Categories
Uncategorised

KSRTC യെ സർക്കാർ ഇല്ലാതാക്കാൻ ശ്രമം : KSRTC പെൻഷണേഴ്സ് ഫോറം

കാസറഗോഡ് :-KSRTC പുതിയ ബസുകൾ വാങ്ങി പ്രധാനപെട്ട റൂട്ടുകളിൽ സർവ്വീസുകൾ നടത്തി സാമ്പത്തികനേട്ടമുണ്ടാക്കുവാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പകരം പുതിയ ബസുകൾ KSRTC വാങ്ങുന്നില്ലയെന്ന തീരുമാനം സ്വകാര്യ ബസ് മുതലാളിമാരെ സംരക്ഷിച്ച് KSRTC യെ ഇല്ലാതാക്കാനാണെന്ന് KPCC അംഗം കെ. നീലകണ്ഡൻ ആരോപിച്ചു , KSRTC യിലെ പെൻഷൻകാർക്ക് ,പെൻഷൻ നിഷേധിക്കുന്നതിലും ,ജീവനകാർക്ക് യഥാസമയം ശമ്പളം ലഭിക്കാത്തതിലും പ്രതിഷേധിച്ച് KSRTC പെൻഷണേഴ്സ് ഫോറത്തിൻ്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ KSRTC പരിസരത്ത് നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പി.വി.നാരായണൻ അദ്ധ്യക്ഷം വഹിച്ചു,
പി വി ഉദയകുമാർ, എം വി വിജയൻ ,പത്മനാഭൻ ,കെ വി സജീവ് കുമാർ, കെ.എം ഹുസൈൻ, വേണുഗോപാലൻ, ഗോപാലകൃഷ്ണകുറുപ്, തമ്പാൻനായർ, പി സുബ്ബനായക്, വി എം ‘ ഗോപാലൻ, കൃഷ്ണൻ മുന്നാട് ,പി ഇസ്മായിൽ, ഓ എം രാധാകൃഷ്ണൻ ,കുഞ്ഞി കണ്ണൻ ” എന്നിവർ പ്രസംഗിച്ചു.

Categories
Uncategorised

തായന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.

