520 കോടിയുടെ ലഹരിമരുന്ന് പിടിച്ചു. പിന്നിൽ വിജിനും മന്‍സൂറും, ഒരാഴ്ചയ്ക്കിടെ 1990 കോടിയുടെ വേട്ട

Share

 

കൊച്ചി : മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്  ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത് മലയാളികൾ നടത്തിയത് വിജിന്‍ വര്‍ഗീസിന്റേയും മന്‍സൂര്‍ തച്ചംപറമ്പിലേയും ഉടമസ്ഥതയില്‍ വന്ന 520 കോടിയുടെ കൊക്കെയിനും ഡി.ആര്‍.ഐ പിടികൂടി. ഓറഞ്ച് കാര്‍ട്ടിന്റെ മറവിലായിരുന്നു 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഗ്രീന്‍ആപ്പിൾ കാര്‍ട്ടന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് നടന്നത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഡിആര്‍ഐയുടെ ഓപ്പറേഷന്‍.

Back to Top