Categories
Latest news main-slider National Technology Uncategorised

ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ

ദില്ലി:ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചർ

ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല എന്നതാണ് പ്രധാനം. ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനാകും. പക്ഷേ ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ചില പരിമിതികളുണ്ടെന്നത് കൂടാതെ യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരു ദിവസം പരമാവധി 2000 രൂപ വീതം രണ്ടു തവണ അയയ്ക്കാനേ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലൈറ്റ് അക്കൗണ്ട് ലൈവ് ബാങ്ക് ഇടപാടുകളെ ആശ്രയിക്കില്ല. അതുകൊണ്ട് യുപിഐ ലൈറ്റ് ഉപയോഗിച്ച് വേഗത്തിലുള്ള ഇടപാടുകൾ നടത്താനാകും

Categories
Kasaragod Latest news top news Uncategorised

കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നൽകാൻ കാഞ്ഞങ്ങാട് നഗരവികസന കർമ്മസമിതി

 

കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കർണ്ണാടകയിൽ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സിദ്ധരാമയ്യേയും മറ്റുമന്ത്രിമാരെയും കണ്ട് നിവേദനം നൽകാൻ കാഞ്ഞങ്ങാട് നഗരവികസന കർമ്മസമിതി യോഗം തീരുമാനിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ഇചന്ദ്രശേഖരൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ബംഗ്‌ളൂരുവിൽ ചെന്ന് കർണ്ണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണും. കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട് -കാണിയൂർ പാതയുടെ പകുതി വിഹിതം വഹിക്കാൻ കേരള സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിലും കർണ്ണാടകസർക്കാർ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. നേരത്തെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ കർമ്മസമിതി ഭാരവാഹികൾ നേരിൽ കണ്ടപ്പോൾ അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ ഭരണമാറ്റം കാര്യങ്ങൾ തകിടം മറിച്ചു. പുതിയ സാഹചര്യത്തിൽ അനുകൂലമായ തീരുമാനം കർണ്ണാടക സർക്കാരിൽ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായല കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.

കാഞ്ഞങ്ങാട്- –-കാണിയൂർ റെയിൽപാതയുടെ ഫൈനൽ ലൊക്കേഷൻ സർവ്വേ ഒഴികെയുള്ള സർവ്വേ നടപടികളെല്ലാം റെയിൽവേ നേരത്തെ പൂർത്തീകരിച്ചിട്ടുണ്ട്. സർവ്വേ റിപ്പോർട്ട് അനുകൂലവുമാണ്. സമിതി ചെയർമാൻ അഡ്വ. അപ്പുക്കുട്ടൻ അധ്യക്ഷനായി.
അഡ്വ. എം സി ജോസ്, സി എ പീറ്റർ, സി യൂസഫ്ഹാജി, ടി മുഹമ്മദ് അസ്ലം, പി വി രാജേന്ദ്രകുമാർ, എം കുഞ്ഞിക്കൃഷ്ണൻ, എ ദാമോദരൻ, എൻ അശോക് കുമാർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, സൂര്യനാരായണ ഭട്ട്, അഡ്വ. എം വി ഭാസ്‌ക്കരൻ, എ ഹമീദ്ഹാജി കെ മുഹമ്മദ്കുഞ്ഞി, ഇ കെ കെ പടന്നക്കാട്, സി മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider Uncategorised

മരക്കാപ്പ് കടപ്പുറം ഒരുമ ചാരിറ്റി ഒഴിഞ്ഞവളപ്പിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽ കൈമാറി

മരക്കാപ്പ് കടപ്പുറം ഒരുമ ചാരിറ്റി ഒഴിഞ്ഞവളപ്പിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽ കൈമാറി…ചടങ്ങിൽ രക്ഷാധികരി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ ആദ്ധ്യക്ഷ നും പ്രസിഡന്റ് സായി ദാസ് സ്വാഗതം പറയുകയും സെക്രട്ടറി മുരളീധരൻ കൊട്ട്രച്ചാൽ ആശംസ പ്രസംഗം നടത്തുകയും ഷാനിദ് നന്ദിയും അറിയിച്ചു ചടങ്ങിൽ ഒരുമ പ്രവർത്തകർ ആയ ജനറൽ കൺവീനർ അഹമ്മദ്‌ അൽസഫ അഷറഫ് ചീനമടത് നരേന്ദ്രൻ വേലു കോത് മുഹമ്മദ്‌ കുഞ്ഞി,ഷാഫി സിയരാത്തിങ്കര,കാസിം, ബഷീർ സുരേന്ദ്രൻ..സുഹൈൽ ഓർച്ച,സതീശൻ മൂലയിൽ.പുഷ്പരാജ് മുബാറക് കൊട്രച്ചാൽ.പ്രജിത്, MT ബാലൻ…Ov പ്രതീപ്.ഹമീദ്. E

