Categories
Editors Pick International main-slider

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു.

ടെൽ അവീവ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ പുലര്‍ച്ചെ, ഗാസയില്‍നിന്നു ദക്ഷിണ ഇസ്രയേലിലേക്കു പലസ്തീന്‍ തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തി.

നഗരത്തെ ലക്ഷ്യമാക്കി തൊടുത്ത ആറില്‍ അഞ്ചു റോക്കറ്റും ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കി.

പിന്നാലെ തിരിച്ചടിച്ച ഇസ്രേലി സേന ഗാസയിലെ തീവ്രവാദ ക്യാന്പുകള്‍ ആക്രമിച്ചു. തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ഗാസയിലെ ആയുധനിര്‍മാണകേന്ദ്രവും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടു. ആക്രമണങ്ങളില്‍ ആളപായമുണ്ടായോ എന്നു വ്യക്തമല്ല. ഇസ്രേലി സേനയുടെ തിരിച്ചടിയില്‍പ്പെട്ട വയോധികന്‍ കണ്ണീര്‍വാതകം ശ്വസിച്ചു മരിച്ചു.

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടിയ 11 പലസ്തീനികള്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. ഇതു സംഘര്‍ഷം രൂക്ഷമാക്കി. ഈ ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്നു ഗാസ നിയന്ത്രിക്കുന്ന ഹമാസും മറ്റൊരു ഭീകരസംഘടനയായ ഇസ്‌ലാമിക് ജിഹാദും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ഇത്രയും രൂക്ഷമായത്. ഈ വര്‍ഷം തുടക്കത്തില്‍ ഇസ്രയേലില്‍ പലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, പലസ്തീന്‍കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേലില്‍ അധികാരത്തില്‍ വന്ന തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഘര്‍ഷബാധിത മേഖലകളില്‍ ഇസ്രയേല്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

Categories
Editors Pick main-slider National

ധര്‍മസ്ഥലവും ധര്‍മ്മസ്ഥലയിലെ ധര്‍മ്മദേവനും

 

അണ്ണപ്പയെന്ന ഒരു മഹത്തായ ദൈവികശക്തിയുള്ള പ്രാദേശിക വ്യക്തിയാണ് മംഗലാപുരത്തെ കദ്രിയില്‍ നിന്നും ശിവലിംഗത്തെ ധര്‍മ്മസ്ഥാലയിലേക്ക് കൊണ്ടുവന്നതെന്നാണ് പ്രാദേശിക ഐതീഹ്യം. ഹെഗ്‌ഡെ കുടുംബത്തിനായി അദ്ദേഹം ജോലി ചെയ്തിരുന്നു എന്നാണ് അറിയപ്പെടുന്നത്. ഒരിക്കല്‍ ശിവനെ ആരാധിക്കാന്‍ ഹെഗ്‌ഡെ ആഗ്രഹിച്ചപ്പോള്‍ ആഗ്രഹത്തിനനുസരിച്ചു ഒരു ശിവലിംഗം ലഭിക്കുമെന്ന് അണ്ണപ്പ ഉറപ്പുനല്‍കി കാഴ്ച്ചയില്‍ നിന്നും അപ്രക്ത്യക്ഷനായി. പിറ്റേന്ന് രാവിലെ ഹെഗ്ഡെയുടെ വീട്ടില്‍നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള ധര്‍മ്മസ്ഥാലയില്‍ അദ്ദേഹം ശിവലിംഗം സ്ഥാപിച്ചിരുന്നു. മംഗലാപുരത്തെ കദ്രി ക്ഷേത്രത്തില്‍ നിന്നുള്ള മഞ്ജുനാഥ ശിവന്റെ ലിംഗമാണ് ധര്‍മ്മസ്ഥാലയില്‍ എത്തിച്ചത്. മഹാ ദിവ്യശക്തിയുള്ള വ്യക്തിയാണ് അണ്ണപ്പയെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അദ്ദേഹം അവിടെനിന്നും അപ്രത്യക്ഷനായിരുന്നു. ഹെഗ്‌ഡെയ്ക്ക് പിടിപെട്ട മഹാവ്യാധി മരുന്ന് ചികിത്സയില്‍ മാറാതിരുന്നിട്ടും അണ്ണപ്പയെന്ന ദിവ്യന്റെ സഹായത്താല്‍ മാറി എന്നും ചരിത്രമുണ്ട്. ഹെഗ്ഡെയുടെ ആഗ്രഹപ്രകാരം ശിവലിംഗം ധര്‍മ്മസ്ഥലയില്‍ എത്തിയപ്പോള്‍ അണ്ണപ്പയിലെ ദിവ്യശക്തി മനസിലാക്കിയ ഹെഗ്ഡെ അദ്ദേഹത്തെ ധര്‍മ്മസ്ഥലയിലെ രക്ഷാധികാരിയായും പൂജനീയ വ്യക്തിയായും കണ്ടു.
ധര്‍മ്മവും ദാനവും തുടരണമെന്നും ഹെഗ്ഡേയോട് പറഞ്ഞതിന് ശേഷം അണ്ണപ്പസ്വാമി വടക്കുനിന്നും തെക്കോട്ടേക്ക് യാത്രതിരിച്ചു. യാത്രാവേളയില്‍ തന്റെ ദിവ്യശക്തിയില്‍ സംപ്രീതരായ ജനങ്ങള്‍ തുളുമേഖലയിലെ പല സ്ഥലങ്ങളിലും അദ്ദേഹത്തെ ആരാധിച്ചിവരുന്നു. ഇപ്പോഴും ധര്‍മ്മസ്ഥാലയിലെ ആളുകള്‍ അണ്ണപ്പയെ പ്രാദേശിക ദേവനായും നായകനുമായി അണ്ണപ്പ പഞ്ചുരുളിയായി ആരാധിക്കുന്നു.
പ്രശസ്തമായ മഞ്ജുനാഥേശ്വര ക്ഷേത്രമാണ് ധര്‍മ്മസ്ഥ ക്ഷേത്രമായി അറിയപ്പെടുന്നത്. രത്‌നഗിരിമലയുടെ മറുഭാഗത്താണ് ധര്‍മ്മസ്ഥല ക്ഷേത്രം സ്ഥിതിചെയ്യുന്നത് ബ്രിമ്മന പെര്‍ഗഡേയും തന്നെയാണ് ഈ ക്ഷേത്രവും പണികഴിപ്പിച്ചത്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. സ്വര്‍ണ്ണനിറത്തിലുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. ശിവലിംഗ പ്രതിഷ്ഠയ്ക്കടുത്തായി നരസിംഹത്തിന്റെയും ഗണപതിയുടെയും പാര്‍വ്വതി ദേവിയുടെയും പ്രതിഷ്ഠകള്‍ ഉണ്ട്. ഇതുകൂടാതെ ധര്‍മ്മദേവതകളായ കന്യകുമാരി, കലര്‍കായ്, കാലരാഹു, കുമാരസ്വാമി എന്നീ ദേവകളുടെ കോവിലുകളും ഇവിടെയുണ്ട്. ക്ഷേത്രത്തിലെ ഭരണകാര്യങ്ങള്‍ നോക്കുന്നത് ജൈന വിഭാഗത്തില്‍പ്പെട്ട ഒരു സമിതിയാണ്. പൂജകളും മറ്റും നടത്തുന്നത് ഹിന്ദുവൈദികരാണ്.
800 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദക്ഷിണ കാനറയിലെ മല്ലാര്‍മാഡി എന്ന ഗ്രാമമാണ് ഇന്നത്തെ ധര്‍മ്മസ്ഥല എന്നറിയപ്പെടുന്നത്. ‘ജെയിന്‍’ തലവന്‍ ബിര്‍മ്മന പെര്‍ഗഡേയും ഭാര്യ അമ്മു ബെല്ലയാത്തിയും നെല്ലിയാടിബീഡു എന്ന വീട്ടില്‍ താമസിച്ചു. ലളിതവും ഭക്ത വാത്സല്യവുമുള്ളവരുമായ പെര്‍ഗഡേ കുടുംബം എല്ലാവരോടുമുള്ള ആദിത്യ മര്യാദയ്ക്ക് പേര് കേട്ടവരാണ്. ഐതിഹ്യം അനുസരിച്ച് ധര്‍മ്മത്തിന്റെ രക്ഷാധികാരി മാലാഖമാര്‍ മനുഷ്യരൂപം സ്വീകരിച്ചു ധര്‍മ്മപരിശീലനം നടത്തുന്ന ഒരു സ്ഥലം തേടി പെര്‍ഗെഡിന്റെ വാസസ്ഥലത്തു എത്തി. പെര്‍ഗഡ് ദമ്പതികള്‍ ഈ വിശിഷ്ട സന്ദര്‍ശകരെ, അവരുടെ എല്ലാ ബഹുമാനത്തോടും ആദരവോട് കൂടിയും സ്വീകരിച്ചു. ആ രാത്രിയില്‍ ബിര്‍മ്മന പെര്‍ഗഡേയുടെ സ്വപ്നത്തില്‍ ധര്‍മ്മദേവന്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്റെ ഉദ്ദേശം വിശദീകരിച്ചു. ദേവന്മാരുടെ ആരാധനക്കായി വീട് ഉപേക്ഷിക്കാനും, ധര്‍മ്മപ്രചാരണത്തിനായി ജീവിതം സമര്‍പ്പിക്കണമെന്നും ഉപദേശിച്ചു. പെര്‍ഗഡേ സ്വന്തമായി ഒരു വീട് പണിയുകയും, നെല്ലിയാഡിബിഡുവിലെത്തിയ ദേവന്മാരെ ആരാധിക്കുകയും ചെയ്തു. ആരാധന തുടരുന്നതിനിടയില്‍ ധര്‍മ്മദേവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് നാല് ധര്‍മ്മദേവന്മാര്‍ക്കു വേണ്ടി പ്രത്യേക ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ ബ്രാഹ്‌മണ പുരോഹിതരെ ക്ഷണിക്കുകയും ചെയ്തു. ഈ പുരോഹിതന്മാര്‍ പെര്‍ഗഡേയോട് ശിവലിംഗം സ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ചു. മംഗലാപുരത്തിനടുത്തുള്ള കദ്രിയില്‍ നിന്നും മഞ്ജുനാഥേശ്വരന്റെ വിഗ്രഹം വാങ്ങാന്‍ ദേവന്മാര്‍ അണ്ണപ്പ പഞ്ചുരുളിയെ അയച്ചു.
ഇന്ത്യയിലെ പ്രമുഖ ശിവക്ഷേത്രത്തില്‍ ഒന്നാണ് ധര്‍മ്മസ്ഥല. ഒട്ടേറെ ആളുകള്‍ ദേവ ദര്‍ശനത്തിനായി നിത്യേന ഇവിടെ എത്തുന്നു. മഞ്ജുനാഥസ്വാമിക്ക് മുന്നില്‍ സത്യം ചെയ്യുന്നത് പണ്ട് കാലം മുതലേ ഉള്ള ഒരു രീതിയാണ്. കള്ളസത്യം ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ധര്‍മ്മസ്ഥലയിലെ ക്ഷേത്രങ്ങളും ബസ്തികളും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ കാര്യത്തില്‍ ഈ ഒരു നാടിന് മാതൃകയാക്കാവുന്നതാണ്. ജൈനമതത്തില്‍ പെട്ടവരാണ് ഈ ക്ഷേത്രം നടത്തികൊണ്ടുപോകുകയും, ബ്രാഹ്‌മണ പൂജാരികള്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള ശിവപ്രതിഷ്ഠ മാത്രമല്ല, എട്ടു ജൈനബസ്തികള്‍, ബഹുബലിയുടെ പതിനൊന്നു മീറ്റര്‍ നീളമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത പ്രതിമ തുടങ്ങി പല ആകര്‍ഷക ഘടകങ്ങളും ഉണ്ട് ധര്‍മ്മസ്ഥലയില്‍. പുരാതന കാലം മുതലുള്ള ഒട്ടേറെ ലിഖിതങ്ങള്‍ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. തുളുമേഖലയിലെ പഞ്ചുരുളി ദേവസ്ഥാനങ്ങളുടെ ഉത്സവവുമായി ബന്ധപ്പെട്ടു സമ്മതം ചോദിക്കുവാനും കുറി ലഭിക്കാനും ധര്‍മ്മസ്ഥലയില്‍ പോകണം എന്ന് നിര്‍ബന്ധമുണ്ട്.

