Categories
Editors Pick Latest news main-slider

പള്ളിക്കര സിർവ്വ അക്വാട്ടിക്ക് സെന്ററിൽ നീന്തൽ പഠിക്കൂ ഒരു മാസത്തെ മെമ്പർഷിപ്പ് സൗജന്യം

പള്ളിക്കര സിർവ്വ അക്വാട്ടിക്ക് സെന്ററിൽ നീന്തൽ പഠിക്കൂ ഒരു മാസത്തെ മെമ്പർഷിപ്പ് സൗജന്യം

ആകർഷകമായ സൗജന്യങ്ങളുമായി സിർവ്വ നീന്തൽ പരിശീലന കേന്ദ്രം. നീന്തൽ പഠിക്കുന്ന വർക്ക് ഒരു മാസത്തെ സൗജന്യ മെമ്പർഷിപ്പ് വിതരണം ചെയ്യുന്നത് കൂടാതെ രണ്ട് പ്രാവശ്യം ഫാമിലി ബുക്കിംഗ് ചെയ്താൽ അടുത്ത മൂന്നാമത്തെ ഫാമിലി ബുക്കിഗ് സൗജന്യമായി ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ.

8818910091

9207239239

Categories
Editors Pick Kerala Latest news main-slider

നോര്‍ക്ക – യു കെ റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരം

നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവ് (നഴ്സുമാര്‍ക്ക് എല്ലാ ദിവസവും അഭിമുഖങ്ങള്‍ക്ക് അവസരം)

നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവ്-ഒക്ടോബര്‍ 10 മുതല്‍ 21 വരെ

(നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അപേക്ഷിക്കാം.

യു.കെ യിലെ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരമൊരുക്കി സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സുമാര്‍ക്ക് എല്ലാ ദിവസവും യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി (വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളുമായി) അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. ഇതോടൊപ്പം 2023 ഒക്ടോബറില്‍ കൊച്ചിയിലും (10, 11, 13, 14, 20, 21 ) മംഗളൂരുവിലുമായി ( 17, 18) നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലേയ്ക്കും നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.

നഴ്സിങിനു പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) ഒക്ടോബറില്‍ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും. ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാരുടെ (ODP) അഭിമുഖം ഒക്ടാബര്‍ 14 ന് കൊച്ചിയിലാണ്.

നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ്, എമര്‍ജന്‍സി തസ്തികകളിലേക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.

ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർ

അനസ്തേഷ്യ ടെക്നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കില്‍ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്മെൻറ് ടെക്നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ OET/IELTS യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

Categories
Editors Pick Latest news main-slider

കുറിവര, ചിങ്ങവെള്ളം, പടിഅപ്പം: ഒരു മാസം നീണ്ട വടക്കരുടെ ഓണ വിശേഷങ്ങൾക്ക് പുതുമയേറെ    

🖊️പാലക്കുന്നിൽ കുട്ടി

ഹൈന്ദവ വിശേഷ ആചരണങ്ങളിൽ ‘തെക്കനും’ ‘വടക്കനും’ വിഭിന്നങ്ങളായ ആഘോഷ സമ്പ്രദായങ്ങളാണ് കണ്ടുവരുന്നത്‌. അത്തം മുതൽ പത്തോണമെന്ന സങ്കൽപമല്ല വടക്കരുടേത്. പൂക്കളം വരച്ചും മുറ്റത്ത് ചേടിമണ്ണ് കൊണ്ട് കുറി വരച്ചും കിണ്ടിയിൽ ചിങ്ങവെള്ളം നിറച്ചും ചിങ്ങമാസം നീളുന്ന സവിശേഷ സങ്കല്പമാണ് ഇവിടത്തെ പ്രത്യേകത. അതിനിടയിൽ ഉത്രാടവും ഓണവും അതിന്റെതായ മികവിൽ ആഘോഷിക്കും. നെൽകതിരും നാൽപ്പാമരത്തിൽ പെടുന്ന സസ്യങ്ങളുടെ ഇലകളും ചേർത്ത് കെട്ടി ‘നിറകെട്ടലും നിറ പുത്തരി’യും പൊന്നിൻ ചിങ്ങത്തിന്റെ പ്രത്യേകതയാണ്‌.

