ഐഎസ്എല്‍ 9ആം സീസണ്‍ ഇന്ന് മുതല്‍;* *▪️

.കൊച്ചി ▪️ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബ്ലാസ്റ്റേഴ്‌സ് സ്‌പോണ്‍സര്‍മാരായ 1എക്‌സ്ബാറ്റുമായി സഹകരിച്ചാണ് യുവിയുടെ വിഡിയോ. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് പങ്കുവച്ച വിഡിയോയില്‍ സഹല്‍ അബ്ദുല്‍ സമദ് അടക്കം ചില താരങ്ങളെയും കാണാം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 9ആം സീസണ്‍ ഇന്ന് മുതല്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആണ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്‍.