Categories
Uncategorised

ഇനി ഒരു ടീമിൽ 11 അല്ല, 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ

ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ. വരുന്ന സീസൺ മുതൽ നിയമം പ്രാബല്യത്തിൽ വരും ബിഗ് ബാഷ് ലീഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് ഇംപാക്ട് പ്ലയർ. ബിസിസിഐയുടെ ടി-20 ആഭ്യന്തര ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ ‘ഇംപാക്ട് പ്ലയർ’ നിയമം നിലവിൽ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലിലേക്കും ഈ നിയമം എത്തുന്നത്.മത്സരത്തിനിടെ പ്ലെയിങ്ങ് ഇലവനിലെ ഒരു താരത്തിനു പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ടീമുകൾക്ക് സാധിക്കും. ഇതാണ് ഇംപാക്ട് പ്ലയർ. എന്നാൽ, 11 പേർ മാത്രമേ ഫീൽഡിൽ ഉണ്ടാവാൻ പാടുള്ളൂ.ഈ മാസം 23നാണ് ഐപിഎൽ മിനി ലേലം. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.

Categories
Kasaragod Kerala top news Uncategorised

ചിറ്റാരിക്കാൽ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ യുവജനോൽസവ ചെസ്സ് വിജയികൾക്ക് അനുമോദനവും ബ്ലിറ്റ്സ് ചെസ്സ് ടൂർണമെന്റും സംഘടിപ്പിച്ചു

ചിറ്റാരിക്കാൽ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ

യുവജനോൽസവ ചെസ്സ് വിജയികൾക്ക് അനുമോദനവും ബ്ലിറ്റ്സ് ചെസ്സ് ടൂർണമെന്റും സംഘടിപ്പിച്ചു –

ചിറ്റാരിക്കാൽ:
സ്കൂൾ യുവജനോൽസവത്തിൻ്റെ ഭാഗമായി സംസ്ഥാന ചെസ്സ് ടൂർണമെൻ്റിൽ പങ്കെടുത്ത ചിറ്റാരിക്കൽ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും ചിറ്റാരിക്കൽ ചെസ്സ് അക്കാദമി ഡയറക്ടർ മനോജൻ രവിയുടെ ശിഷ്യരുമായ സ്റ്റെഫി ബിനോജ് , ഇവ്‌ലിൻ മരിയ തോമസ്,
ജില്ലാ മൽസരത്തിൽ പങ്കെടുത്ത മാത്യൂ റോയി എന്നിവർക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.

ചിറ്റാരിക്കാൽ സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം തോമാപുരം ഫൊറോന വികാരി ഫാ.മാർട്ടിൻ കിഴക്കേതലയ്ക്കൽ നിർവഹിച്ചു.

സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ . ബീന വർഗീസ് അധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് മുത്തോലിൽ
(ഗ്രാമ പഞ്ചായത്തംഗം, ഈസ്റ്റ് എളേരി )

ജോസ് കുത്തിയത്തോട്ടിൽ ( ബ്ലോക്ക് പഞ്ചായത്തംഗം , പരപ്പ )

ജോർജുകുട്ടി തോമസ് മാടപ്പള്ളി (അസി.പ്രൊഫസർ ഇൻ മലയാളം- ശ്രീനിവാസ യൂണിവേഴ്സിറ്റി, മാംഗ്ലൂർ)

രാജേഷ് വി. എൻ. പരപ്പ
(കാസറഗോഡ് ജില്ലാ സെക്രട്ടറി, ചെസ്സ് അസോസിയേഷൻ)

മനോജ് എം.വി. നീലേശ്വരം ( ചെസ്സ് കോച്ച്, നാഷണൽ പ്ലെയർ )

ഷിജിത്ത് തോമസ് കുഴിവേലിൽ ( അസി. പ്രൊഫസർ , വിമൽ ജ്യോതി എഞ്ചനീയറിങ് കോളജ് , ചെമ്പേരി )
എന്നിവർ ആശംസകൾ അർപ്പിച്ചു.

സിജോ ജെ അറയ്ക്കൽ (ലക്ച്ചറർ, സെന്റ് തോമസ് എച്ച്, എസ്, എസ് ചിറ്റാരിക്കൽ ) സ്വാഗതവും
സ്റ്റെഫി ബിനോജ് (വിദ്യാർത്ഥിനി സെന്റ് മേരീസ് EMHS ചിറ്റാരിക്കൽ )നന്ദിയും പറഞ്ഞു.

സ്വീകരണ പരിപാടിയോടനുബന്ധിച്ച് ബ്ളിറ്റ്സ് ചെസ്സ് ടൂർണമെൻറും നടന്നു.