ഓണാഘോഷത്തിന്റെ പകിട്ട് തെക്കൻ കേരളത്തോളം വരില്ലെങ്കിലും വടക്കേ മലബാറിന്റെ വടക്കേഅറ്റത്തുള്ളവർ ചിങ്ങം ഒന്ന് മുതൽ കന്നി സംക്രമം വരെ വാതിൽ പടികളിലും മുറ്റത്തും കുറി വരച്ചും അതിൽ പൂക്കൽ വിതറി അലങ്കരിച്ചും ഓണമെന്ന സങ്കൽപത്തിന് വേറിട്ട മാനം നൽകുന്നു.

രാവിലെയും സന്ധ്യാ നേരത്തും പടിഞ്ഞാറ്റയിൽ (പൂജാമുറി) ചിങ്ങവെള്ളം വെക്കുന്ന ലളിതമായ ചടങ്ങാണിത് . ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പടിഅപ്പത്തിന് പകരം അരിയും തേങ്ങാപ്പൂളും വെക്കുമത്രെ. കുറി വരയ്ക്കാൻ പച്ചരിമാവും ചിലർ ഉപയോഗിക്കുന്നുണ്ട്. കന്നി സംക്രമ നാളിൽ ( പടിഅപ്പം വിളമ്പുന്നതോടെ വടക്കരുടെ സവിശേഷ ഓണ ചടങ്ങുകൾ അവസാനിക്കുന്നു.

ചിങ്ങവെള്ളവും പടിഅപ്പവും 

കന്നി സംക്രമ നാളിൽ രാവിലെ വരച്ച കോലങ്ങളും അതിന്മേൽ ഇട്ട പൂക്കളും സന്ധ്യയ്ക്ക് എടുത്തുമാറ്റി വാതിൽ പടികളും മുറ്റവും വൃത്തിയാക്കി വീണ്ടും കുറിയും പൂക്കളുമിട്ട് ‘പടിഅപ്പം’ വിളമ്പുന്നതാണ് ചടങ്ങ്. അതോടെ ഒരുമാസം നീണ്ട ഓണ വിശേഷങ്ങൾ സമാപിക്കും. കന്നി സംക്രമത്തിന് (ചിങ്ങം അവസാന നാൾ – ഇത്തവണ സെപ്റ്റംബർ 17) പൊന്നിൻ ചിങ്ങത്തെ യാത്രയാക്കുന്നുന്നത് പടിയപ്പം വിളമ്പിയാണ്‌. ഇതാണ് മറ്റെങ്ങുമില്ലാത്ത വടക്കരുടെ ഓണ സങ്കല്പം.

ചിങ്ങം ഒന്ന് മുതൽ വീടുകളിലും തറവാട് ഭവനങ്ങളിലും ക്ഷേത്രവുമായി ബന്ധപ്പെട്ട നിത്യദീപ പ്രാധാന്യമുള്ള പടിഞ്ഞാറ്റകളിലും, രാവിലെ ദേഹശുദ്ധിയോടെ ആദ്യം കോരിയെടുക്കുന്ന വെള്ളം കിണ്ടിയിൽ നിറച്ച്, അതിൽ ‘ചിയോതിപൂക്കൾ’ അലങ്കരിച്ച് വെക്കുന്നത് വാമനമൂർത്തിയെ വരവേൽക്കാനാണെന്ന് സങ്കല്പം. രാവിലെ വാതിൽ പടികളിലും മുറ്റത്തും കുറി വരയ്ക്കും. അടുത്ത ദിവസം രാവിലെ അത് മായ്‌ച്ചു കളഞ്ഞ് വീണ്ടും മറ്റൊരു രൂപത്തിൽ വരയ്ക്കും. വീട്ടിലുള്ളവർക്കെല്ലാം ഈ കുറിവരയിലും പൂവിടലിലും പങ്കെടുക്കാം.അതാണ് മുൻകാല വഴക്കം. ചിങ്ങം അവസാന ദിവസം (കന്നി സംക്രമ നാൾ) രാവിലെ വരച്ച കുറി വൈകുന്നേരം മായ്‌ച്ച് കളഞ്ഞ് പടിഅപ്പം വെക്കാനായി വീണ്ടും വരയ്ക്കും.ഗംഗാജലമെന്ന സങ്കൽപ്പത്തിൽ ചിങ്ങവെള്ളം വാമനമൂർത്തിയുടെ പാദശുദ്ധിക്കും വാതിൽ പടികളിൽ പടിഅപ്പം വാമനമൂർത്തിക്കുള്ള

