Categories
Kasaragod Latest news main-slider top news Uncategorised

നോർക്ക റൂട്ട്സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കണം അബൂദാബി കെ എം സി സി

നോർക്ക റൂട്ട്സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കണം അബൂദാബി കെ എം സി സി

അബൂദാബി: റസിഡൻസ് വിസ
യുള്ള പ്രവാസികൾ വിദേശത്തൊ നാട്ടിൽ വെച്ചൊ മരിച്ചാൽ ആശ്രി ദർക്ക് ഒരു ലക്ഷം രൂപ നൽകുന്ന സാന്ത്വനം പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് പള്ളിക്കര പഞ്ചായത്ത് അബൂദാബി കെ എം സി സി ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു ആ വിശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് അപേക്ഷിച്ചിട്ടും ധനസഹായം ലഭിക്കാൻ കാലതാമസമുണ്ടാകുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ വീഴ്ചകൾ പരിഹരിച്ച് ധനസഹായ വിതരണം സുതാര്യമാക്കണമെന്ന് യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു മജീദ് ചിത്താരി അദ്യക്ഷം വഹിച്ചു കെ എം സി സി ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ വൊവ്വൽ യോഗം ഉൽഘാടനം ചെയ്തു ഹ നീഫ് മാങ്ങാട് അലി കെ എച്ച് അഷ്റഫ് മൗവ്വൽ ഹമീദ് യൂസുഫ് പള്ളിപ്പുഴ ബഷീർ ആവിയിൽ അഷ്റഫ് പൂച്ചക്കാട് അബ്ബാസ് ചരുമ്പ എന്നിവർ പ്രസംഗിച്ചു ഷമീം ബേക്കൽ സ്വാഗതവും മുഹമ്മദ് മാസ്തിഗുഡ്ഡ നന്ദിയും പറഞ്ഞു പുതിയ ഭാരവായികളായി മജിദ് ചിത്താരി: പ്രസിഡണ്ട് മജീദ് പേളു ബഷീർ തൊട്ടി ബഷീർ കോട്ടക്കുന്ന് ശിഹാബ് പൂച്ചക്കാട് :വൈ : പ്രസിഡണ്ടുമാർ ഹമീദ് യൂസുഫ് പള്ളിപ്പുഴ :ജനറൽ സെക്രട്ടറി അബ്ബാസ് ചെരുമ്പ മുഹമ്മദ് മാസ്തിഗുഡ അഷ്റഫ് ഇല്ല്യാസ് നഗർ ഫൈറൂസ് തെക്ക് പ്പുറം :ജോ: സെക്രട്ടറിമാർ: ബഷീർ ആവിയിൽ : ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

Categories
Kasaragod Latest news main-slider top news Uncategorised

പുരപ്പുറ സൗരനിലയം ക്യാമ്പയിന്‍ ഈ മാസം 31 വരെ

പുരപ്പുറ സൗരനിലയം ക്യാമ്പയിന്‍ 31 വരെ

പൊതുജനങ്ങള്‍ക്ക് സബ്‌സിഡിയോട് കൂടി പുരപ്പുറ സൗരനിലയം സ്ഥാപിക്കുന്നതിനുള്ള കാസര്‍കോട് ജില്ലാതല ക്യാമ്പയിന്‍ ഡിസംബര്‍ 31 വരെ കെഎസ്ഇബിയുടെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും നടക്കും. കെഎസ്ഇബി ലിമിറ്റഡ് അനുവദിച്ച പട്ടികയില്‍ ചേര്‍ക്കപ്പെട്ട ഡെവലപ്പേഴ്‌സിനെ തിരഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് അഞ്ച് മണി വരെ രജിസ്‌ട്രേഷന്‍ നടത്താം. മൂന്ന് കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്‌സിഡിയും മൂന്ന് കിലോ വാട്ട് മുതല്‍ 10 കിലോ വാട്ട് വരെയുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്‌സിഡിയുമാണ് ലഭിക്കുക. സബ്‌സിഡി തുക കുറച്ചു മാത്രം ഉപഭോക്താവ് നല്‍കേണ്ട ഈ പ്രത്യേക സബ്‌സിഡി പദ്ധതി പരിമിതകാലത്തേക്ക് മാത്രമാണ് ലഭ്യമാകുക. എല്ലാ പൊതുജനങ്ങള്‍ക്കും ഈ സബ്‌സിഡിയോടെയുള്ള സൗര സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായോ കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പര്‍ ആയ 1912-ലോ കെ.എസ്.ഇ.ബിയുടെ സൗര പ്രൊജക്ട് ചെയ്യുന്ന മുൻനിര കമ്പനിയായ മൂപ്പൻസിനെയും ബന്ധപ്പെടാം. ഫോണ്‍ 9847050056, 9605825374