Categories
Uncategorised

അതിഥി തൊഴിലാളികൾക്ക് വേൾഡ് കപ്പ് കാണാൻ സൗകര്യമൊരുക്കി മൂലക്കണം അങ്ങാടി സൂപ്പർ മാർക്കറ്റ്.

മൂലക്കണ്ടം: നാഷണൽ ഹൈവേയുടെ റോഡ് പണിയിലേർപ്പെട്ട കൊൽക്കത്ത സ്വദേശികൾക്കാണ് 2002 ഖത്തർ ലോകക്കപ്പ് ഫുട്ബോൾ മൽസരം സ്ക്രീനിൽ കാണാനുള്ള സൗകര്യം മൂലക്കണ്ടം അങ്ങാടി സൂപ്പർ മാർക്കറ്റിൽ ഒരുക്കിയത് .കൊൽക്കത്ത സ്വദേശികളായ അതിഥി തൊഴിലാളികൾ മൂലക്കണ്ടം കേന്ദ്രീകരിച്ച് ടെൻ്റടിച്ച് താമസമാക്കിയിട്ട് ഒരു മാസത്തോളമായി ലോകമെങ്ങും ലോകക്കപ്പ് ഫുട്ബോൾ ആരവത്തിലേർപ്പെടുമ്പോൾ എവിടെ നിന്ന് കളി കാണാൻ പറ്റുമെന്ന ആശങ്കയിലായിരുന്ന അതിഥിതൊഴിലാളികൾക്ക് ആശ്വാസമായാണ് അങ്ങാടി സൂപ്പർ മാർക്കറ്റിൻ്റെ ഉടമസ്ഥൻ കൂടിയായ പ്രസാദ് കെ.വി. പുതിയ ടിവി വാങ്ങിക്കുകയും കേബിൾ കണക്ഷൻ എടുത്ത് കളി കാണാൻ സൗകര്യം ഒരുക്കിയത്. നൂറ് അത്ഥി തൊഴിലാളികൾ ഇവിടെ മൂലക്കണ്ടം കേന്ദ്രീകരിച്ച്മ സിക്കുന്നുണ്ട്.തൊഴിലാളികളിൽ കൂടുതലും അർജൻ്റീനയുടേയും, ബ്രസീലിൻ്റിയേയും ആരാധകരാണ് .

Categories
Kasaragod Latest news Uncategorised

പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ നവംബർ 29 30 ഡിസംബർ 1 തീയതി കളിൽ കളിയാട്ട മഹോത്സവം നടക്കും

പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ നവംബർ 29 30 ഡിസംബർ 1 തീയതി കളിൽ കളിയാട്ട മഹോത്സവം നടക്കും
നവംബർ 29 ആം തീയതി വൈകുന്നേരം ആറുമണിക്ക് മാടത്തിൻ കീഴിൽ ക്ഷേത്രപാലകൻ ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് വരുന്നതോടെ ഉത്സവത്തിന് ആരംഭം കുറിക്കും.
വൈകുന്നേരം നീലേശ്വരം തെരു ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിന്നും ജംഗ്ഷൻ, ബസാർ തുടങ്ങിയ സ്ഥലങ്ങൾ വഴി വരുന്നു തിരുമുൽ കാഴ്ച സമർപ്പണം ഉണ്ടായിരിക്കുന്നതാണ് നവംബർ 30-ആം തീയതി തെയ്യകോലങ്ങളുടെ പുറപ്പാട്, എസ്എസ്എൽസി,
പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ്, തായമ്പക, തോറ്റം പുറപ്പാട് തുടങ്ങിയവയും ഡിസംബർ ഒന്നാം തീയതി ചാമുണ്ഡി, പാടാർകുളങ്ങര ഭഗവതി നാഗച്ചേരി ഭഗവതി പൂമാരുതൻ വിഷ്ണു മൂർത്തി തുടങ്ങിയ തെയ്യക്കോലങ്ങളുടെ പുറപ്പാടും, അന്നദാനവും ഉണ്ടായിരിക്കും

Categories
Kasaragod Latest news main-slider Uncategorised

കാസർഗോഡ് വിജിലൻസ് ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന വിജിലൻസ് ആന്റ ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിദ്യാനഗർ ചിന്മയ ഹാളിൽ അവതരിപ്പിച്ച നാടകം എ ഡി എം എ കെ രമേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 

കാസർഗോഡ്: സംസ്ഥാന വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിജിലൻസ് ബോധവൽക്കരണം നടത്തി.

വിജിലൻസ് ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന വിജിലൻസ് ആന്റ ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വിദ്യാനഗർ ചിന്മയ ഹാളിൽ അവതരിപ്പിച്ച നാടകം എ ഡി എം എ കെ രമേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Categories
Uncategorised

പുല്ലൂർ താളിക്കുണ്ടിലെ ടി.ജാനകി (75) അന്തരിച്ചു.

