Categories
Uncategorised

അതിയാമ്പൂർ പാറക്കാടൻ തറവാട്മൂന്ന് ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയമൂവാളംകുഴി ചാമുണ്ഡി അമ്മ തെയ്യം

 

അതിയാമ്പൂർ പാറക്കാടൻ തറവാട്മൂന്ന് ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയമൂവാളംകുഴി ചാമുണ്ഡി അമ്മ തെയ്യം

Categories
Uncategorised

ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി

ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി

കാസർകോട്‌*:-ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി ഉത്തരവ് ലഭിച്ചതായി സംഘാടക സമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ബിആർഡിസിക്ക് ഫെസ്റ്റിവൽ അനുമതിക്കൊപ്പം 10 ലക്ഷം രൂപയും ലഭിക്കും. ബേക്കൽ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബീച്ച് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പ്രധാന ടൂറിസറ്റ് കേന്ദ്രമായ ബേക്കലിനെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രമാക്കുന്നതിന് പത്ത് ദിവസം നീളുന്ന പരിപാടികളാണ് നടത്തുന്നത്. 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈവിധ്യമാർന്ന കലാ-സാംസ്‌ക്കാരിക സന്ധ്യ, മന്ത്രിമാരും സാംസ്‌ക്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന സാംസ്‌ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികൾ, ഫുഡ്ഫെസ്റ്റിവൽ എന്നിവയുണ്ടാകും. ജില്ലാ ബീച്ച് സ്‌പോർട്‌സ്‌ നടത്താനും കായിക മന്ത്രി വി അബ്ദുൾ റഹ്‌മാൻ അനുമതി നൽകി.

Categories
Kasaragod Latest news Uncategorised

ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിവാദ ഉത്തരവ് ജല അതോറിറ്റി പിൻവലിച്ചു

കാസർകോട് : ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിവാദ ഉത്തരവ് ജല അതോറിറ്റി പിൻവലിച്ചു. കേരള ജല അതോറിറ്റിയിലെ ഊർജിത കുടിശ്ശികനിവാരണ യജ്ഞത്തിന്റ ഭാഗമായി ആംനസ്റ്റി പദ്ധതി പ്രകാരം മാനേജ്‌മെന്റ് ഉദ്ദേശിച്ച കുടിശ്ശിക പിരിച്ചില്ലെന്ന കാരണത്താൽ കാസർകോട് പി.എച്ച്.ഡിവിഷന് കീഴിലെ എല്ലാ ജീവനക്കാരുടെയും ഒരുദിവസത്ത ശമ്പളം പിടിക്കാൻ കേരള ജല അതോറിറ്റി മാനേജിങ് ഡയരക്ടർ ഉത്തരവിട്ടിരുന്നു.

ഇതിനെതിരേ സി.പി.എം. അനുകൂല തൊഴിലാളിയൂണിയനായ കേരള ജല അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബറിൽ ഉത്തരവ് മരവിപ്പിച്ചത്. എന്നാൽ യൂണിയന് നൽകിയ ഉറപ്പിന് വിരുദ്ധമായി 11 ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം തടഞ്ഞ് വീണ്ടും ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ യൂണിയൻ ഹെഡ് ഓഫീസിൽ മാനേജിങ് ഡയരക്ടറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ ശമ്പളം തടയാനുള്ള നടപടി റദ്ദാക്കിയതായി മാനേജിങ് ഡയരക്ടർ യൂണിയൻ നേതാക്കളെ അറിയിച്ചത്.കാസർകോട്ട്‌ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ. സുധാകരൻ ഉദ്ഘാടനംചെയ്തു. കെ. വിനോദ്, കെ.എ. വിനോദ്, എ. സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട്ട്‌ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് എസ്. ഗോവിന്ദരാജ് ഉദ്ഘാടനംചെയ്തു.

