളവെടുപ്പിന് കുളത്തിൽ ഇറങ്ങിയത് കൗതുകമായി.

എല്ലാ വിധത്തിലും വിളവെടുപ്പ് പ്രദേശ വാസികൾ ക്ക് ഉത്സവമായി എത്രയും വേഗം വീണ്ടും മത്സ്യ വിത്തുകൾ നിക്ഷേപിക്കുന്നത് കാത്തിരിക്കുകയാണ് അവർ

Categories
Editors Pick Kerala Latest news main-slider

ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷം സർക്കാർ പദ്ധതികളും കുടിവെള്ള വിതരണവും കാര്യക്ഷമമല്ലെന്നും പരാതി.

കാഞ്ഞങ്ങാട് :വെള്ളമുണ്ട് പക്ഷേ ഉപ്പുവെള്ളം കുടിക്കാതെ കു ടിവെള്ളത്തിന് കടവ് കടന്നു പോകേണ്ടുന്ന ഗതികേടിലാണ്. ചിത്താരി അഴിമുഖ പ്രദേശത്ത് താമസിക്കുന്നവർ.

.ചിത്താരി ചേറ്റുക്കുണ്ട് കടപ്പുറത്തെ അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ദുരിതം പേറുന്നത്.കടലിന്റെ തീരപ്രദേശത്തും സമീപസ്ഥലങ്ങളിലും വേ

നൽ കടുത്താൽ ഉപ്പുവെള്ളം മാത്രമേ ലഭിക്കുകയുള്ളു. ഇവിടെവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും മറ്റ് വീടുകളിലെ ജനങ്ങളും കുടിവെള്ളം കിട്ടാതെ ദുരിതം പേറുകയാണ്.അഴിമുഖം കടന്ന് അക്കരെ എത്തിയാൽ മാത്രമേ അവിടുത്തെ കിണറിൽ നിന്ന് ശുദ്ധജലം ലഭിക്കുകയുള്ളൂ. അതി രാവിലെമുതൽ അമ്മമാരും കുട്ടികളും വള്ളത്തിൽ കുടിവെള്ളം എത്തിച്ചാണ് നിത്യവൃത്തി കഴിയുന്നത്.കുടിവെള്ളത്തിന് ഇവിടെ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണം എന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

  • കാഞ്ഞങ്ങാടിന്റെ മലയോര പഞ്ചായത്തുകൾ ആയ ബളാൽ കള്ളാർ കോടോംബേളൂർ തുടങ്ങിയ ഇടങ്ങളിലും  വേനൽ കടുത്തതു മൂലം കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു.

വേനൽ കടുത്തതോടെ നീലേശ്വരത്തെ വിവിധ പ്രദേശങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.തെക്കേകുന്നു കുഞ്ഞു പുളിക്കൽ,പള്ളിക്കര,പട്ടേന പുത്തരിയടുക്കം,പാലാത്തടം ഇടിച്ചൂടി നീലായി,വെളിയടുക്കം,ഗ്രാമ സി കോളനി,കരിങ്കോട് ചാത്തമത്ത് മുണ്ടേമാട് കോയാമ്പുറം ഓർച്ച സുനാമി കോളനി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.ഏഴിമല നാവിക അക്കാദമി,പെരിയ നവോദയ സ്കൂൾ ,കേന്ദ്ര കേരള സർവകലാശാല,ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളിലും ചെമ്മനാട് പഞ്ചായത്തിലും , കാസർകോട് മുൻസിപ്പാലിറ്റിയിലെ അമ്മയ് ബധിബാഗിലു കോളനികളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നു.സർക്കാർ പദ്ധതികളും സംവിധാനങ്ങളുംകുടിവെള്ളക്ഷാമം നേരിടുന്നതിന് രംഗത്ത് ഉണ്ടെങ്കിലും ഇതൊന്നും പൂർണ്ണ തോതിൽ ഫലപ്രദമാകുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്.

