Categories
Kerala Latest news main-slider National

ജവഗൽ ശ്രീനാഥ് ഫ്ലാഗ് ഓഫ് ചെയ്ത കൃഷ്ണനായകയുടെ കാൽനടയായുള്ള ഭാരതപര്യടനം ഇന്ന് കാഞ്ഞങ്ങാട് എത്തി

കാഞ്ഞങ്ങാട് : മൈസൂർ കുവമ്പുനഗർ സ്വദേശി കൃഷ്ണനായകയുടെ” ഇന്ത്യൻ പര്യടനം ഇന്ന് കാഞ്ഞങ്ങാട് എത്തി യോഗയിലുടെയുള്ള ആരോഗ്യവും ,പരിസ്ഥിതി സംരക്ഷണവും, പ്രകൃതി മലിനീകരണവും ലോകത്തിന്റെ നാശത്തിലേക്ക് കുതിക്കുന്ന ഈ കാലഘട്ടത്തിലാണ് യോഗ ടീച്ചർ കൂടിയായ കൃഷ്ണയുടെ ഇത്തരത്തിലുള്ള മുദ്രാവാക്യം ഉയർത്തികൊണ്ട് ഇന്ത്യ പര്യടനം ആരംഭിച്ചത്  ഒക്ടോബർ 16 തിയതിയാണ് . മൈസൂരിൽ നിന്നും ആരംഭിച്ചു ഒരു ദിവസം മുപ്പത്തഞ്ചു മുതൽ നാല്പത് കിലോമീറ്റർ വരെ സഞ്ചരിച്ചു ഏകദേശം രണ്ടുവർഷകാലം നീണ്ടു നിൽക്കുന്ന പതിനെട്ടായിരം കിലോമീറ്റര് സഞ്ചരിച്ചു വീണ്ടും തിരിച്ചു മൈസൂരിൽ എത്തുന്ന തരത്തിലാണ് റൂട്ട് പ്ലാനാണ് ചെയ്തിരിക്കുന്നത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജഗവൽ ശ്രീനാഥ് ഫ്ലാഗ് ഓഫ് ചെയ്തു ഉത്ഘാടനം ചെയ്താണ് കൃഷ്ണയുടെ യാത്ര ആരംഭിച്ചത്. മൈസൂർ കുവമ്പുനഗർ സ്വദേശിയായ രാമനായകയുടെയും മഹാദേവമ്മയുടെയും മകനായ കൃഷ്ണനായകയുടെ ഇന്ത്യ പര്യടനം കോവിഡ് 19 രോഗങ്ങളാൽ മരണമടഞ്ഞവർക്കുള്ള ആദരസൂചകമായി കൂടിയാണെന്ന് പ്രൈം ടൈം ന്യൂസിനോട് പറഞ്ഞു . 300 കിലോമീറ്റർ നടന്ന ഇന്ന് കാഞ്ഞങ്ങാട് എത്തിയ കൃഷ്ണ നേരെ കൊച്ചി വഴി കന്യാകുമാറിയിൽ കാൽനടയായി എത്താനാണ് ഉദ്ദേശം ,അവിടെനിന്നും ചെന്നൈ ,ഹൈദരാബാദ് ,കൊൽക്കട്ട, ത്രിപുര ,മണിപ്പൂർ, അരുണാചൽ ,അസം,ഗയ ,വാരാണസി, ലക്‌നൗ,ന്യൂ ഡൽഹി , ശ്രീനഗർ,അമൃത്സർ,ചണ്ഡീഗഡ്,ഗാന്ധിനഗർ, ഭോപാൽ,മുബൈ,ഗോവ ഉൾപ്പെടെയുള്ള 28ലധികം നഗരങ്ങളിലൂടെ സഞ്ചരിച്ചു കർണാടകയിൽ എത്തി ബാംഗ്ളൂർ വഴി മൈസൂരിൽ സമാപിക്കുന്ന ഭാരതപര്യടനമാണ് കൃഷ്ണനായക നടത്തുന്നത് അച്ഛനും അമ്മയും ചെറിയ പ്രായത്തിൽ തന്നെ നഷ്ട്ടപ്പെട്ട കൃഷ്ണ മൈസൂരിൽ ഒറ്റക്കാണ് താമസം , മൈസൂർ കൃഷ്ണം യോഗ ഇൻസ്റ്റിറ്റിയൂട്ടിലെ യോഗ അധ്യാപകനാണ്.