 

Categories
Kasaragod Latest news main-slider top news Uncategorised

എസ് വൈ എസ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി റിഫായി ശൈഖ് ദിനാചാരണം ആറങ്ങാടി നൂറുൽഹുദാ മദ്രസയിൽ വെച്ച് നടത്തി

എസ് വൈ എസ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി റിഫായി ശൈഖ് ദിനാചാരണം ആറങ്ങാടി നൂറുൽഹുദാ മദ്രസയിൽ വെച്ച് നടത്തി. കാഞ്ഞങ്ങാട് എസ് വൈ എസ് മുൻസിപ്പൽ പ്രസിഡന്റ് കെ. കെ അബ്ദുറഷീദ് ഫൈസി അധ്യക്ഷത വഹിച്ചു.ആറങ്ങാടി ജമാഅത് ഖത്തീബ് നൗഫൽ ബാഖവി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ്‌ സുഹ്ഫ് മാന്നാനി ഖത്തീബ് മീനപ്പീസ് ജമാഅത് അനുസ്മരണ പ്രഭാഷണം നടത്തി. ആറങ്ങാടി ജമാഅത് പ്രസിഡന്റ് ഇ.കെ അബ്ദുറഹ്മാൻ, എസ് വൈ എസ് മേഖല പ്രസിഡന്റ് കെ. വി കുട്ടിഹാജി, എസ് വൈ എസ് മേഖല സെക്രട്ടറി ആസിഫ്,ആറങ്ങാടി ശാഖ സെക്രട്ടറി കെ. കെ സിറാജ്, ആറങ്ങാടി ജമാഅത് ട്രഷറർ എം. പി അബ്ദുൽ അസീസ്, ടി. റംസാൻ, ഷഫീക് ആറങ്ങാടി, അബ്ദുറസാഖ് സഅദി, ഇസ്മായിൽ മൗലവി, ഷഫീക് മൗലവി, അബ്ദുറഹീം മൗലവി എന്നിവർ ആശംസകൾ നേർന്നു. എസ് വൈ എസ് മുൻസിപ്പൽ സെക്രട്ടറി എഞ്ചിനിയർ മുഹമ്മദ്‌ സ്വാഗതവും സി. എച് അബ്ദുൽ ഹമീദ് ഹാജി നന്ദിയും പറഞ്ഞു.

Categories
Uncategorised

ജില്ലാ കളക്ടര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തി

ജില്ലാ കളക്ടര്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തി

കാസര്‍ഗോഡ് വിഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

റേഷന്‍ കടകളില്‍ നേരിട്ടെത്തി പരിശോധന നടത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിശോധന. കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ ഉദുമയിലെ എ.ആര്‍.ഡി നമ്പര്‍ ആറ്, കാഞ്ഞങ്ങാട് മേലാങ്കോട്ടെ എ.ആര്‍.ഡി നമ്പര്‍ 147 എന്നിവിടങ്ങളിലാണ് കളക്ടര്‍ എത്തിയത്. കടകളിലെ സ്റ്റോക്ക് വിവരങ്ങള്‍, കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ഷാജി, ഹരിദാസ്, ജില്ലാ പ്രൊജക്ട് മാനേജര്‍(കണ്ണൂര്‍) സുചിത്ര തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

Categories
Uncategorised

ഒടയംചാലിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.