Categories
Editors Pick Kerala Latest news main-slider

സാഗരം സാക്ഷി; വിശുദ്ധ മണ്‍വാസനയുളള ചിത്രങ്ങള്‍ ലോക ഭൂപടത്തിലേക്ക്  ചിത്രമൊരുക്കിയത് നാളെ ഉൽഘാടനം ചെയ്യുന്ന “വിശ്വജ്ഞാനമന്ദിര ” സമര്‍പ്പണത്തിന്റെ ഭാഗമായി: മണ്ണിൻ വർണ്ണ വസന്തത്തിൽ സുഗന്ധം പകർന്ന് കാസർഗോഡിന്റെ അടയാളം: മഹാകവി പി.കുഞ്ഞിരാമൻ നായരും കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമവും എൻഡോൾസാൻ ഫാൻ ബാദിത ദുരന്ത മേഖലയും ഛായകൂട്ടിന് നിറം പകർന്നു.സമർപ്പണ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും    ✍️ സുകുമാർ ആശീർവാദ് എഴുതുന്നു

സമർപ്പണ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും

✍️ സുകുമാർ ആശീർവാദ്

കാഞ്ഞങ്ങാട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിന്‍വര്‍ണ്ണവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു.

ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടിയിൽ കൂടി സ്വന്തമാക്കിയത്.

ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ലോകറെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. മണ്‍ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ നിര്‍വഹിച്ചു.

വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രസിദ്ധമായ 106 സ്ഥലങ്ങളിൽ നിന്നും സമാഹരിച്ചാണ് മണ്‍ചിത്രചായക്കൂട്ട് ഒരുക്കിയത്. മണ്ണിന്റെ സഹജമായ നിറത്തിനോടൊപ്പം തന്നെ ചുവപ്പും മഞ്ഞയും വെളളയും കറുപ്പും നിറത്തിലുളള മണ്‍ചായങ്ങള്‍ നാടിന്റെ വൈവിദ്ധ്യത്തെ വിളിച്ചോതുന്നുതായിരുന്നു.

ചരിത്രസ്മാരകങ്ങളും സാമൂഹ്യപരികര്‍ത്താക്കളും നവോത്ഥാന നായകരും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളുമൊക്കെയാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചതെങ്കിലും കാസര്‍ഗോട്ടെ എൻഡോസൾഫാൻ ഗ്രാമം എൻമഗജേയുടെ ചിത്രീകരണം വ്യത്യസ്തമായി. ഏപ്രില്‍ 10 ന് നാടിന് സമര്‍പ്പിക്കാനിരിക്കുന്ന വിശ്വജ്ഞാനമന്ദിരവും ക്യാന്‍വാസില്‍ ഇടം പിടിച്ചു.

തൃശൂർ വടക്കുനാഥ ക്ഷേത്രം മുതൽ നിലക്കൽ, പമ്പ, പരുമലപ്പള്ളി, ചേരമാൻ പള്ളി, വാവര് പള്ളി, ചാലിയംപുഴക്കര പള്ളി, കന്യാകുമാരി തിരുവള്ളുവർ പ്രതിമ,പുനലൂര്‍ തൂക്കുപാലം, കോഴിക്കോട് തളി മഹാക്ഷേത്രം, മിശ്ക്കാൽപ്പള്ളി , മോയിൻകുട്ടി സ്മാരകം, ശാന്തിഗിരിയിലെ താമരപ്പര്‍ണ്ണശാല, തുടങ്ങിയ കേന്ദ്രങ്ങളുടെ ചിത്രങ്ങളും, ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, സ്വാമി വിവേകാന്ദൻ, വാക്ഭടാനന്ദൻ, അയ്യങ്കാളി, ശങ്കരാചര്യർ, സ്വാതി തിരുന്നാൾ, രാജാരവിവർമ്മ, കർണ്ണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വി.ടി.ഭട്ടത്തിരിപ്പാട്, കേളപ്പജി, മന്നത്ത് പദ്മനാഭൻ മഹാകവി പി.കുഞ്ഞിരാമൻ നായർ, മലയാത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മ മലയാള സിനിമയിലെ എക്കാലത്തെയും നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീർ, മാതാഅമൃതാനന്ദമയീ, വൈക്കം മുഹമ്മദ് ബഷീർ. ഒ.വി. വിജയൻ , കുഞ്ഞുണ്ണി മാസ്റ്റർ, മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ കാസർഗോഡ് ജില്ലയിലെ പ്രസിദ്ധമായ കാഞ്ഞങ്ങാടട്ടെ നിത്യാനന്ദാശ്രമം തുടങ്ങിയ ചിത്രങ്ങളും ചിത്രകാരന്മാർ ആലേഖനം ചെയ്തു. ഓരോ ചിത്രങ്ങളും വരച്ചത് അതുമായി ബന്ധപ്പെട്ട സ്ഥലത്ത് നിന്നുള്ള വിശുദ്ധ മണ്ണ് സംഭരിച്ചാണ് വർണ്ണ വിസ്മയം തീർത്ത് ശ്രദ്ധേയമായത്.

