എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പെന്‍ഷന്‍ വരുമാനപരിധിയില്‍ പെടില്ലെന്ന് സാമൂഹ്യനീതി വകുപ്പ്  

Share

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന സ്‌നേഹസാന്ത്വനം പെന്‍ഷന്‍ പദ്ധതി വരുമാന പരിധിയില്‍പെടില്ലെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കി.

മറ്റ് പെന്‍ഷന്‍ ഗുണഭോക്താക്കളെപ്പോലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവരോടും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് പാരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം കേരള മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിനുള്ള മറുപടിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള പെന്‍ഷന് വരുമാന പരിധിയില്ലെന്ന് കേരള സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി അറിയിച്ചത്.

വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് നിവേദനത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇപ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വരുമാനപരിധി ബാധകമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Back to Top