നിവേധ്യമാണെന്നുമാണ് വിശ്വാസം. ഉപ്പും മധുരവും ചേർക്കാതെ അടരൂപത്തിൽ ചുട്ടെടുക്കുന്ന അപ്പം പ്ലാവിലയിൽ പടികളിൽ വെച്ച് അതിൽ തിരി തെളിക്കും. തിരി അണഞ്ഞ ശേഷം ഈ അടയും, പ്രത്യേകമായി മഞ്ഞൾ ഇലയിൽ ഉണ്ടാക്കിയ മധുരമുള്ള അടയോടൊപ്പം വീട്ടിലുള്ളവർ കഴിക്കുന്നതോടെ പൊന്നിൻ ചിങ്ങത്തോട് വിടപറയുന്നതാണ് രീതി. കോലത്തുനാട്ടിലും വടക്കോട്ട് കർണാടക അതിർത്തി വരെയും നേരിയ മാറ്റങ്ങളോടെ ഇന്നും നിലനിന്നു പോകുന്ന ചിങ്ങവെള്ളവും പടിഅപ്പവും ഐശ്വര്യ ദേവതാ സങ്കൽപ്പമാണ്.വറുതികളകറ്റി (ചേഷ്ട) ഐശ്വര്യ പ്രതീകമായി ശ്രീപോതിയെ (ശ്രീലക്ഷ്മി) വരവേൽക്കാനുള്ള വിശ്വാസത്തിലാണ് ഇതെല്ലാം അനുഷ്ഠാനത്തിന്റെ ഭാഗമാകുന്നത്. വിശ്വാസം അതല്ലേ എല്ലാം നമുക്ക്‌.

പ്രസക്തി കുറയുന്നോ? 

ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലും അനുവർത്തിച്ചുപോരുന്ന വിശ്വാസ രീതിയിലും പാരമ്പര്യ അനുഷ്ഠാന കർമങ്ങളിലും അടിസ്ഥാനപരമായ

മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും, നിലവിലെ സാമ്പത്തിക ബാഹ്യമോടിയിൽ വീടുകളിൽ അതിൽ മാറ്റമോ താല്പര്യക്കുറവോ കണ്ടു വരുന്നുണ്ട്. കുറിവരയ്ക്കാനും പടിഅപ്പം വിളമ്പാനും ഇനിയുള്ള തലമുറയിൽ താല്പര്യം കുറഞ്ഞുപോകുമോ എന്ന് പഴമക്കാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വല്യമ്മ വല്യച്ചന്മാർ പകർന്ന് നൽകിയ പഴയ നിഷ്ഠകൾ പുത്തൻ തലമുറയ്ക്ക് പിൻ തുടരാൻ പറ്റാത്ത അവസ്ഥയിലാണ് ജീവിതരീതികളുടെ നിലവിലെ സാഹചര്യങ്ങൾ. അണുകുടുംബ സമ്പ്രദായത്തിൽ ആർക്കും അതിനായി സമയമില്ല എന്നതാണ് യാഥാർഥ്യം. വീട്ടു മുറ്റങ്ങൾ ഇന്റർലോക്ക് ടയിൽസുകൾ പാകി അലങ്കരിച്ചപ്പോൾ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ മുറ്റമേ ഇല്ലാതായി. സദാനേരം മൊബൈൽ ഫോണുകളിൽ അമ്മാനമാടുന്ന കൈകൊണ്ട് ചാണകം തൊടുന്നതും തളിക്കുന്നതും അവർക്ക് മ്ലേച്ചമായി തോന്നുന്നു . പുത്തൻ തലമുറ പുതിയ മേച്ചിൻപുറ ആഘോഷങ്ങളിൽ ആകൃഷ്ടരായി അരുതായ്മകളിൽ സുഖം തേടിപോകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പൂർവ്വസൂരികളിലൂടെ കൈമാറി വന്ന പാരമ്പര്യ അനുഷ്ഠാന കർമങ്ങളും അതിലൂടെ നിലനിന്നു പോരുന്ന സംസ്കൃതിയുമാണ്.

