Categories
Uncategorised

കനകപ്പള്ളി എസ് വളവിൽ വലിയ ക്രൈൻ കുടുങ്ങി പരപ്പ – വെള്ളരിക്കുണ്ട് റോഡിൽ ഗതാഗത സ്തംഭനം

പരപ്പ,:കനകപ്പള്ളി എസ് വളവിൽ വലിയ ക്രൈൻ കുടുങ്ങിയിട്ടുണ്ട് വളവ് തിരിയുന്നില്ല.പരപ്പ – വെള്ളരിക്കുണ്ട് റോഡിൽ ഗതാഗത സ്തംഭനം കരിന്തളം കയിനിയിലേക്ക് പോകുന്ന ക്രെയിനാണ് കുടുങ്ങിയത് .

Categories
Uncategorised

പെട്രോള്‍, ഡീസല്‍ വില ; പരിഷ്കാരം വീണ്ടും വരുന്നു

പെട്രോള്‍, ഡീസല്‍ വില ; പരിഷ്കാരം വീണ്ടും വരുന്നു

കഴിഞ്ഞ മെയ് മുതല്‍ നിറുത്തിവച്ച പെട്രോള്‍, ഡീസല്‍ പ്രതിദിന വിലനിര്‍ണയം പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ വൈകാതെ പുനരാരംഭിച്ചേക്കും.
അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുറയുന്ന പശ്ചാത്തലത്തിലാണിത്. നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ മെയ് 22നാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍., ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍വില പരിഷ്‌കരിച്ചത്. അന്ന്, ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110.78 ഡോളറും ഇന്ത്യയുടെ വാങ്ങല്‍വില (ഇന്ത്യന്‍ ബാസ്‌കറ്റ്) 110.98 ഡോളറുമായിരുന്നു. ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 85.57 ഡോളറും ഇന്ത്യയുടെ വാങ്ങല്‍ വില 82.23 ഡോളറുമാണ്. ഇക്കാലത്തിനിടെ ബ്രെന്റ് ഒരുവേള 82 ഡോളറിലേക്കും ഇന്ത്യന്‍ ബാസ്‌കറ്റ് 59 ഡോളറിലേക്കും കുറഞ്ഞിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്രൂഡ് ഓയിൽ വില കുറഞ്ഞതിന് ആനുപാതികമായി ആഭ്യന്തര ഇന്ധനവില കുറയ്ക്കാതിരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വില്പനനഷ്‌ടം നികത്താന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനമൂലം ഉല്പാദനച്ചെലവേറിയത് കമ്പനികളെ ബാധിച്ചിട്ടുണ്ട്. ഉല്പാദന ചെലവേറിയതിനാല്‍ നടപ്പുവര്‍ഷം ഏപ്രില്‍-സെപ്തംബറില്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ നേരിട്ടനഷ്‌ടം 21,201.18 കോടി രൂപയാണ്. ഈ തുക കമ്പനികള്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ എല്‍.പി.ജി സബ്സിഡി ഇനത്തില്‍ 28,000 കോടി രൂപയുടെ ബാദ്ധ്യത എണ്ണക്കമ്പനികള്‍ക്കുണ്ടായിരുന്നു. ഇതും വീട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും 22,000 കോടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

Categories
Uncategorised

കേരള സ്‌റ്റേറ്റ് മാസ്റ്റർ വെയിറ്റ് ലിഫ്റ്റിങ്ങ്: നീലേശ്വരം സ്വദേശികൾക്ക് ഹാട്രിക് സ്വർണം

  1. നീലേശ്വരം: കേരള സ്‌റ്റേറ്റ് മാസ്റ്റർ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും സ്വർണം നേടി നീലേശ്വരം സ്വദേശികൾ.

