കോൺഗ്രസ്സ് പ്രസിഡണ്ടായി മാലികാർജ്ജുൻ ഖാർഗെ ചുമതലയേറ്റു, താത്കാലിക പ്രസിഡണ്ട് ചുമതലയൊഴിഞ്ഞു സോണിയ ഗാന്ധി

Share

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് മല്ലികാർജുൽ ഖർഗെ പ്രസിഡന്റായി ഔദ്യോഗികമായി സ്ഥാനമേറ്റത്. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് ഖർഗെയ്ക്കു കൈമാറി. ഈ മാസം 17ന് നടന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരിനെയാണ് മല്ലികാർജുൻ ഖർഗെ പരാജയപ്പെടുത്തിയത്.
ചടങ്ങിനു മുന്നോടിയായി രാജ്ഘട്ടിൽ എത്തി ഖർഗെ പുഷ്പാർച്ചന നടത്തി. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയിൽനിന്ന് പടിയിറങ്ങി. സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തീരുമാനിക്കും. 25 അംഗ സമിതിയിലെ 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖർഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

Back to Top