ഡാൻഡ് ചെയ്ത് ബസ് ഓടിച്ചു; ജോമോന്റെ അപകടകരമായ ഡ്രൈവിങ് ദ‍ൃശ്യങ്ങൾ പുറത്ത്…

Share

കൊച്ചി∙ പാലക്കാട് വടക്കഞ്ചേരിയിൽ 5 വിദ്യാർഥികള്‍ ഉൾപ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ മുൻപ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവർ സീറ്റിനോട് ചേർന്ന് എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

മറ്റൊരു വിദ്യാർഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥികളിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം.  വടക്കഞ്ചേരി അപകടത്തിൽ ജോമോനെതിരെ ഇന്ന് നരഹത്യാകുറ്റം ചുമത്തിയിരുന്നു…

Back to Top