രാജപുരം: ഒടയംചാലിൽ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മാലക്കല്ല് ചെരുമ്പച്ചാല്‍ സ്വദേശി തടത്തില്‍ ടിന്റു(24) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഒടയംചാലില്‍ പിക്കപ്പ് ജീപ്പും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
സാരമായി പരിക്കേറ്റ ടിന്റുവിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒടയംചാലിലെ ബാർ ജീവനക്കാരനായിരുന്നു.

Categories
Kasaragod Latest news main-slider top news Uncategorised

കാസർഗോഡ് ജില്ല ലൈറ്റ് മോട്ടോർ വെഹിക്കിൾ ( ടാക്സി ) യുണിറ്റ് മാവുങ്കാൽ യൂണിറ്റ് സമ്മേളനം നടന്നു

കാസർഗോഡ് ജില്ല ലൈറ്റ് മോട്ടോർ വെഹിക്കിൾ ( ടാക്സി ) യുണിറ്റ് മാവുങ്കാൽ യൂണിറ്റ് സമ്മേളനം നടന്നു. ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറി യും ESI ബോർഡ് മെമ്പറുമായ വി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. രാജേഷ് മൂന്നാം മൈൽ അധ്യക്ഷം വഹിച്ചു. ഹോസ്ദുർഗ്ഗ് മേഖലാ സെക്രട്ടറി ഭരതൻ കല്യാൺ റോഡ്, ചന്ദ്രൻ നെല്ലിത്തറ, . വിഭാഗ് സഹ ശാരീക് പ്രമുഖ് ശ്രീജിത്ത്, രാജീവൻ പി.പി. എന്നിവർ ആശംസകൾ സമർപ്പിച്ചു. സമാരോപ് പ്രഭാഷണം ബി.എം എസ്സ് ജില്ല സെക്രട്ടറി ഗോവിന്ദൻ നടത്തി. രാജേഷ് പൊള്ളക്കട സ്വാഗതവും സജിത്ത് കോട്ടപ്പാറ നന്ദി പറഞ്ഞു

Categories
Uncategorised

അതിയാമ്പൂർമക്ക കോടൻതറവാട്കളിയാട്ട ഉത്സവത്തിന്റെ ഭാഗമായിഅരങ്ങിലെത്തിയഅരയിക്കര ഭഗവതി,പൊട്ടൻ തെയ്യംഎന്നീ ദൈവ കോലങ്ങളുടെ അഗ്നി നൃത്തം

അതിയാമ്പൂർമക്ക കോടൻതറവാട്കളിയാട്ട ഉത്സവത്തിന്റെ ഭാഗമായിഅരങ്ങിലെത്തിയഅരയിക്കര ഭഗവതി,പൊട്ടൻ തെയ്യംഎന്നീ ദൈവ കോലങ്ങളുടെ അഗ്നി നൃത്തം ചിത്രങ്ങൾ പകർത്തിയത് രതീഷ് കാലിക്കടവ്.

Categories
Uncategorised

വയലോടി സ്വദേശി 32 വയസുള്ള പ്രീജേഷിന്റെ ദുരുഹ മരണം കൊലപാതകം എന്ന് കണ്ടെത്തി.. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിന്റെ മരണം കൊലപാതകം. രണ്ടു പേർ അറസ്റ്റിൽ
വയലോടി സ്വദേശി 32 വയസുള്ള പ്രീജേഷിന്റെ ദുരുഹ മരണം കൊലപാതകം എന്ന് കണ്ടെത്തി.. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ്‌ ഷബാസ്. ഒ. ടി.
S/o. അമീറലി.22 വയസ്. ബദരിയാ മാൻസിൽ, പൊറപ്പാട്. സൗത്ത് തൃക്കരിപ്പൂർ,
2)മുഹമ്മദ്‌ രഹ്‌നാസ്
S/o. അബ്ദുൽ റൗഫ്,25 വയസ്, പി. കെ. ഹൌസ്, എളമ്പച്ചി, തൃക്കരിപ്പൂർ എന്നിവർ ആണ് അറസ്റ്റിൽ ആയത്.
ജില്ലാ പോലീസ് മേധാവി ഡോക്ടർ. വൈഭവ് സക്സേന ഐ. പി. എസിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായർ, ചന്ദേര ഇൻസ്‌പെക്ടർ പി. നാരായണൻ, SI ശ്രീദാസ്,,SI സതീശൻ,ASI സുരേഷ് സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ റിജേഷ്, രമേശൻ, ദിലീഷ്, രതീഷ്,സുരേശൻ കാനം, ഷാജു പോലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചു മുഖ്യ പ്രതികളെ പിടികൂടിയത്.

