അലാമിപ്പള്ളി പൊതുകുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് ഉത്സവമാക്കി കാഞ്ഞങ്ങാട് നഗര സഭ

അലാമിപ്പള്ളി പൊതുകുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് ഉത്സവമാക്കി കാഞ്ഞങ്ങാട് നഗര സഭ.
കേരളാ സർക്കാരും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായുള്ള പൊതു കുളങ്ങളിലെ മത്സ്യ കൃഷി ആണ് വിളവെടുപ്പ് നടത്തിയത്.
വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലറും മുൻ നഗരസഭ ചെയർമാനും ആയ വി.വി രമേശൻ അധ്യക്ഷനായി
ഫിഷറീസ് പ്രമോട്ടർ ജിജി ജോൺ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ശ്രീമതി ലത പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ മായ കുമാരി 34 വാർഡ് മെമ്പർ ശ്രീ ബാല കൃഷ്ണൻ മുൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ .ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു
പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അനീഷൻ മത്സ്യ വിളവെടുപ്പിന് കുളത്തിൽ ഇറങ്ങിയത് കൗതുകമായി.
എല്ലാ വിധത്തിലും വിളവെടുപ്പ് പ്രദേശ വാസികൾ ക്ക് ഉത്സവമായി എത്രയും വേഗം വീണ്ടും മത്സ്യ വിത്തുകൾ നിക്ഷേപിക്കുന്നത് കാത്തിരിക്കുകയാണ് അവർ