തായന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 3 വെള്ളിയാഴ്ച എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. അതോടനുബന്ധിച്ച് “മനസ്സു നന്നാവട്ടെ” എന്ന മനോഹരമായ എൻ.എസ്.എസ് ഗീതം കുട്ടികൾ ആലപിച്ചു .ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഡി ഹേമലത ടീച്ചർ സ്വാഗതവും കോടോം – ബേളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജീവൻ അധ്യക്ഷ സ്ഥാനവും വഹിച്ചു തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ ശ്രീമതി ശ്രീജ പി ഉദ്ഘാടനം നിർവഹിച്ചു കുട്ടികളുടെ വ്യക്തിത്വ വികാസത്തെക്കുറിച്ച് പ്രൗഢഗംഭീരമായ ഒരു പ്രഭാഷണം നടത്തി ചടങ്ങിൽ മുഖ്യാതിഥിയായി ബേക്കൽ ഡിവൈഎസ്പി ശ്രീ സുനിൽകുമാർ പങ്കെടുത്തു. അദ്ദേഹം കുട്ടികളിൽ പ്രകടമായി കണ്ടുവരുന്ന ഫോണിൻറെ ഉപയോഗവും ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചു കൂടാതെ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ മണികണ്ഠൻ കെആറും മുഖ്യ അതിഥിയായിരുന്നു തുടർന്ന് കൊടം വേളൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി ജയ ശ്രീ എൻഎസ്എസ് ബാഡ്ജ് വിതരണം നടത്തി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 14-)0 വാർഡ് മെമ്പറായ ശ്രീ ഇ ബാലകൃഷ്ണൻ ഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതം പദ്ധതിയുടെ ഭാഗമായി അദ്ദേഹം തെങ്ങിൻ തൈ നട്ടു .തുടർന്ന് ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ ആയ ശ്രീ അരവിന്ദാക്ഷൻ സി വി എൻഎസ്എസ് റൂം ഉദ്ഘാടനം ചെയ്തു. പിന്നീട് ശ്രീ മനോജ് കുമാർ കണിച്ചു കുളങ്ങര എൻഎസ്എസ് പ്രോജക്ട് വിശദീകരണം നടത്തി. എൻഎസ്എസ് കാസർഗോഡ് കൺവീനറായ ശ്രീഹരിദാസ് എൻഎസ്എസ് സന്ദേശം നടത്തി. അതിനുശേഷം 1989- 90 എസ്എസ്എൽസി ബാച്ച് ജേഴ്സി വിതരണം നടത്തി. തായന്നൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥനുമായ ശ്രീ വിനീതി നെ പിടിഎ പ്രസിഡണ്ടായ ശ്രീ രാജൻ ചടങ്ങിൽ ആദരിച്ചു .എസ് എം സി ചെയർമാനായ ശ്രീ . ഷൺമുഖം ചടങ്ങിൽ ആശംസകൾ അർപ്പിച്ചു തുടർന്ന് സ്കൂൾ വൈസ് പ്രസിഡണ്ട് രാജനും ഹയർ സെക്കൻഡറി ജില്ലാ അസിസ്റ്റൻറ് കോഡിനേറ്റർ ആയ ശ്രീ പി മോഹനനും ചിറ്റാരിക്കൽ ക്ലസ്റ്റർ പി എ സി ആയ ശ്രീ രതീഷ് കുമാർ എ മദർ പി ടി എ പ്രസിഡണ്ടായ ടി ജി ശാലിനി സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ആയ കരുണാകരൻ നായർ തായന്നൂർ സ്കൂൾ ഹെഡ്മാസ്റ്റർ ആയ സൈനുദ്ദീൻ വി കെ സ്കൂളിൻറെ സീനിയർ അസിസ്റ്റൻറ് ധന ലക്ഷ്മി ടീച്ചർ സ്കൂൾ ലീഡർ വൈഷ്ണവ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസറായ ശ്രീ ജോൺ മാത്യു നന്ദി അർപ്പിച്ചു .തുടർന്ന് ദേശീയഗാനവും വിവിധ കലാപരിപാടികളും അരങ്ങേറി .എല്ലാവരുടെയും മനം കുളിർപ്പിക്കുന്ന മംഗലം കളി ചടങ്ങിൽ വളരെ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു.

Categories
Uncategorised

നവകേരള സദസ്സ് ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകന യോഗം നടത്തി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തുറമുഖം, പുരാവസ്തു പുരാരേഖ 1 മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തി. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. നവകേരള സദസ്സിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 8 തദ്ദേശ സ്ഥാപനങ്ങളിലും സംഘാടക സമിതികള്‍ ഇതിനകം രൂപീകരിച്ചു. നിയോജക തലത്തില്‍ ആറ് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. വാര്‍ഡുതല സംഘാടക സമിതികള്‍ ഇന്ന് പൂര്‍ത്തിയാക്കും. ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനമാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 5000 ത്തോളം പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കും.

കലാപരിപാടികള്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട കലാകാരന്മാര്‍ ആയിരിക്കും അവതരിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മുതല്‍ കലാപരിപാടികള്‍
ആരംഭിക്കും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടികളാണ് നടക്കുക. 4.30ന് മന്ത്രിമാരെത്തി ജനങ്ങളുമായി സംവദിക്കും. മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് പ്രഭാത യോഗവും നടത്തും. പരാതികള്‍ കൗണ്ടറുകളിലാവും സ്വീകരിക്കുക. വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ആറ് സബ് കമ്മിറ്റികളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി. പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പാട്ടും വണ്ടി, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പാട്ടും വരയും കൊട്ടും, വിവിധ വകുപ്പുകള്‍ക്കായി ക്വിസ് മത്സരം എന്നിവയും നടത്തും. ജില്ലയിലെ വീടുകളിലേക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കത്തുകള്‍ നല്‍കും. 70,000 കത്തുകളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നല്‍കുക. വൊളന്റിയര്‍മാരായി എന്‍.എസ്, എസ്, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയവരെ നിയമിക്കും. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ രൂപ രേഖ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