 

Categories
Editors Pick Kasaragod Latest news main-slider

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടം നിലവിൽ വന്നു, ജില്ലയിൽ കയ്യൂര്‍ചീമേനി, തൃക്കരിപ്പൂര്‍, ബെള്ളൂര്‍, മീഞ്ച, കള്ളാര്‍, കുമ്പഡാജെ എന്നീ പഞ്ചായത്തുകളിലേയും മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളുണ്ട്.

ബേഡഡുക പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടം. പഴയ കെട്ടിടത്തില്‍, വാടക മുറിയില്‍, അതല്ലെങ്കില്‍ ഒഴിഞ്ഞു കിടക്കുന്ന പഴയ വീടുകളിലൊക്കെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ കാലം കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ അധികമില്ലാത്ത വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടികള്‍ക്ക് ആകെ രൂപമാറ്റം വന്നു.സ്മാര്‍ട്ട് അംഗന്‍വാടികള്‍ ഇന്ന് ജില്ലയിലും സംസ്ഥാനത്തും ഒരുങ്ങി കഴിഞ്ഞു. കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠനാനുഭവം നല്‍കാന്‍ പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം, ടിവി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള അംഗന്‍വാടികളാണ് ഇന്ന് കൂടുതലും.

ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ 38 അംഗന്‍വാടികളിലായി 451 കുട്ടികളാണ് ഉള്ളത്.ഇതില്‍ ബാലനടുക്കം അംഗന്‍വാടിക്ക് മാത്രമായിരുന്നു സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നത്. സെപ്റ്റംബര്‍ 7ന് വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ബാലനടുക്കത്ത് സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തതോടെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടമുള്ള പഞ്ചായത്തായി മാറി. ജില്ലയില്‍ ബേഡഡുക്ക പഞ്ചായത്തിനോടൊപ്പം കയ്യൂര്‍ചീമേനി, തൃക്കരിപ്പൂര്‍, ബെള്ളൂര്‍, മീഞ്ച, കള്ളാര്‍, കുമ്പഡാജെ എന്നീ പഞ്ചായത്തുകളിലേയും മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളുണ്ട്.

Categories
Editors Pick Kerala Latest news main-slider

സബ്സിഡി സ്കീം കഴിയുന്നു ഉടൻ KSEB കൺസ്യൂമർ നമ്പർ അയച്ചു തരൂ.. KSEB SOLAR PROJECT സബ്സിഡി സ്കീം.ദിവസങ്ങൾ മാത്രം സോളാർ സബ്‌സിഡി : 40% സബ്സിഡി കഴിഞ്ഞുള്ള തുക മാത്രം നൽകിയാൽ മതി 3 Kv പ്രോജക്ടിന് 43764 രൂപ സബ്സിഡി ലഭിക്കുന്നു ph:9061195374, 9847050056

സബ്സിഡി സ്കീം കഴിയുന്നു ഉടൻ KSEB കൺസ്യൂമർ നമ്പർ അയച്ചു തരൂ..

KSEB SOLAR PROJECT സബ്സിഡി സ്കീം.ദിവസങ്ങൾ മാത്രം

സോളാർ സബ്‌സിഡി : 40% സബ്സിഡി കഴിഞ്ഞുള്ള തുക മാത്രം നൽകിയാൽ മതി ഓണം പ്രമാണിച്ചു ഇൻഡക്ഷൻ കുക്കർ സൗജന്യം

ഓണം പ്രമാണിച്ചു വീടുകൾ തോറുമുള്ള പുരപ്പുറത്ത് സ്ഥാപിക്കുന്ന ഒരോ സോളാർ പ്രോജക്ടിനും .ഒരു ഇൻഡക്ഷൻ കുക്കർ ലഭിക്കുന്നു. നിലവിൽ 3 Kv പ്രോജക്ടിന് 43764 രൂപ സബ്സിഡി ലഭിക്കുന്നു.

