സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ [KSDF ] കാസറഗോഡ് ജില്ലാ കമ്മിറ്റി നിലവിൽ വന്നു*

Share

lകാഞ്ഞങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സമിതി ജില്ലാ സെക്രട്ടറി ശ്രീ വെളുത്തോളി രാഘവൻ അവർകളുടെ സാന്നിധ്യത്തിൽ മാട്ടുമ്മൽ ഹസ്സൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ[ KSDF ] ജില്ലാ രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തോട്ടുങ്കര ബാബു വൻകിട കമ്പനികളുടെ ജനദ്രോഹ നടപടി കളെക്കുറിച്ചും ജി എസ് ടി മുതലായ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലവും, ഓൺലൈൻ മേഖലയിലെ കടന്ന് കയറ്റം മൂലവും വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിലയിരുത്തി സംസാരിക്കുകയുണ്ടായി. സംഘടനസംസ്ഥാന സെക്രട്ടറി പി.പ്രദീപ്കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസ്തുത യോഗം പ്രസിഡണ്ടായി മാട്ടുമ്മൽ ഹസ്സൻ ഹാജിയെയും സെക്രട്ടറിയായി കെ.വി.ദിനേശനേയും ട്രഷററായി ഉമറുൽ ഫാറൂഖിനേയും തെരഞ്ഞെടുക്കുകയുണ്ടായി.

Back to Top