Categories
Uncategorised

കാഞ്ഞങ്ങാട് ലോക ഭിന്നശേഷി ദിനംവിളംമ്പര ഘോഷയാത്ര നടത്തി

ലോക ഭിന്നശേഷി ദിനംവിളംമ്പര ഘോഷയാത്ര നടത്തി കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്:കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, നാഷണൽ സർവീസ് സ്കീംഎന്നിവർ ചേർന്ന് ലോക വികലാംഗ ദിനമായ ഡിസംബർ 3ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വച്ചുനടക്കുന്ന ആഘോഷങ്ങളുടെ മുന്നോടിയായാണ് കാഞ്ഞങ്ങാട് വിളമ്പര ഘോഷയാത്ര നടത്തി.കാഞ്ഞങ്ങാട് നഗരസഭ, ജീവോദയ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ കാഞ്ഞങ്ങാട്, കുടുംബശ്രീ സി സിഎസ്, ഡി എ ഡബ്ല്യൂ എഫ് കാഞ്ഞങ്ങാട്,കാസറഗോഡ് ജില്ലാ ബധിരഅസോസിയേഷൻ ,ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ,ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾഎൻഎസ്എസ് ടീംഎന്നിയയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിളമ്പര ഘോഷയാത്ര നടത്തിയത്.കാഞ്ഞങ്ങാട് ഹോസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ നിന്നുംബാൻഡ് മേളം, ചെണ്ടമേളം, മുത്തുക്കുട, നിശ്ചല ദൃശ്യങ്ങൾ, ഫ്ലോട്ടുകൾ എന്നിവയുടെയെല്ലാം അകമ്പടിയോടെ നടന്ന ഘോഷയാത്ര അലാമിപള്ളി പുതിയബസ്റ്റാൻഡിൽ സമാപിച്ചു.നഗരസഭവൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ഹേസ്ദുർഗ് എസ് ഐ. കെ.ശരത്ത്എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻജോസ് കൊട്ടാരം അധ്യക്ഷത വഹിച്ചു.ദുർഗഹയർസെക്കൻഡറി സ്കൂൾ എച്ച് എം . വി.വിഅനിത ,ഡി എഡബ്ലിയു എഫ്ജില്ല സെക്രട്ടറി സി. വി.സുരേഷ് , ജില്ലാ ഡെഫ് അസോസിയേഷൻ പ്രസിഡന്റ്‌ ഷകീർ സി എച്ച്,ഇക്ബാൽ ഹയർസെക്കൻഡറിഅദ്ധ്യാപകൻ.കെ. സുമേഷ് ,സിഡിഎസ് വൈസ് ചെയർപേഴ്സൺപി ശശികല,പാലിയേറ്റീവ് സൊസൈറ്റി നേഴ്സ് മിനി ജോസഫ്, ഗോകുലനന്ദൻമോനാച്ചഎന്നിവർ സംസാരിച്ചു.ലിസി ജേക്കബ് സ്വാഗതവും ജീവോദയ ബഡ്‌സ് സ്കൂൾ പ്രിൻസിപ്പാൾ വി.ശാലിനി നന്ദിയും പറഞ്ഞു

Categories
Uncategorised

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷൻ റിസർച്ച് സെൻ്റർ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി, കെ എച്ച് ഡി ലബോറട്ടറി,എന്നിവരുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് വെച്ച് സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പുംനടത്തി

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് ഐ ഫൗണ്ടേഷൻ റിസർച്ച് സെൻ്റർ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി, കെ എച്ച് ഡി ലബോറട്ടറി,എന്നിവരുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് വെച്ച് സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണക്യാമ്പും ജീവിതശൈലി രോഗനിർണയ ക്യാമ്പുംനടത്തി .ജില്ല പോലിസ് മേധാവി ഡോ.വൈഭവ് സക്സേന ഐ പി.എസ് ഉദ്ഘാടനം ക്യാമ്പ് ചെയതു. കെ.പി. ഒ എജില്ലാ പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻഅധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ഡി.വൈ എസ്. പി. .പി ബാലകൃഷ്ണൻ നായർ, ഐ ഫൗണ്ടേഷനിലെ ഡോ: പി.സുഷാന്ത് : എം.കമ്മത്ത്, ഹൊസ്ദുർഗ് എസ്.എച്ച്.ഒ .കെ.പി. ഷൈൻ, കെ.പി.ഒ എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി .പി.പി മഹേഷ്, കെ.പി എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി . ഇ വി പ്രദീപൻ, .സുരേഷ് മുരിക്കോളി, കെ.പി.എ ജില്ലാ സെക്രട്ടറി . എ.പി സുരേഷ് എന്നിവർ സംസാരിച്ചുക കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ.സദാശിവൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ശ്രീ .മധുസൂദനൻ നന്ദിയും പറഞ്ഞു. 100 ൽ അധികം സേനാംഗങ്ങൾ പങ്കെടുത്ത ക്യാമ്പിൽപങ്കെടുത്തു

