കാസറഗോടിന്റെ ആരോഗ്യ മേഖല സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ദയാബായ് നടത്തുന്ന സത്യഗ്രഹത്തിന്ന് പിന്തുണ പ്രഖ്യപിച്ചു ആർ ഡി ഓ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌

Share

ഒന്നര വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയും ജില്ലാ ആശുപത്രിയിലെ കാത്ത് ലാബും ഇനിയും പ്രവർത്തനം ആരംഭിക്കാത്തതിലും ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് ശൈശവസ്ഥയിൽ തന്നെ കിടക്കുകയും
ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരോട് കാണിക്കുന്ന അനീതി അവർത്തിച്ചികൊണ്ടേയിരിക്കുന്നതിലും എൻഡോസൾഫാൻ ഇരകൾക് നീതി തേടി സാമൂഹിക പ്രവർത്തക ദയാബായി തിരുവനന്തപുരത്ത് സെക്രെട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാലനിരാഹാരസമരം അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദയ കാണിക്കണം ദയാബായിയോടും എൻഡോസൾഫാൻ ഇരകളോടും കാസറഗോഡ് ജില്ലയോടും എന്ന മുദ്രാവാക്യം ഉയർത്തി കാഞ്ഞങ്ങാട് ആർ.ഡി.ഒ യിലേക്ക് മാർച്ച് നടത്തി.തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.ജില്ലയിൽ ആരോഗ്യ മേഖല അതീവ ഗുരുതരമായ സാഹചര്യം അനുഭവിക്കുമ്പോൾ തുടങ്ങിവച്ച പദ്ധതികൾ പോലും സാമ്പത്തീക പ്രയാസം മൂലം പൂർത്തീകരിക്കാൻ കഴിയാതിരിക്കുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷങ്ങൾ ദൂർത്തടിച്ച് വിദേശത്ത് ഉല്ലാസ യാത്രനടത്തുകയും ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചിലവിട്ട് തൊഴുത്ത് പണിയുന്ന തിരക്കിലാണെന്ന് അദ്ദേഹം ആരോപിച്ചു.യുഡിഎഫ് സർക്കാർ എൻഡോസൾഫാൻ ഇരകൾക്കായി നീതിപൂർവ്വകമായ സമീപനം കൈക്കൊള്ളുകയും സെൽ യോഗങ്ങൾ കൃത്യമായി ചേരുകയും ചെയ്തിരുന്നു എന്നാൽ ഇന്ന് അതെല്ലാം നിശ്ചലമായിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ദയാബായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആരോഗ്യമേഖലയിലെ ജില്ലയുടെ പ്രശ്നങ്ങൾക് പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന്‌ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ല പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, എയിംസ് സമരസമിതി ചെയർമാൻ നാസർ ചെർക്കളം, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വസന്തൻ.ഐ.എസ്,കാർത്തികേയൻ പെരിയ,ഇസ്മയിൽ ചിത്താരി, മാർട്ടിൻ മാലോം, ഷോണി കലയത്തുങ്കൽ, രാജിക ഉദുമ, ബി.ബിനോയ്,രോഹിത് ഏറുവാട്ട്,റാഫി അടൂർ, യുസഫ് കോട്ടക്കാൽ, രാജു കുറുച്ചിക്കുന്ന്, അഖിൽ അയ്യങ്കാവ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോബിൻ ബാബു, മാത്യു ബദിയടുക്ക,അഡ്വ.കാർത്തിക രാമചന്ദ്രൻ,തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടച്ചേരി എലൈറ്റ് ഹോട്ടൽ പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് നഗരസഭ കവാടത്തിനു മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.പ്രകടനത്തിന് രഞ്ജിത്ത് കുണ്ടാർ, പ്രദീപ് പൊയിനാച്ചി,ജിബിൻ അടുക്കം, സൂരജ്‌ ടി.വി.ആർ, രാജേഷ് തച്ചത്ത്,രദീപ് കാനക്കര, സന്ദീപ് ചീമേനി, വൈശാഖ് കൂവാരത്ത്,മാർട്ടിൻ തോമസ്,ബിബിൻ അഗസ്റ്റിൻ,അജീഷ് കോളിച്ചാൽ, മനോജ് ചാലിങ്കാൽ,ജിബിൻ അടുക്കം, ഷിബിൻ ഉപ്പിലിക്കൈ തുടങ്ങിയവർ പ്രകടനത്തിന്‌ നേതൃത്വം നല്കി.

Back to Top