നവംബര്‍ 18ന് മഞ്ചേശ്വരത്ത് ആരംഭിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് ആണ് സമാപനം. നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ മുന്നേറ്റങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീജ, കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ്, ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പി.സി.ജയരാജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മധു കരിമ്പില്‍, കെ.വി.ബോസ്, സജിത്ത് കുമാര്‍, രാജഗോപാല്‍, രമേശന്‍ കോളിക്കര, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

യോഗ ശേഷം മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഉദ്യോഗസ്ഥരും പരിപാടിക്ക് വേദിയൊരുക്കുന്ന ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കി. പോരായ്മകള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. മന്ത്രിയോടൊപ്പം പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത് കുമാര്‍, അസി.എക്‌സികുട്ടീവ് എഞ്ചിനീയര്‍ പി.എം.യമുന, സംഘാടക സമിതി കണ്‍വീനര്‍ പി സി ജയരാജ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഡി ഇ ഒ ബാലദേവി, തഹസില്‍ദാര്‍ എന്‍.മണിരാജ്, ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, അഡ്വ.പി.അപ്പുക്കുട്ടന്‍, എം.രാഘവന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
നന്ദിയും പറഞ്ഞു.
ഫോട്ടോ കാഞ്ഞങ്ങാട് നിയോജക മണ്ഡലം അവലോകന യോഗം തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ കാഞ്ഞങ്ങാട് മണ്ഡലം നവ കേരള സദസ്സ് നടക്കുന്ന ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിക്കുന്നു

Categories
Uncategorised

ബേക്കൽ ഇസ്ലാമിയ എ.എൽ.പി സ്‌കൂൾ നൂറാം വാർഷികം

ബേക്കൽ : ബേക്കൽ ഇസ്ലാമിയ എ. ഏൽ. പി സ്കൂൾ നൂറാം വാർഷികം വിപുലമായ ആഘോഷ പരിപാടികളൊടെ നടത്തുവാൻ സ്കൂൾ ചേർന്ന മാനേജ്മെന്റ്‌, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.

വാർഷികാഘോഷത്തിന്റെ ഭാഗമായി ആറു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തുവാനും, സ്മരണിക പ്രസിദ്ധീകരിക്കുവാനും തീരൂമാനിച്ചു. പരിപാടിയുടെ വിജയത്തിനായി ഉപദേശക സമിതിയും , പ്രചാരണ സമിതിയും യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു.

യോഗത്തിൽ സ്‌കൂൾ മാനേജർ ഖത്തർ സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചോണായി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു. ചീഫ് കോർഡിനേറ്റർ ഗഫൂർ ഷാഫി നൂറാം വാർഷിക പരിപാടി വിശദീകരണം നടത്തി.

പി.ടി.എ പ്രസിഡണ്ട് താജുദീൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് സപ്ന ടീച്ചർ നന്ദിയും പറഞ്ഞു.

Categories
Uncategorised

ഇന്ത്യ’ മുന്നണിയുമായി സിപിഎം സഖ്യം: ‘കൂട്ടായ്മ വിജയിക്കും’: നയം വ്യക്തമാക്കി സീതാറാം യച്ചൂരി

