Categories
Kasaragod Kerala Latest news main-slider

കാസറഗോടിന്റെ ആരോഗ്യ മേഖല സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ദയാബായ് നടത്തുന്ന സത്യഗ്രഹത്തിന്ന് പിന്തുണ പ്രഖ്യപിച്ചു ആർ ഡി ഓ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌

ഒന്നര വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയും ജില്ലാ ആശുപത്രിയിലെ കാത്ത് ലാബും ഇനിയും പ്രവർത്തനം ആരംഭിക്കാത്തതിലും ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് ശൈശവസ്ഥയിൽ തന്നെ കിടക്കുകയും
ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരോട് കാണിക്കുന്ന അനീതി അവർത്തിച്ചികൊണ്ടേയിരിക്കുന്നതിലും എൻഡോസൾഫാൻ ഇരകൾക് നീതി തേടി സാമൂഹിക പ്രവർത്തക ദയാബായി തിരുവനന്തപുരത്ത് സെക്രെട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാലനിരാഹാരസമരം അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദയ കാണിക്കണം ദയാബായിയോടും എൻഡോസൾഫാൻ ഇരകളോടും കാസറഗോഡ് ജില്ലയോടും എന്ന മുദ്രാവാക്യം ഉയർത്തി കാഞ്ഞങ്ങാട് ആർ.ഡി.ഒ യിലേക്ക് മാർച്ച് നടത്തി.തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.ജില്ലയിൽ ആരോഗ്യ മേഖല അതീവ ഗുരുതരമായ സാഹചര്യം അനുഭവിക്കുമ്പോൾ തുടങ്ങിവച്ച പദ്ധതികൾ പോലും സാമ്പത്തീക പ്രയാസം മൂലം പൂർത്തീകരിക്കാൻ കഴിയാതിരിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷങ്ങൾ ദൂർത്തടിച്ച് വിദേശത്ത് ഉല്ലാസ യാത്രനടത്തുകയും ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചിലവിട്ട് തൊഴുത്ത് പണിയുന്ന തിരക്കിലാണെന്ന് അദ്ദേഹം ആരോപിച്ചു.യുഡിഎഫ് സർക്കാർ എൻഡോസൾഫാൻ ഇരകൾക്കായി നീതിപൂർവ്വകമായ സമീപനം കൈക്കൊള്ളുകയും സെൽ യോഗങ്ങൾ കൃത്യമായി ചേരുകയും ചെയ്തിരുന്നു എന്നാൽ ഇന്ന് അതെല്ലാം നിശ്ചലമായിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആരോഗ്യമേഖലയിലെ ജില്ലയുടെ പ്രശ്നങ്ങൾക് പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന്‌ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ല പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, എയിംസ് സമരസമിതി ചെയർമാൻ നാസർ ചെർക്കളം, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വസന്തൻ.ഐ.എസ്,കാർത്തികേയൻ പെരിയ,ഇസ്മയിൽ ചിത്താരി, മാർട്ടിൻ മാലോം, ഷോണി കലയത്തുങ്കൽ, രാജിക ഉദുമ, ബി.ബിനോയ്,രോഹിത് ഏറുവാട്ട്,റാഫി അടൂർ, യുസഫ് കോട്ടക്കാൽ, രാജു കുറുച്ചിക്കുന്ന്, അഖിൽ അയ്യങ്കാവ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോബിൻ ബാബു, മാത്യു ബദിയടുക്ക,അഡ്വ.കാർത്തിക രാമചന്ദ്രൻ,തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടച്ചേരി എലൈറ്റ് ഹോട്ടൽ പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് നഗരസഭ കവാടത്തിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.പ്രകടനത്തിന് രഞ്ജിത്ത് കുണ്ടാർ, പ്രദീപ് പൊയിനാച്ചി,ജിബിൻ അടുക്കം, സൂരജ്‌ ടി.വി.ആർ, രാജേഷ് തച്ചത്ത്,രദീപ് കാനക്കര, സന്ദീപ് ചീമേനി, വൈശാഖ് കൂവാരത്ത്,മാർട്ടിൻ തോമസ്,ബിബിൻ അഗസ്റ്റിൻ,അജീഷ് കോളിച്ചാൽ, മനോജ് ചാലിങ്കാൽ,ജിബിൻ അടുക്കം, ഷിബിൻ ഉപ്പിലിക്കൈ തുടങ്ങിയവർ പ്രകടനത്തിന്‌ നേതൃത്വം നല്കി.