146736രൂപ മാത്രമാണ് ഇപ്പോൾ സോളാർ പ്രൊജക്റ്റ്‌ വില

9061195374

9847050056

KSEB ബിൽ പൂർണമായും സീറോ ആക്കാം. സബ്സിഡിയോടെ മൂപ്പൻസ് എനർജി ലിമിറ്റഡ് കമ്പനിയുടെ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ ഉടനെ KSEB കൺസ്യൂമർ നമ്പർ അയച്ചു തരൂ. സബ്സിഡി SEPTEMBER 15 വരെ മാത്രം. കൂടുതൽ വിവരങ്ങൾക്ക് SOLAR എന്ന് മെസ്സേജ് അയക്കുക.കേരളത്തിൽ എവിടെയും  പ്രൊജക്റ്റ്‌ ലഭ്യമാണ്

 

Categories
Editors Pick Latest news main-slider

ശക്തമായ മഴ ; ജില്ലയിൽ ഉരുൾപ്പൊട്ടൽ ഭീഷണിയും വർധിക്കുന്നു. 🖋️ പ്രതീഷ് ഒ

കാഞ്ഞങ്ങാട്: അനധികൃത ക്വാറികൾ ശക്തമാകുന്നതും ഉപേക്ഷിച്ച ക്വാറികളിലെ വെള്ളക്കെട്ടും, മണ്ണെടുപ്പും ജില്ലയിലെ ഉരുൾപ്പൊട്ടൽ സാധ്യത വർധിക്കാൻ കാരണമാകുന്നു.കാഞ്ഞങ്ങാട് മണ്ഡലത്തിലെ കല്ലപ്പള്ളി ബട്ടോളി പ്രദേശങ്ങൾ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.ഈ പ്രദേശങ്ങളിൽ തുടർച്ചയായി മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്നു.മാലോം പുഞ്ചയിൽ വീട്ടുമുറ്റത്ത് ഉരുൾപൊട്ടൽ ഉണ്ടായതും വളരെ ഗൗരവകരമായി കാണേണ്ടതാണ്. ബലാൽ പഞ്ചായത്തിലെ ചെത്തിപ്പുഴ പുഞ്ച തട്ടിലാണ് ഉരുൾപൊട്ടിയത്. ആളപായം ഒന്നും ഉണ്ടായില്ലെങ്കിലും ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ വളരെ ഗൗരവമായി കാണേണ്ടുന്ന ഒരു കാര്യം തന്നെയാണ്.മൂന്ന് ദിവസം മുമ്പ് കനത്ത മഴയിൽ പാണത്തൂർ സുള്ള്യ സംസ്ഥാനപാതയിൽ കഴിഞ്ഞ ദിവസം വരെയും അപകടകരമായ രീതിയിൽ മണ്ണിടിഞ്ഞു.ചെറുവത്തൂർ വീരമലക്കുന്ന് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതും രണ്ടാഴ്ച മുൻപേ ആണ് .ബളാൽ കല്ലപ്പള്ളി പ്രദേശവും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.കഴിഞ്ഞ വർഷങ്ങളിൽ തായന്നൂർ പനയാർകുന്ന്, മുക്കുഴി നായ്ക്കയം റോഡ്, ഒടയഞ്ചാൽ ടൗൺ ,ബലാൽ കോട്ടക്കുന്ന് മാലോം പ്രദേശങ്ങളിലും ഉരുൾ പൊട്ടിയിരുന്നു.സമൃദ്ധമായുള്ള അയേൺ ഓക്സൈഡ് കലർന്ന കാഠിന്യ മേറിയ കറുത്ത ചെങ്കല്ലുകളാണ് ഉരുൾപൊട്ടൽ ഭീഷണിയിൽ നിന്നും ജില്ലയിലെ ഭൂപ്രകൃതിയെ തടഞ്ഞ് നിർത്തുന്നത്. എന്നാൽ 90 ലധികം അനധികൃത ക്വാറികളാണ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളിൽ മാത്രം പ്രവർത്തിക്കുന്നത്. ഖനനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട വലിയ പണകളും ഇതിൽ പെടും. മഴക്കാലത്ത് ഇതിലുണ്ടാകുന്ന വെള്ളക്കെട്ടാണ് ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നത്. ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇത്തരം അപകടങ്ങൾക്ക് വഴിയൊരുക്കും. ഇട നാടൻ ചെങ്കൽ കുന്നുകളാണ് ജില്ലയിലെ ഉരുൾപ്പൊട്ടലിൽ നിന്നും രക്ഷിക്കുന്നതെന്ന് കേന്ദ്ര സർവകലാശാല വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. ചെങ്കൽ , കരിങ്കൽ ക്വാറികൾക്ക് പുറമെ മണ്ണെടുപ്പും മലയോര പഞ്ചായത്തുകളിൽ ശക്തമാണ് . അജാനൂർ, മടിക്കൈ , കാഞ്ഞങ്ങാട് തദ്ദേശ സ്വയംഭരണ സഥാപനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മഞ്ഞം പൊതി കുന്നും മണ്ണെടുപ്പ് ഭീഷണിയിലാണ്.