Categories
Editors Pick Literature

ഗാന്ധിയുഗത്തിന്റെ ഉദയം ഒരു ചരിത്രാന്വേഷണം. സുധാമേനോൻ സോഷ്യലിസ്റ്റ് യൂത്തിൽ എഴുതിയ ലേഖനം

സോഷ്യലിസ്റ്റ് യൂത്ത് മാസികയിൽ സുധാ മേനോൻ എഴുതിയ ലേഖനം…

ഇന്ത്യൻ നാഷണൽ കോൺഗസ്സിനെ മഹത്തായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെടുത്തതും, വൈവിധ്യങ്ങളെ അതിലംഘിച്ച് നില്ക്കുന്ന ഒരു പാൻ ഇന്ത്യൻ ദേശീയതയുടെ പിറവിക്കും വളർച്ചയ്ക്കും കളമൊരുക്കിയതും മഹാത്മാഗാന്ധി എന്ന അനിതരസാധാരണനായ മനുഷ്യൻ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം.

പക്ഷെ, ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാളുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് താരതമ്യേന ദുർബലമായിരുന്നു. 1907ലെ പിളർപ്പിന്റെ ആഘാതം മറികടക്കാൻ കഴിയാതെ ആലസ്യത്തിലാണ്ടു കിടക്കുന്ന കോൺഗ്രസിനെ ആയിരുന്നു 1915 ജനുവരിയിൽ ഗാന്ധിജി ഇന്ത്യ യിൽ എത്തുമ്പോൾ കണ്ടത്. വരേണ്യരായ മധ്യവർഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിന്ന ആ പ്രസ്ഥാനത്തെ ഇന്ത്യയിൽ ഉടനീളം വേരുകൾ ഉള്ള ഒരു സാമ്രാജ്യത്വവിരു പ്രസ്ഥാനമാക്കി മഹാത്മാഗാന്ധി മാറ്റിയെടുത്തത് എങ്ങനെയാണെന്ന് അധികമാർക്കും അറിയില്ല.

അതുകൊണ്ടുതന്നെ ഈ ലേഖനം മഹാത്മാഗാന്ധിയുടെ ആദ്യ കാല പ്രവർത്തനങ്ങളിലേക്കുള്ള ഒരു ചരിത്രാന്വേഷണമാണ്. 1907ൽ സൂററ്റിൽ വെച്ച് നടന്ന ചരിത്രപ്രധാനമായ പിളർപ്പിനു ശേഷം, പ്രമേയംപാസാക്കുന്നതിലും, വൈസ്രോയിക്ക് കത്ത് കൊടുക്കുന്നതിലും മാത്രം കോൺഗ്രസ് പ്രവർത്തനങ്ങൾ ഒതുങ്ങി നിന്ന കാലമായിരുന്നു അത്. നിരന്തരം കത്തുകൾ അയച്ചും, പെറ്റിഷൻ എഴുതിയും പ്രമേയം പാസ്സാക്കിയും ബ്രിട്ടീഷ് സർക്കാരിന്റെ മനോഭാവത്തിൽ മാറ്റം വരുത്താൻ നോക്കിയിട്ടും മാറി മാറി വരുന്ന വൈസ്രോയിമാർ ചെറുവിരൽ അനക്കിയില്ല എന്ന് മാത്രമല്ല എല്ലായ്പ്പോഴും അവർ പുച്ഛത്തോടെയും വെറുപ്പോടെയുമാണ് കോൺഗ്രസ്സിനെ കണ്ടത്. ഇതെല്ലാം, വളർന്നു വരുന്ന യുവതയുടെ ദേശീയബോധത്തിന് ഊർജ്ജം പകരാൻ കോൺഗ്രസ്സിനു കഴിയുന്നില്ല എന്നൊരു പൊതു ബോധം സൃഷ്ടിക്കാൻ ഇടയാക്കി.തീവ്രവാദികളും, ഭീകരവാദികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദയം ചെയ്തത് കോൺഗ്രസിന്റെ ഈ മെല്ലെപ്പോക്ക് നയം കാരണമായിരുന്നു. വരേണ്യവർഗ്ഗത്തിൽ നിന്നും സാധാരണ ഇന്ത്യക്കാരിലേക്ക് ദേശീയബോധം വ്യാപിപ്പിക്കാനും ഒരു പാൻ ഇന്ത്യൻ ജനകീയമുന്നേറ്റം നടത്താനും അന്നത്തെ നേതാക്കൾ വിമുഖരായിരുന്നു.

അന്നത്തെ തീവ്രവാദി നേതാക്കൾ ആയിരുന്ന ബാലഗംഗാധര തിലകനും, അരവിന്ദഘോഷും, ലാലാ ലജ്പത് റായിയും ആകട്ടെ, ദേശീയവികാരം ഉണർത്താൻ ശ്രമി ച്ചുവെങ്കിലും, അതിന് വേണ്ടി അവർ ഹൈന്ദവബിംബങ്ങൾ പരക്കെ ഉപയോഗിച്ചത് ദേശീയപ്രസ്ഥാനത്തിൽ നിന്നും മുസ്ലിങ്ങളെ അകറ്റി നിർത്തി. കോൺഗ്രസിലെ മിതവാദി നേതാവായ ഗോഖലെ ഇത്തരം സങ്കുചിതദേശീയതയുടെ വളർച്ചയിൽ അസ്വസ്ഥനായിരുന്നു. “എളുപ്പവഴി’യിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യാജദേശീയബോധം ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തിനെ അപകടക രമായ വർഗീയധ്രുവീകരണത്തിലേക്ക് നയിക്കുമെന്ന ഉൾക്കാഴ്ച അന്ന് തന്നെ ഗോഖലേക്ക് ഉണ്ടായിരുന്നു. ഈ സങ്കുചിതസ്വഭാവം കാരണം, തീവ്രവാദി നേതാക്കൾക്ക് വിശാല മായ ദേശീയമുന്നേറ്റം ഉണ്ടാക്കാനോ, നിലനിർത്താനോ കഴിഞ്ഞില്ല. വാചാടോപത്തിനും ഹൈന്ദവ ദേശീയ വികാരം ഉയർത്തിവിടുന്നതിനും അപ്പുറം കോൺഗ്രസ്സിനു ഒരു ജനകീയ സ്വഭാവം നല്കുന്നതിൽ അവർ തീർത്തും പരാജയപ്പെട്ടു.