സതീഷ് പാലോറ, രാംദാസ് കക്കട്ടിൽ, കൃഷ്ണൻ പാത്തിരിശ്ശേരി,സുരേഷ് ഉണ്ണി, ശശി കോട്ട്, സിഗ്നി ദേവരാജ്, ഹാറൂൺ അൽ ഉസ്മാൻ,മേരി എർമിന റോഡ്രിഗസ്, കെ.ബിവീഷ്, അജേഷ് അഞ്ചരക്കണ്ടി,തുടങ്ങി (72 ) ചിത്രകാരൻമാർ കൈകോർത്ത് ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങിയ മൺചിത്രം ആറ് മണിയോടെ പൂർത്തിയാക്കി സാഗരം സാക്ഷിനിർത്തി കോഴിക്കോട് കടപ്പുറത്ത് സർർപ്പിച്ചത്. മണ്ണിൻ വിരിഞ്ഞ വസന്തം കണ്ട് ആസ്വദിക്കാൻ നിരവധി സന്ദർശകർ എത്തിയിരുന്നു.

ഏപ്രിൽ 9 ന്‌ (ഞായറാഴച്ച ) രാവിലെ 9 മണിക്ക് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വനി ശാന്തിഗിരി ആശ്രമത്തിന്റെ ഗുരുവിന്റെ ഛായാചിത്രം അനാഛാദനം നിർവ്വഹിച്ച് ഭദ്രദീപം തെളിയിച്ച് വിശ്വജ്ഞാനമന്ദിരം നാടിന് സമർപ്പിക്കും രണ്ട്ദിവസങ്ങളിലായി നടക്കുന്ന മഹനീയ ചടങ്ങുകൾക്ക് തിരുവനന്ദപുരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സംപൂജ്യ സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി നേതൃത്വം നൽകും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ,മുൻ മന്ത്രി എം.കെ.മുനീർ കോഴിക്കോട് എം.പി.എം.പി.രാഘവൻ, എം എൽ എമാരായ ടി.സിദ്ദിഖ്,തോട്ടത്തിൽ രവീന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ മുഖ്യാഥിതിയായിരിക്കും. തിരുവനന്ദപുരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് ജില്ല പ്രസിഡണ്ട് സംപൂജ്യ സ്വാമി വിവേകാമൃതപുരി, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ ശിഹാബ് തങ്ങൾ മാതൃഭൂമി ചെയർമാൻ വി. ചന്ദ്രൻ, മാനേജങ്ങ് ഡയറക്ട്ടർ എം.വി. ശ്രേയാംസ് കുമാർ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ സന്യാസസ്രേഷ്ഠൻമാർ, സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഭൽഭവ്യക്തികൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വെച്ച് സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കോഴിക്കോട് ജില്ലയിലെ പ്രശസ്ത വ്യക്തികളെ ആദരിക്കും തുടർന്ന് വിവിധ ആദ്ധ്യാത്മീക സദസ്സുകൾ നടക്കും 10 ന് ( തിങ്കളാഴ്ച്ച ) കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ വിശ്വജ്ഞാനമന്ദിരം സന്ദർശിക്കും.

