സാഗരം സാക്ഷി; വിശുദ്ധ മണ്‍വാസനയുളള ചിത്രങ്ങള്‍ ലോക ഭൂപടത്തിലേക്ക്  ചിത്രമൊരുക്കിയത് നാളെ ഉൽഘാടനം ചെയ്യുന്ന “വിശ്വജ്ഞാനമന്ദിര ” സമര്‍പ്പണത്തിന്റെ ഭാഗമായി: മണ്ണിൻ വർണ്ണ വസന്തത്തിൽ സുഗന്ധം പകർന്ന് കാസർഗോഡിന്റെ അടയാളം: മഹാകവി പി.കുഞ്ഞിരാമൻ നായരും കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമവും എൻഡോൾസാൻ ഫാൻ ബാദിത ദുരന്ത മേഖലയും ഛായകൂട്ടിന് നിറം പകർന്നു.സമർപ്പണ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും    ✍️ സുകുമാർ ആശീർവാദ് എഴുതുന്നു

Share

സമർപ്പണ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും

✍️ സുകുമാർ ആശീർവാദ്

കാഞ്ഞങ്ങാട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിന്‍വര്‍ണ്ണവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു.

ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടിയിൽ കൂടി സ്വന്തമാക്കിയത്.

ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ലോകറെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. മണ്‍ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ നിര്‍വഹിച്ചു.

വിവിധ വർണ്ണങ്ങളിലുള്ള മണ്ണ് കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രസിദ്ധമായ 106 സ്ഥലങ്ങളിൽ നിന്നും സമാഹരിച്ചാണ് മണ്‍ചിത്രചായക്കൂട്ട് ഒരുക്കിയത്. മണ്ണിന്റെ സഹജമായ നിറത്തിനോടൊപ്പം തന്നെ ചുവപ്പും മഞ്ഞയും വെളളയും കറുപ്പും നിറത്തിലുളള മണ്‍ചായങ്ങള്‍ നാടിന്റെ വൈവിദ്ധ്യത്തെ വിളിച്ചോതുന്നുതായിരുന്നു.

ചരിത്രസ്മാരകങ്ങളും സാമൂഹ്യപരികര്‍ത്താക്കളും നവോത്ഥാന നായകരും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളുമൊക്കെയാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചതെങ്കിലും കാസര്‍ഗോട്ടെ എൻഡോസൾഫാൻ ഗ്രാമം എൻമഗജേയുടെ ചിത്രീകരണം വ്യത്യസ്തമായി. ഏപ്രില്‍ 10 ന് നാടിന് സമര്‍പ്പിക്കാനിരിക്കുന്ന വിശ്വജ്ഞാനമന്ദിരവും ക്യാന്‍വാസില്‍ ഇടം പിടിച്ചു.

തൃശൂർ വടക്കുനാഥ ക്ഷേത്രം മുതൽ നിലക്കൽ, പമ്പ, പരുമലപ്പള്ളി, ചേരമാൻ പള്ളി, വാവര് പള്ളി, ചാലിയംപുഴക്കര പള്ളി, കന്യാകുമാരി തിരുവള്ളുവർ പ്രതിമ,പുനലൂര്‍ തൂക്കുപാലം, കോഴിക്കോട് തളി മഹാക്ഷേത്രം, മിശ്ക്കാൽപ്പള്ളി , മോയിൻകുട്ടി സ്മാരകം, ശാന്തിഗിരിയിലെ താമരപ്പര്‍ണ്ണശാല, തുടങ്ങിയ കേന്ദ്രങ്ങളുടെ ചിത്രങ്ങളും, ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, സ്വാമി വിവേകാന്ദൻ, വാക്ഭടാനന്ദൻ, അയ്യങ്കാളി, ശങ്കരാചര്യർ, സ്വാതി തിരുന്നാൾ, രാജാരവിവർമ്മ, കർണ്ണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വി.ടി.ഭട്ടത്തിരിപ്പാട്, കേളപ്പജി, മന്നത്ത് പദ്മനാഭൻ മഹാകവി പി.കുഞ്ഞിരാമൻ നായർ, മലയാത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മ മലയാള സിനിമയിലെ എക്കാലത്തെയും നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീർ, മാതാഅമൃതാനന്ദമയീ, വൈക്കം മുഹമ്മദ് ബഷീർ. ഒ.വി. വിജയൻ , കുഞ്ഞുണ്ണി മാസ്റ്റർ, മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ കാസർഗോഡ് ജില്ലയിലെ പ്രസിദ്ധമായ കാഞ്ഞങ്ങാടട്ടെ നിത്യാനന്ദാശ്രമം തുടങ്ങിയ ചിത്രങ്ങളും ചിത്രകാരന്മാർ ആലേഖനം ചെയ്തു. ഓരോ ചിത്രങ്ങളും വരച്ചത് അതുമായി ബന്ധപ്പെട്ട സ്ഥലത്ത് നിന്നുള്ള വിശുദ്ധ മണ്ണ് സംഭരിച്ചാണ് വർണ്ണ വിസ്മയം തീർത്ത് ശ്രദ്ധേയമായത്.

