Categories
Latest news main-slider National top news

എ.ടി.എം വഴി പണം പിൻവലിക്കാൻ ഇനി കൈയിൽ ഫോണും കരുതണം*

ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനു മുന്നോടിയായി എല്ലാ ബാങ്കുകളും അവരുടെ ഭാഗത്തു നിന്നും സുരക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ തന്നെ ബാങ്ക് അവരുടെ ഉപഭോക്താക്കളോട് മെസേജ് വഴിയും അല്ലാതെയും OTP, പിന്‍ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ മറ്റാരുമായും ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല എന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ATM വഴി പണം പിന്‍ വലിക്കുന്നതിന് പുതിയ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. SBI, അടക്കമുള്ള ബാങ്കുകള്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നു. ATM വഴി പണം പിന്‍വലിക്കുമ്പോള്‍ ഒരു ഒ.ടി.പി കൂടി നല്‍കേണ്ടി വരും. പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒ.ടി.പി വരും. അത്തരത്തില്‍ വരുന്ന OTP ഉപഭോക്താക്കളുടെ റെജിസ്റ്റര്‍ നമ്പറിലേക്ക് വരുന്നതായിരിക്കും. ആ OTP നിങ്ങള്‍ ATM മെഷീനില്‍ നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് പണം പിന്‍ വലിക്കുവാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള ഫോണ്‍ കൈയ്യില്‍ കരുതുക. എന്നാല്‍ എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ OTP നല്‍കേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം OTP നല്‍കിയാല്‍ മതി. ചെറിയ പണം പിന്‍വലിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല.

Categories
Kasaragod Latest news main-slider

എൻ. സി. പി മുന്നോട്ട് വെക്കുന്നത് ബദൽ രാഷ്ട്രീയം: പി.കെ.രവീന്ദ്രൻ




എൻ. സി. പി മുന്നോട്ട് വെക്കുന്നത് ബദൽ രാഷ്ട്രീയം: പി.കെ.രവീന്ദ്രൻ

കാഞ്ഞങ്ങാട്: നാടിന്റെ സമഗ്ര പുരോഗതിക്കും മതേതര ജനാധിപത്യ കൂട്ടായ്മയ്ക്കും വേണ്ടി പൊരുതുന്ന എൻ. സി. പി ഒരു പുതിയ ബദൽ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ രവീന്ദ്രൻ പറഞ്ഞു. .

എൻ സി പി ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ സി. ബാലൻ, അഡ്വ. സി. വി ദാമോദരൻ, ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ദാമോദരൻ ബെള്ളിഗെ, സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, വസന്തകുമാർ കാട്ടുകുളങ്ങര, പി. സി. സീനത്ത്, എ. വി അശോകൻ, ബ്ലോക്ക് പ്രസിഡന്റുമാരായ
ടി. നാരായണൻ മാസ്റ്റർ , എൻ. വി ചന്ദ്രൻ, ഇ. ടി മത്തായി, ഉബൈദുള്ള കടവത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യൻ സ്വാഗതം പറഞ്ഞു.

Categories
Kasaragod main-slider

ബസ് കണ്ടക്ടർ അയ്യപ്പൻ പൊടിപ്പളം അന്തരിച്ചു.


സാരംഗി ബസ് കണ്ടക്ടർ അയ്യപ്പൻ പൊടിപ്പളം ഹൃദയാഘാതം മൂലം അന്തരിച്ചു.

