തിങ്കളും താരങ്ങളും ‘ നാടക ക്യാമ്പ് : പ്രാദേശിക നാടക ചരിത്രം പരിപാടി ഇ പി രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Share

വെള്ളിക്കോത്ത്: തിയേറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടും വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗവേദി യും സംയുക്തമായി ആദിത്യമരുളുന്ന തിങ്കളും താരങ്ങളും എന്നനാടക ക്യാമ്പിന്റെ രണ്ടാം ദിവസത്തിൽ കുട്ടികൾ കെ.വി.ഗണേഷ് കുമാറുമൊത്ത് ക്യാമ്പിനെ സജീവമാക്കി. ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പ് ഡയറക്ടർ.യങ്മെ ൻസ് ക്ലബ്ബിൽ വച്ച് നടന്ന പ്രാദേശിക നാടക ചരിത്രം എന്ന പരിപാടി ഇ.പി. രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള നാടക പ്രവർത്തനങ്ങൾ കൂടുതൽ സക്രിയമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൻഡോ സൾഫാൻ വിഷയം പോലുള്ള കാസർഗോഡൻ പ്രശ്നങ്ങൾ നാടകത്തിന് വിഷയമാക്കേണ്ടതുണ്ടെന്നും,ഇന്നും നാടകത്തിൽ തെക്കൻ മേഖലയുടെ അതിപ്രസരമാണ് കടന്നുവരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെഹ്റു സർഗ്ഗ വേദി രക്ഷാധികാരി അഡ്വക്കേറ്റ് എം.സി ജോസ് അധ്യക്ഷത വഹിച്ചു. യങ്മെൻസ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞികൃഷ്ണൻ നായർ ആശംസകൾ അർപ്പിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതവും മണിരാജ് നന്ദിയും പറഞ്ഞു. തുടർന്ന് വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗ്ഗവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും വാണിയംപാറ ചങ്ങമ്പുഴ കലാവേദിയുടെ ‘ദി ലെൻസ് ‘എന്ന നാടകവും അരങ്ങേറി

Back to Top