പുല്ലൂർ : താളിക്കുണ്ടിലെ ടി.ജാനകി (75) അന്തരിച്ചു.
മകൻ : ടി.വിജയൻ മരുമകൾ : സുനന്ദ
സഹോദരങ്ങൾ: ടി. കുഞ്ഞമ്പു, ടി.മാധവി, ടി. ദേവകി, ടി. ബാലൻ പരേതരായ ടി. കോരൻ , ടി. നാരായണി

Categories
Kasaragod Latest news main-slider top news Uncategorised

അജാനൂർ ഗവ മാപ്പിള എൽ പി സ്കൂളിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ ജനകീയ ചർച്ച സങ്കടിപ്പിച്ചു.

അജാനൂർ ഗവ മാപ്പിള എൽ പി സ്കൂളിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ ജനകീയ ചർച്ച സങ്കടിപ്പിച്ചു
അജാനൂർ: അജാനൂർ ഗവ മാപ്പിള എൽ പി സ്കൂളിൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ ജനകീയ ചർച്ച സങ്കടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ പി ടി എ പ്രസിഡൻ്റ് ഷബീർ ഹസ്സൻ്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഷീബ ഉമ്മർ ചർച്ച ഉൽഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങളും പൗരന്റെ ഉത്തരവാദിത്തങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. സ്വകാര്യ ഇടങ്ങളിലും പൊതു ഇടങ്ങളിലും ഒരു പൗരൻ നിർബന്ധമായും പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്വങ്ങളും മുതൽ സാമൂഹ്യ ജീവിതത്തിൽ നിലനിർത്തേണ്ട പെരുമാറ്റ മര്യാദകൾ വരെ ഉൾപ്പെടുത്തി വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഷ്കരിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ ജന്മവാസനകളെ കണ്ടെത്തുവാനും അതിന് ചേരും വിധമുള്ള വിദ്യാഭ്യാസം നൽകുവാനും കഴിയണം. അപ്പോൾ മാത്രമെ ഒരു സംസ്കൃതവും പരിഷ്കൃതവും ആയ സമൂഹത്തെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് സാധിക്കുകയുള്ളൂ എന്ന് വിഷയവതരണ ത്തിൽ പ്രശസ്ത വിദ്യാഭ്യാസ വിച്ചന്തകൻ ശ്രീ ഹംസ പാലക്കി അഭിപ്രായപെട്ടു. കുഞ്ഞിമൊയ്തീൻ, ഹമീദ് ചേരകടത്ത്. സി സുലൈമാൻ,പി എം ഫൈസൽ, റസാഖ് കൊളവല് , ഷംസീർ , മാറിയ കുഞ്ഞി, നജ്മ തുടങ്ങിയ സ്കൂൾ ഭാരവാഹികളും രക്ഷിതാക്കളും വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രസന്ന ടീച്ചർ ചർച്ച കൈകാര്യം ചെയ്തു. ഹെഡ് മിസ്റ്റ്റെസ് ബിന്ദു ടീച്ചർ സ്വാഗതവും സീനിയർ അസസ്റ്റൻ്റ് ആശ ടീച്ചർ നന്ദിയും പറഞ്ഞു.

Categories
Uncategorised

ട്വന്റി20 അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി

അഡ്‍‌ലെയ്ഡ്∙ട്വന്റി20 ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. അയർലൻഡിനെതിരെ 35 റൺസിനാണു കിവീസിന്റെ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ന്യൂസീലൻഡ് സെമിയിതെത്തി. മൂന്ന് വിജയവും ഒരു തോൽവിയുമാണ് സൂപ്പർ 12 റൗണ്ടിൽ കിവീസിന്റെ സമ്പാദ്യം. ഒരു മത്സരത്തിൽ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു.

മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് നേടിയത് 185 റൺസ്. 35 പന്തിൽ 61 റണ്‍സെടുത്ത ക്യപ്റ്റൻ കെയ്ൻ വില്യംസണാണ് കിവീസിന്റെ ടോപ് സ്കോറർ. 52 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണര്‍മാർ ന്യൂസീലൻഡിനു നൽകിയത്. ഫിൻ അലൻ 18 പന്തിൽ 32 റൺസും ഡെവോൺ കോൺവെ 33 പന്തിൽ 28 റൺസുമെടുത്തു പുറത്തായി.