പരിപാടികളുടെ ഭാഗമായി പ്രശസ്ത ഡോക്ട്ടർമാരുടെ നേതൃത്വത്തിൽ അലോപതി, ആയുർവ്വേദം, ഹോമിയോ എന്നീ വിഭാകങ്ങളിലായി സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും ഇതിനകം 3,000 ത്തോളം പേരുകൾ മെഡിക്കൽ ക്യാമ്പിന്‌ റജിസ്റ്റർ ചെയതു കഴിഞ്ഞതായി ശാന്തിഗിരി ആശ്രമം പ്രതിനിധികൾ അറിയിച്ചു.

പടം: ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന ‘മണ്ണിന്‍ വര്‍ണ്ണ വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്ത് ചിത്രങ്ങള്‍ നോക്കിക്കാണുന്ന സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍. സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, ഗിന്നസ് സത്താർ ആദൂർ, ഡോ.വിന്നര്‍ ഷെറീഫ്, രക്ഷിത.ജെ എന്നിവര്‍ സമീപം.

കോഴിക്കോട് കടപ്പുറത്ത് നടന്ന മണ്ണിൻ വർണ്ണ വസന്തം മൺചിത്രരചനയിൽ കാസർഗോഡിന്റെ “സുഗന്ധം “കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി സ്കൂളിലെ അജേഷ് മഹാകവി.പി. കുഞ്ഞിരാമൻ നായരുടെ ചിത്രത്തിന്റെ അവസാന മിനുക്ക് പണിയിൽ..( ചിത്രം മുകളിൽ)

Categories
Editors Pick Kerala main-slider

അമ്മ ചിട്ടപ്പെടുത്തി,മകൾ പാടി, ” രാഗം താനം പല്ലവി ‘ യുടെ ഗാന നിർഝരിയിൽ ലയിച്ച് ആസ്വാദക സദസ്സ്  : സുകുമാർ ആശീർവാദ് എഴുതുന്നു

പെരിയ: പ്രശസ്ത സംഗീതജ്ഞർ സഭകളിലും അതുപോലുള്ള വിദ്വൽ സദസ്സുകളിലും പാടി കേൾക്കുന്ന രാഗം താനം പല്ലവിയാണ്‌ യുവഗായിക ശ്രീനിധി പാടിയത്. രാഗവിസ്താരവും തദരിനാ.. എന്ന പദപ്രയോഗവും ഗാനത്തിന്റെ പല്ലവിയുടെ ഏതാനും ചില വരികളും കോർത്തിണക്കി അവതരിപ്പിക്കാറുള്ള രാഗം താനം പല്ലവി എന്ന അതി പ്രശസ്ത സംഗീത രാഗ സഞ്ചാര നിർഝരി ആസ്വാദക മനസിനെ മനം കുളിർപ്പിച്ചു.അഞ്ച് സ്ഥായിയിൽ മൂന്നു കാലത്തിൽ അഞ്ച് നടകളും ചിട്ടപ്പെടുത്തിയായാണ് രാഗം താനം പല്ലവി അവതരിപ്പിച്ചത്. സംഗീതജ്ഞയും ആതുര സേവന രംഗത്ത് സേവനം അനുഷ്ട്ടിക്കുന്ന ഡോ: രൂപ സരസ്വതിയാണ് വൈകുണ്ഠ വാസിനം ദൈവം…സർവ്വലോക പരിപാലകം …. തുടങ്ങുന്ന മഹാവിഷ്ണു കൃതിയാണ് സരസാംഗി രാഗത്തിൽ സ്വയം എഴുതി ചിട്ടപ്പെടുത്തി മകൾക്ക് നൽകിയത്. പെരിയ ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നടത്തിയ കച്ചേരിയിലാണ് ശ്രീനിധി രാഗം താനം പല്ലവി പാടി സദസ്സിന് സമർപ്പിച്ചത്.