ജില്ലയുടെ ഭൂപ്രകൃതിയിലെ ജൈവ സമ്പത്ത് തന്നെയാണ് ഇടനാടൻ ചെങ്കൽ കുന്നുകൾ. എന്നാൽ ലൈസൻസ് ഇല്ലാതെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നൂറിലധികം ചെങ്കൽ, കരിങ്കൽ ക്വാറികളാണ് ജില്ലയിൽ പ്രവർത്തിച്ചു വരുന്നു. ഇത് ഭൂപ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. കേന്ദ്ര സർവകലാശാല ജിയോളജി വകുപ്പ് എം എസ് സി വിദ്യാർത്ഥി സുഹൈബ് സിബിലി ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നടത്തിയ പഠനത്തിലാണ് ഇത്തരം കണ്ടെത്തലുകളുള്ളത്. 2021 ജനുവരിയിലാണ് ജില്ലയിൽ വെള്ളരിക്കുണ്ട് ഭാഗം കേന്ദ്രീകരിച്ച് ഇവർ പഠനം നടത്തിയത്. അതിതീവ്ര ഉരുൾപൊട്ടൽ സാധ്യതാ മേഖലകളായ ബളാൽ, രാജപുരം, കോട്ടക്കുന്ന് മേഖലയിലും നമ്പ്യാർ മല , മാലോത്ത് തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പൊട്ടൽ സാധ്യതാ മേഖലകളാണ്. 2020ൽ ഈ മേഖലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. ഈ മേഖലയിൽ സമൃദ്ധമായി കണ്ടുവരുന്ന കാഠിന്യമേറിയ കറുത്ത ചെങ്കല്ലുകളാണ് ഭൂപ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്. ജില്ലയിൽ പശ്ചിമഘട്ട പർവ്വത നിരകളുടെ സാന്നിദ്ധ്യം കുറവാണ്. എണ്ണപ്പാറ- റാണീ പുരം മലനിരകളും, അടൂർ- തലക്കാവേരി മലനിരകളും മാത്രമാണ് പ്രധാനമായും സഹ്യപർവ്വതത്തിൻ്റെ ഭാഗമായുള്ളത്. ഉപഗ്രഹ വിദൂര സംവേദനങ്ങളുടെ സഹായത്തോടെയാണ് സംഘം കുന്നിൻ ചെരിവുകളുടെ ബലക്ഷയത്തെ കുറിപ്പ് പഠനം നടത്തിയിട്ടുള്ളത്.

 

Categories
Editors Pick Kasaragod Latest news main-slider

പെരിയാട്ടടുക്കത്തിന്റെ മണ്ണിൽ ഫിസിയോതെറാപ്പി രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്തുമായി ആധുനിക സജ്ജീകരണങ്ങളോട് കൂടി ചൈതന്യ ഫിസിയോതെറാപ്പി ക്ലിനിക് പ്രവർത്തിച്ചു വരുന്നു വിദഗ്ധൻമാരുടെ സേവനം ലഭ്യമാക്കിയാണ്

പെരിയാട്ടടുക്കത്തിന്റെ മണ്ണിൽ ഫിസിയോതെറാപ്പി രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്തുമായി ആധുനിക സജ്ജീകരണങ്ങളോട് കൂടി ചൈതന്യ ഫിസിയോതെറാപ്പി ക്ലിനിക് പ്രവർത്തിച്ചു വരുന്നു വിദഗ്ധൻമാരുടെ സേവനം ലഭ്യമാക്കിയാണ്.