കിഴക്കൻകൊഴുവലിലെ എ.രൂപേഷ്, കെ.ജയദേവൻ എന്നിവരാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. എറണാകുളത്താണ് ചാമ്പ്യൻഷിപ്പ് നടന്നത്. എം.കെ.കുഞ്ഞിക്കൃഷ്ണൻ – എ. ഇന്ദിര എന്നിവരുടെ മകനായ രൂപേഷ് നിലവിൽ വെയ്റ്റ് ലിഫ്റ്റിങ്ങ് ദേശീയ റഫറിയാണ്. റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ് കണ്ണൂർ ശാഖയിൽ സീനിയർ ബ്രാഞ്ച് മാനേജർ ആണ്. ഭാര്യ: എം വി സുവർണ്ണി മകൻ: ശ്രിതിക്.ആർ
നാരായണ പിടാരരുടെയും ലളിതയുടെയും മകനായ ജയദേവൻ യുവ ബിസിനസ് സംരംഭകനാണ്. ഭാര്യ: സിൻഞ്ചു , മക്കൾ: സൂര്യദേവ്, സൂര്യ ഗായത്രി, സൂര്യ ലക്ഷ്മി. വാരാണസിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ ഇരുവരും കേരളത്തെ പ്രതിനിധീകരിക്കും.

Categories
Uncategorised

വിഴിഞ്ഞം സമരത്തിന്റെരാഷ്ട്രീയ മുതലെടുപ്പ്തിരിച്ചറിയുക ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ

വിഴിഞ്ഞം സമരത്തിന്റെരാഷ്ട്രീയ മുതലെടുപ്പ്തിരിച്ചറിയുക
ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ
കാഞ്ഞങ്ങാട്:-വിഴിഞ്ഞം സമരത്തിൽകോൺഗ്രസ് ബിജെപിപാർട്ടികൾ നടത്തുന്നരാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിഞ്ഞ്എൽഡിഎഫ്സർക്കാരിന്റെജനക്ഷേമ പദ്ധതിക്ക്പിന്തുണ നൽകാൻ മുഴുവൻമത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്നുംസമ്പാദ്യസമാശ്വാസ പദ്ധതിയുടെകേന്ദ്രസർക്കാറിന്റെ വിഹിതംഎത്രയും പെട്ടെന്ന് നൽകണമെന്നും,മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനം ലഭിക്കുന്നഅജാനൂർ ,ബേക്കൽകോട്ടിക്കുളംഹാർബർ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നുംതീരദേശ ഹൈവേ യാഥാർത്ഥ്യമാക്കണമെന്നുംകാഞ്ഞങ്ങാട് നടന്നകാസർഗോഡ് ജില്ല മത്സ്യത്തൊഴിലാളിയൂണിയൻ(സിഐടിയു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കുന്നുമ്മൽ ബാങ്ക് ഹാളിൽപി രാഘവൻ കെ ബാലകൃഷ്ണൻനഗറിൽ നടന്ന സമ്മേളനംസിഐടിയു ജില്ലാ ജനറൽ സെക്രട്ടറിസാബു എബ്രഹാംഉദ്ഘാടനം ചെയ്തു.
വി വി ഉത്തമൻ അധ്യക്ഷത വഹിച്ചു.വി വി രമേശൻ,പി അപ്പുക്കുട്ടൻ,പി സാമി കുട്ടി,കുളങ്ങര രാമൻ,പി സന്തോഷ്,കെ വി ജനാർദ്ദനൻ,സി എം അമ്പാടിഎന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
കാറ്റാടി കുമാരൻ(പ്രസിഡണ്ട്)
പി സാമി കുട്ടി,സി എ അമ്പാടി,എം പുരുഷോത്തമൻ,കുളങ്ങര രാമൻ,(വൈസ് പ്രസിഡണ്ട്മാർ)
വി വി രമേശൻ(സെക്രട്ടറി)
കെ വി ജനാർദ്ദനൻ,ഷീബ മടക്കര, എം’.അന്തു,കെ പി ഗണേശൻ(ജോയിൻ സെക്രട്ടറിമാർ)
വി വി ഉത്തമൻ(ട്രഷറർ)

Categories
Uncategorised

പാർക്കിംഗ് മേഖലയിലെ അപാകതകൾ പരിഹരിച്ച് തൊഴിൽ മേഖല ശക്തിപ്പെടുത്തുക കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് യൂണിറ്റ്.

കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് പട്ടണത്തിലെപാർക്കിംഗ് അപാകതകൾ പരിഹരിച്ച്തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും
അനധികൃതമായി പ്രവർത്തിക്കുന്ന വഴിയോര വ്യാപാരംനിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തുന്നപ്ലാസ്റ്റിക് നിരോധനം മൂലംവ്യാപാരികളെ ദ്രോഹിക്കുന്നഅധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്നുംകാഞ്ഞങ്ങാട് നടന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതികാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കുന്നുമ്മൽ എമിറേറ്റ്സ് ഹോട്ടലിൽ നടന്ന സമ്മേളനംസമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
വി.വി.രമേശൻ,ടി സത്യൻ,എ ശബരീശൻ,മുഹമ്മദ് മുറിയനാവി,കെ വി സുകുമാരൻ,കെ വി ദിനേശൻ,എം അനിതഎന്നിവർ സംസാരിച്ചു,സെക്രട്ടറി വി എം മനോജ് സ്വാഗതം പറഞ്ഞു.
പുതിയ കാലത്തെ വ്യാപാരം എന്ന വിഷയത്തിൽട്രെയിനർ ജോസ് തയ്യൽക്ലാസ്സെടുത്തു.
ഭാരവാഹികൾ
എം ഗംഗാധരൻ(പ്രസിഡണ്ട്)
വി എം മനോജ്(സെക്രട്ടറി)
കെ വി ദിനേശൻ(ട്രഷറർ
സമ്മേളനത്തിനു മുന്നോടിയായികാഞ്ഞങ്ങാട് പട്ടണത്തിൽവിളംബര ജാഥ നടത്തി

Categories
Uncategorised

സ്കൂള്‍ പാഠ്യപദ്ധതി മാറ്റം ; ഹര്‍ജി തള്ളി സുപ്രീംകോടതി

സ്കൂള്‍ പാഠ്യപദ്ധതി മാറ്റം ; ഹര്‍ജി തള്ളി സുപ്രീംകോടതി

വടക്ക് കിഴക്കന്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും കുറിച്ചുള്ള അദ്ധ്യായങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ സ്കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി. വംശീയ വിവേചനം തടയാന്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും ജ്യോതി സോങ്ങ് ലുജു സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് എക്സിക്യൂട്ടിവിന്റെയും പാര്‍ലമെന്റിന്റെയും പരിധിയില്‍ വരുന്ന വിഷയങ്ങളാണെന്നും കോടതിക്ക് ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അദ്ധ്യായങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. വംശീയ വിവേചനവുമായി യുട്യൂബില്‍ വന്ന വീഡിയോകള്‍ സംബന്ധിച്ച്‌ പരിശോധിക്കാന്‍ പോലീസിന് ഉചിതമായ അധികാരമുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി അറിയിച്ചു.

Categories
Uncategorised

കേരള വ്യാപാരി വ്യവസായി സമിതികാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനത്തിനു മുന്നോടിയായി വിളംബര ജാഥ നടത്തി

കാഞ്ഞങ്ങാട്:  വ്യാപാരി വ്യവസായി സമതി കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം 2022 ഡിസംബർ 04ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതിന് മുന്നേടിയായി   കേരള വ്യാപാരി വ്യവസായി സമിതികാഞ്ഞങ്ങാട് യൂണിറ്റ് കാഞ്ഞങ്ങാട് നഗരത്തിൽ  വിളംബര ജാഥ നടത്തി.

കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി ഉദ്ഘാടനം ചെയ്യും, യൂണിറ്റ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷനാകും,പി, കെ ഗോപാലൻ, ടി. സത്യൻ, ശബരീശൻ ഐങ്ങോത്ത്, മുഹമ്മദ് മുറിയനാവി,കെ.വി.സുകുമാരൻ എന്നിവർ പങ്കെടുത്തു സംസാരിക്കും.