K. K.ശിഹാബ് ഖത്തർ ഹസ്സൈനാർ ഖത്തർ എന്നിവർ പങ്കെടുക്കുകയും ചയ്തു

Categories
Kasaragod Latest news main-slider top news Uncategorised

തിങ്കളും താരങ്ങളും ‘ നാടക ക്യാമ്പ് : പ്രാദേശിക നാടക ചരിത്രം പരിപാടി ഇ പി രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വെള്ളിക്കോത്ത്: തിയേറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടും വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗവേദി യും സംയുക്തമായി ആദിത്യമരുളുന്ന തിങ്കളും താരങ്ങളും എന്നനാടക ക്യാമ്പിന്റെ രണ്ടാം ദിവസത്തിൽ കുട്ടികൾ കെ.വി.ഗണേഷ് കുമാറുമൊത്ത് ക്യാമ്പിനെ സജീവമാക്കി. ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പ് ഡയറക്ടർ.യങ്മെ ൻസ് ക്ലബ്ബിൽ വച്ച് നടന്ന പ്രാദേശിക നാടക ചരിത്രം എന്ന പരിപാടി ഇ.പി. രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള നാടക പ്രവർത്തനങ്ങൾ കൂടുതൽ സക്രിയമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൻഡോ സൾഫാൻ വിഷയം പോലുള്ള കാസർഗോഡൻ പ്രശ്നങ്ങൾ നാടകത്തിന് വിഷയമാക്കേണ്ടതുണ്ടെന്നും,ഇന്നും നാടകത്തിൽ തെക്കൻ മേഖലയുടെ അതിപ്രസരമാണ് കടന്നുവരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെഹ്റു സർഗ്ഗ വേദി രക്ഷാധികാരി അഡ്വക്കേറ്റ് എം.സി ജോസ് അധ്യക്ഷത വഹിച്ചു. യങ്മെൻസ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞികൃഷ്ണൻ നായർ ആശംസകൾ അർപ്പിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതവും മണിരാജ് നന്ദിയും പറഞ്ഞു. തുടർന്ന് വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗ്ഗവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും വാണിയംപാറ ചങ്ങമ്പുഴ കലാവേദിയുടെ ‘ദി ലെൻസ് ‘എന്ന നാടകവും അരങ്ങേറി

Categories
Kasaragod Latest news main-slider top news Uncategorised

വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സത്തിന് തുടക്കമായി

വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സത്തിന് തുടക്കമായി..

കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ് – 2023 “ഒരുമയുടെ പലമ എന്ന പേരിൽ സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവത്തിന് അട്ടേങ്ങാനത്ത് തുടക്കമായി..

ബേളൂർ ജിയുപി സ്കൂളിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി കാഞ്ഞങ്ങാട്എം എൽ എ ‘ ശ്രീ ,ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: എം ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു ‘ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ സി.എച്ച് ഇക്ബാൽ മുഖാത്ഥിതി ആയിരുന്നു.’ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് -, കെ ,കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജൻ ശ്രീ മനോജ് പി. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ദാമോദരൻ ‘ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനികൃഷ്ണൻ ‘ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി.ഗോപാലകൃഷ്ണൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ എൻ എസ് ,വാർസ് മെമ്പർ ശ്രീ പി.ഗോപി, ഹെഡ്മാസ്റ്റർ ശ്രീ പി ഗോപി മാസ്റ്റർ ,പി ടി എ പ്രസിഡണ്ട് ശ്രീ പ്രതീഷ്, കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ശ്രീജ സ്വാഗതവും കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ശ്രീ’ രത്‌ നേഷ് ‘പി നന്ദിയും പറഞ്ഞു.

| വൈകുന്നേരം 3 മണിക്ക് ഒടയംചാൽനിന്നും അട്ടേങ്ങാനത്തേക്ക് നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന വർണ്ണശബളമായ ഘോഷയാത്രയുമുണ്ടായിരുന്നു ‘ നിശ്ചല ദൃശ്യങ്ങളുടെയും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയിൽ അരങ്ങേറി: കലോത്സവും ശനിയാഴ്ച സമാപിക്കും