കൊച്ചി ∙ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരതം ഒന്നിച്ചു നില്‍ക്കും, ഇന്ത്യയും ഒന്നിച്ചു നിൽക്കും, എന്നാൽ ഇന്ത്യ എന്ന കൂട്ടായ്മ വിജയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മനോരമ ന്യൂസ് കോൺക്ലേവിലാണ് ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യച്ചൂരി നയം വ്യക്തമാക്കിയത്. പൊതുതിരഞ്ഞെടുപ്പിൽ സിപിഎം ‘ഇന്ത്യ’ മുന്നണിയുമായി എത്രമാത്രം സഹകരിക്കുമെന്ന ചർച്ച ശക്തമായിരിക്കെയാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.ജനങ്ങൾക്ക് രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും വേണം. ഇതിനായാണ് ഇടതിന്റെ പോരാട്ടമെന്നും യച്ചൂരി പറഞ്ഞു. ഇസ്‌ലാമിക രാഷ്ട്രം വേണം എന്ന വാദത്തിനു തുല്യമാണ് ഹിന്ദു രാഷ്ട്രം വേണമെന്ന വാദവും. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനും രാജ്യത്തെ മതനിരപേക്ഷ രാജ്യമായി നിലനിർത്താനും ഇടതുപക്ഷത്തിന് പ്രധാന പങ്കു വഹിക്കാൻ കഴിയും.ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടം അടുത്ത കാലത്ത് പലയിടങ്ങളിലും ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്. എന്നാൽ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ വലിയ പങ്കു വഹിക്കാനായി. കർഷക സമരം അതിന് ഉദാഹരണമാണ്. കടുത്ത പ്രതിഷേധത്തിനു മുന്നിൽ സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടിവന്നു. ദേശീയ സ്വത്തുക്കളായ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ കാലതാമസം ഉണ്ടായതും നടപടികൾ മരവിപ്പിച്ചതും ഇടതു സംഘടനകളുടെ പ്രതിഷേധത്തിന്റെ ഫലമായാണ്തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല രാഷ്ട്രീയത്തിൽ പ്രധാനം. തിരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയത്തിന്റെ ഒരു ഭാഗം മാത്രമാണ്. മഹാത്മാഗാന്ധിയും ജയപ്രകാശ് നാരായണും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. പക്ഷേ അവർക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താനായി. തിരഞ്ഞെടുപ്പിൽ ഇന്ത്യ ആയിരിക്കും വിജയിക്കുക. ഇന്ത്യയും ഭാരതും ഏറ്റുമുട്ടുമെന്നല്ല, രണ്ടും ഒന്നാണ്. ബിജെപി ഭരണത്തിൽ ക്യാംപസുകളിലെ തിരഞ്ഞെടുപ്പുകൾ നിരോധിച്ചിരിക്കുകയാണ്. കേരളത്തിൽ അത്തരമൊരു സാഹചര്യമല്ല. പുതു തലമുറയ്ക്കു ചർച്ച ചെയ്യാനും ചിന്തിക്കാനും ഇടയുള്ള സാഹചര്യം സൃഷ്ടിച്ചതിനു കേരളം അഭിനന്ദനം അർഹിക്കുന്നുവെന്നും യച്ചൂരി വ്യക്തമാക്കി.

Categories
Uncategorised

ചന്തേര മുച്ചിലോട്ട് പുലിയൂർ കണ്ണൻ കോമരം ആചാരം കയ്യേറ്റു

തൃക്കരിപ്പൂർ:22 വർഷത്തിന് ശേഷം
പെരുങ്കളിയാട്ടം നടക്കുന്ന ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ
ക്ഷേത്രത്തിലെ
പുലിയൂർ കണ്ണൻ ദൈവത്തിന്റെ പ്രതിപുരുഷനായി നീലേശ്വരം കുഞ്ഞിപ്പുരയിൽ തറവാട്ട് അംഗം കെ.വി രാജേഷ് ബുധനാഴ്ച ആചാര സ്ഥാനം കയ്യേറ്റു.
രാവിലെ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിലെ ക്ഷേത്രപ്പടിയിൽ നിന്നാണ് കോമരത്തിൻ്റെ ആചാരപ്പേര് വിളി നടന്നത്.
തുടർന്ന് ക്ഷേത്രത്തിൽ നടന്ന അരങ്ങിൽ അടിയന്തിരത്തിൽ തിരുവായുധമേന്തി കോമരമായി അരങ്ങിലെത്തി.
വിവിധ ക്ഷേത്രങ്ങളിലെ കോമരങ്ങളുടെ യും ആചാരക്കാരുടെയും സ്ഥാനികരുടെയും കോയ്മമയുടെയുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വാലിയക്കാരും കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ക്ഷേത്ര സ്ഥാനികർക്ക് ആചാരകൈ നൽകിയ ശേഷമാണ് ചടങ്ങ് അവസാനിച്ചത്.തുടർന്ന് അന്നദാനം നടന്നു.