ചുരുക്കത്തിൽ, കോൺഗ്രസ്സിന്റെ പിളർപ്പും മൗനവും ഒരർത്ഥത്തിൽ രാഷ്ട്രീയ ഇന്ത്യക്കാരന്റെ മരണം കൂടിയായിരുന്നു. നിശബ്ദതയുടെ, ഒത്തുതീർപ്പിന്റെ, അലസതയുടെ രാഷ്ട്രീയത്തിലേക്ക് ഇന്ത്യ പെട്ടെന്ന് തന്നെ വീണുപോയി. 1912 ആയ പ്പോഴേക്കും സ്വദേശി പ്രസ്ഥാനകാലത്ത് കേട്ട വന്ദേമാതരധ്വനികളും, മുദ്രാവാക്യങ്ങളും, പ്രതീക്ഷകളും ഇന്ത്യൻ തെരുവുകളിൽ നിന്നും എന്നന്നേക്കുമായി മാഞ്ഞുപോയി. കപ്പിത്താനില്ലാതെ പെരുംകടലിൽ അകപ്പെട്ട കപ്പൽ പോലെ, ഇന്ത്യൻ നാഷണൽ കോൺഗ്ര സ് വീണ്ടും വീണ്ടും പ്രമേയങ്ങൾ പാസാക്കുകയും, ഒരു തീർഥാടനം പോലെ എല്ലാ വർഷവും മഞ്ഞുകാലത്ത് രാജ്യത്തിന്റെ പലയിടങ്ങളിൽ സമ്മേളനം നടത്തുകയും ചെയ്തു.ദേശീയപ്രസ്ഥാനത്തിന്റെ അകാലചരമത്തെ ഭയന്ന ഗോഖലെ, കടുത്ത പ്രമേഹരോഗത്താൽ വലയുന്ന സമയമായിരുന്നു അത്. കോൺഗ്രസിനെ നയിക്കാൻ തനിക്കു കഴിയില്ലെന്ന് തിരിച്ചറിവിൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. ദക്ഷിണാഫ്രിക്കയിൽ ജനകീയസമരവും സത്യഗ്രഹവും നടത്തി പ്രശസ്തനായ മോഹന്ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗുജറാത്തി ബാരിസ്റ്ററെ നേരിൽ കണ്ടു സംസാരിക്കാൻ ആയിരുന്നു ഗോഖലെ പോയത്. ദീർഘകാലമായി ഗോഖലെയുടെ സുഹൃത്തായിരുന്നു മോഹൻദാസ്. ഫിനിക്സ് സെറ്റിൽമെന്റ്, ടോൾസ്റ്റോയ് ഫാം തുടങ്ങിയ പരീക്ഷണങ്ങളിലൂടെയും, സിവിൽ നിയമലംഘന പ്രസ്ഥാനങ്ങളിലൂടെയും മോഹൻദാസ് കരംചന്ദ് ദക്ഷിണാഫ്രിക്കയിൽ അപ്പോഴേക്കും ഒരു വികാരമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിനെ ഒരു പുതിയ വഴിത്താരയിലേക്ക് നയിക്കാൻ മോഹൻദാസിന്റെ അനന്യമായ സംവേദനരീതികൾക്കും ചിന്തകൾക്കും കഴിയുമെന്ന് ഗോഖലേക്ക് ഉൾവിളി ഉണ്ടായി. അതുകൊണ്ടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയതും തന്റെ ശിഷ്യനെ നേരിൽ കണ്ടതും.

കടുത്ത പ്രമേഹരോഗം മൂലം കടലാസ് വഞ്ചി പോലെയായി മാറിയ ശരീരവുമായി ഗാന്ധിക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ വിദൂരഗ്രാമങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ പങ്കെടുത്ത ഗോഖലെ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അസാധാരണമായ ജനപിന്തുണയിലും സത്യസന്ധതയിലും അമ്പരന്നു പോയി. ഇന്ത്യൻ ജനതയെ ഒരുമിച്ചു ചേർത്തു കൊണ്ട് സാമാജ്യത്വത്തിന് എതിരെ പോരാടാൻ അദ്ദേഹത്തിനു കഴിയുമെന്ന് ഗോ ഖലെ ഉറപ്പിച്ചു. ആദ്യം താല്പര്യം കാണിച്ചില്ലെങ്കിലും, ഗോഖലെയുടെ നിർബന്ധം മൂലം, ഒടുവിൽ ഇന്ത്യ യിലേക്ക് തിരികെ വരാമെന്ന ഉറപ്പ് ഗാന്ധിജിയിൽ നിന്നും കിട്ടി. ഗോഖലെ ആഹ്ലാദവാനായി. അദ്ദേഹം തിരികെ ഇന്ത്യയിൽ എത്തി, തന്റെ പ്രിയ ശിഷ്യനെ കാത്തിരുന്നു.

അങ്ങനെ 1915 ജനുവരി 9 ന് രാവിലെ ഗാന്ധിജി ബോംബെയിൽ കപ്പലിറങ്ങി, അന്ന് ബോംബെ തുറമുഖം അസാധാരണമായ വിധത്തിൽ ജനനിബിഡമായിരുന്നു. പത്രക്കാരും, ബഹുജനങ്ങളും, ഗുജറാത്തി വ്യാപാരികളും, അതിരാവിലെ മുതൽ അക്ഷമയോടെ കാത്തു നിന്നു. ഗാന്ധി പുറത്തിറങ്ങിയപ്പോൾ ജനക്കൂട്ടം ആർത്തിരമ്പി. ഒരു ഇന്ത്യൻ നേതാവിനും ലഭിക്കാത്ത സ്വീകരണമായിരുന്നു അന്ന് ബോംബെ കണ്ടത്. ദൂരെ കാത്തു നില്ക്കുന്ന കാറിന് അരികിൽ എത്തിയപ്പോഴേക്കും പൂമാലകൾക്കിടയിൽ അദ്ദേഹത്തിന്റെ മെലിഞ്ഞ രൂപം ഏതാണ്ട് മറഞ്ഞു കഴിഞ്ഞിരുന്നു. കാറിൽ കയറിയിട്ടും ജനക്കൂട്ടം കുറച്ചു നേരം അതിനു പിന്നാലെ ഓടിക്കൊണ്ടിരുന്നു. അത്രമേൽ പ്രതീക്ഷ ആയിരുന്നു ഗാന്ധിജി.

പക്ഷെ, ഗാന്ധിജി ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങിയില്ല. അദ്ദേഹത്തോട് ഗോഖലെ ഉപദേശിച്ചത് ഒരു വർഷം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ഇന്ത്യക്കാരോട് സംവദിച്ചശേഷം മാത്രം രാഷ്ട്രീയത്തിൽ സജീവമാകാൻ ആണ്. പിന്നീടുള്ള ഒരു വർഷം, ഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യ മുഴുവൻ സഞ്ചരിച്ച്, ഈ സങ്കീർണ്ണമായ സാമൂഹ്യ ഘടനയും, സാംസ്കാരിക വൈവിധ്യങ്ങളും, രാഷ്ട്രീയഭൂമികയും ആഴത്തിൽ മനസിലാക്കാൻ ഗാന്ധിജി ശ്രമിച്ചു. രാജ്യത്തെ അറിയാതെ, രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന ഗുരുവിന്റെ ഉപദേശം ശി ഷ്യൻ അനുസരിച്ചു.

കാശ്മീർ മുതൽ മദ്രാസ് വരെ യും, ധാക്ക മുതൽ പോർബന്തർ വരെയുമുള്ള ആ യാത്രയിൽ അദ്ദേഹം ഇന്ത്യയെ അറിഞ്ഞു. സ്വാതന്ത്യത്തിന്റെ അർത്ഥരതലങ്ങൾ അദ്ദേഹത്തിന് മുന്നിൽ അനാവൃതമായി. സ്വരാജ് എന്നാൽ മധ്യവർഗ വരേണ്യ ഇന്ത്യക്കാരന്റെ ദാർശനിക വ്യഥക്കപ്പുറം, ഇന്നാട്ടിലെ സാധുവായ കർഷകനും, തൊഴിലാളിയും തോട്ടിയും ഒക്കെ അനുഭവിക്കുന്ന നിരന്തര ചൂഷണങ്ങളിൽ നിന്നുള്ള മോചനം ആയിരിക്കണമെന്നു ഗാന്ധിജി ഉൾക്കൊണ്ടു. ഇന്ത്യയുടെ ഭാവി വിഭിന്ന മത വിഭാഗങ്ങളുടെ സദ്ഭാവനയിലും സഹജീവനത്തിലും അധിഷ്ടിതമാണെന്നും, അദ്ദേഹത്തിനു മനസിലായി. ഗാന്ധിജിയുടെ ഈ യാത്രക്കിടയിൽ അദ്ദേഹം ശാന്തിനികേതനിൽ താമസിക്കുമ്പോഴാണ്, രോഗാതുരനായ ഗോഖലെ ഈ ലോകത്തോട് വിട പറഞ്ഞത്. 1915 ഫെബ്രുവരി 19ന്. ഗാന്ധിജിയെ ഇന്ത്യയിൽ തിരികെ എത്തിക്കുക എന്ന ചരിത്ര ദൗത്യം പൂർത്തിയാക്കാൻ വേണ്ടി മാത്രം മരണം ഗോഖലെ തൊടാതെ കാത്തിരുന്നു എന്നത് വിസ്മയാവഹമാണ്.

ഗോഖലെയുടെ മരണശേഷം സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമാകാനും ഫിനിക്സ് സെറ്റിമെന്റ് മാതൃകയിൽ അഹമ്മദാബാദിൽ ഒരുആശ്രമം സ്ഥാപിക്കാനും ആയിരു ന്നു ഗാന്ധിജിയുടെ തീരുമാനം. ഒടുവിൽ, ഒരു വർഷം കഴിഞ്ഞ്

1916, ഫെബ്രുവരി മാസം നാലാം തിയതി, ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉത്ഘാടനച്ചടങ്ങിൽ വെച്ച് ഗാന്ധിജി തന്റെ ആദ്യത്തെ പ്രസംഗം നടത്തി. വൈസ്രോയ് ഹാർഡിംഗ് ആയിരുന്നു വിശിഷ്ടാതിഥി. ആനീ ബസന്റും, മദൻ മോഹൻ മാളവ്യയും, സർകലാശാലയുടെ പ്രൊമോട്ടർമാരായ നാട്ടുരാജാക്കന്മാരും അടങ്ങിയ വൻ സദസ്സായി രുന്നു അത്. ഉത്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ വൈസ്രോയ് മടങ്ങിപ്പോയി. ഗാന്ധിജി പരുക്കൻ ഖാദിയിൽ തയ്ച്ച ധോത്തിയിലും കത്തിയവാഡി കുപ്പായത്തിലും തലപ്പാവിലും നിവർന്നു നിന്നു.