Categories
Kasaragod Latest news main-slider

നാട്ടുകാർക്ക് കൗതുകമായി ഓച്ചിറ കാളയുടെ മാതൃക, ബേക്കൽ സബ് ജില്ലാ കലോത്സവ വേദിയിൽ

വെള്ളിക്കോത്ത്: മഹാകവി പി. സ്മാരക സ്കൂളിൽ വെച്ച് നടക്കുന്ന ബേക്കൽ സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച ഓച്ചിറ കാളയുടെ ത്രിമാന മാതൃക നാട്ടുകാർക്ക് കൗതുകമായി. വെള്ളികോത്ത് നെഹ്‌റു ബാലവേദി -സർഗ്ഗവേദി ക്ലബ്‌ പ്രവർത്തകർ ആണ് കാളയുടെ മാതൃക നിർമ്മിച്ചു സബ്ജില്ല കലോത്സവ വേദിയിൽ സ്ഥാപിച്ചത്. പ്രശസ്ത കലാ സംവിധായകൻ ശശിധരൻ വെള്ളിക്കോത്തിന്റെ നേതൃത്വത്തിൽ ക്ലബ്‌ പ്രവർത്തകരുടെ ഒരാഴ്ച്ചത്തെ നിർമ്മാണ ശ്രമഫലമായിയാണ് ഓച്ചിറ ത്രീമാന കാളയുടെ രൂപം പൂർത്തിയായത്. ബേക്കൽ സബ് ജില്ലാ കലോത്സവ വേദിയിൽ സ്ഥാപിച്ച മാതൃക കാണാൻ നിരവധി പേർ രാവിലെ തന്നെ എത്തിതുടങ്ങി.

Categories
Kerala Latest news main-slider top news

ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണം ; മന്ത്രി ആര്‍.ബിന്ദു*

 

*ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണം ; മന്ത്രി ആര്‍.ബിന്ദു*

രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയ്‌ക്കായി പ്രവര്‍ത്തിക്കേണ്ട യുവാക്കളുടെ കര്‍മ്മശേഷിയെ മയക്കുമരുന്ന് നല്‍കി മയക്കികിടത്തുന്ന ലഹരിക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് ഉയരണമെന്ന് മന്ത്രി ആര്‍.ബിന്ദു. എന്‍.സി.സി, എന്‍.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ലഹരിവിരുദ്ധ കര്‍മ്മസേനയുടെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടകരമായ പ്രവൃത്തിയിലേക്കല്ല, സ്നേഹത്തിന്റെയും സര്‍ഗാത്മകളുടെയും പരിചയേന്തി ലഹരിക്കെതിരെ പൊരുതാനാണ് കോളേജുകളില്‍ കര്‍മ്മസേന രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ കര്‍മ്മ സേനയ്ക്ക് ‘ആസാദ്’ (ഏജന്റ്സ് ഫോര്‍ സോഷ്യല്‍ അവര്‍നെസ് എഗൈന്‍സ്റ്റ് ഡ്രഗ്സ്) എന്ന് മന്ത്രി നാമകരണം ചെയ്‌തു.

Categories
Kasaragod Kerala Latest news main-slider

അനർഹർ പിഴ അടക്കേണ്ടി വരും മുൻഗണന റേഷൻകാർഡ് കൈവശമുള്ള അനർഹരെ തേടി സിവിൽ സപ്ലൈ റേഷൻ ഇൻസ്‌പെക്ടമാർ വീടുകളിൽ എത്തും

മുൻഗണന റേഷൻകാർഡ് കൈവശമുള്ള അനർഹരെ തേടി സിവിൽ സപ്ലൈ റേഷൻ ഇൻസ്‌പെക്ടമാർ വീടുകളിൽ എത്തും. ഓപ്പറേഷൻ യെല്ലോ എന്നപേരിലാണ് താലൂക്ക് സപ്ലൈ ഓഫിസർമാർ അനർഹമായി മഞ്ഞ പിങ്ക് കാർഡ് കൈവശമുള്ളവരെ തേടി വീടുകൾ കയറി ഇറങ്ങി കാർഡുകളും യോഗ്യതയും പരിശോധിക്കുന്നത്. അർഹത ഇല്ലാത്തവർ കാർഡ് തിരിച്ചേല്പിക്കുന്നതിന് വേണ്ടി 2022 ജൂലൈ മാസം വരെ സമയം നൽകിയിരുന്നു. 2017 മുതൽ നിലവിൽ വന്ന കാർഡുകൾക്ക് പലതവണ ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും തിരിച്ചേല്പിക്കാതെ കൈവശംവെച്ചവർക്ക് സമ്പന്നർ അല്ലെങ്കിൽ APL വിഭാഗങ്ങളിൽ ഉൾപ്പെടേണ്ടവരെ അന്വേഷിച്ചു സിവിൽ സപ്ലൈ ഓഫിസർമാർ വരുന്നത്. ജൂലായ് മാസത്തിനു ശേഷം അർഹത ഇല്ലാതെ റേഷൻ കൈപ്പറ്റിയവർക്ക് നേരെയാണ് നടപടി വരുന്നത്. ഒരു കിലോ അരിക്ക് 40രൂപാ തോതിൽ ഒരുവർഷം വാങ്ങിയ അരിയുടെ കണക്ക് വെച്ചാണ് പിഴ വരുന്നത്.