Categories
Entertainment International Kerala Latest news main-slider National Technology top news

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം

:  ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈല്‍ പേജില്‍ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്‌ പ്രൊഫൈലില്‍ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈല്‍ പേജില്‍ ഫീച്ചര്‍ ചെയ്‌ത ഗാനം പ്ലേ ചെയ്യാന്‍ അനുവദിക്കില്ല, എന്നാല്‍ പ്രോട്ടോടൈപ്പ് ഫീച്ചര്‍ കൂടുതല്‍ വികസിക്കുമ്ബോള്‍ ഇതില് മാറ്റം വന്നേക്കാമെന്നാണ് അനുമാനം.

ഉപയോക്താക്കളെ അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലേക്ക് ഒരു ഫീച്ചര്‍ സോങ് ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ആദ്യമിത് കണ്ടെത്തിയത് ഡവലപ്പറും ടിപ്‌സ്റ്ററുമായ അലസ്സാന്‍ഡ്രോ പലൂസിയാണ്. അദ്ദേഹമാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും ട്വീറ്റ് ചെയ്തത്.

നേരത്തെ ഉണ്ടായിരുന്ന മൈസ്പേസിലെതിന് സമാനമായ സവിശേഷതയാണ് ഇതെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. 2009-ല്‍ മൈസ്‌പേസുമായുള്ള ഗൂഗിളിന്റെ പരസ്യ പങ്കാളിത്തം അവസാനിച്ചപ്പോള്‍ മൈസ്‌പേസ് യുഗം അവസാനിക്കാന്‍ തുടങ്ങിയിരുന്നു, ഇത് പ്ലാറ്റ്‌ഫോമിന്റെ വരുമാനം നശിക്കാന്‍ കാരണമായി. ട്വിറ്റര്‍, ഫേസ്ബുക്കുകളിലേക്ക് നിരവധി പേര്‍ മാറി. എന്നാലും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ജനപ്രിയ സവിശേഷത ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ല. ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. , മൈസ്‌പേസ് യുഗത്തിന്റെ അവസാനത്തിനുശേഷം ഈ ഫീച്ചര്‍ പുനരവതരിപ്പിക്കുന്നത് മെറ്റ തന്നെയായിരിക്കും.നേരത്തെ നിരവധി സുരക്ഷാ ഫീച്ചറുകളുമായി ആപ്പ് രംഗത്തെത്തിയിരുന്നു. അതിലൊന്നാണ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ചത്. വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത് വളരെ ലളിതമാണ്.ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക, പേജിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന്-വരി മെനുവില്‍ ടാപ്പുചെയ്‌ത് ‘സെറ്റിങ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിന്ന്, ‘പ്രൈവസി’ വിഭാഗത്തിലേക്ക് പോയി ‘പോസ്റ്റുകളില്‍ ടാപ്പ് ചെയ്യുക. ‘. ‘ലൈക്ക്, വ്യൂ കൗണ്ട്‌സ് എന്നിവ ഹൈഡ് ചെയ്യുക’ എന്ന ഓപ്‌ഷന്‍ കാണും. ഇത് ഓണാക്കുക.മറ്റ് ആളുകളുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂവേഴ്സിന്റെയോ എണ്ണം നിങ്ങള്‍ക്ക് ഇനി കാണാനാകില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും വ്യൂവേഴ്സിന്റെയും എണ്ണം മറ്റുള്ളവര്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Categories
Latest news main-slider National

രൂക്ഷ വിമർശനവുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ,ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണം

ന്യൂഡല്‍ഹി: കേരളത്തിലെ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പരസ്യപ്രതികരണം നടത്തിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി .ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു

ഭരണഘടന പ്രകാരം ഇന്ത്യന്‍ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസര്‍ക്കാരിനേയുമാണ് ഗവര്‍ണര്‍ പ്രതിനിധീകരിക്കുന്നതെന്ന്കേരളത്തിലുള്ള ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റ് നേതാക്കള്‍ തിരിച്ചറിയണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

 

Categories
Latest news main-slider National

കോൺഗ്രസ്സ് പ്രസിഡണ്ടായി മാലികാർജ്ജുൻ ഖാർഗെ ചുമതലയേറ്റു, താത്കാലിക പ്രസിഡണ്ട് ചുമതലയൊഴിഞ്ഞു സോണിയ ഗാന്ധി