ഗാന്ധിയുടെ പ്രസംഗം കേട്ടുപഴകിയ വാക്കുകളുടെ അനുരണനങ്ങൾ അല്ലായിരുന്നു. ഒട്ടും നാടകീയമല്ലാത്ത ആ വാക്കുകളിൽ ശ്രോതാക്കൾ ആത്മാർഥതയും, സത്യസന്ധതയുടെ ലളിതഭംഗിയും കണ്ടു. സർവാഭരണവിഭൂഷിതനായി വേദിയിൽ ഇരിക്കുന്ന ധർഭംഗയിലെ രാജാവിനെ വിമർശിച്ചുകൊണ്ട് ഗാന്ധി പറഞ്ഞത് ആഭരണങ്ങളും ആഡംബരങ്ങളും ഒഴിവാക്കി സാധാരണമനുഷ്യന്റെ സ്വത്താണ് നമ്മൾ കൈകാര്യം ചെയുന്നതെന്ന ആത്മബോധം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യക്കാരന് യഥാർത്ഥ മോചനം കിട്ടുകയുള്ളൂ എന്നാണ്. കോൺഗ്രസ്സിന്റെ സ്വയം ഭരണ പ്രമേയങ്ങളെ വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: കടലാസ് താളുകളിൽ കൂടിയുള്ള പ്രവർത്തനം സ്വയം ഭരണം കൊണ്ടുവരില്ല. ജനങ്ങളും, വിദ്യാർഥികളും നേരിട്ട് എന്തെങ്കിലും ചെയുന്നതിലാണ് എനിക്ക് താല്പര്യം. കർഷകന്റെ അധ്വാനഫലം മുഴുവൻ കൊള്ളയടിച്ചു ചൂഷണം ചെയ്യപ്പെന്ന സാഹചര്യത്തിൽ എന്താണ് നിങ്ങൾ സ്വയം ഭരണം കൊണ്ട് അർത്ഥമാകുന്നത്?

സദസ്സിൽ ഇരുന്ന ജനം കോരിതരിച്ചു. തികച്ചും ഗ്രാമീണനായ, അവർക്ക് മനസിലാകുന്ന ഭാഷയിൽ, അവരോടു സംവദിച്ച ആദ്യത്തെ നേതാവായിരുന്നു അദ്ദേഹം.

പക്ഷെ, വേദിയിൽ ഇരുന്ന ആനിബസന്റ് പൊട്ടിത്തെറിച്ചു. അവർ ഗാന്ധിജിയോട് നിർത്താൻ ആവശ്യപ്പെട്ടു. അപമാനിതനായ ആൽവാ മഹാരാജാവ് യോഗം ബഹിഷ്ക്കരിച്ചു. “അയാൾക്ക് ഭ്രാന്താണ്’, ഇറങ്ങിപ്പോകുമ്പോൾ രാജാവ് പിറുപിറുത്തു.

ആനിബസന്റിന്റെ ആക്രോശങ്ങൾക്കിടയലും, ഇറങ്ങിപ്പോകുന്ന മഹാരാജാക്കന്മാരുടെ ആഭരണങ്ങളുടെ കലമ്പലിനിടയിലും നിർഭയനായി ഗാന്ധിജി തുടർന്നു കൊണ്ടേയിരുന്നു. “സ്വയംഭരണം, നിങ്ങളെ ഒരിക്കലും ഇങ്ങോട്ട് തേടിവരില്ല. സൗത്ത് ആഫ്രിക്കയിൽ ബോവറുകൾ ചെയ്തതുപോലെ നമ്മൾ തന്നെ അത് നേടിയെടുക്കണം.

ഇത്രയുമായപ്പോൾ, ആനിബസന്റ് ഗാന്ധിജിയോട് വേദിയിൽനിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടു. യോഗം പിരിച്ചുവിട്ടതായി ബ്രിട്ടിഷ് രാജിന്റെ ആശ്രിതനായ ധർഭഗ രാജാവ് അറിയിച്ചു. വിരലുകൾ വേദനിക്കും വരെ കൈയ്യടിച്ചുകൊണ്ട് സദസ്സ് ഗാന്ധിജിയോടൊപ്പം നിന്നു. രാഷ്ട്രപിതാവിലെക്കുള്ള യാത്രയിൽ ഗാന്ധിജിയുടെ പൊതുവേദിയിലെ ആദ്യത്തെ ലിട്മസ് ടെസ്റ്റ്, അങ്ങനെ ഗംഗയുടെ തീരത്ത് വെച്ച് നടന്നു. ഗാന്ധിജി പിന്നെ വെറുതെയിരുന്നില്ല. പൂനയിൽ, ഹരിദ്വാരിൽ, കറാച്ചിയിൽ, മദ്രാസിൽ… അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തീ പടർത്തി. ഗോഖലെയുടെ ഒന്നാം ചരമവാർഷികം ആചരിക്കാൻ പൂനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളെ നോക്കി ഗാന്ധിജി പറഞ്ഞു രാജ്യമെമ്പാടും ദേശസ്നേഹം തുടി ക്കുന്നുണ്ട്, പക്ഷെ അകാരണമായ ഭയം നമ്മുടെ ചക്രവാളങ്ങൾക്ക് മുകളിൽ പുതഞ്ഞു നില്ക്കുകയാണ്. ഗാന്ധിജിയോടൊപ്പം ഇന്ത്യയിൽ ഉദയം ചെയ്യാൻ തുടങ്ങിയത് ഒരു പുതിയ രാഷ്ട്രീയത്തിന്റെ കിരണങ്ങൾ കൂടിയായിരുന്നു. പങ്കാളിത്തം എന്ന വാക്കിനു ഗാന്ധിജി വിശാലമായ അർഥം നല്കി. കർഷകരും, തൊഴിലാളികളും, ഇന്ത്യയിലെ എല്ലാ വിഭാഗം സാധാരണമനുഷ്യരും സ്വരാജ് ഗൗരവത്തോടെ കാണണമെങ്കിൽ അവരുടെ പങ്കാളിത്തമുള്ള ഒരു മഹാപ്രസ്ഥാനമായി നമ്മൾ സ്വയം നവീകരിക്കണമെന്ന ആശയം ഇന്ത്യക്ക് പുതിയതായിരുന്നു ഡ്രോയിങ് റൂം    രാഷ്ട്രീയമായി മാത്രം അനന്തമായി തുടരേണ്ട ഒന്നല്ല ഇന്ത്യയുടെ സ്വരാജിലേക്കുള്ള പ്രയാണം എന്ന് ഗാന്ധിജി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആരെയും കാത്തുനില്ക്കാതെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സാമ്പ്രദായിക രീതികളെ ആശ്രയിക്കാതെ, ഗാന്ധിജി നേരിട്ട് ഇന്ത്യൻ മണ്ണിലേക്ക് ഇറങ്ങി. മനുഷ്യനിൽ അന്തർലീനമായ നന്മയിൽ അദ്ദേഹം വിശ്വസിച്ചു. ആ ഉദാത്തമായ ധാർമികബോധത്തെ, നീതി ബോധത്തെ ഉണർത്തി വിട്ടാൽ അത് പതുക്കെ പതുക്കെ രാജ്യം മുഴുവൻ നന്മയുടെ തീപ്പന്തമായിപടർന്നു പിടിച്ചുകൊള്ളും എന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ആ ഉണർവിന്റെ നിമിഷത്തിനായി അദ്ദേഹം കാത്തുനിന്നു. ഒടുവിൽ ചമ്പാരനിൽ നിന്നും ആ തിരി കത്തിക്കുന്നത് വരെ…..

1917-ൽ ആണ് ആദ്യത്തെ സമരത്തിൽ ഗാന്ധിജി ഇന്ത്യയിൽ പങ്കെടുത്തത്. ബീഹാറിലെ ചമ്പാരനിൽ കടുത്ത വേനലിൽ ആണ് ഗാന്ധിജി ബീഹാറിലെ ചമ്പാരനിൽ എത്തിയത്. രാമായണത്തിലെ നായികയായ സീതാദേവിയുടെ ജന്മഭൂമിയായ ചമ്പാരൻ മാമ്പഴങ്ങളുടെ പറുദീസയാണ്. കർഷകരുടെ താല്പര്യത്തിനു എതിരായി ഇൻഡിഗോ കൃഷി ചെയ്യാൻ യൂറോപ്യൻ പ്ലാന്റർമാരും കൊളോണിയൽ സ്റ്റേറ്റും നിർബന്ധിക്കുകയും, അതിനു വഴങ്ങാത്ത കർഷകരുടെ കൃഷിഭൂമി ബലമായി കണ്ടുകെട്ടുകയും ചെയ്യുന്ന സമയം. കർഷകർക്ക് ആവശ്യമുള്ള ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ സമ്മതിക്കാതെയാണ് നീലം കൃഷി ചെയ്യാൻ അവരിൽ സമ്മർദ്ദം ചെലുത്തുന്നത്. കൃഷി ചെയ്യുന്ന ഇരുപത് കഡിയ (ഒരേക്കർ) ഭൂമിയിൽ മൂന്നു കഡിയ എങ്കിലും ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്ത വിളവെടുത്തുകൊടുക്കൻ നിയമമുണ്ടായിരുന്നു, തീൻ കഡിയ എന്ന റിയപ്പെട്ട ഈ നിയമം നീതിരഹിതവും ക്രൂരവും ആയിരുന്നു. 1914ൽകിഴക്കൻ ചമ്പാരണിലെ പിപ്രായിലും, 1916ൽ തുർകൗളിയായിലും കർഷകർ പ്രതിഷേധം ഉയർത്തിയെങ്കിലും ശക്തനായ നേതാവും, രാഷ്ട്രീയ പിന്തുണയും ഇല്ലാത്തത് കൊണ്ട് സമരം വളരെ പെട്ടെന്നു ബ്രിട്ടിഷുകാർ അടിച്ചമർത്തി .