Categories
Uncategorised

സബ്ജില്ലാതല സ്പോർട്സിൽ മൂന്ന് മെഡലുകൾ കരസ്ഥമാക്കി കുംടികാന സ്കൂളിലെ രണ്ടാം ക്ലാസിലെ കൊച്ചു മിടുക്കി ഫാത്തിമ രിസ

കുമ്പള ഉപജില്ലാതല കായികമേളയിൽ എൽപി മിനി വിഭാഗത്തിൽ 3 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി കുംടിക്കാന എ എസ് ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ റിസ് മോൾക്ക് അഭിനന്ദന പ്രവാഹം.

സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, 50 മീറ്റർ, 100 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളിൽ ആണ് ഫാത്തിമ റിസാ ഒന്നാമത് എത്തിയത്. സ്കൂൾ ഹെഡ്മാസ്റ്ററും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കുട്ടിയെ വരവേറ്റു . നെടുകള പാണ്ടെളു അബ്ദുൽ റസാക്കിന്റെയും നസീമയുടെയും മകളാണ് രണ്ടാം ക്ലാസുകാരിയായ ഫാത്തിമ റിസ.

ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സബ് ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജമ്പ്, ഡിസ്കസ് ത്രോ എന്നീ മത്സരങ്ങളിൽ സംബന്ധിച്ച് രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

കുമ്പള ഉപജില്ലാതല കായികമേളയിൽ എൽപി മിനി വിഭാഗത്തിൽ മത്സരിച്ച്, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, 50, 100 മീറ്റർ ഓട്ടത്തിലും ഒന്നാം സ്ഥാനം നേടി മെഡൽ കരസ്ഥമാക്കിയ കുട്ടിക്കാന എ എസ് ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ രിസ
നെടുകളെ പാണ്ടെളൂ അബ്ദുൽ റസാക്കിന്റെയും നസീമയുടെയും മകളാണ്

Categories
Uncategorised

കോരപ്പാട കുഞ്ഞിരാമേട്ടൻ അന്തരിച്ചു

കോരപ്പാട കുഞ്ഞിരാമേട്ടൻ വിട പറഞ്ഞു നിസ്വാർഥ സേവനത്തിന്റെ ഉജ്ജ്വലമായ മാതൃകയും സത്യസന്ധനായ കമ്മ്യൂണിസ്റ്റ്, പൂരക്കളി കളിക്കുന്നില്ലേക്കിലും പൂരക്കളിയെ അദിയായി സ്നേഹിച്ചിരുന്നു. പട്ട് കെട്ടുന്നതിനും മറ്റ് പൂരക്കളി രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു.
ഏതു തലമുറയിൽപ്പെട്ടവരോടും സ്നേഹത്തോടെ ഇടപെടാറുള്ള കൂട്ടായ പ്രവർത്തനങ്ങളിൽ നാടിന്റെ അവസാന അത്താണിയായിരുന്ന കുഞ്ഞിരാമേട്ടന്റെ അകാലത്തിൽ ഉണ്ടായ വേർപാട് തീരാ നഷ്ടം തന്നെയാണ്.
പൊടൊത്തുരുത്തി A KG യുടെയും ചാത്ത മത്ത് ബ്രദേർസിന്റെയും ചാത്തമത്ത് , പൊടൊത്തുരുത്തി ക്ഷേത്രങ്ങളിലെ ഉൽസവങ്ങൾ,ഇരു പ്രദേശങ്ങളിലെയും വീടുകളിലെ ചെറുതു വലുതുമായ ചടങ്ങുകളിൽ സദ്യകൾ ഒരുക്കുന്നതിൽ നിസ്വാർഥ സേവനമാണ് അദ്ദേഹത്തിൽ നിന്ന് നാം കണ്ടത്.
പൊതുപ്രസ്ഥാനത്തിന് നേരെ പാർട്ടി വിരുദ്ധ ശക്തികൾ വെല്ലുവിളി ഉയർത്തിയ സന്ദർഭങ്ങളിൽ പ്രതിരോധം തീർക്കുന്നതിൽ മുന്നിൽ നിന്ന് നയിച്ച് നാടിന്റെ രാഷ്ടീയ പാരമ്പര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ച വിപ്ലകാരിയാണ് സഖാവ് കോരപ്പാട കുഞ്ഞിരാമേട്ടൻ. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടും കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ച സഖാവ് കുഞ്ഞിരാമേട്ടന്റെ ഭൗതിക ശരീരം രാത്രി 8 മണിയോടെ ചെറുവത്തൂർ കെ.എച്ചിലും നാളെ രാവിലെ 8.30 ന് പൊടൊത്തുരുത്തA K G
സ്മാരക മന്ദിരത്തിൽ പൊതു ദർശനത്തിന് വയ്ക