 

Categories
Uncategorised

അതിയാമ്പൂർ പാറക്കാടൻ തറവാട്മൂന്ന് ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയമൂവാളംകുഴി ചാമുണ്ഡി അമ്മ തെയ്യം

 

അതിയാമ്പൂർ പാറക്കാടൻ തറവാട്മൂന്ന് ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയമൂവാളംകുഴി ചാമുണ്ഡി അമ്മ തെയ്യം

Categories
Uncategorised

ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി

ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി

കാസർകോട്‌*:-ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി ഉത്തരവ് ലഭിച്ചതായി സംഘാടക സമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ബിആർഡിസിക്ക് ഫെസ്റ്റിവൽ അനുമതിക്കൊപ്പം 10 ലക്ഷം രൂപയും ലഭിക്കും. ബേക്കൽ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബീച്ച് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പ്രധാന ടൂറിസറ്റ് കേന്ദ്രമായ ബേക്കലിനെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രമാക്കുന്നതിന് പത്ത് ദിവസം നീളുന്ന പരിപാടികളാണ് നടത്തുന്നത്. 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈവിധ്യമാർന്ന കലാ-സാംസ്‌ക്കാരിക സന്ധ്യ, മന്ത്രിമാരും സാംസ്‌ക്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന സാംസ്‌ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികൾ, ഫുഡ്ഫെസ്റ്റിവൽ എന്നിവയുണ്ടാകും. ജില്ലാ ബീച്ച് സ്‌പോർട്‌സ്‌ നടത്താനും കായിക മന്ത്രി വി അബ്ദുൾ റഹ്‌മാൻ അനുമതി നൽകി.

Categories
Kasaragod Latest news Uncategorised

ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിവാദ ഉത്തരവ് ജല അതോറിറ്റി പിൻവലിച്ചു

കാസർകോട് : ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിവാദ ഉത്തരവ് ജല അതോറിറ്റി പിൻവലിച്ചു. കേരള ജല അതോറിറ്റിയിലെ ഊർജിത കുടിശ്ശികനിവാരണ യജ്ഞത്തിന്റ ഭാഗമായി ആംനസ്റ്റി പദ്ധതി പ്രകാരം മാനേജ്‌മെന്റ് ഉദ്ദേശിച്ച കുടിശ്ശിക പിരിച്ചില്ലെന്ന കാരണത്താൽ കാസർകോട് പി.എച്ച്.ഡിവിഷന് കീഴിലെ എല്ലാ ജീവനക്കാരുടെയും ഒരുദിവസത്ത ശമ്പളം പിടിക്കാൻ കേരള ജല അതോറിറ്റി മാനേജിങ് ഡയരക്ടർ ഉത്തരവിട്ടിരുന്നു.

ഇതിനെതിരേ സി.പി.എം. അനുകൂല തൊഴിലാളിയൂണിയനായ കേരള ജല അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബറിൽ ഉത്തരവ് മരവിപ്പിച്ചത്. എന്നാൽ യൂണിയന് നൽകിയ ഉറപ്പിന് വിരുദ്ധമായി 11 ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം തടഞ്ഞ് വീണ്ടും ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ യൂണിയൻ ഹെഡ് ഓഫീസിൽ മാനേജിങ് ഡയരക്ടറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ ശമ്പളം തടയാനുള്ള നടപടി റദ്ദാക്കിയതായി മാനേജിങ് ഡയരക്ടർ യൂണിയൻ നേതാക്കളെ അറിയിച്ചത്.കാസർകോട്ട്‌ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ. സുധാകരൻ ഉദ്ഘാടനംചെയ്തു. കെ. വിനോദ്, കെ.എ. വിനോദ്, എ. സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട്ട്‌ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് എസ്. ഗോവിന്ദരാജ് ഉദ്ഘാടനംചെയ്തു.

Back to Top