സ്കൂൾ- ജില്ല സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ അമ്മയും മകളും കരസ്ഥമാക്കിയിട്ടുണ്ട്. മാതൃസഹോദരൻ മുരളി എച്ച് ഭട്ട് മിന്നുന്ന വിജയം കാഴ്ച്ചവെച്ച് സംസ്ഥാന സ്കൂൾ കലോൽസവ കലാപ്രതിഭ പട്ടം സ്വന്തമാക്കി കാസർഗോഡ് ജില്ലയ്ക്ക് സമ്മാനങ്ങൾ നേടിക്കൊടുത്ത കലാകാരനാണ്‌.രാജപുരം പൂടുംകല്ലിലാണ് ശ്രീനിധിയുടെ കുടുംബ വീട്

പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനാണ് ശ്രീനിധിക്ക് സംഗീതത്തിന്റെ ആദ്യാക്ഷരം കുറിച്ചു കൊടുത്തത്.

അമ്മയുടെ ശിക്ഷണത്തിലും പ്രമുഖ സംഗീതജരുടെ കീഴിലും സംഗീതം അഭ്യസിച്ചു വരുന്ന ഈ കൊച്ചു കലാകാരി ഇതിനകം തന്നെ ജില്ലയുടെ അഭിമാനതാരമായി ശോഭിച്ചു വരികയാണ്

ഗിരീഷ് ചാലക്കുടി വയലിനിലും ചന്ദ്രകാന്ത് കോയമ്പത്തൂർ മൃദംഗത്തിലും രാഗം താനം പല്ലവിക്ക് അകമ്പടി സേവിച്ചു.

 

പടം:ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീനിധി ഭട്ട് രാഗം താനം പല്ലവി പാടുന്നു.

(ഉൾ ചിത്രം) ഡോ: രൂപ സരസ്വതി

Categories
Editors Pick International main-slider

2023 യുക്രെയിന്റെ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.

2023 യുക്രെയിന്റെ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.

ഇന്നലെ യുക്രെയിന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വര്‍ഷം വിജയം നേടാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വേദനയുടെയും ദുരിതത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഒരു വര്‍ഷത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്നും തങ്ങള്‍ അജയ്യരാണെന്ന് യുക്രെയിന്‍ ജനത ഇതിനോടകം തെളിയിച്ചെന്നും സെലെന്‍സ്കി പറഞ്ഞു.

കീവില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അധിനിവേശത്തിനിടെ ജീവന്‍ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങള്‍ക്ക് മെഡല്‍ നല്‍കി സെലെന്‍സ്കി ആദരിച്ചു.

അതേ സമയം, ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ മുന്നോട്ട് വച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി 141 രാജ്യങ്ങള്‍ അനുകൂലിച്ചതോടെ പ്രമേയം അംഗീകരിച്ചു. ഇന്ത്യ, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ വിട്ടുനിന്നു.

റഷ്യ, ബെലറൂസ്, ഉത്തര കൊറിയ, എറിട്രിയ, മാലി, നിക്കരാഗ്വ, സിറിയ എന്നീ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. യുക്രെയിനില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം വേണമെന്നും റഷ്യ ഉടന്‍ പിന്‍മാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. റഷ്യക്കെതിരെ വോട്ട്ചെയ്യാന്‍ യുക്രെയിന്‍, യു.എസ് എന്നിവരില്‍ നിന്ന് ഇന്ത്യക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്ന പരിഹാരം കണ്ടെത്താനാകൂ എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു.

അധിനിവേശം ഒരു വര്‍ഷം പിന്നിട്ട അവസരത്തില്‍ യുക്രെയിന് പിന്തുണ പ്രഖ്യാപിച്ചും റഷ്യയെ കടന്നാക്രമിച്ചും പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തി. പോളണ്ടില്‍ നിന്നുള്ള ലെപ്പേഡ് – 2 സൈനിക ടാങ്കുകളുടെ ആദ്യ ബാച്ച്‌ ഇന്നലെ യുക്രെയിന് കൈമാറി. കൂടുതല്‍ ടാങ്കുകള്‍ വരും ദിവസങ്ങളില്‍ നല്‍കുമെന്ന് ഇന്നലെ കീവിലെത്തിയ പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറാവീകി അറിയിച്ചു. യുക്രെയിന് 10 ലെപ്പേഡ് ടാങ്കുകളും വ്യോമപ്രതരോധ സംവിധാനങ്ങളും നല്‍കുമെന്ന് സ്വീഡന്‍ അറിയിച്ചു.