Categories
Uncategorised

ഇനി ഒരു ടീമിൽ 11 അല്ല, 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ

ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ. വരുന്ന സീസൺ മുതൽ നിയമം പ്രാബല്യത്തിൽ വരും ബിഗ് ബാഷ് ലീഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് ഇംപാക്ട് പ്ലയർ. ബിസിസിഐയുടെ ടി-20 ആഭ്യന്തര ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ ‘ഇംപാക്ട് പ്ലയർ’ നിയമം നിലവിൽ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലിലേക്കും ഈ നിയമം എത്തുന്നത്.മത്സരത്തിനിടെ പ്ലെയിങ്ങ് ഇലവനിലെ ഒരു താരത്തിനു പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ടീമുകൾക്ക് സാധിക്കും. ഇതാണ് ഇംപാക്ട് പ്ലയർ. എന്നാൽ, 11 പേർ മാത്രമേ ഫീൽഡിൽ ഉണ്ടാവാൻ പാടുള്ളൂ.ഈ മാസം 23നാണ് ഐപിഎൽ മിനി ലേലം. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.

Categories
Kasaragod Kerala top news Uncategorised

ചിറ്റാരിക്കാൽ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ യുവജനോൽസവ ചെസ്സ് വിജയികൾക്ക് അനുമോദനവും ബ്ലിറ്റ്സ് ചെസ്സ് ടൂർണമെന്റും സംഘടിപ്പിച്ചു

ചിറ്റാരിക്കാൽ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ

യുവജനോൽസവ ചെസ്സ് വിജയികൾക്ക് അനുമോദനവും ബ്ലിറ്റ്സ് ചെസ്സ് ടൂർണമെന്റും സംഘടിപ്പിച്ചു –

ചിറ്റാരിക്കാൽ:
സ്കൂൾ യുവജനോൽസവത്തിൻ്റെ ഭാഗമായി സംസ്ഥാന ചെസ്സ് ടൂർണമെൻ്റിൽ പങ്കെടുത്ത ചിറ്റാരിക്കൽ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും ചിറ്റാരിക്കൽ ചെസ്സ് അക്കാദമി ഡയറക്ടർ മനോജൻ രവിയുടെ ശിഷ്യരുമായ സ്റ്റെഫി ബിനോജ് , ഇവ്‌ലിൻ മരിയ തോമസ്,
ജില്ലാ മൽസരത്തിൽ പങ്കെടുത്ത മാത്യൂ റോയി എന്നിവർക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.

ചിറ്റാരിക്കാൽ സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം തോമാപുരം ഫൊറോന വികാരി ഫാ.മാർട്ടിൻ കിഴക്കേതലയ്ക്കൽ നിർവഹിച്ചു.

സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ . ബീന വർഗീസ് അധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് മുത്തോലിൽ
(ഗ്രാമ പഞ്ചായത്തംഗം, ഈസ്റ്റ് എളേരി )

ജോസ് കുത്തിയത്തോട്ടിൽ ( ബ്ലോക്ക് പഞ്ചായത്തംഗം , പരപ്പ )

ജോർജുകുട്ടി തോമസ് മാടപ്പള്ളി (അസി.പ്രൊഫസർ ഇൻ മലയാളം- ശ്രീനിവാസ യൂണിവേഴ്സിറ്റി, മാംഗ്ലൂർ)

രാജേഷ് വി. എൻ. പരപ്പ
(കാസറഗോഡ് ജില്ലാ സെക്രട്ടറി, ചെസ്സ് അസോസിയേഷൻ)

മനോജ് എം.വി. നീലേശ്വരം ( ചെസ്സ് കോച്ച്, നാഷണൽ പ്ലെയർ )

ഷിജിത്ത് തോമസ് കുഴിവേലിൽ ( അസി. പ്രൊഫസർ , വിമൽ ജ്യോതി എഞ്ചനീയറിങ് കോളജ് , ചെമ്പേരി )
എന്നിവർ ആശംസകൾ അർപ്പിച്ചു.

സിജോ ജെ അറയ്ക്കൽ (ലക്ച്ചറർ, സെന്റ് തോമസ് എച്ച്, എസ്, എസ് ചിറ്റാരിക്കൽ ) സ്വാഗതവും
സ്റ്റെഫി ബിനോജ് (വിദ്യാർത്ഥിനി സെന്റ് മേരീസ് EMHS ചിറ്റാരിക്കൽ )നന്ദിയും പറഞ്ഞു.

സ്വീകരണ പരിപാടിയോടനുബന്ധിച്ച് ബ്ളിറ്റ്സ് ചെസ്സ് ടൂർണമെൻറും നടന്നു.

Categories
Uncategorised

അതിഥി തൊഴിലാളികൾക്ക് വേൾഡ് കപ്പ് കാണാൻ സൗകര്യമൊരുക്കി മൂലക്കണം അങ്ങാടി സൂപ്പർ മാർക്കറ്റ്.

