ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷം സർക്കാർ പദ്ധതികളും കുടിവെള്ള വിതരണവും കാര്യക്ഷമമല്ലെന്നും പരാതി.

Share

കാഞ്ഞങ്ങാട് :വെള്ളമുണ്ട് പക്ഷേ ഉപ്പുവെള്ളം കുടിക്കാതെ കു ടിവെള്ളത്തിന് കടവ് കടന്നു പോകേണ്ടുന്ന ഗതികേടിലാണ്. ചിത്താരി അഴിമുഖ പ്രദേശത്ത് താമസിക്കുന്നവർ.

.ചിത്താരി ചേറ്റുക്കുണ്ട് കടപ്പുറത്തെ അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ദുരിതം പേറുന്നത്.കടലിന്റെ തീരപ്രദേശത്തും സമീപസ്ഥലങ്ങളിലും വേ

നൽ കടുത്താൽ ഉപ്പുവെള്ളം മാത്രമേ ലഭിക്കുകയുള്ളു. ഇവിടെവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും മറ്റ് വീടുകളിലെ ജനങ്ങളും കുടിവെള്ളം കിട്ടാതെ ദുരിതം പേറുകയാണ്.അഴിമുഖം കടന്ന് അക്കരെ എത്തിയാൽ മാത്രമേ അവിടുത്തെ കിണറിൽ നിന്ന് ശുദ്ധജലം ലഭിക്കുകയുള്ളൂ. അതി രാവിലെമുതൽ അമ്മമാരും കുട്ടികളും വള്ളത്തിൽ കുടിവെള്ളം എത്തിച്ചാണ് നിത്യവൃത്തി കഴിയുന്നത്.കുടിവെള്ളത്തിന് ഇവിടെ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണം എന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

  • കാഞ്ഞങ്ങാടിന്റെ മലയോര പഞ്ചായത്തുകൾ ആയ ബളാൽ കള്ളാർ കോടോംബേളൂർ തുടങ്ങിയ ഇടങ്ങളിലും  വേനൽ കടുത്തതു മൂലം കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു.

വേനൽ കടുത്തതോടെ നീലേശ്വരത്തെ വിവിധ പ്രദേശങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.തെക്കേകുന്നു കുഞ്ഞു പുളിക്കൽ,പള്ളിക്കര,പട്ടേന പുത്തരിയടുക്കം,പാലാത്തടം ഇടിച്ചൂടി നീലായി,വെളിയടുക്കം,ഗ്രാമ സി കോളനി,കരിങ്കോട് ചാത്തമത്ത് മുണ്ടേമാട് കോയാമ്പുറം ഓർച്ച സുനാമി കോളനി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.ഏഴിമല നാവിക അക്കാദമി,പെരിയ നവോദയ സ്കൂൾ ,കേന്ദ്ര കേരള സർവകലാശാല,ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളിലും ചെമ്മനാട് പഞ്ചായത്തിലും , കാസർകോട് മുൻസിപ്പാലിറ്റിയിലെ അമ്മയ് ബധിബാഗിലു കോളനികളിലും കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നു.സർക്കാർ പദ്ധതികളും സംവിധാനങ്ങളുംകുടിവെള്ളക്ഷാമം നേരിടുന്നതിന് രംഗത്ത് ഉണ്ടെങ്കിലും ഇതൊന്നും പൂർണ്ണ തോതിൽ ഫലപ്രദമാകുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്.

Back to Top