Categories
Uncategorised

കനകപ്പള്ളി എസ് വളവിൽ വലിയ ക്രൈൻ കുടുങ്ങി പരപ്പ – വെള്ളരിക്കുണ്ട് റോഡിൽ ഗതാഗത സ്തംഭനം

പരപ്പ,:കനകപ്പള്ളി എസ് വളവിൽ വലിയ ക്രൈൻ കുടുങ്ങിയിട്ടുണ്ട് വളവ് തിരിയുന്നില്ല.പരപ്പ – വെള്ളരിക്കുണ്ട് റോഡിൽ ഗതാഗത സ്തംഭനം കരിന്തളം കയിനിയിലേക്ക് പോകുന്ന ക്രെയിനാണ് കുടുങ്ങിയത് .

Categories
Uncategorised

പെട്രോള്‍, ഡീസല്‍ വില ; പരിഷ്കാരം വീണ്ടും വരുന്നു

പെട്രോള്‍, ഡീസല്‍ വില ; പരിഷ്കാരം വീണ്ടും വരുന്നു

കഴിഞ്ഞ മെയ് മുതല്‍ നിറുത്തിവച്ച പെട്രോള്‍, ഡീസല്‍ പ്രതിദിന വിലനിര്‍ണയം പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ വൈകാതെ പുനരാരംഭിച്ചേക്കും.
അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുറയുന്ന പശ്ചാത്തലത്തിലാണിത്. നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ മെയ് 22നാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍., ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍വില പരിഷ്‌കരിച്ചത്. അന്ന്, ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110.78 ഡോളറും ഇന്ത്യയുടെ വാങ്ങല്‍വില (ഇന്ത്യന്‍ ബാസ്‌കറ്റ്) 110.98 ഡോളറുമായിരുന്നു. ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 85.57 ഡോളറും ഇന്ത്യയുടെ വാങ്ങല്‍ വില 82.23 ഡോളറുമാണ്. ഇക്കാലത്തിനിടെ ബ്രെന്റ് ഒരുവേള 82 ഡോളറിലേക്കും ഇന്ത്യന്‍ ബാസ്‌കറ്റ് 59 ഡോളറിലേക്കും കുറഞ്ഞിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്രൂഡ് ഓയിൽ വില കുറഞ്ഞതിന് ആനുപാതികമായി ആഭ്യന്തര ഇന്ധനവില കുറയ്ക്കാതിരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വില്പനനഷ്‌ടം നികത്താന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനമൂലം ഉല്പാദനച്ചെലവേറിയത് കമ്പനികളെ ബാധിച്ചിട്ടുണ്ട്. ഉല്പാദന ചെലവേറിയതിനാല്‍ നടപ്പുവര്‍ഷം ഏപ്രില്‍-സെപ്തംബറില്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ നേരിട്ടനഷ്‌ടം 21,201.18 കോടി രൂപയാണ്. ഈ തുക കമ്പനികള്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ എല്‍.പി.ജി സബ്സിഡി ഇനത്തില്‍ 28,000 കോടി രൂപയുടെ ബാദ്ധ്യത എണ്ണക്കമ്പനികള്‍ക്കുണ്ടായിരുന്നു. ഇതും വീട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും 22,000 കോടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

Back to Top