അതേ സമയം, ബ്രിട്ടണില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മൗനാചരണം നടത്തി. യുക്രെയിന്റെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പിനെ അഭിനന്ദിച്ച ചാള്‍സ് മൂന്നാമന്‍ രാജാവ് റഷ്യന്‍ ആക്രമണത്തെ അപലപിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തുടങ്ങിയവര്‍ യുക്രെയിന് കൂടുതല്‍ പിന്തുണ വാഗ്ദ്ധാനം ചെയ്തു. യുക്രെയിന്റെ സുരക്ഷയ്ക്ക് യു.എസ് ഹൈടെക് ഡ്രോണുകള്‍ ഉള്‍പ്പെടെ 200 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു. പാരീസിലെ ഈഫല്‍ ടവര്‍, യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ യുക്രെയിന്‍ ദേശിയ പതാകയുടെ നിറങ്ങള്‍ തെളിയിച്ച്‌ ഐക്യദാര്‍ഢ്യമറിയിച്ചു.

അതിനിടെ, ലണ്ടനില്‍ റഷ്യന്‍ എംബസിയിലേക്കുള്ള റോഡില്‍ യുക്രെയിന്‍ പതാകയുടെ നിറങ്ങളിലെ പെയിന്റടിച്ച്‌ ചില സംഘടനകള്‍ പ്രതിഷേധിച്ചു. കസഖ്‌സ്ഥാന്‍, സെര്‍ബിയ തുടങ്ങിയ ഇടങ്ങളിലും റഷ്യക്കെതിരെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. കഴിഞ്ഞ വര്‍ഷംകീവില്‍ തകര്‍ക്കപ്പെട്ട റഷ്യന്‍ ടാങ്കിനെ ബെര്‍ലിനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ ആക്ടിവിസ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു.

ധനപരമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് റഷ്യയുടെ അംഗത്വം താത്കാലികമായി നീക്കി. അതിനിടെ, പോരാട്ടത്തില്‍ റഷ്യ വിജയിക്കുമെന്നും ഭീഷണികളെ നേരിടാന്‍ വേണ്ടി വന്നാല്‍ പോളിഷ് അതിര്‍ത്തി വരെ പോകാന്‍ തയാറാണെന്നും റഷ്യന്‍ മുന്‍ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ് പറഞ്ഞു.

യുക്രെയിനിലെ വെടിനിറുത്തലിന് 12 പോയിന്റുകളോട് കൂടിയ സമാധാന പദ്ധതി മുന്നോട്ട് വച്ച്‌ ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുക്രെയിനില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും റഷ്യക്ക് മേല്‍ പാശ്ചാത്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിറുത്തണമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നു.

ഒരേ ദിശയില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ എല്ലാവരും റഷ്യയേയും യുക്രെയിനേയും പ്രോത്സാഹിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാല്‍, റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏതൊരു പദ്ധതിയും തങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം ഉള്‍ക്കൊള്ളുന്നതാകണമെന്ന് യുക്രെയിന്‍ അറിയിച്ചു. ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ സൂഷ്മമായി പഠിക്കുമെന്നും യുക്രെയിന്‍ പ്രതികരിച്ചു. റഷ്യയുമായി അടുത്ത സൗഹൃദംപുലര്‍ത്തുന്ന ചൈനയുടെ നിര്‍ദ്ദേശങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ നിരസിച്ചു.

യുക്രെയിന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറല്ലാത്ത ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അനുയോജ്യമല്ലെന്ന് നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോല്‍റ്റന്‍ബര്‍ഗ് പറഞ്ഞു. ചൈന സമാധാന പദ്ധതിയല്ല, ചില തത്വങ്ങളാണ് പങ്കിട്ടതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ‌ലെയ്‌ന്‍ പറഞ്ഞു. പദ്ധതിയെ ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ ജര്‍മ്മനി റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം അടക്കം പ്രധാനപ്പെട്ട ഘടകങ്ങള്‍ ചൈനയുടെ നിര്‍ദ്ദേശത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി.

Back to Top