Categories
Kasaragod Kerala Latest news main-slider

ഭക്തർക്കു മുന്നിൽദൈവീകതയുംസ്നേഹവുംനിറച്ചുനിന്ന ‘ബബിയ,ഇനിനിത്യതയിലേക്ക്

കാസറഗോഡ് :കുമ്പള അനന്തപുരഅനന്തപത്മനാഭക്ഷേത്രകുളത്തിൽ സസ്യാഹാരം മാത്രം ഭക്ഷിച്ച് ജീവിച്ചിരുന്ന ബബിയ എന്ന എഴുപത്തേഴ്വയസ്സുള്ള മുതല ഇന്നലെ രാത്രി10.30നാണ്ഓർമ്മയായത്

വാർത്തകളിലും വർത്തമാനങ്ങളിലും എന്നും നിറഞ്ഞ്നിന്ന ബബിയ ഏവരേയും ആകർഷിച്ചിരുന്നു

പൂജാരി കൊണ്ടു വരുന്ന പടച്ചോറ് കഴിക്കാൻ
ബബിയ എന്ന വിളിക്കു മുമ്പിൽ ഓടി വരുന്ന ബബിയ ഒരുവിസ്മയകാഴ്ചയായിരുന്നു

തടാകത്തിൽ നിന്ന് പാറപ്പുറം വഴിക്ഷേത്ര മുറ്റത്തേക്കും മുതല’ പോകാറുണ്ടായിരുന്നു
ആരേയും നോവിക്കാതെ
ഉപദ്രമിക്കാതെതികച്ചും സ്നേഹസമ്പൂർണ്ണമായ ജന്മം

1945ൽ ക്ഷേത്രകുളത്തിലുണ്ടായിരുന്ന മുതലയെ ബ്രിട്ടീഷുകാർ വിനോദത്തിനായി വെടിവെച്ചുകൊന്നുവെന്നും ദിവസങ്ങൾക്കുള്ളിൽ കുളത്തിൽമറ്റൊരുമുതല പ്രത്യക്ഷപ്പെട്ടെന്നും അനുഭസ്ഥർ പറയുന്നു
ബബിയ എന്നസ്നേഹ വിളിക്കുമുന്നിൽ തലയുയർത്തി വരാൻ ഇനി ബബിയഇല്ലല്ലോ എന്നത്
ഇവിടെയെത്തുന്ന ഭക്തർക്കും സഞ്ചാരികൾക്കും ഒരു പോലെ സങ്കടമാവും സ്നേഹവും ആദരവും ഏറ്റു വാങ്ങിവിട ചൊല്ലുന്ന ബബിയ വലിയ നഷ്ടം തന്നെയാണ് ഭക്തർക്ക്

Categories
Kerala Latest news main-slider

520 കോടിയുടെ ലഹരിമരുന്ന് പിടിച്ചു. പിന്നിൽ വിജിനും മന്‍സൂറും, ഒരാഴ്ചയ്ക്കിടെ 1990 കോടിയുടെ വേട്ട

 

കൊച്ചി : മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്  ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത് മലയാളികൾ നടത്തിയത് വിജിന്‍ വര്‍ഗീസിന്റേയും മന്‍സൂര്‍ തച്ചംപറമ്പിലേയും ഉടമസ്ഥതയില്‍ വന്ന 520 കോടിയുടെ കൊക്കെയിനും ഡി.ആര്‍.ഐ പിടികൂടി. ഓറഞ്ച് കാര്‍ട്ടിന്റെ മറവിലായിരുന്നു 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഗ്രീന്‍ആപ്പിൾ കാര്‍ട്ടന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് നടന്നത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഡിആര്‍ഐയുടെ ഓപ്പറേഷന്‍.

Categories
Kerala Latest news main-slider

ലേസർലൈറ്റ്, ഭീമൻ സബ് വൂഫർ, സ്മോക് മെഷീൻ; ബസുകൾക്കെതിരെ വ്യാപക നടപടി

കൊച്ചി∙ നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ വിവിധ ജില്ലകളിൽ നടപടി. എറണാകുളം കാക്കനാട് എത്തിയ20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു.കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു.ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയർഹോണുകളും നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുമാണ്…

നികുതിയടക്കാതെയും ബസുകൾ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളിൽ ലേസർ ലൈറ്റുകളും ഭീമൻ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്. ബസുകളുടെ യാത്ര കഴിഞ്ഞാൽ ഇവ പൂർണമായി നീക്കംചെയ്യാൻ നിർദേശമുണ്ട്. കുറ്റം ആവർത്തിച്ചാൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും.

Categories
Kasaragod Kerala Latest news main-slider top news

സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ [KSDF ] കാസറഗോഡ് ജില്ലാ കമ്മിറ്റി നിലവിൽ വന്നു*

lകാഞ്ഞങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സമിതി ജില്ലാ സെക്രട്ടറി ശ്രീ വെളുത്തോളി രാഘവൻ അവർകളുടെ സാന്നിധ്യത്തിൽ മാട്ടുമ്മൽ ഹസ്സൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ[ KSDF ] ജില്ലാ രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തോട്ടുങ്കര ബാബു വൻകിട കമ്പനികളുടെ ജനദ്രോഹ നടപടി കളെക്കുറിച്ചും ജി എസ് ടി മുതലായ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലവും, ഓൺലൈൻ മേഖലയിലെ കടന്ന് കയറ്റം മൂലവും വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിലയിരുത്തി സംസാരിക്കുകയുണ്ടായി. സംഘടനസംസ്ഥാന സെക്രട്ടറി പി.പ്രദീപ്കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസ്തുത യോഗം പ്രസിഡണ്ടായി മാട്ടുമ്മൽ ഹസ്സൻ ഹാജിയെയും സെക്രട്ടറിയായി കെ.വി.ദിനേശനേയും ട്രഷററായി ഉമറുൽ ഫാറൂഖിനേയും തെരഞ്ഞെടുക്കുകയുണ്ടായി.