21 പന്തില്‍ 31 റൺസെടുത്ത ഡാരിൽ മിച്ചലും തിളങ്ങി. ഐറിഷ് പേസർ ജോഷ്വ ലിറ്റിൽ ട്വന്റി20 ലോകകപ്പിലെ രണ്ടാം ഹാട്രിക് സ്വന്തമാക്കി. ന്യൂസീലൻഡ്‌ ക്യാപ്റ്റൻ കെയ്ൻ വില്യംസന്‍, ജിമ്മി നീഷം, മിച്ചൽ സാന്റ്നർ എന്നിവരുടെ വിക്കറ്റുകളാണു ലിറ്റിൽ വീഴ്ത്തിയത്. നാലോവർ എറിഞ്ഞ താരം 22 റൺസ് വിട്ടുകൊടുത്തു. യുഎഇ സ്പിന്നർ കാർത്തിക്ക് മെയ്യപ്പനാണ് ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു മെയ്യപ്പന്റെ പ്രകടനം. അയര്‍ലൻഡിനായി ഗരെത് ഡെലാനി രണ്ടു വിക്കറ്റും മാർക് അഡെയ്ർ ഒരു വിക്കറ്റും സ്വന്തമാക്കി.
പോൾ സ്റ്റിര്‍ലിങ്ങും ക്യാപ്റ്റൻ ആൻഡ്രു ബാൽബേണിയും മറുപടി ബാറ്റിങ്ങിൽ അയർലന്‍ഡിനു മികച്ച തുടക്കം നൽകിയെങ്കിലും പിന്നീടു വന്ന ബാറ്റർമാരെല്ലാം പരാജയപ്പെട്ടതാണ് അവർക്കു തിരിച്ചടിയായത്. സ്റ്റിർലിങ് 27 പന്തിൽ 37 റൺസെടുത്തു. അയർലൻഡ് ക്യാപ്റ്റൻ 25 പന്തിൽ 30 റൺസെടുത്തു. ജോർജ് ഡോക്റലാണ് (15 പന്തിൽ 23) മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവച്ച മറ്റൊരു താരം. കിവീസിനായി ലോക്കി ഫെർഗൂസന്‍ മൂന്നു വിക്കറ്റും ടിം സൗത്തി, മിച്ചൽ സാന്റ്നര്‍, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി

Categories
Uncategorised

കാറിൽ ചാരിനിന്നതിന് രാജസ്ഥാൻ സ്വദേശിയായ ഒരു കൊച്ചു കുട്ടിയെ അതിക്രൂരമായി മർദ്ദിച്ച സംഭവം തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (ബി) ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ..

 അതിഥികളെ ആദിത്യ മര്യാദയോടെ സ്വീകരിക്കുന്ന നമ്മുടെ നാട്ടിൽ കാറിൽ ചാരിനിന്നതിന് രാജസ്ഥാൻ സ്വദേശിയായ ഒരു കൊച്ചു കുട്ടിയെ അതിക്രൂരമായി മർദ്ദിച്ച സംഭവം തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (ബി) ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ.. പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

 

Categories
Kasaragod Latest news main-slider top news Uncategorised

അതിഞ്ഞാൽ ഗവ: മാപ്പിള എൽ.പി.സ്ക്കൂളിലെ ലക്കി ബമ്പർ നറുക്കെടുപ്പ് ശ്രദ്ധയമായി

അതിഞ്ഞാൽ ഗവ: മാപ്പിള എൽ.പി.സ്ക്കൂളിലെ
ലക്കി ബമ്പർ നറുക്കെടുപ്പ് ശ്രദ്ധയമായി
അജാനൂർ. അതിഞ്ഞാൽ ഗവ: മാപ്പിള എൽ പി സ്കൂളിലെ
ലക്കി ബമ്പർ നറുക്കെടുപ്പ് നടന്നു സ്ക്കൂൾ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഫണ്ട് ശേഖരണാർഥം തുടങ്ങിയ പരിപാടി വൻ വിജയമായി. വികസന സമിതി ചെയർമാൻ ശ്രീ. കുഞ്ഞിമൊയ്തീൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ അജാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി.ഷീബ ഉമ്മർ ആശംസകൾ അറിയിച്ചു. എസ്.എം സി സെക്രട്ടറി ശ്രീ. ഫൈസൽ, ശ്രീമതി. മറിയക്കുഞ്ഞി, പിടിഎ പ്രസിഡണ്ട് ഷബീർ ഹസ്സൻ, വൈസ് പ്രസിഡന്റ് ശ്രീ റസാഖ്, ഷംസീർ, മദർ പിടി എ പ്രസിഡണ്ട് ശ്രീമതി. നജ്മ ,രക്ഷിതാക്കൾ , അധ്യാപകർ തന്നിവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ വച്ച് ഒന്നു മുതൽ 10 വരെ സ്ഥാനത്തിനർഹരായവരെയും മറ്റു പ്രോത്സാഹന സമ്മാനാർഹരെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു സമ്മാനം സ്പോൺസർ ചെയ്തവരുടെ പേരുകൾ പ്രത്യേകം പറഞ്ഞു കൊണ്ട് നന്ദി അറിയിച്ചു.

 

Back to Top