Categories
Kasaragod Latest news main-slider top news Uncategorised

കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന മൂന്നുനാൾ നീളുന്ന പുസ്തകോത്സവത്തിന് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രൗഢഗംഭീരമായ തുടക്കം . പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷ ഭാഗമായുള്ള പ്രദർശന വിപണനമേളയ്ക്കൊപ്പമാണ് ഇത്തവണത്തെ പുസ്തകമേള ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ആമുഖഭാഷണം നടത്തി.പ്രശസ്ത എഴുത്തുകാരായ ടി ഡി രാമകൃഷ്ണൻ എഴുത്തും അനുഭവങ്ങളും എന്ന വിഷയത്തിലും ഡോ.കെ എസ് രവികുമാർ കടമ്മനിട്ട-മനസ്സിൽ തെളിയുമ്പോൾ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.ഡോ.കെ എസ് രവികുമാറിൻ്റെ കടമ്മനിട്ട-കവിതയുടെ കനലാട്ടം പുസ്തകത്തിൻ്റെ പ്രകാശനം ടി പത്മനാഭൻ നിർവഹിച്ചു.ടി ഡി രാമകൃഷ്ണൻ ഏറ്റുവാങ്ങി.അഡ്വ.പി അപ്പുക്കുട്ടൻ, പി ദിലീപ് കുമാർ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്‌ ,കെ രവീന്ദ്രൻ, എം മധുസൂദനൻ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ നന്ദിയും പറഞ്ഞു. ലൈബ്രറി കൗൺസിലിന് കീഴിലുള്ള ഗ്രന്ഥശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും പൊതുജനങ്ങൾക്കും 57 പ്രസാധകരുടെ 91 സ്റ്റാളുകളിലായി ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വിലക്കിഴിവോടെ മേളയിൽ ലഭ്യമാകും. പുസ്തകോൽസവം ഞായറാഴ്ച വൈകിട്ട് സമാപിക്കും.

Categories
Kasaragod Latest news main-slider top news Uncategorised

കരുതലിന്‍ കൂട്; 1147 കുടുംബങ്ങള്‍ക്ക് വീടിന്റെ അടച്ചുറപ്പേകി ലൈഫ് മിഷന്‍

ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വീട് എന്ന സംരംക്ഷണം നല്‍കുന്ന പദ്ധതിയാണ്് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം 100 ദിന കര്‍മ്മ പരിപാടി കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മിച്ച വീടുകളുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സംരക്ഷണം അടച്ചുറപ്പുള്ള വീടാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് സംരംക്ഷണം നല്കുന്നതിനാണ് സര്‍ക്കാര്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രയാസമനുഭവിച്ചു വരുന്ന ജനതയ്ക്ക് ഏറെ സഹായകരമാണ് പദ്ധതി. സമൂഹത്തില്‍ സഹായം ഏറ്റവും ആവശ്യമായ ജനതയ്ക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ എന്റെ കേരളം മേളയുടെ വേദിയില്‍ 1147 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടന്നു. ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ദാനം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ പരിധിയിലെ പി.എം.എ.വൈ വഴി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നിര്‍വഹിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് ഇ്ന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ പി.ജയന്‍ നന്ദിയും പറഞ്ഞു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജെ.അനീഷ് ആലയ്ക്കാപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

ഫോട്ടോ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം 100 ദിന കര്‍മ്മ പരിപാടി കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മിച്ച വീടുകളുടെ പ്രഖ്യാപനം ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു

 

 

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കൂട്ടായ ഇടപെടല്‍ വേണം; എം.രാജഗോപാലന്‍ എം.എല്‍.എ

 

നമ്മുടെ നാട്ടില്‍ പൂര്‍ണതോതിലുള്ള മാലിന്യനിര്‍മാര്‍ജനം നടപ്പിലാക്കാന്‍ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ. കാസര്‍കോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ വ്യാപൃതരായാല്‍ മാത്രമ പൂര്‍ണതോതിലുള്ള മാലിന്യനിര്‍മാര്‍ജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍. നമ്മുടെ മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മകള്‍ ടൂറിസം മേഖലയെ വരെ ബാധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍.എസ.്ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു സംസാരിച്ചു. മാലിന്യസംസ്‌കരണവും നിയമനടപടികളും എന്ന വിഷയത്തില്‍ എല്‍.എസ.്ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ്, ആരോഗ്യജാഗ്രത മാലിന്യസംസ്‌കരണം എന്ന വിഷയ്ത്തില്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഖര ദ്രവ മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ഡോ.മഹേഷ്്, ഹരിതകര്‍മസേനയും ശുചിത്വസംവിധാനവും എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ രഞ്ജിത്ത്് എന്നിവര്‍ സെമിനാര്‍ നയിച്ചു. തദ്ദേശ സ്ഥാപനശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി സ്വാഗതവും നവകേരളം റിസോഴ്സ് പേഴ്സണ്‍ കെ.കെ.രാഘവന്‍ നന്ദിയും പറഞ്ഞു. നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ മോഡറേറ്ററായി.