Categories
Kerala Latest news main-slider

ഡാൻഡ് ചെയ്ത് ബസ് ഓടിച്ചു; ജോമോന്റെ അപകടകരമായ ഡ്രൈവിങ് ദ‍ൃശ്യങ്ങൾ പുറത്ത്…

കൊച്ചി∙ പാലക്കാട് വടക്കഞ്ചേരിയിൽ 5 വിദ്യാർഥികള്‍ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ മുൻപ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവർ സീറ്റിനോട് ചേർന്ന് എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

മറ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.  വടക്കഞ്ചേരി അപകടത്തിൽ ജോമോനെതിരെ ഇന്ന് നരഹത്യാകുറ്റം ചുമത്തിയിരുന്നു…

Categories
Kerala Latest news main-slider National Sports top news

ഐഎസ്എല്‍ 9ആം സീസണ്‍ ഇന്ന് മുതല്‍;* *▪️


.കൊച്ചി ▪️ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബ്ലാസ്റ്റേഴ്‌സ് സ്‌പോണ്‍സര്‍മാരായ 1എക്‌സ്ബാറ്റുമായി സഹകരിച്ചാണ് യുവിയുടെ വിഡിയോ. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് പങ്കുവച്ച വിഡിയോയില്‍ സഹല്‍ അബ്ദുല്‍ സമദ് അടക്കം ചില താരങ്ങളെയും കാണാം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 9ആം സീസണ്‍ ഇന്ന് മുതല്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആണ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്‍.

Categories
Kasaragod Kerala Latest news main-slider Uncategorised

എൻ സി പി യുടെ കാഞ്ഞങ്ങാട് ഓഫീസ് ഒക്ടോബർ 11 ന് പി സി ചാക്കോ ഉൽഘാടനം ചെയ്യും

കാഞ്ഞങ്ങാട് :എൻ സി പി യുടെ കാഞ്ഞങ്ങാട്ടെ പുതിയ ഓഫീസ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഒക്ടോബർ 11 രാവിലെ 10 .30 ന് ഉദ്ഘാടനം ചെയ്യും.ജില്ലയിൽ കരീം ചന്ദേര ജില്ലാ പ്രസിഡണ്ട് ആവുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തതിനു ശേഷം പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ആദ്യമായാണ് ജില്ലയിൽ വരുന്നത്.

Categories
Kerala Latest news main-slider top news

കേന്ദ്ര സർക്കാർ ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു : മന്ത്രി എ കെ ശശീന്ദ്രൻ

കണ്ണൂർ : ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന ബി ജെ പി സർക്കാർ ചരിത്ര സ്മാരകങ്ങളെ പോലും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താണയിലെ പാർട്ടി ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ തമസ്മരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നിരന്തരമായി കേന്ദ്രസർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. ചരിത്ര സ്മാരകങ്ങളുടെ പേരുമാറ്റിയും ചരിത്രം തന്നെ തിരുത്തിയും കേന്ദ്രസർക്കാർ മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങി രാജ്യത്തെ രക്ഷിക്കുകയാണ് വർത്തമാന കാലഘട്ടത്തിൽ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജില്ലാ പ്രസിഡണ്ട് കെ സുരേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ എ ഗംഗാധരൻ, എം പി മുരളി, പി കെ രവീന്ദ്രൻ, മുൻ ജില്ലാ പ്രസിഡന്റ് വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,
നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി ശിവദാസ്,
. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി,കെ പ്രസന്ന,ശ്രീനിവാസൻ മാറോളി, കെ പി ശിവ പ്രസാദ്, എൻ കെ സത്യൻ, കെ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു വി സി വാമനൻ സ്വാഗതവും കെ കെ രജിത്ത് നന്ദിയും പറഞ്ഞു
ഗാന്ധിജിയുടെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടന്നു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി കുഞ്ഞിക്കണ്ണൻ, അജയൻ പായം,പി സി അശോകൻ, കെ വിനയരാജ്,
നേതാക്കളായ എം പ്രഭാകരൻ, ഹാഷിം അരിയിൽ,
സന്ധ്യാ സുകുമാരൻ, അനിൽ പുതിയവീട്ടിൽ, കെ ജയാനന്ദൻ,,പി ടി സുരേഷ് ബാബു, , കെവി രജീഷ്, ശശിധരൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി

Categories
Kasaragod Kerala main-slider

കണ്ടൽ ചെടികൾ പരിപാലിക്കാൻ ക്ലബ്‌ പ്രവർത്തകർ


Back to Top