സതീഷ് പാലോറ, രാംദാസ് കക്കട്ടിൽ, കൃഷ്ണൻ പാത്തിരിശ്ശേരി,സുരേഷ് ഉണ്ണി, ശശി കോട്ട്, സിഗ്നി ദേവരാജ്, ഹാറൂൺ അൽ ഉസ്മാൻ,മേരി എർമിന റോഡ്രിഗസ്, കെ.ബിവീഷ്, അജേഷ് അഞ്ചരക്കണ്ടി,തുടങ്ങി (72 ) ചിത്രകാരൻമാർ കൈകോർത്ത് ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങിയ മൺചിത്രം ആറ് മണിയോടെ പൂർത്തിയാക്കി സാഗരം സാക്ഷിനിർത്തി കോഴിക്കോട് കടപ്പുറത്ത് സർർപ്പിച്ചത്. മണ്ണിൻ വിരിഞ്ഞ വസന്തം കണ്ട് ആസ്വദിക്കാൻ നിരവധി സന്ദർശകർ എത്തിയിരുന്നു.

ഏപ്രിൽ 9 ന്‌ (ഞായറാഴച്ച ) രാവിലെ 9 മണിക്ക് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വനി ശാന്തിഗിരി ആശ്രമത്തിന്റെ ഗുരുവിന്റെ ഛായാചിത്രം അനാഛാദനം നിർവ്വഹിച്ച് ഭദ്രദീപം തെളിയിച്ച് വിശ്വജ്ഞാനമന്ദിരം നാടിന് സമർപ്പിക്കും രണ്ട്ദിവസങ്ങളിലായി നടക്കുന്ന മഹനീയ ചടങ്ങുകൾക്ക് തിരുവനന്ദപുരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സംപൂജ്യ സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി നേതൃത്വം നൽകും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ,മുൻ മന്ത്രി എം.കെ.മുനീർ കോഴിക്കോട് എം.പി.എം.പി.രാഘവൻ, എം എൽ എമാരായ ടി.സിദ്ദിഖ്,തോട്ടത്തിൽ രവീന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ മുഖ്യാഥിതിയായിരിക്കും. തിരുവനന്ദപുരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് ജില്ല പ്രസിഡണ്ട് സംപൂജ്യ സ്വാമി വിവേകാമൃതപുരി, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ ശിഹാബ് തങ്ങൾ മാതൃഭൂമി ചെയർമാൻ വി. ചന്ദ്രൻ, മാനേജങ്ങ് ഡയറക്ട്ടർ എം.വി. ശ്രേയാംസ് കുമാർ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ സന്യാസസ്രേഷ്ഠൻമാർ, സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഭൽഭവ്യക്തികൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വെച്ച് സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കോഴിക്കോട് ജില്ലയിലെ പ്രശസ്ത വ്യക്തികളെ ആദരിക്കും തുടർന്ന് വിവിധ ആദ്ധ്യാത്മീക സദസ്സുകൾ നടക്കും 10 ന് ( തിങ്കളാഴ്ച്ച ) കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ വിശ്വജ്ഞാനമന്ദിരം സന്ദർശിക്കും.

പരിപാടികളുടെ ഭാഗമായി പ്രശസ്ത ഡോക്ട്ടർമാരുടെ നേതൃത്വത്തിൽ അലോപതി, ആയുർവ്വേദം, ഹോമിയോ എന്നീ വിഭാകങ്ങളിലായി സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും ഇതിനകം 3,000 ത്തോളം പേരുകൾ മെഡിക്കൽ ക്യാമ്പിന്‌ റജിസ്റ്റർ ചെയതു കഴിഞ്ഞതായി ശാന്തിഗിരി ആശ്രമം പ്രതിനിധികൾ അറിയിച്ചു.

പടം: ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന ‘മണ്ണിന്‍ വര്‍ണ്ണ വസന്തം’ പരിപാടി ഉദ്ഘാടനം ചെയ്ത് ചിത്രങ്ങള്‍ നോക്കിക്കാണുന്ന സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍. സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, ഗിന്നസ് സത്താർ ആദൂർ, ഡോ.വിന്നര്‍ ഷെറീഫ്, രക്ഷിത.ജെ എന്നിവര്‍ സമീപം.

കോഴിക്കോട് കടപ്പുറത്ത് നടന്ന മണ്ണിൻ വർണ്ണ വസന്തം മൺചിത്രരചനയിൽ കാസർഗോഡിന്റെ “സുഗന്ധം “കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി സ്കൂളിലെ അജേഷ് മഹാകവി.പി. കുഞ്ഞിരാമൻ നായരുടെ ചിത്രത്തിന്റെ അവസാന മിനുക്ക് പണിയിൽ..( ചിത്രം മുകളിൽ)

Back to Top