എച്ച് എസ് ടി അഭിമുഖം വൈകും ഹൈസ്കൂൾ അധ്യാപക നിയമനം നീളും

Share

കാഞ്ഞങ്ങാട്:ഇത്തവണയും ഹൈസ്കൂൾ അധ്യാപക റാങ്ക് പട്ടിക വൈകും.ജില്ലയിൽ താൽക്കാലികക്കാർ നിറയും.

ഏപ്രിൽ മെയ് മാസം നടക്കേണ്ട ഹൈസ്കൂൾ അധ്യാപക അഭിമുഖ പരീക്ഷ ഇനിയും നടന്നില്ല.ജൂൺ മാസം മുതൽ അഭിമുഖത്തിന് തുടക്കമിടും എന്നാണ് പ്രതീക്ഷിക്കുന്നത്.തസ്തിക നിർണയ നടപടികൾ മന്ദഗതിയിൽ ആയതും ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതും പിഎസ്‌സി റാങ്ക് പട്ടിക തിരക്കിട്ട് തയ്യാറാക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.

ജില്ലയിലെ ഉദ്യോഗാർത്ഥികളെ ഇത് സാരമായി ബാധിക്കും.നിയമനം വിളിച്ചു ഒന്നര വർഷം കഴിഞ്ഞിട്ടുംഅതിൻറെ ഷോർട്ട് ലിസ്റ്റ് മാത്രമേ ഇതുവരെയായും പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ചിട്ടുള്ളൂ.മലയാളം ഇംഗ്ലീഷ് ഹിന്ദി നാച്ചുറൽ സയൻസ് ഗണിതം എന്നിവയുടെ ചുരുക്കപ്പട്ടികയാണ് ഇതുവരെയായി വന്നിട്ടുള്ളത്.ജനുവരി മാസത്തിൽ വന്ന ചുരുക്കപ്പട്ടികയിൽ അഭിമുഖ പരീക്ഷ ഇതുവരെയായും നടത്താത്തതാണ് ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്നത്.പ്രസ്തുത തസ്തിക

കളുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിട്ട് വർഷം അഞ്ചു കഴിഞ്ഞു.റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളെക്കാൾ എത്രയോ ഒഴിവുകൾ കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ ഉണ്ട് .പൊതുവിദ്യാഭ്യാസ മേഖലയെ നടത്താത്തതും പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താത്തതും സാരമായി തന്നെ ബാധിക്കും.എച്ച് എസ് ടി ഗണിത അധ്യാപക നിയമനമാണ് കൂടുതൽ കാലത്തേക്ക് നീളുക.വിജ്ഞാപനം കഴിഞ്ഞ് ഒന്നര വർഷം എടുത്താണ് ഗണിത അധ്യാപക പരീക്ഷ നടത്തിയത്.പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് ഇതിൻറെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയത്.അഭിമുഖ പരീക്ഷ നീളുന്നത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നു. മാസങ്ങൾ അവധിയെടുത്ത് ഇതിനുവേണ്ടി തയ്യാറായ ഉദ്യോഗാർത്ഥികളാണ് അഭിമുഖ പരീക്ഷക്കായി കാത്തിരിക്കുന്നത്.

Back to Top