 

 

Categories
Kasaragod Latest news main-slider top news Uncategorised

അന്തരിച്ച സർക്കസ്‌ കുലപതി ജെമിനി ശങ്കരന്റെ സംസ്ക്കാരം നാളെ :നാളെ കാഞ്ഞങ്ങാട് ജെമിനി സർക്കസ്സിന് പ്രദർശനം ഇല്ല മറ്റന്നാൾ ബുധനാഴ്ച റെഗുലർ ഷോ ഉണ്ടായിരിക്കും

സര്‍ക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും  സജീവമായിരുന്ന ജമിനി ശങ്കരന്റെ നിര്യാണത്തിൽ സമൂഹത്തിലെ നാനാ തുറയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. സംസ്ക്കാരം നാളെ നടക്കും.

 

ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു അദ്ദേഹം. സംസ്കാരം മറ്റന്നാൾ നടക്കും. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.

 

ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. 1951 ൽ ആണ് ജമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജമിനി സർക്കസ് തുടങ്ങിയത്. പിന്നീട് 1977 ഒക്ടോബർ 2 ന് ജംബോ സർക്കസും തുടങ്ങി. കണ്ണൂർ വാരത്ത് 1924 ജൂൺ 13 ആയിരുന്നു ജനനം.

 

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് എം വി ശങ്കരന്‍. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസിന്‍റെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചത്.

 

മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ശങ്കരന്‍ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് ശരവേഗത്തിലായിരുന്നു.പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സര്‍ക്കസ് ആരംഭിച്ചത്. സര്‍ക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.

Categories
Kasaragod Literature main-slider Uncategorised

അരയാൽ ബ്രദേഴ്സ് K.7. ടൂർണമെൻറിലേക്കുള്ള ജഴ്സി പ്രകാശനം നടന്നു.

അരയാൽ ബ്രദേഴ്സ് K.7. ടൂർണമെൻറിലേക്കുള്ള ജഴ്സി പ്രകാശനം നടന്നു. ക്ലബ്’ പ്രസിഡണ്ട് ഹമീദ് കെ.മൗവ്വലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യു .എ. ഇ. വ്യവസായി ബശീർ പാലാട്ട് ഇസ്മായിൽ മാണിക്കോത്തിന് നൽകി നിർവഹിച്ചു. എ.ഹമിദ് ഹാജി.അബ്ദുല്ല ഹാജി ജിദ്ദ.അഷ്റഫ് ബച്ചൻ,സലീം സി ബി,.അബ്ദുൽ ഖാദർ.മെയ്തീൻ ക്കുഞ്ഞി മട്ടൻ.ഷൗക്കത്ത് കോയാപ്പള്ളി,ഫസലു റഹ്മാൻ.ഖാലിദ് അറബിക്കടത്ത്, അബ്ദുല്ല തെരുവത്ത്, മെയ്തീൻ കുഞ്ഞി എലൈറ്റ്, മുഹമ്മദ് ക്കുഞ്ഞി,കുഞ്ഞബ്ദുല്ല പാലാട്ട്,റമീസ് മട്ടൻ, കരീം,തസ്ലീം ,ശിഹാബ് പാലാട്ട്.പി എം ഫൈസൽ,നാസർ,ശിഹാബ്, റമീസ്,നാസർ,ഹനീഫ മവ്വൽ,മജീദ് എസ് പി,എന്നിവർ സംബന്ധിച്ചു

Categories
Uncategorised

ബെള്ളികോത്തെ റിട്ട. അദ്ധ്യാപകൻ പി പി ഗംഗാധരൻ നായർ അന്തരിച്ചു.

കാഞ്ഞങ്ങാട് :ബെള്ളികോത്തെ റിട്ട. അദ്ധ്യാപകൻ പി പി ഗംഗാധരൻ നായർ അന്തരിച്ചു.ബെള്ളിക്കോത്തു മഹാ കവി സ്മാരക ഗവണ്മെന്റ് ഹയർ സെക്കെന്ററി സ്കൂൾ ഉൾപ്പെടെ നിരവധി സ്കൂളുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മലയാള ഭാഷാ അധ്യാപകനായിരുന്നു. ഭാര്യ പുറവങ്കര ചന്ദ്രിക മക്കൾ രാജ ലക്ഷ്മി, ജയദേവൻ, ജയ പ്രകാശ്, തുളസി, മരുമക്കൾ പി പി വേണു, മിനി ജയദേവൻ, ഷീന പ്രകാശ്, വിജയൻ സഹോദരങ്ങൾ :കമലാക്ഷിയമ്മ, ബാലകൃഷ്ണൻ നായർ, പരേതരായ രവീന്ദ്രൻ നായർ.

സംസ്ക്കാരം ഇന്ന് രാത്രീ 9ന് ബെള്ളിക്കോത്ത് പനയന്തട്ട തറവാട് ശ്മശനത്തിൽ.

Back to Top