ആയിരം സ്‌കൊയർ ഫീറ്റ് മുകളിൽ വീട് ഉള്ളവർ, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരു ഏക്കറിൽ കൂടുതൽ സ്ഥലം ഉള്ളവർ, വിദേശ ജോലി ഉൾപ്പെടെ പ്രതിമാസം 25000അധികം വരുമാനം ഉള്ളവർ, ഉപജീവനത്തിന് അല്ലാതെ ടാക്സി അല്ലാത്ത നാല് ടയറുള്ള വണ്ടികൾ ഉള്ളവർ, ഇൻകം ടാക്സ് അടക്കുന്നവർ, ആഡംബര നികുതി അടക്കുന്നവർ, കേന്ദ്ര സംസ്ഥാന പൊതുമേഖല, സർക്കാർ ജീവനകാർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് എതിരെയാണ് പിഴ വരുന്നത്

അനർഹരായി ഇത്തരം കാർഡ് കൈവശം വെക്കുന്നവരുടെ വിവരം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ 1967, 04902494930,9188527301,9188527409 എന്നി നമ്പറുകൾ നിലവിൽ വന്നു. ഇത്തരത്തിൽ അർഹർ അല്ലാത്ത ഒരു ലക്ഷം പേർ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്, നിലവിൽ അർഹതയുള്ള എന്നാൽ നിലവിൽ നീല -വെള്ള കാർഡകൾ കൈവശം ഉള്ളവർക്ക് ഇപ്പോൾ അക്ഷയ സെന്റർ വഴി പുതിയ മുൻഗണന കാർഡുകൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്

Categories
Kasaragod Kerala Latest news main-slider

കാസറഗോഡ് ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് വേണ്ടി മലയാളദിനം ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി മത്സരങ്ങൾ വരുന്നു

കാസറഗോഡ് :മലയാള ദിനം ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തുല്യ മലയാളം മത്സരം നടത്തുന്നു.

നിത്യജീവിതത്തിലും സര്‍വീസ് ജീവിതത്തിലും നിത്യേന ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ക്ക് തുല്യമായ മലയാളം പദം കണ്ടെത്തുകയെന്നതാണ് മത്സരം. താത്പര്യമുള്ള സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 31ന് മുന്‍പായി prdcontest@gmail.com ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

മലയാള ദിനം ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൈയെഴുത്ത് മത്സരവും, കേള്‍ക്കൂ എഴുതൂ മത്സരവും സംഘടിപ്പിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തില്‍ മലയാള ഖണ്ഡികയാണ് വായിച്ചു കേള്‍ക്കുന്ന മുറക്ക് നിശ്ചിത സമയത്തിനകം അക്ഷരത്തെറ്റ് കൂടാതെ എഴുതേണ്ടത്. രൂപ ഭംഗിയോടെ വായനയുടെ ഒഴുക്കിനൊത്ത് എഴുതണം. പങ്കെടുക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 31ന് മുന്‍പായി prdcontest@gmail.com ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Categories
Kasaragod Latest news main-slider top news Uncategorised

യുവഹൃദയങ്ങളെ കീഴടക്കിയ ജനകീയ നേതാവിയിരുന്നു സതീശൻ പാച്ചേനിയെന്ന് സർവ്വകക്ഷി അനുശോചന യോഗം.