മൂലക്കണ്ടം: നാഷണൽ ഹൈവേയുടെ റോഡ് പണിയിലേർപ്പെട്ട കൊൽക്കത്ത സ്വദേശികൾക്കാണ് 2002 ഖത്തർ ലോകക്കപ്പ് ഫുട്ബോൾ മൽസരം സ്ക്രീനിൽ കാണാനുള്ള സൗകര്യം മൂലക്കണ്ടം അങ്ങാടി സൂപ്പർ മാർക്കറ്റിൽ ഒരുക്കിയത് .കൊൽക്കത്ത സ്വദേശികളായ അതിഥി തൊഴിലാളികൾ മൂലക്കണ്ടം കേന്ദ്രീകരിച്ച് ടെൻ്റടിച്ച് താമസമാക്കിയിട്ട് ഒരു മാസത്തോളമായി ലോകമെങ്ങും ലോകക്കപ്പ് ഫുട്ബോൾ ആരവത്തിലേർപ്പെടുമ്പോൾ എവിടെ നിന്ന് കളി കാണാൻ പറ്റുമെന്ന ആശങ്കയിലായിരുന്ന അതിഥിതൊഴിലാളികൾക്ക് ആശ്വാസമായാണ് അങ്ങാടി സൂപ്പർ മാർക്കറ്റിൻ്റെ ഉടമസ്ഥൻ കൂടിയായ പ്രസാദ് കെ.വി. പുതിയ ടിവി വാങ്ങിക്കുകയും കേബിൾ കണക്ഷൻ എടുത്ത് കളി കാണാൻ സൗകര്യം ഒരുക്കിയത്. നൂറ് അത്ഥി തൊഴിലാളികൾ ഇവിടെ മൂലക്കണ്ടം കേന്ദ്രീകരിച്ച്മ സിക്കുന്നുണ്ട്.തൊഴിലാളികളിൽ കൂടുതലും അർജൻ്റീനയുടേയും, ബ്രസീലിൻ്റിയേയും ആരാധകരാണ് .

Categories
Kasaragod Latest news Uncategorised

പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ നവംബർ 29 30 ഡിസംബർ 1 തീയതി കളിൽ കളിയാട്ട മഹോത്സവം നടക്കും

പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ നവംബർ 29 30 ഡിസംബർ 1 തീയതി കളിൽ കളിയാട്ട മഹോത്സവം നടക്കും
നവംബർ 29 ആം തീയതി വൈകുന്നേരം ആറുമണിക്ക് മാടത്തിൻ കീഴിൽ ക്ഷേത്രപാലകൻ ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് വരുന്നതോടെ ഉത്സവത്തിന് ആരംഭം കുറിക്കും.
വൈകുന്നേരം നീലേശ്വരം തെരു ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിന്നും ജംഗ്ഷൻ, ബസാർ തുടങ്ങിയ സ്ഥലങ്ങൾ വഴി വരുന്നു തിരുമുൽ കാഴ്ച സമർപ്പണം ഉണ്ടായിരിക്കുന്നതാണ് നവംബർ 30-ആം തീയതി തെയ്യകോലങ്ങളുടെ പുറപ്പാട്, എസ്എസ്എൽസി,
പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ്, തായമ്പക, തോറ്റം പുറപ്പാട് തുടങ്ങിയവയും ഡിസംബർ ഒന്നാം തീയതി ചാമുണ്ഡി, പാടാർകുളങ്ങര ഭഗവതി നാഗച്ചേരി ഭഗവതി പൂമാരുതൻ വിഷ്ണു മൂർത്തി തുടങ്ങിയ തെയ്യക്കോലങ്ങളുടെ പുറപ്പാടും, അന്നദാനവും ഉണ്ടായിരിക്കും

Categories
Kasaragod Latest news main-slider Uncategorised

കാസർഗോഡ് വിജിലൻസ് ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന വിജിലൻസ് ആന്റ ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിദ്യാനഗർ ചിന്മയ ഹാളിൽ അവതരിപ്പിച്ച നാടകം എ ഡി എം എ കെ രമേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 

കാസർഗോഡ്: സംസ്ഥാന വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിജിലൻസ് ബോധവൽക്കരണം നടത്തി.

വിജിലൻസ് ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന വിജിലൻസ് ആന്റ ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിദ്യാനഗർ ചിന്മയ ഹാളിൽ അവതരിപ്പിച്ച നാടകം എ ഡി എം എ കെ രമേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Back to Top