രാജ്കുമാർ ശുക്ല എന്ന പ്രാദേശികനേതാവാണ് ആദ്യമായി ഗാന്ധിജിയെ ചമ്പാരനുമായി ബന്ധപ്പെടുത്തുന്നത്. 1916ലെ ലക്നോ കോൺഗ്രസ് സമ്മേളനത്തിൽ എത്തിയ ശുക്ല, ആദ്യം സമീപിച്ചത് തിലകനെ ആയിരുന്നു. തിലകൻ, പക്ഷെ, ഹോം റൂളിന്റെ തിരക്കിൽ ആയതിനാൽ ശുക്ലയുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല. മദന്മോഹൻ മാളവ്യയും ശുക്ലയുടെ ആവശ്യം തിരസ്കരിച്ചു. പിന്നീട് ഗാന്ധിജിയെ കണ്ട് ശുക്ല അദ്ദേഹത്തിലെ കാലിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ടാണ് ചമ്പാരൻ സന്ദർശിക്കണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷെ,ഗാന്ധിജി വിസമ്മതിച്ചു. അവിടുന്ന് കാൻപൂരിലേക്ക് പോയ ഗാന്ധിജിയെ പിന്തുടർന്നു കൊണ്ട് ശുക്ല അവിടെയുമെത്തി. തന്റെ അപേക്ഷ ആവർത്തിച്ചു. പിന്നീട് ഒരിക്കൽ വരാമെന്ന് സമ്മതിച്ച ഗാന്ധി ഒടുവിൽ അഹമ്മദാബാദിലെ ആശ്രമത്തിൽ എത്തിയപ്പോഴേക്കും, സർവവ്യാപിയായ രാജ്കുമാർ ശുക്ല അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഒഴിഞ്ഞുമാറാൻ അവസരമില്ലാതെ ഒടുവിൽ ഏപ്രിൽ മാസം ബീഹാറിൽ വരാമെന്ന് ഗാന്ധിജിക്ക് സമ്മതിക്കേണ്ടി വന്നു. സമാധാനത്തോടെ ശുക്ല തിരിച്ചു പോയി.

തുടർന്ന് ഗാന്ധിജി ആറാഴ്ചയോളം ചമ്പാരനിലെ കർഷകർക്ക് ഒപ്പം താമസിക്കുകയും, അവരിൽ നിന്നും യഥാർത്ഥ വസ്തുതകൾ മനസിലാക്കുകയും ചെയ്തു. അങ്ങനെ കോൺഗ്രസിലെ വളണ്ടിയർ മാതൃകയുടെ ബാലപാഠങ്ങൾക്ക് അദ്ദേഹം അമോൽവയിലും, കിഴക്കൻ ചമ്പാരനിലെ ഗ്രാമങ്ങളിലും വിത്തിട്ടു മുളപ്പിച്ചു. കർഷകർക്ക് ഒപ്പം മോത്തി ഹാരിയിലും ചമ്പാരനിലും ജീവിച്ച ആ ഒന്നരമാസം ആയിരുന്നു ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായി, ദേശിയ പ്രസ്ഥാനത്തിന്റെ ആത്മാവായി മാറുന്നതിനുള്ള ആദ്യചുവ ടുവെപ്പുകൾ നടത്തിയത്. ജെ ബി കൃപലാനിയും, രാജേന്ദ്രപ്രസാദും ഗാന്ധിജിയോടൊപ്പം ചേർന്നതും അവിടെ വച്ചായിരുന്നു. ചമ്പാരൻ വിടാനുള്ള ബ്രിട്ടീഷ് പോലീസിന്റെ താക്കീതു തള്ളിക്കളഞ്ഞ് സമരം തുടങ്ങിയതോടെയാണ് ഗാന്ധിജി ഒരു പാൻ ഇന്ത്യൻ നേതാവായത്. ഒടുവിൽ ആ കർഷകസമരം വിജയിക്കുകയും, ആദ്യമായി കൊളോണിയൽ ഭരണകൂടത്തിനു ജനങ്ങളുടെ സമരവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടി വരികയും ചെയ്തു.

ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലും അതിന്റെ അനുരണ നങ്ങൾ ഉണ്ടായി. വല്ലഭായി പട്ടേലും, മഹാദേവദേശായിയും, നരഹരി പരേഖും, അടങ്ങുന്ന പ്രഗല്ഭരായ വക്കീലന്മാർ തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ചുകൊണ്ടാണ് ഗാന്ധിജിക്ക് ഒപ്പം ദേശിയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയത്. തുടർന്ന്, കൃഷിനാശവും പ്ലേഗ് രോഗപ്പകർച്ചയും കാരണം ഉയർന്ന നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ഗാന്ധിജിയും, പട്ടേലും, ആനന്ദിന് അടുത്തുള്ള ഖേഡയിൽ സത്യാഗ്രഹസമരം നടത്തി, കൃഷിഭൂമിയും സ്വത്തും കണ്ടുകെട്ടുമെന്ന ഭീഷണിക്ക് മുന്നിലും പതറാതെ ഖേഡയിലെ കർഷകർ സമരം തുടർന്നു. ഒടുവിൽ, നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും നിരുപാധികം സമ്മതിക്കേണ്ടി വന്നു, ഭരണകൂടത്തിന്. ഈ കർ ഷകസമരങ്ങളുടെ വിജയങ്ങളുടെ തുടർച്ച ആയിരുന്നു, 1918ൽ നടന്ന അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ സമരം.

അങ്ങനെ കർഷകരിൽ നിന്നും, തൊഴിലാളികളിലേക്കും അതിൽ നിന്നും കുറെക്കൂടി വിശാലമായ ഇന്ത്യയുടെ ക്യാൻവാസിലേക്കും ഗാന്ധിജി പതുക്കെ ഇറങ്ങി ചെല്ലുകയായിരുന്നു..

ചുരുക്കത്തിൽ, മഹത്തായ രണ്ടു കർഷകസമരങ്ങളും അത് നയിച്ച ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വഴി പതുക്കെ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ പ്രശ്നങ്ങളിലേക്ക് തിരിച്ചുവിട്ടു. ബീഹാറിലെയും ഗുജറാത്തിലെയും കർഷകർ ഊതി ഊതി തെളിയിച്ച ഒരു തീപ്പൊരിയിൽ നിന്നും ആയിരുന്നു മഹാത്മാഗാന്ധിയെന്ന അനിതരസാധാരണനായ മനുഷ്യൻ ഇന്ത്യയാകെ സമരത്തിന്റെ ദീപശിഖകൾ തെളിയിച്ചത്.

മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, ഗാന്ധിജി, സമൂഹത്തെ ആകമാനം പിടിച്ചുകുലുക്കുന്ന പ്രചണ്ഡതയോടെ ഒറ്റപ്പെട്ടുനില്ക്കുന്നത് അത്ഭുതത്തോടെ ജനങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ കാല്പ്പാടുകൾ പതിച്ച ഇടങ്ങളിലെല്ലാം, മനുഷ്യജീവിതം അനിയതമായി സ്പന്ദിക്കുകയും, അവരുടെ ലോകം എന്നന്നേക്കുമായി മാറുകയും ചെയ്തു. ആദർശത്തിലെ വെണ്മ കൊണ്ട് ഗാന്ധിജി, കോൺഗ്രസ് പ്രവർത്തകരുടെ യൗവനത്തെ പൊതിഞ്ഞു. കോൺഗ്രസ് സമ്മേളന നഗരികളിൽ കണ്ടുമുട്ടിയ ടൈയും, കോട്ടും, ഷേർവാണിയും അണിഞ്ഞ മനുഷ്യരിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത അപൂർവമായൊരു സത്യസന്ധതയുടെ ലളിതഭംഗി കൃശഗാത്രനായ ആ മനുഷ്യനിൽ ഇന്ത്യക്കാർ കണ്ടു. പുഴ അനാദിയായ കടലിലേക്ക് എന്നപോലെ, ചെമ്മരിയാടുകൾ ഇടയന്റെ സംഗീതത്തിലേക്ക് എന്നപോലെ ഇന്ത്യൻ ജനത ഗാന്ധിയെന്ന പ്രതിഭാസത്തിലേക്ക് തിരിച്ചുവരവില്ലാത്തവിധം ഒഴുകിപ്പോവുകയായിരന്നു

അതോടെ ഇന്ത്യൻ ദേശിയപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായി ഗാന്ധിജി ഉദിച്ചുയർന്നു.

 

Categories
Editors Pick

മഞ്ഞിന്റെ വീട് ” ഹിമാലയം”

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, K2 (പാകിസ്താന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട നാല് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

ഭാരത ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ ഹിമവാൻ, ഹിമാലയം, ഹൈമവതി മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. പരമശിവന്റെ ആസ്ഥാനമായ കൈലാസം ഹിമാലയത്തിലാണ്‌. പാർവതി ദേവി ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. രാമായണം, മഹാഭാരതം എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റർ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ സിന്ധു നദി മുതൽ കിഴക്ക്‌ ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.

സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ[2]. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.

ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.

ഇവിടത്തെ നദികൾ പർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്.

ഹിമാദ്രി – ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്.

ഹിമാചൽ – ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ഡാർജിലിംഗ്‌, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്.

ശിവാലിക് – ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്.

വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികൾ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ – ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ – ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് – അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ – ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ – ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ – ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് – അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ – ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

 

Categories
Editors Pick Entertainment National

സമുദ്ര നിരപ്പിൽ നിന്നും ആയിരത്തി എഴുന്നൂറ്സി മീറ്റർ ഉയരത്തിലുള്ള സിക്കിംമിലെ ‘ഖേചിയോപൽരി ‘തടാകം

പ്രകൃതിദത്തമായ ഒട്ടേറെ മനോഹരതടാകങ്ങള്‍ നിറഞ്ഞ നാടാണ് സിക്കിം. അക്കൂട്ടത്തില്‍ അല്‍പം വ്യത്യസ്തമായതും പവിത്രമായി കരുതപ്പെടുന്നതാണ് സമുദ്രനിരപ്പിൽനിന്ന് ഏകദേശം ആയിരത്തി എഴുനൂറ് മീറ്റർ ഉയരത്തിലുള്ള ഖേചിയോപൽരി തടാകം . ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തടാകം, സിക്കിമിലെ വളരെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
യുക്‌സോമിലെ ദുബ്ദി മൊണാസ്ട്രി പെമയാങ്‌റ്റ്‌സെ മൊണാസ്ട്രി, റാബ്‌ഡെന്റ്‌സെ, സംഗ ചോലിങ് മൊണാസ്ട്രി, താഷിഡങ് മൊണാസ്ട്രി എന്നിവ ഉൾപ്പെടുന്ന ബുദ്ധമത തീർഥാടന സർക്യൂട്ടിന്‍റെ ഭാഗമാണ് ഖേചിയോപൽരി തടാകം. ബുദ്ധ ഗുരുവായിരുന്ന പത്മസംഭവ ഇവിടെ അറുപത്തിനാല് യോഗിനിമാരോട് പ്രസംഗിച്ചു എന്നുപറയപ്പെടുന്നു. മാത്രമല്ല, ബുദ്ധന്‍റെ പാദത്തിന്‍റെ ആകൃതിയാണ് തടാകത്തിന് എന്നും അവര്‍ വിശ്വസിക്കുന്നു. ചുറ്റുമുള്ള കുന്നുകള്‍ക്കു മുകളില്‍നിന്നു നോക്കിയാല്‍ ഈ രൂപം വ്യക്തമായി കാണാനാവും.
എല്ലാവര്‍ഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തടാകതീരത്ത് സിക്കിമിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ചോമ്പ ചോപ്പ അരങ്ങേറുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാനായി നേപ്പാളിൽനിന്നും ഭൂട്ടാനിൽനിന്നുമെല്ലാം ബുദ്ധമതവിശ്വാസികള്‍ ഇവിടേയ്ക്ക് എത്തുന്നു.
ശിവനുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ഐതിഹ്യം. തടാകത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഡ്യൂപുക്‌നി ഗുഹയിൽ ശിവന്‍ ധ്യാനമിരുന്നിരുന്നത്രേ. ഇതിന്‍റെ ഓര്‍മയ്ക്കായി നാഗപഞ്ചമി ദിവസം ഇവിടെ പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടത്തിവരുന്നു.
ഖേചിയോപൽരി തടാകത്തിലെ ജലത്തിന് ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഉത്സവസമയത്ത് ആളുകള്‍ ഇവിടെയെത്തി തടാകത്തിലെ ജലം പ്രസാദമായി കൊണ്ടുപോകാറുണ്ട്. തടാകത്തിലെ ജലം ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മാത്രമേ ഉപയോഗിക്കാനാവൂ. ഈ വെള്ളത്തില്‍ ഇറങ്ങാനോ കാലുകള്‍ വയ്ക്കാനോ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. മാത്രമല്ല, തടാകത്തിനടുത്ത് പോകുന്നവര്‍ ഷൂസ് ധരിക്കാനും പാടില്ല. തടാകത്തിനടുത്തുള്ള പര്‍വതശിഖരത്തിലേക്ക് സഞ്ചാരികള്‍ക്ക് ട്രെക്കിങ് നടത്താം. ഏകദേശം ഇരുപതു മിനിറ്റെടുക്കും ഏറ്റവും മുകളിലെത്താന്‍. ഇവിടെനിന്ന് നോക്കിയാല്‍ തടാകക്കാഴ്ച വളരെ മനോഹരമാണ്. ട്രെക്കിങ് കഴിഞ്ഞു വരുന്നവര്‍ക്ക് നല്ല ചൂടു പറക്കുന്ന കാപ്പി വിളമ്പുന്ന ഒരു കഫേയും പ്രദേശത്തുണ്ട്.
ഖേചിയോപൽരി തടാകത്തില്‍ ഒട്ടേറെ മത്സ്യങ്ങളുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയ്ക്ക് ഭക്ഷണം കൊടുക്കാം. ഇവയ്ക്കുള്ള തീറ്റ എറിഞ്ഞുകൊടുക്കുന്ന ആളുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. തടാകയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കാവുന്ന വിവിധ വസ്തുക്കള്‍ വില്‍ക്കുന്ന ധാരാളം കടകളും ഇവിടെയുണ്ട്. തടാകത്തിനടുത്ത് പഴയൊരു ബുദ്ധമത ആശ്രമമുണ്ട്. ബഹളങ്ങളില്‍ നിന്നെല്ലാം മാറി അല്‍പ സമയം ചെലവഴിക്കാനും ധ്യാനിക്കാനും ഇവിടേക്ക് വരാം.
ഖേചിയോപൽരി തടാകത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ഖേചിയോപൽരി എന്നുതന്നെയാണ് ഇതിന്‍റെ പേര്. തടാകം സന്ദര്‍ശിക്കുന്ന ആളുകള്‍ തങ്ങുന്ന സ്ഥലമാണിത്. ഗ്രാമവാസികള്‍ സഞ്ചാരികളെ വളരെ ഊഷ്മളതയോടെ സ്വീകരിക്കുന്നു. ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നവരും കുറവല്ല.
തടാകത്തിൽനിന്ന് പതിനേഴു കിലോമീറ്റർ അകലെയാണ് കാഞ്ചൻജംഗ വെള്ളച്ചാട്ടം. നിബിഡ വനങ്ങളാലും പച്ചക്കുന്നുകളാലും ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടത്തിലേക്ക് എത്താന്‍ ഖേചിയോപൽരിയിൽ‍നിന്ന് നാല്‍പതു മിനിറ്റ് ഡ്രൈവ് ചെയ്യണം. കാഞ്ചൻജംഗ പർവതത്തിലെ ഹിമാനികളില്‍നിന്ന് ഒഴുകിയെത്തുന്ന ശുദ്ധജലമാണ് ഇവിടെയുള്ളത്. പെല്ലങ് മേഖലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണിത്.
പെല്ലിങ് ടൗണിൽനിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെയാണ് ഖേചിയോപൽരി തടാകം. തടാകത്തിന് ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമാണിത്. ഇവിടെനിന്ന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തുവേണം തടാകത്തില്‍ എത്താന്‍. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെയാണ് പെല്ലങ്. ഇവിടെനിന്നു തടാകത്തിലേക്ക് പോകാനായി ക്യാബുകളും ജീപ്പുകളും ലഭ്യമാണ്. പെല്ലിങ്ങിൽനിന്ന് തടാകത്തിലേക്ക് ദിവസത്തിൽ ഒരിക്കൽ സര്‍വീസ് നടത്തുന്ന സംസ്ഥാന ബസുകളുമുണ്ട്.
ഏകദേശം 140 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിലെ ബാഗ്‌ഡോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിലിഗുരി – ന്യൂ ജൽപായ്ഗുരി റെയിൽവേ സ്റ്റേഷനാണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ഖേചിയോപൽരി തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. തടാകവും പരിസരപ്രദേശങ്ങളും അതിമനോഹരമായി അണിഞ്ഞൊരുങ്ങുന്ന സമയമാണിത്. മേയ്മാസത്തിന് ശേഷം ഈ പ്രദേശത്ത് കനത്ത മഴ തുടങ്ങും. അതിനാൽ സഞ്ചാരികൾ മഴക്കാലം ഒഴിവാക്കുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവദിക്കപ്പെട്ട സമയം.

Categories
Editors Pick Entertainment

വാർത്തകൾ വേഗത്തിൽ അറിയാൻ പ്രൈം ടൈം ന്യൂസ് വാർത്ത ഗ്രൂപ്പിൽ അംഗമാകൂ.. …

നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും :📱 *
9847090648 / 6282497818

Categories
Editors Pick

സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സ്രമ്രാജ്യത്തിന്റെ അധിപനായി ഇന്ത്യൻ ചക്രവർത്തി

ഒരു രാജ്യത്തിൻറെ അഭിമാന ബോധം ഉയർത്തിയ അവസരം ചിലപ്പോൾ ഇനി ഉണ്ടായന്നുവരില്ല മുൻപ് ഉണ്ടായിട്ടുമില്ല ഒരു രാഷ്ട്രം സ്വന്തം നിറത്തിന്റെയും ,സമ്പത്തിന്റെയും അടിസ്ഥാനത്തിൽ അപമാനം സഹിച്ചു കഴിഞ്ഞനാളുകൾ ഉണ്ടായിരിന്നു ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ അദ്ധ്യായമായിരിന്നു ബ്രിട്ടീഷ് ഭരണകാലം. മതപരമായി വിഭജിച്ചും, നിറത്തിന്റെ പേരിൽ അടിമത്വവും സഹിച്ചു ജീവിച്ച ഒരു ജനത .ചെറുത് നില്പുകളും സഹനസമരങ്ങളും ഒളിപ്പോരുകളും വഴി ധീര രക്തസാക്ഷികളായ നൂറുകണക്കിന് സ്വതന്ത്ര സമരഭടന്മാർക് ഒരു മധുരപ്രതികാരത്തിന്റെ അവസരമായി ഇതിനെ കണക്കാക്കാം .ഇന്ത്യ സ്വാതന്ത്രം നേടുകയും ബ്രിട്ടൻ ബ്രിട്ടനിലേക്ക് ചുരുങ്ങുകയും ചെയുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് ബ്രിട്ടന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഇന്ത്യ അടക്കമുള്ള ഒരുപാട് രാജ്യങ്ങളെ ചുഷണം ചെയ്തതിന്റെ കണക്ക് പറയാനുണ്ടാകും .

ഋഷി സുനക് എന്ന മൂന്നാം തലമുറ ഇന്ത്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോൾ പഴയ ചരിത്രകാലങ്ങൾ പലരും ഓർക്കാതിരിക്കില്ല സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുകളിലെ  ഇന്ത്യൻ ചക്രവർത്തി പരിവേഷം തന്നെയാണ് ഋഷിക്ക് നമ്മൾ നൽകേണ്ടത്

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയാകും നിലവില്‍നൂറ്റി അമ്പത്തിയേഴ്  എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ 100 പേരുടെ പിന്തുണയാണ് വേണ്ടത്. ഇതോടെ മത്സര രംഗത്തുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്‍മാറി. 45 ദിവസം മാത്രം ഭരണത്തിലിരുന്ന ലിസ് ട്രസിന്റെ രാജിയുടെ ഫലമാണ് നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍.