കാഞ്ഞങ്ങാട്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനി സർവ്വകക്ഷി അനുശോചനയോഗം നടന്നു. യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിച്ച ചുരുക്കം ചില നേതാക്കന്മാരിൽ മുൻപന്തിയിൽ നിന്ന ഉജ്വല നേതാവായിരിന്നു സതീശൻ പാച്ചേനി എന്ന് നേതാക്കൾ അനുസ്മരണ യോഗത്തിൽ പറഞ്ഞു. പി കെ ഫൈസൽ അധ്യക്ഷനായി. കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, സിപിഎം നേതാവ് വി വി രമേശൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, ബി ജെ പി ജില്ലാ സെക്രട്ടറി എ വേലായുധൻ കോടവലം,
സി പി ഐ നേതാവ് കെ വി കൃഷ്ണൻ , കെ പി കുഞ്ഞികണ്ണൻ, ഹകീം കുന്നിൽ,കേരള കോൺഗ്രസ്‌ നേതാവ് കുരിയകോസ് പ്ലാപറമ്പിൽ, നാഷണൽ ലീഗ് നേതാവ് എം ഹമീദ് ഹാജി, കെ കെ നാരായണൻ, സി എം പി നേതാവ് കെ കമ്മാരൻ, എൻ സി പി നേതാവ് വസന്തകുമാർ കാട്ടുകുളങ്ങര ജനതാദൾ നേതാവ് പി പി രാജു,ജെ എൽ ഡി കൃഷ്ണൻ പനങ്കാവ്, നേതാവ് ചന്ദ്രൻ വിനോദ് കുമാർ പള്ളയിൽവീട്, പി വി സുരേഷ്, മാമുനി വിജയൻ, രാജൻ പെരിയ എന്നിവർ സംസാരിച്ചു.

Categories
Kasaragod main-slider

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് കളിയാട്ടം

ചാമുണ്ഡിക്കുന്ന്: 2022 നവംബർ 27.മുതൽ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടക്കും. ഡിസംബർ 01 വരെ നീണ്ട് നിൽക്കുന്ന അഞ്ച് ദിവസത്തെ കളിയാട്ട മഹോത്സവത്തിൽ വിവിധ തെയ്യങ്ങളുടെ പുറപ്പാടുകളും,ആഘോഷ പരിപാടികളും ഉണ്ടാകും.

കളിയാട്ടത്തിനോടുബന്ധിച്ച് കലവറ നിറയ്ക്കലും ദീപവും തിരിയും കൊണ്ട് വരലും ഉണ്ടാകും. കൂടാതെ വിഷ്ണുമൂർത്തി ,രക്തചാമുണ്ഡി, ഭഗവതി ‘പൂമാരുതൻ തുടങ്ങിയ തെയ്യക്കോലങ്ങളുടെ കുളിച്ച് തോറ്റവും പുറപ്പാടും ഉണ്ടാകും.

കൊളവയൽ കിഴക്ക് പ്രാദേശിക സമിതിയുടെ തിരുമുൽ കാഴ്ച ,വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന മാതൃസമിതിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ സാൻസ് ആൻറ് ഫോൽക്ക് അക്കാദമി പരപ്പയുടെ ഫോക്ക് മെഗാഷോ,ക്ഷേത്ര പരിധിയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാ സന്ധ്യയും ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരിക്കും.

കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാത്ഥിനികൾക്കും കലാകായിക മത്സരങ്ങളിൽ മികവ് പുലർത്തിയ വ്യക്തികൾക്കും ക്ഷേത്രഭരണസമിതി ഉപഹാരം നൽകും.ഹോസ്ദുർഗ് DYSP ബാലകൃഷ്ണൻ നായർ ഉപഹാര വിതരണം നടത്തും.

കളിയാട്ട മഹോത്സവത്തിൻ്റെ അവസാന നാളായ ഡിസംബർ 1 വ്യാഴാഴ്ച പൂമരുതൻ, രക്തചാമുണ്ഡി, ഭഗവതി,വിഷ്ണുമൂർത്തി തെയ്യങ്ങളെ കൂടാണ്ട് പടിഞ്ഞാറെ ചാമുണ്ഡി ഗുളികൻ തെയ്യങ്ങളും ഉണ്ടായിരിക്കും.

വാരിക്കാട്ട് അപ്പൻ ശ്രീ മഹിഷമർദ്ദിനി ക്ഷേത്രം നായക്കര വളപ്പ് ശ്രീ മല്ലികാർജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂർത്തിയുടെ എഴുന്നള്ളത്തും തുടർന്ന്തേ ങ്ങയേറും ഉണ്ടാകും ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് എല്ലാ ദിവസങ്ങളിലും ഭഗവൽപ്രസാദമായി അന്നദാനം ഉണ്ടായിരിക്കും.

Categories
Latest news main-slider National top news

ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിരമിച്ച ഹൈകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമിതിരൂപീകരിച്ചിരുന്നു. വെബ് പോര്‍ട്ടല്‍ വഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏകീകൃത സിവില്‍ കോഡിനെതിരാണ്.

Back to Top