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് മല്ലികാർജുൽ ഖർഗെ പ്രസിഡന്റായി ഔദ്യോഗികമായി സ്ഥാനമേറ്റത്. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് ഖർഗെയ്ക്കു കൈമാറി. ഈ മാസം 17ന് നടന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരിനെയാണ് മല്ലികാർജുൻ ഖർഗെ പരാജയപ്പെടുത്തിയത്.
ചടങ്ങിനു മുന്നോടിയായി രാജ്ഘട്ടിൽ എത്തി ഖർഗെ പുഷ്പാർച്ചന നടത്തി. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയിൽനിന്ന് പടിയിറങ്ങി. സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തീരുമാനിക്കും. 25 അംഗ സമിതിയിലെ 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖർഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

Categories
Kerala Latest news main-slider National Uncategorised

ഇന്ന് സൂര്യഗ്രഹണം ; കേരളത്തിലും ദൃശ്യമാകും

 

 

ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് ഇന്ന് വൈകിട്ട് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യക്ക് പുറമെ റഷ്യയിലും, കസാഖിസ്ഥാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കൂടിയ തോതില്‍ സംഭവിക്കുന്നതാണ് സൂര്യന്റെ 80 ശതമാനത്തിലേറെ വരെ മറയ്ക്കപ്പെടുന്ന ഈ ഭാഗിക സൂര്യഗ്രഹണം. ഇന്ത്യയില്‍ നിന്ന് നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഉള്ളവര്‍ക്കായിരിക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഈ ഗ്രഹണം കാണാന്‍ കഴിയുക. വൈകീട്ട് 5.52നാണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാകുക, അതും വളരെ നേരിയ തോതിൽ. കോഴിക്കോട് നിന്നും നോക്കുന്നവര്‍ക്ക് സൂര്യന്റെ 7.6 ശതമാനം മറയുന്നതായി കാണാനാകും. കണ്ണൂരിലിത് 8.8 ശതമാനവും കാസര്‍ഗോട്ടുകാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട കാഴ്ചയായ 10.6 ശതമാനം ഗ്രഹണവും ദൃശ്യമാകും.

എന്താണ് സൂര്യഗ്രഹണം..?

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യന്‍ മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞുപോകും. എന്നാല്‍ ഭാഗിക ഗ്രഹണത്തിലോ വലയ ഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.

Categories
International Latest news main-slider National

അഭിമാനമായ ഋഷി സുനക് , ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ നയിക്കാൻ ഇനി ഇന്ത്യക്കാരൻ

ലണ്ടൻ∙ രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത് ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽകൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി. ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്

Categories
Kasaragod Kerala Latest news main-slider National top news

സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കേന്ദ്രം ഇടങ്കോലിടുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് കേന്ദ്രം ഇടങ്കോലിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കേന്ദ്രം തെറ്റായ നയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ബദല്‍ നയങ്ങളുമായി രാജ്യത്തിലെ ഒറ്റതുരുത്തായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ വ്യത്യസ്തമായി മുന്നോട്ട് പോകാൻ പാടില്ലെന്നാണ് ആര്‍.എസ്‌.എസ് ചിന്തിക്കുന്നത്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കേന്ദ്രം ഇടങ്കോലിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം കേരളത്തിന് അനിവാര്യമാണ്. വികസന നയവുമായി തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും. ബിജെപിയെ എതിര്‍ക്കുന്നവരെന്ന് പറയുന്ന കോണ്‍ഗ്രസ് കേരളത്തിന്റെ ബദല്‍ നയങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. വര്‍ഗ്ഗീയതയുമായി സന്ധി ചെയ്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. വിലക്കയറ്റം കാരണം ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാത്തവര്‍ മനപ്പൂര്‍വ്വം സ്വാതന്ത്ര്യസമരത്തെ തള്ളിപറയുകയാണെന്നും ആര്‍എസ്‌എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. രാജ്യം അതിസങ്കീര്‍ണമായ പ്രതിസന്ധി നേരിടുമ്പോള്‍ സി.എച്ച് മുഹമ്മദ്‌ കോയയെ പോലുള്ള നേതാക്കളുടെ ഓര്‍മ്മകള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Categories
National

‘തരൂരല്ല, കോണ്‍ഗ്രസാണ് തോല്‍ക്കുന്നത്’