ലിസ് ട്രസ് ഈയിടെ മാറ്റം വരുത്തിയ ‘മിനി ബജറ്റ്’ നയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. 45 ബില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറച്ച പാക്കേജ് വിപണിയെ തളര്‍ച്ചയിലേക്ക് നയിക്കുകയും വ്യാപകമായ ഓഹരി വില്‍പ്പനയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തില്‍ ട്രസ് സാമ്പത്തിക വിപണിയില്‍ പ്രക്ഷുബ്ധത സൃഷ്ടിച്ച മിനി-ബജറ്റുമായി ബന്ധപ്പെട്ട് വിവാദ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ക്വാസി ക്വാര്‍ട്ടെങ്ങിനെ മാറ്റി കണ്‍സര്‍വേറ്റിവ് നേതാവ് ജെറമി ഹണ്ടിനെ ധനകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. ഇതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്. പണപ്പെരുപ്പം കുതിച്ചുയരുന്ന ഈ സമയത്ത്, ഇത് മറികടക്കുന്നതിനുള്ള വിശദമായ ഫണ്ടിംഗ് പ്ലാനില്ലാതെ GBP 45 ബില്യണ്‍ മൂല്യമുള്ള നികുതി വെട്ടിക്കുറവുകള്‍ നടപ്പാക്കിയത് യുകെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

ജോണ്‍സന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ 42 കാരനായ മുന്‍ ധനമന്ത്രി സുനക്കിന് പ്രധാനമന്ത്രിയാകാന്‍ വഴിയൊരുക്കും. ‘സമ്പദ്വ്യവസ്ഥ ശരിയാക്കാനും’ ‘രാജ്യത്തെ ഒന്നിപ്പിക്കാനും’ ആഗ്രഹിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഋഷി സുനക് ഞായറാഴ്ച തന്റെ ഔദ്യോഗിക കാമ്പയിന്‍ ആരംഭിച്ചത്.

രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത്

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽകൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി

ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്

Categories
Editors Pick International

റഷ്യൻ ആക്രമണം ,രണ്ട് ദിവസത്തിനിടെ നൂറോളം റോക്കറ്റുകൽ യുക്രെയ്നിൽ ആയിരങ്ങൾ നരകയാതനയിൽ

കീവ് : യുക്രെയ്നിൽ ജനവാസ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും നേരെ ശക്തമായ ആക്രമണമാണ് റഷ്യൻ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു യുക്രെ‌യ്നിൽ നിന്നുള്ള റിപ്പോർട്ടുകൾ . യുക്രെയ്നിൽ നിന്നു പിടിച്ചടക്കി റഷ്യയിലേക്കു കൂട്ടിച്ചേർത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാലമായ കെർച്ച് പാലത്തിനു കേടുപാടുണ്ടാക്കിയ സ്ഫോടനത്തിനു പിന്നാലെയാണ് പ്രകോപിതരായി യുക്രെയ്നു മേൽ റഷ്യ ആക്രമണം ശക്തമാക്കിയതെന്നു യുദ്ധമേഖലയിലുള്ള വിവരം .
ജനവാസ കേന്ദ്രങ്ങളിലും മാളുകളിലും ബസ് സ്റ്റേഷനുകളിലുമെല്ലാം റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഒരു റോക്കറ്റ് ആക്രമണത്തിൽ ഇരുപത് മുതൽ നൂറുവരെ ആൾക്കാരാണ് മരിക്കുന്നത്. റെഡ് ക്രോസ് വാഹനങ്ങളിൽ അഭയാർഥികൾ വന്നിറങ്ങുന്ന സ്ഥലങ്ങളിൽപോലും റഷ്യ ബോംബാക്രമണം നടത്തി. മരുന്നും ഭക്ഷണവും ചികിൽസയുമില്ലാതെ ആയിരങ്ങൾ നരകയാതന അനുഭവിക്കുകയാണ് ഇസ്യൂ നഗരത്തിൽ റോക്കറ്റ് ആക്രമണം രൂക്ഷമാണ് . അടുത്തുള്ള നഗരം ഹർകീവ് ആണ്. ലീവീവ്, കീവ്, നിപ്രോ, ഹർകീവ്, സാപൊറീഷ്യ തുടങ്ങിയ നഗരങ്ങളിലെല്ലാം റോക്കറ്റ് ആക്രമണമുണ്ട്. ഹർകീവിൽ രണ്ടു ദിവസത്തിനിടെ നൂറോളം റോക്കറ്റുകൾ പതിച്ചു. അവിടെയെല്ലാം വളരെ തീവ്രമായ യുദ്ധം നടക്കുകയാണെങ്കിലും അധികം വാർത്തകൾ പുറത്തേക്കു വരുന്നില്ല.
ഹർകീവ് പ്രദേശം റഷ്യ കയ്യടക്കി വച്ചിരിക്കുകയായിരുന്നെങ്കിലും യുക്രെയ്ൻ സൈന്യം അതു പിടിച്ചെടുത്തു. റഷ്യ ഹിതപരിശോധന നടത്തി ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകൾ അവരുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയിൽ തോക്കു ചൂണ്ടിയാണ് വോട്ട് ചെയ്യിച്ചത്. ഈ ഹിതപരിശോധന അംഗീകരിക്കാൻ‌ യുക്രെയ്ൻ തയാറല്ല. സ്വന്തം സ്ഥലമായി പ്രഖ്യാപിച്ചെങ്കിലും റഷ്യയ്ക്ക് ഇവിടെയൊന്നും പൂർണ നിയന്ത്രണമില്ല. ഈ സ്ഥലങ്ങളിൽ ആധിപത്യം നേടാനായി രൂക്ഷമായ ബോംബ് ആക്രമണമാണ് റഷ്യ നടത്തുന്നത് നഗരത്തിലെ ഒരു കെട്ടിടം പോലും തകരാതെയില്ല. ഇസ്യും നഗരത്തിലെ ഭാഗികമായി തകർന്ന ആശുപത്രിയികൾപ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ ഇസ്യും നഗരത്തിലെ രണ്ടു ആശുപത്രികൾ ബോംബിങിൽ പൂർണമായി തകർന്നു. ഡോക്ടറും നഴ്സും ആക്രമണത്തിൽ മരിച്ചു. വൈദ്യസഹായം ലഭിക്കണമെങ്കിൽ മൂന്നു മണിക്കൂർ യാത്ര ചെയ്ത് ഹർകീവ് നഗരത്തിലെത്തണം. മറ്റു നഗരങ്ങളിലെ ആശുപത്രികളും തകർന്നു. ഫീൽഡ് ആശുപത്രികൾ മാത്രമാണ് ജനത്തിന് ആശ്രയം. എന്നാൽ, തണുപ്പ് പ്രശ്നമാണ്. താപനില പൂജ്യം ഡിഗ്രിക്ക് അടുത്താണ്. അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തിരക്കു കൂടിവരുന്നതിനാൽ ആവശ്യത്തിനു മരുന്നുകളും കിട്ടാനില്ല. മരുന്നുകൾ കിട്ടാത്തതിനാൽ ബിപി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കു ചികിൽസയിലുള്ള ആളുകളുടെ സ്ഥിതി മോശമാണ്. മരണനിരക്കും കൂടി. ആർക്കും കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ ചൂട് നിലനിർത്തുന്ന യന്ത്രങ്ങള്‍ പ്രവർത്തിക്കുന്നില്ല. കുടിവെള്ള പൈപ്പുകൾ ബോംബിങിൽ തകർന്നു. പലയിടത്തും ഡ്രൈനേജ് സംവിധാനവും തകരാറിലാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള രക്ഷാ ദൗത്യസേനകൾക്ക് സഞ്ചാരത്തിനു തടസങ്ങൾ നേരിടുന്നില്ല . ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു നീങ്ങുമ്പോൾ റഷ്യയെയും യുക്രെയ്നെയും വിവരം അറിയിക്കും. രക്ഷാപ്രവർത്തകർ പോകുന്ന വഴികളിൽ ആ സമയം ബോംബിങ് നിർത്തിവയ്ക്കും. എന്നാൽ കഴിഞ്ഞ ദിവസം അഭയാർഥികളെ റെഡ് ക്രോസ് വാഹനങ്ങളിൽ കൊണ്ടിറക്കിയ സ്ഥലത്തും ബോംബ് ആക്രമണമുണ്ടായി നിരവധിപേർ മരിച്ചു. റഷ്യയിൽനിന്ന് ക്രൈമിയയിലേക്കു സാധനങ്ങളും ആളുകളുമെത്തുന്ന പ്രധാന പാലമാണ് ബോംബ് ആക്രമണത്തിൽ തകർന്നു

Categories
Editors Pick

വേഗത കുറയ്ക്കുക. ഒരു കുടുംബം മുഴുവൻ നിങ്ങളെ കാത്തിരിക്കുന്നുണ്ട്

വളയം പിടിക്കുന്നവരുടെ അനാസ്ഥ ; കണ്ണീരുണങ്ങാതെ ഉറ്റവരും ഉടയവരും

ഉല്ലാസ യാത്രയ്ക്ക് പോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം സ്വന്തം വീട്ടുപടിക്കലിലേക്ക് തിരിച്ചുവരുമെന്ന് വീട്ടുകാർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഒന്ന് പൊട്ടിക്കരയുവാൻ പോലുമാവാതെ മരവിച്ച മനസ്സുമായാണ് ബന്ധുക്കൾ തങ്ങളുടെ ഉറ്റവർക്കും ഉടയവർക്കും അന്ത്യ ചുംബനം നൽകി യാത്രയാക്കിയത്. ഒന്‍പത് പേരുടെ ജീവനെടുത്ത വടക്കാഞ്ചേരി ബസ്സപകടത്തിന് പിന്നാലെ സര്‍ക്കാര്‍, പരിശോധനയും നടപടികളും ശക്തമാക്കിയത്രേ….. നല്ലകാര്യം. പക്ഷെ, നിയമ വ്യവസ്ഥ പാലിക്കപ്പെടണമെങ്കില്‍ ഇത്തരം അപകടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ വേണ്ടിവരുമെന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഈ ശുഷ്‌കാന്തി നേരത്തെ കാണിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ..? വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് പാലക്കാട് വടക്കാഞ്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസ്സിലിടിച്ച്‌ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ സംഭവം കേരളത്തെയെന്നല്ല, രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചു എന്നത് വാസ്തവം. ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും നടുക്കവും ദുഃഖവും പ്രകടിപ്പിച്ചത് ഈ ദുരന്തത്തിന്റെ വ്യാപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വാഹനങ്ങള്‍ അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചുണ്ടാകുന്ന അപകടമായി ഈ ദുരന്തത്തെ കാണാനാവില്ല. വരുത്തിവച്ച അപകടമാണിത്.