ന്യൂറോ & ഓർത്തോ ഫിസിയോതെറാപ്പി

സ്ട്രോക്ക്, നട്ടെല്ലിന് ക്ഷതം, പാർക്കിംഗ്സൺ ഡിസീസ് സന്ധിവാതം, കഴുത്ത് വേദന, നടുവേദന, കാൽമുട്ട് വേദന,ഉപ്പൂറ്റി വേദന, ശസ്ത്രക്രിയ സംബന്ധമായ ബുദ്ധിമുട്ടുകൾ

പീഡിയാട്രിക് ഫിസിയോതെറാപ്പി

ജന്മനാലോ, അല്ലാതെയോ കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ

ജെറിയാട്രിക് ഫിസിയോതെറാപ്പി

വയോജനങ്ങൾക്കുണ്ടാകുന്ന പ്രശനങ്ങൾ

സ്പോർട്സ് ഫിസിയോതെറാപ്പി

കളികൾക്കിടയിലുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയ പരിക്കുകൾ ഭേദമാകുന്നു

ഈ വർഷം ഏപ്രിൽ മാസം ഒന്നാം തിയ്യതി ആരംഭിച്ച സെന്റർ രാവിലെ 9മണി മുതൽ രാത്രി 7മണി വരെ പ്രവർത്തിക്കുന്നു

Categories
Editors Pick Latest news main-slider National

രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി : പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.

‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞു. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.

ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Categories
Editors Pick Kerala Latest news main-slider

ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പിന്റെ ഭാഗം,സിദ്ദിഖിനെ നഗ്നനാക്കി

മലപ്പുറം∙ കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ ..

(58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിലുണ്ടായത് വൻ ട്വിസ്റ്റ്. സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് വെളിപ്പെടുത്തിയത് സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

ഹണിട്രാപ്പ് എന്ന് ആദ്യം മുതലേ സംശയമുയർന്ന സംഭവത്തിൽ അന്വേഷണം കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അതേ ദിശയിൽത്തന്നെ എത്തുമ്പോഴും, സംഭവത്തിൽ ഉൾപ്പെട്ടവരുടെ റോളുകളിൽ കാര്യമായ മാറ്റമുണ്ട്. സിദ്ദിഖ് ജോലിയിൽനിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം എന്ന നിലയിലാണ് ആദ്യം സംശയങ്ങളുയർന്നതെങ്കിൽ, ചിത്രം കൂടുതൽ വ്യക്തമാകുമ്പോൾ കേസിന്റെ ആണിക്കല്ലായിട്ടുള്ളത് പതിനെട്ടുകാരിയായ ഫർഹാനയാണ്.

സിദ്ദിഖും ഫർഹാനയും തമ്മിലുള്ള ബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളെല്ലാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയ സംഭവങ്ങളും അടിവരയിടുന്നത് ഇതു തന്നെ. സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം.

കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ളത് മൂന്നു പേരാണ്. പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു–23) എന്നിവർ. ഇതിൽ ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫർഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നൽകിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതും ഫർഹാന പറഞ്ഞിട്ടു തന്നെ.

പ്രതിസ്ഥാനത്തുള്ള മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ഡി കാസ ഹോട്ടലിൽ റൂമെടുത്തത്. 18–ാം തീയതി ഷൊർണൂരിൽ നിന്നാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് എത്തുന്നത്. പിന്നാലെ ചിക്കു എന്നു വിളിക്കുന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണ് വന്നത്. ഹോട്ടലിലെ ജോലിയിൽനിന്ന് സിദ്ദിഖ് അന്ന് ഉച്ചയ്ക്ക് പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു.

സംഭവം നടക്കുമ്പോൾ മൂന്നുപേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ദിഖും ഫർഹാനയും സംസാരിക്കുമ്പോൾ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ തമ്മിൽ തർക്കമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു.

എന്തു പ്രശ്നം വന്നാലും നേരിടുന്നതിനായി ഫർഹാന കയ്യിൽ ഒരു ചുറ്റിക കരുതിയിരുന്നു. ഫർഹാന നൽകിയ ചുറ്റികയുമായി ഷിബിലി സിദ്ദിഖിനെ ആക്രമിച്ചു. തലയ്ക്കാണ് അടിച്ചത്. അതിന്റെ പാട് തലയിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടിൽ സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു.

തുടർന്ന് മൂന്നു പേരും ചേർന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിച്ചു. കടുത്ത ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാക്കുന്നത്. ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂവർ സംഘം എല്ലാവിധ ആസൂത്രണത്തോടെയുമാണ് എത്തിയത്.

ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചതോടെ ഇവർ മാനാഞ്ചിറയിൽ പോയി ട്രോളി ബാഗ് വാങ്ങി. ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. അതിനായി മുൻപു വാങ്ങിയ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗു കൂടി വാങ്ങി. കൊലപ്പെടുത്തിയ ജി 4 റൂമിന്റെ ബാത്ത്റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.

അതിനു ശേഷം രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മറ്റൊരിടത്ത് വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവു നശിപ്പിക്കാനായി ഉപേക്ഷിച്ചു. ഇതെല്ലാം എവിടെയാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. തെളിവു ശേഖരണത്തിനായി പ്രതികളുമായി ഇന്നുതന്നെ വിവിധ സ്ഥലങ്ങളിലേക്കു പോകുമെന്നും എസ്പി വിശദീകരിച്ചു.

Categories
Editors Pick Kasaragod Latest news main-slider

പൂച്ചക്കാട് തെക്ക് പുറം ലോഡ്ജ് ഉടമക്ക് താക്കീത് നൽകി ആരോഗ്യ വകുപ്പ്, രണ്ട് ദിവസങ്ങൾക്കകം പ്രശ്നം പരിഹരിക്കണം

പൂച്ചക്കാട് തെക്കു പുറത്തെ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് സമീപ വാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ കുളിമുറി കക്കൂസ് മാലിന്യങ്ങളും പ്ളാസ്റ്റിക്ക് മാലിന്യങ്ങളും കൂട്ടിയിട്ട് പരിസര പ്രശ്നങ്ങൾക്ക് കാരണമായത്

ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. വിനോദ് , എ എച്ച് ഐ ദീപു സി. എം തുടങ്ങിയവർ ഇന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്നും, മുൻപ് ഒരിക്കൽ ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല എന്നും ബോധ്യപ്പെട്ടു.

മാലിന്യം പുറന്തള്ളുന്ന നാല് പൈപ്പുകൾ ഓവർ ഫ്‌ളോ ആയിതും പാസ്റ്റിക്ക് മാലിന്യങ്ങൾ കെട്ടി കിടക്കുന്നതും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ലോഡ്ജ് ഉടമക്ക് താക്കീത് നൽകിയത്,

രണ്ട് ദിവസത്തെ സമയം ഇവർ അനുവദിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്ഥലം സന്ദർശിക്കുമെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പതിനഞ്ചാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിണ്ടന്റുമായ നാസ്നിൻ വഹാബ്, പൊതുപ്രവർത്തകൻ ബി.ബിനോയ് തുടങ്ങിയവർ പ്രശ്നത്തിൽ ഇടപ്പെട്ടിരിന്നു.

പരാതിയുടെ ഉള്ളടക്കം 

പള്ളിക്കര ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ തെക്കുപുറം മഹാവിഷ്ണ ക്ഷേത്രത്തിന് പിറക് വശം താമസിക്കുന്ന ഞങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ള തരത്തിൽ കക്കൂസ് കുളിമുറി മാലിന്യങ്ങൾ പുറംതള്ളുകയും ദൂർഗന്ധം വമിക്കുന്ന തരത്തിൽ മലിനജലം കെട്ടി കിടക്കുന്ന കാര്യം പരാതിയായും മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. രണ്ട് നിലകളിലായി പത്തിലധികം കുടുംബങ്ങളും അന്യസംസ്ഥാന തൊഴിലാളിക താമസിക്കിന്ന് ലോഡ്ജിൽ നിന്നുമാണ് ഇത്തരത്തിൽ മലിനജലം പുറംതള്ളുന്നത്

മഴക്കാലം വന്നാൽ വലിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാവും ആയതിനാൽ ചുറ്റുപാടുമുള്ള പ്രദേശത്തെ മുഴുവൻ വീടുകൾക്കും ബുദ്ധിമുണ്ടാക്കുന്ന ഈ വിഷയം പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരണമെന്ന് അഭ്യാർത്തിക്കുന്നു.

പരാതിയുടെ കോപ്പി 15 വാർഡ് പഞ്ചായത്ത് മെമ്പർക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും നൽകി.

Back to Top