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രസിഡന്റാവാനില്ലെന്ന് രാഹുല്‍ ഗാന്ധി കര്‍ശന നിലപാടെടുത്തതോടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്കെത്തുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ ഹൈക്കമാന്റ്, പ്രതീക്ഷിക്കാതിരുന്ന പ്രവേശനമായിരുന്നു തരൂരിന്റേത്. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നും തന്നെയില്ലെങ്കിലും രാഹുല്‍ തന്നെയാണ് നേതാവ് എന്ന കാര്യത്തില്‍ ഹൈക്കമാന്റിനും ഉപജാപക വൃന്ദങ്ങള്‍ക്കും ഒരു സംശയവുമില്ല. സംഘടനയുടെ നട്ടും ബോള്‍ട്ടും നന്നാക്കുന്ന ആളായിരിക്കും പ്രസിഡന്റെന്നും പാര്‍ട്ടിയെ നയിക്കുന്ന നേതാവ് രാഹുല്‍ തന്നെയായിരിക്കുമെന്നുമാണ് മുന്‍ ധനമന്ത്രിയും ഹൈക്കമാന്റിന്റെ വിശ്വസ്തരില്‍ ഒരാളുമായ ചിദംബരം പറഞ്ഞത്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലെന്ന് മനസ്സിലാവുമ്പോള്‍ തരൂര്‍ സ്വയം പിന്മാറുമെന്നായിരുന്നു ഹൈക്കമാന്റിന്റെ കണക്കുകൂട്ടല്‍. ആ നിഗമനം തരൂര്‍ തെറ്റിച്ചു.

Categories
Kerala Latest news main-slider National

ബാലറ്റ് പെട്ടി കൊണ്ടുപോകാൻ വൈകിക്രമക്കേട് ആരോപിച്ച്തരൂർ പരാജയഭീതിയെന്ന് കൊടിക്കുന്നിൽ

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പുരോഗമിക്കവെ, വോട്ടെടുപ്പിലും അതിനു ശേഷമുള്ള നടപടികളിലും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപവുമായി ശശി തരൂർ വിഭാഗം. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി.
വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയില്ല. വോട്ടെടുപ്പിനെക്കുറിച്ച് പരാതി നല്‍കിയെന്ന് തരൂരിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സല്‍മാന്‍ സോസ് സ്ഥിരീകരിച്ചു. പരാതിയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നില്ലെന്നും ഭാവിയില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തോൽവി ഭയന്നാണ് തരൂർ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. ‘ജനാധിപത്യത്തിൽ ഇത്തരം തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പരാതികൾ സ്വാഭാവികമാണ്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ജനാധിപത്യത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തോൽക്കാൻ പോകുന്നവരും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്. അതൊരു മുൻകൂർ ജാമ്യമെടുപ്പാണ്’ – കൊടിക്കുന്നിൽ മാധ്യമങ്ങളോടു പറഞ്ഞു.

വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തരൂർ വിഭാഗം പരാതി ഉന്നയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബാലറ്റ് പെട്ടികൾ കൊണ്ടുപോകുമെന്നാണ് വരണാധികാരി ജി.പരമേശ്വര അറിയിച്ചിരുന്നതെന്ന് തരൂർ പക്ഷം പറയുന്നു. എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞാണ് പെട്ടികൾ കൊണ്ടുപോയതെന്നാണ് പരാതി. ഇക്കാര്യത്തിൽ കൃത്യമായ വിവരം നൽകിയില്ലെന്നും തരൂർ പക്ഷം ആരോപിച്ചു.
വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ നാലു മണിയോടെ ബാലറ്റ് പെട്ടികൾ സീൽ ചെയ്ത് നാലരയോടെ പുറത്തെത്തിച്ചിരുന്നു. തിങ്കളാഴ്ച തന്നെ അത് ഡൽഹിയിലേക്കു കൊണ്ടുപോകുമെന്നായിരുന്നു വരണാധികാരിയും ഉപവരണാധികാരിയും അറിയിച്ചത്. എന്നാൽ, ഇരുവരും ഇന്നലെ ഉച്ചവരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഉച്ചയോടെ ഉപവരണാധികാരിയാണ് രണ്ടു പെട്ടികളും ഡൽഹിയിലേക്കു കൊണ്ടുപോയത്.
വോട്ടെടുപ്പു കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞാണ് ബാലറ്റ് പെട്ടികൾ എഐസിസി ആസ്ഥാനത്ത് എത്തിച്ചത്. ഈ സാഹചര്യത്തിൽ, നടപടികളിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തരൂരും സംഘവും പരാതി നൽകിയത്. നേരത്തെ, യുപി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നെന്നു ശശി തരൂർ ആരോപിച്ചിരുന്നു. വ്യാപക ക്രമക്കേട് നടന്ന യുപിയിലെ വോട്ടുകൾ എണ്ണരുതെന്നും അവ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു.
ഏറ്റവുമധികം വോട്ടർമാരുള്ള യുപിയിൽ (1238) ഒട്ടേറെ വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായി സംശയമുണ്ടെന്നു മിസ്ത്രിക്കുള്ള കത്തിൽ തരൂർ പക്ഷം ചൂണ്ടിക്കാട്ടി. വോട്ടെടുപ്പു ദിവസം ലക്നൗവിൽ ഇല്ലാതിരുന്ന ഒട്ടേറെപ്പേരുടെ വോട്ടുകൾ പെട്ടിയിൽ വീണു. ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ നടപടിക്രമം പാലിച്ചില്ല. സീരിയൽ നമ്പറില്ലാത്ത സീൽ ഉപയോഗിച്ചാണു പെട്ടി സീൽ ചെയ്തത്. ഏജന്റുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. പെട്ടി സീൽ ചെയ്തതിന്റെ ചിത്രങ്ങൾ സഹിതമാണു പരാതി അയച്ചത്.
പഞ്ചാബിലും തെലങ്കാനയിലും യഥാർഥ വോട്ടർമാരെ വെട്ടിമാറ്റി വ്യാജൻമാരെ തിരുകിക്കയറ്റി. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആഭ്യന്തര തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാതി നൽകാൻ മറ്റൊരു വേദിയില്ലാത്തതിനാലാണു കത്തയയ്ക്കുന്നതെന്നും തരൂർ പക്ഷം വ്യക്തമാക്കി. ആകെ വോട്ടർമാരുടെ എണ്ണം 9,308 എന്നത് അവസാനനിമിഷം 9,915 ആയതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്.

Categories
Latest news main-slider National

ആത്മവിശ്വാസമുണ്ടെന്ന് തരൂർ മത്സരം പാർട്ടിക്കു ഗുണം ചെയ്തെന്ന് പ്രിയങ്ക ഗാന്ധിയുടെ സന്ദേശം

തിരുവനന്തപുരം∙: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ ആത്മവിശ്വാസമുണ്ടെന്നു പ്രതികരിച്ച് ശശി തരൂർ. ‘‘ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഫലമെന്തായാലും കൂട്ടായ പ്രവർത്തനം തുടരും. മത്സരിക്കുന്നത് വ്യക്തിനേട്ടത്തിനല്ല പാർട്ടിക്കും രാജ്യത്തിനും വേണ്ടി തരൂർ പറഞ്ഞു. തരൂർ തിരുവനന്തപുരത്തും എതിർ സ്ഥാനാർഥി മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലുമാണ് വോട്ട് ചെയ്യുക

‘മത്സരം പാർട്ടിക്കു ഗുണം ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ലഭിച്ചു. ഖർഗെയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തോട് ആദരവുണ്ടെന്നും പാർട്ടിയുടെ വിജയത്തിനായി കൂട്ടായ പങ്കാളിത്തമുണ്ടാകുമെന്നും അറിയിച്ചു. ഗാന്ധി കുടുംബത്തിന്റെ നിലപാട് ശരിയെന്നു തോന്നുന്നു. മറ്റു നേതാക്കളുടെ നിലപാടിനോട് വിയോജിപ്പുണ്ട്. അതു പറയും….

ചില ആളുകൾ തോൽക്കാതിരിക്കാനായി സുരക്ഷിതമായി മത്സരിക്കും. പക്ഷേ, അങ്ങനെ സുരക്ഷിതത്വം നോക്കിയാൽ അവർ പരാജയപ്പെടുക തന്നെ ചെയ്യും. ചില യുദ്ധങ്ങൾ നമ്മൾ പോരാടുന്നത് ഇന്ന് നിശബ്ദമല്ലായിരുന്നുവെന്ന് ചരിത്രത്തെ ഓർമപ്പെടുത്താനാണ്  മാധ്യമങ്ങളെക്കണ്ടപ്പോഴും ട്വിറ്ററിലൂടെയുമായി തരൂർ പറഞ്ഞു….

Back to Top