അമിത വേഗതയില്‍ പാഞ്ഞ ടൂറിസ്റ്റ് ബസ്സ് മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി ബസ്സിനെ നിയമവിരുദ്ധമായി ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടതില്‍ നിന്നുതന്നെ ഡ്രൈവറുടെ മനോഭാവം വ്യക്തമാണ്. പിന്നീട് പോലീസ് പിടിയിലായ ഈ വ്യക്തിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും ദുഃഖത്തില്‍ പങ്കുചേരുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്. അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി നടത്തിയിരിക്കുന്ന അതിശക്തമായ പ്രതികരണം അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കേരളത്തെ കൊലക്കളമാക്കാന്‍ അനുവദിക്കില്ലെന്നും, ഇത്തരം അപകടങ്ങള്‍ മേലിലുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത് മുഖവിലയ്‌ക്കെടുക്കാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും ബാധ്യതയുണ്ട്.

പൊതുനിരത്തുകള്‍ തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന മട്ടിലാണ് പല ഡ്രൈവര്‍മാരും ബസ്സുകള്‍ ഓടിക്കുന്നതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം പൂര്‍ണമായും ശരിയാണ്. ഈ അപകടത്തിനിടയാക്കിയതും ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കടുത്ത അച്ചടക്കരാഹിത്യവും അഹങ്കാരവുമാണ്. 97 കിലോമീറ്റര്‍ വേഗതയിലാണ് ഈ വാഹനം ഓടിച്ചിരുന്നത് എന്നതില്‍നിന്നുതന്നെ ഇത് വ്യക്തമാണല്ലോ. സംസ്ഥാനത്തെ പല ടൂറിസ്റ്റ് ബസ്സുകളും ഈ രീതിയില്‍ത്തന്നെയാണ് ഓടിക്കുന്നത്. നിയമവിരുദ്ധമായ എയര്‍ഹോണുകളും ലേസര്‍ ലൈറ്റുകളുമൊക്കെ മിക്ക ടൂറിസ്റ്റ് ബസ്സുകളിലും കാണാം. വേഗം നിയന്ത്രിക്കുന്നതിനുള്ള സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയിലുമായിരിക്കും. ഓട്ടത്തിനിടയില്‍ സിനിമകളെ വെല്ലുന്ന അഭ്യാസ പ്രകടനങ്ങളാണ്ഇത്തരം ബസ്സുകള്‍ കാണിക്കുന്നത്. ഇതിനു പറ്റിയ ഡ്രൈവര്‍മാരെയാണ് നിയമിക്കുന്നതും. വടക്കാഞ്ചേരിയില്‍ അപകടം സൃഷ്ടിച്ച ഡ്രൈവര്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധനാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ഈ ഡ്രൈവർ ഇതിന് മുമ്പും പലതവണ അപകടരമാം വിധം അമിത വേഗതയിൽ ബസ്സ്‌ ഓടിക്കുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

യാത്രക്കാരുടെ ജീവൻ പണയം വെച്ച് ഇത്തരക്കാര്‍ ഇനിയൊരിക്കലും വാഹനം ഓടിക്കാന്‍ ഇടവരരുത്. നല്ലൊരു ശതമാനം ബസ് ഡ്രൈവര്‍മാരും ഡ്രൈവിങ് നിയമത്തെക്കുറിച്ച്‌ അജ്ഞരും, അറിവുള്ളവരാണെങ്കില്‍ത്തന്നെ അത് ലംഘിക്കാനുള്ള ആവേശം പ്രകടിപ്പിക്കുന്നവരുമാണ്. തങ്ങളുടെ അശ്രദ്ധകൊണ്ടും അനാസ്ഥകൊണ്ടും അപകടമുണ്ടായി ആളുകള്‍ മരിച്ചാല്‍ത്തന്നെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ക്ക് കഴിയുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുക്കുക. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന്റെ ഒരു കാരണം ഇതാണ്. നിയമങ്ങളുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ മടികാണിക്കുന്നു എന്നതാണ് വാസ്തവം. ബസ്സുകളിലെ യാത്രക്കാര്‍ അമിതവേഗം ചോദ്യം ചെയ്താല്‍ ബസ് ജീവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറിക്കളയുമെന്നു പരാതിയുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ നിസ്സാര സംഭവമായിക്കണ്ട് അവഗണിക്കുകയാണ് പതിവ്.

നിരത്തുകളിലെ കൂട്ടക്കൊലകളുടെ കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നോക്കുകുത്തിയാണെന്നു പറയേണ്ടിവരും. ക്യാമറകള്‍ സ്ഥാപിച്ച്‌ പണം പിരിക്കുന്നതില്‍ മാത്രമാണ് …

Categories
Editors Pick

ബേക്കൽ ടൂറിസം പദ്ധതിയുടെ ആസ്ഥാനം വേണ്ടത് പള്ളിക്കരയിലോ..

ബേക്കൽ:കാസര്‍ഗോഡ് ജില്ലയിലെ വിനോദസഞ്ചാര മേഖല എന്ന് പറഞ്ഞാല്‍ അതിന്റെ കേന്ദ്രബിന്ദു ബേക്കല്‍ കോട്ടയും അവിടുത്തെ ടൂറിസം വികസന പദ്ധതികളുമാണ്. കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയായ ബേക്കലിന്റെ വികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയുടെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ പോകുന്നത് പള്ളിക്കരയില്‍ ആണ് എന്നതാണ് ഏറെ വിചിത്രം. മറ്റു ജില്ലകളില്‍ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിനോദ സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഉണ്ട്. കാസർഗോഡ് ജില്ലയില്‍ എവിടെയും ഇങ്ങനെയൊരു വിവര കൈമാറ്റ കേന്ദ്രമില്ല. ബേക്കല്‍ കോട്ടയുടെ പരിസരത്ത് ടൂറിസ്റ്റുകള്‍ എത്തിയാല്‍ അവിടെ തന്നെ വന്നിട്ടുള്ള മറ്റുള്ളവരോട് പരസ്പരം വിവരങ്ങള്‍ ചോദിച്ച്‌ അറിയേണ്ട ഗതികേടാണുള്ളത്.

കൃത്യമായ വിവരങ്ങള്‍ കിട്ടാതെ, തെറ്റായ വിവരങ്ങള്‍ നേടിയാണ് ഇവരില്‍ പലരും തിരിച്ചു പോകുന്നതും ചുറ്റിക്കറങ്ങുന്നതും. കോട്ടയുടെ ചരിത്രം രേഖപ്പെടുത്തിയ ലഘുലേഖകള്‍, ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏവ എന്നത് സംബന്ധിച്ച ബ്രോഷറുകള്‍ ലഭ്യമാക്കാന്‍ ബി.ആര്‍.ഡി.സിയോ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലോ ടൂറിസം വകുപ്പോ ആര്‍ക്കിയോളജി വകുപ്പോ തയ്യാറല്ല. അതിനിടയിലാണ് ബി.ആര്‍.ഡി.സിയുടെ ഓഫീസ് കോട്ടയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പള്ളിക്കരയില്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. കാസർഗോഡ് ജില്ലയിലെ ടൂറിസം വികസന പദ്ധതികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും മറ്റു പരിപാടികളില്‍ സംബന്ധിക്കാനും ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ എത്തുന്ന മന്ത്രി മുഹമ്മദ് റിയാസ് ഇത്തരം വിഷയങ്ങള്‍ ഗൗരവത്തില്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബേക്കല്‍ കോട്ടയില്‍ പോലീസുമില്ല

കോട്ടയില്‍ ടൂറിസം പോലീസ് വേണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോട്ടയില്‍ നിന്നും ഉദ്ഖനനം ചെയ്തു ലഭിച്ച പഴയ കാല നാണയങ്ങള്‍ ഉള്‍പ്പടെയുള്ള ശേഷിപ്പുകള്‍ കോട്ടയ്ക്കകത്തെ ടൂറിസ്റ്റ് ബംഗ്ലാവില്‍ പ്രദര്‍ശിപ്പിക്കും വിധം മ്യൂസിയമാക്കണം എന്ന ആവശ്യം ചരിത്രകാരന്മാര്‍ ഉന്നയിച്ചതും വെറുതെയായി. ബി.ആര്‍.ഡി.സി പാട്ടത്തിന് നല്‍കിയ ആറു പ്രധാന സൈറ്റുകളില്‍ രണ്ട് എണ്ണത്തില്‍ മാത്രം റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. ബാക്കി നാല് റിസോര്‍ട്ടുകള്‍ എന്ന് പ്രവര്‍ത്തനം തുടങ്ങും എന്ന് ചോദിച്ചാല്‍ അതിനൊന്നും ആര്‍ക്കും മറുപടി ഉണ്ടാകുന്നില്ല.

Back to Top