ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം

Share

:  ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇനി മുതല്‍ ഇഷ്ടപ്പെട്ട പാട്ട് ചേര്‍ക്കാം. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്നാണ് സൂചന.ആഡ് ചെയ്യുന്ന ഗാനം ഉപയോക്താവിന്റെ ബയോയ്ക്ക് താഴെയുള്ള പ്രൊഫൈല്‍ പേജില്‍ ദൃശ്യമാകും. പുറത്തുവരുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്‌ പ്രൊഫൈലില്‍ വിസിറ്റ് ചെയ്യുന്ന ഉപയോക്താക്കളെ പ്രൊഫൈല്‍ പേജില്‍ ഫീച്ചര്‍ ചെയ്‌ത ഗാനം പ്ലേ ചെയ്യാന്‍ അനുവദിക്കില്ല, എന്നാല്‍ പ്രോട്ടോടൈപ്പ് ഫീച്ചര്‍ കൂടുതല്‍ വികസിക്കുമ്ബോള്‍ ഇതില് മാറ്റം വന്നേക്കാമെന്നാണ് അനുമാനം.

ഉപയോക്താക്കളെ അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളിലേക്ക് ഒരു ഫീച്ചര്‍ സോങ് ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അടുത്തിടെയാണ് കണ്ടെത്തിയത്. പ്രോട്ടോടൈപ്പ് ടെസ്റ്റിംഗില്‍ ആദ്യമിത് കണ്ടെത്തിയത് ഡവലപ്പറും ടിപ്‌സ്റ്ററുമായ അലസ്സാന്‍ഡ്രോ പലൂസിയാണ്. അദ്ദേഹമാണ് ഇത് സംബന്ധിച്ച സ്ക്രീന്‍ഷോട്ടുകളും ട്വീറ്റ് ചെയ്തത്.

നേരത്തെ ഉണ്ടായിരുന്ന മൈസ്പേസിലെതിന് സമാനമായ സവിശേഷതയാണ് ഇതെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. 2009-ല്‍ മൈസ്‌പേസുമായുള്ള ഗൂഗിളിന്റെ പരസ്യ പങ്കാളിത്തം അവസാനിച്ചപ്പോള്‍ മൈസ്‌പേസ് യുഗം അവസാനിക്കാന്‍ തുടങ്ങിയിരുന്നു, ഇത് പ്ലാറ്റ്‌ഫോമിന്റെ വരുമാനം നശിക്കാന്‍ കാരണമായി. ട്വിറ്റര്‍, ഫേസ്ബുക്കുകളിലേക്ക് നിരവധി പേര്‍ മാറി. എന്നാലും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ജനപ്രിയ സവിശേഷത ഇന്റര്‍നെറ്റില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായില്ല. ഹിംഗെ പോലുള്ള ജനപ്രിയ ഡേറ്റിംഗ് ആപ്പുകളും ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകളിലേക്ക് പാട്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. , മൈസ്‌പേസ് യുഗത്തിന്റെ അവസാനത്തിനുശേഷം ഈ ഫീച്ചര്‍ പുനരവതരിപ്പിക്കുന്നത് മെറ്റ തന്നെയായിരിക്കും.നേരത്തെ നിരവധി സുരക്ഷാ ഫീച്ചറുകളുമായി ആപ്പ് രംഗത്തെത്തിയിരുന്നു. അതിലൊന്നാണ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബ് അവതരിപ്പിച്ചത്. വ്യൂവേഴ്സിനെയും ലൈക്കുകളും ഹൈഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂവേഴ്സിനെയും മറയ്ക്കുന്നത് വളരെ ലളിതമാണ്.ഇന്‍സ്റ്റാഗ്രാമിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക, പേജിന്റെ മുകളില്‍ വലതുവശത്തുള്ള മൂന്ന്-വരി മെനുവില്‍ ടാപ്പുചെയ്‌ത് ‘സെറ്റിങ്സ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നിന്ന്, ‘പ്രൈവസി’ വിഭാഗത്തിലേക്ക് പോയി ‘പോസ്റ്റുകളില്‍ ടാപ്പ് ചെയ്യുക. ‘. ‘ലൈക്ക്, വ്യൂ കൗണ്ട്‌സ് എന്നിവ ഹൈഡ് ചെയ്യുക’ എന്ന ഓപ്‌ഷന്‍ കാണും. ഇത് ഓണാക്കുക.മറ്റ് ആളുകളുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയോ വ്യൂവേഴ്സിന്റെയോ എണ്ണം നിങ്ങള്‍ക്ക് ഇനി കാണാനാകില്ല. ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലെ ലൈക്കുകളുടെയും വ്യൂവേഴ്സിന്റെയും എണ്ണം മറ്റുള്ളവര്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Back to Top