ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി

Share

ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി

കാസർകോട്‌*:-ബേക്കലിൽ 24 മുതൽ ജനുവരി രണ്ടുവരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സർക്കാർ അനുമതി ഉത്തരവ് ലഭിച്ചതായി സംഘാടക സമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ബിആർഡിസിക്ക് ഫെസ്റ്റിവൽ അനുമതിക്കൊപ്പം 10 ലക്ഷം രൂപയും ലഭിക്കും. ബേക്കൽ ടൂറിസത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ബീച്ച് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പ്രധാന ടൂറിസറ്റ് കേന്ദ്രമായ ബേക്കലിനെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷക കേന്ദ്രമാക്കുന്നതിന് പത്ത് ദിവസം നീളുന്ന പരിപാടികളാണ് നടത്തുന്നത്. 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വൈവിധ്യമാർന്ന കലാ-സാംസ്‌ക്കാരിക സന്ധ്യ, മന്ത്രിമാരും സാംസ്‌ക്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന സാംസ്‌ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികൾ, ഫുഡ്ഫെസ്റ്റിവൽ എന്നിവയുണ്ടാകും. ജില്ലാ ബീച്ച് സ്‌പോർട്‌സ്‌ നടത്താനും കായിക മന്ത്രി വി അബ്ദുൾ റഹ്‌മാൻ അനുമതി നൽകി.

Back to Top