കാഞ്ഞങ്ങാട് ലോക ഭിന്നശേഷി ദിനംവിളംമ്പര ഘോഷയാത്ര നടത്തി

Share

ലോക ഭിന്നശേഷി ദിനംവിളംമ്പര ഘോഷയാത്ര നടത്തി കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്:കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, നാഷണൽ സർവീസ് സ്കീംഎന്നിവർ ചേർന്ന് ലോക വികലാംഗ ദിനമായ ഡിസംബർ 3ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വച്ചുനടക്കുന്ന ആഘോഷങ്ങളുടെ മുന്നോടിയായാണ് കാഞ്ഞങ്ങാട് വിളമ്പര ഘോഷയാത്ര നടത്തി.കാഞ്ഞങ്ങാട് നഗരസഭ, ജീവോദയ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ കാഞ്ഞങ്ങാട്, കുടുംബശ്രീ സി സിഎസ്, ഡി എ ഡബ്ല്യൂ എഫ് കാഞ്ഞങ്ങാട്,കാസറഗോഡ് ജില്ലാ ബധിരഅസോസിയേഷൻ ,ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ,ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾഎൻഎസ്എസ് ടീംഎന്നിയയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിളമ്പര ഘോഷയാത്ര നടത്തിയത്.കാഞ്ഞങ്ങാട് ഹോസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ നിന്നുംബാൻഡ് മേളം, ചെണ്ടമേളം, മുത്തുക്കുട, നിശ്ചല ദൃശ്യങ്ങൾ, ഫ്ലോട്ടുകൾ എന്നിവയുടെയെല്ലാം അകമ്പടിയോടെ നടന്ന ഘോഷയാത്ര അലാമിപള്ളി പുതിയബസ്റ്റാൻഡിൽ സമാപിച്ചു.നഗരസഭവൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ഹേസ്ദുർഗ് എസ് ഐ. കെ.ശരത്ത്എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻജോസ് കൊട്ടാരം അധ്യക്ഷത വഹിച്ചു.ദുർഗഹയർസെക്കൻഡറി സ്കൂൾ എച്ച് എം . വി.വിഅനിത ,ഡി എഡബ്ലിയു എഫ്ജില്ല സെക്രട്ടറി സി. വി.സുരേഷ് , ജില്ലാ ഡെഫ് അസോസിയേഷൻ പ്രസിഡന്റ്‌ ഷകീർ സി എച്ച്,ഇക്ബാൽ ഹയർസെക്കൻഡറിഅദ്ധ്യാപകൻ.കെ. സുമേഷ് ,സിഡിഎസ് വൈസ് ചെയർപേഴ്സൺപി ശശികല,പാലിയേറ്റീവ് സൊസൈറ്റി നേഴ്സ് മിനി ജോസഫ്, ഗോകുലനന്ദൻമോനാച്ചഎന്നിവർ സംസാരിച്ചു.ലിസി ജേക്കബ് സ്വാഗതവും ജീവോദയ ബഡ്‌സ് സ്കൂൾ പ്രിൻസിപ്പാൾ വി.ശാലിനി നന്ദിയും പറഞ്ഞു

Back to Top