Categories
Uncategorised

അമേച്വർ നാടകോത്സവത്തിന് തുടക്കം ; കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു

അമേച്വർ നാടകോത്സവത്തിന് തുടക്കം ;
കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു

കാസർകോട് അത്യുജ്ജ്വലമായ നാടക പാരമ്പര്യമുള്ള മണ്ണാണെന്ന് കവിയും കേന്ദ്ര സംഗീത അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി പറഞ്ഞു.ജീവിതത്തെ ആവിഷ്കരിക്കുകയും അവതരിപ്പിക്കുകയും ചെയ്ത നാടകകലയിലൂടെയാണ് കേരളത്തിൽ മാറ്റങ്ങളുണ്ടായയിട്ടുള്ളതെന്നും,നാടകങ്ങൾ അഭിനേതാക്കളുടെത് മാത്രമല്ല, കാണാൻ വരുന്നവരുടേത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അമേച്വർ നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സിജി മാത്യു അധ്യക്ഷനായി.

കേരള സംഗീത നാടക അക്കാദമി നാട്ടകം സാംസ്കാരിക സമിതി ബേഡകത്തിൻ്റെ സഹകരണത്തോടെയാണ് നാല് രാത്രികളിലായി സംസ്ഥാന അമേച്വർ
നാടകോത്സവം അരങ്ങേറുന്നത്

പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം ധന്യ, മുരളി പയ്യങ്ങാനം, സംഘാടക സമിതി രക്ഷാധികാരി എം അനന്തൻ, കേരള സംഗീത നാടക അക്കാദമി അംഗങ്ങളായ ഇ പി രാജഗോപാലൻ, രാജ്‌മോഹൻ നീലേശ്വരം എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫിസർ വി കെ അനിൽ കുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഉദയൻ കുണ്ടംകുഴി നന്ദിയും പറഞ്ഞു. തുടർന്ന് കെ പി സേതുമാധവൻ രചിച്ച് എ രത്നാകരൻ സംവിധാനം ചെയ്ത കോഴിക്കോട് സേവക് പുതിയതറയുടെ നാടകം ദാസരീയം അരങ്ങേറി.

പടം: സംസ്ഥാന അമേച്വർ നാടകോത്സവം മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു

Categories
Uncategorised

140 ഇനങ്ങിൽ1500 വിദ്യാർത്ഥികൾ പങ്കെടുത്തുദുർഗ്ഗ കായികമേള ആരംഭിച്ചു.

140 ഇനങ്ങിൽ1500 വിദ്യാർത്ഥികൾ പങ്കെടുത്തുദുർഗ്ഗ കായികമേള ആരംഭിച്ചു.

കാഞ്ഞങ്ങാട്: മുൻകാലങ്ങളിൽദേശീയ സംസ്ഥാനസ്കൂൾ കായികമേളകളിൽമത്സരിക്കുകയും തിളക്കമാർന്ന വിജയങ്ങൾ നേടുകയും ചെയ്ത്നിരവധി കായിക താരങ്ങളെസമ്മാനിച്ച ദുർഗ്ഗ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ കായിക മേള തുടങ്ങി.ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു.അന്തർ ദേശീയ കബഡി താരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ ഡോ.എൻ.വേണുനാഥൻ, ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത്, സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര തുടങ്ങിയവർ സംസാരിച്ചു.കെ.വിജയകൃഷ്ണൻ സ്വാഗതവും ജയൻ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.വിവിധ സ്ക്വാഡുകളുടെ മാർച്ച് പാസ്റ്റും പ്രൈമറി ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.

Back to Top