അനർഹർ പിഴ അടക്കേണ്ടി വരും മുൻഗണന റേഷൻകാർഡ് കൈവശമുള്ള അനർഹരെ തേടി സിവിൽ സപ്ലൈ റേഷൻ ഇൻസ്‌പെക്ടമാർ വീടുകളിൽ എത്തും

Share

മുൻഗണന റേഷൻകാർഡ് കൈവശമുള്ള അനർഹരെ തേടി സിവിൽ സപ്ലൈ റേഷൻ ഇൻസ്‌പെക്ടമാർ വീടുകളിൽ എത്തും. ഓപ്പറേഷൻ യെല്ലോ എന്നപേരിലാണ് താലൂക്ക് സപ്ലൈ ഓഫിസർമാർ അനർഹമായി മഞ്ഞ പിങ്ക് കാർഡ് കൈവശമുള്ളവരെ തേടി വീടുകൾ കയറി ഇറങ്ങി കാർഡുകളും യോഗ്യതയും പരിശോധിക്കുന്നത്. അർഹത ഇല്ലാത്തവർ കാർഡ് തിരിച്ചേല്പിക്കുന്നതിന് വേണ്ടി 2022 ജൂലൈ മാസം വരെ സമയം നൽകിയിരുന്നു. 2017 മുതൽ നിലവിൽ വന്ന കാർഡുകൾക്ക് പലതവണ ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും തിരിച്ചേല്പിക്കാതെ കൈവശംവെച്ചവർക്ക് സമ്പന്നർ അല്ലെങ്കിൽ APL വിഭാഗങ്ങളിൽ ഉൾപ്പെടേണ്ടവരെ അന്വേഷിച്ചു സിവിൽ സപ്ലൈ ഓഫിസർമാർ വരുന്നത്. ജൂലായ് മാസത്തിനു ശേഷം അർഹത ഇല്ലാതെ റേഷൻ കൈപ്പറ്റിയവർക്ക് നേരെയാണ് നടപടി വരുന്നത്. ഒരു കിലോ അരിക്ക് 40രൂപാ തോതിൽ ഒരുവർഷം വാങ്ങിയ അരിയുടെ കണക്ക് വെച്ചാണ് പിഴ വരുന്നത്.

ആയിരം സ്‌കൊയർ ഫീറ്റ് മുകളിൽ വീട് ഉള്ളവർ, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരു ഏക്കറിൽ കൂടുതൽ സ്ഥലം ഉള്ളവർ, വിദേശ ജോലി ഉൾപ്പെടെ പ്രതിമാസം 25000അധികം വരുമാനം ഉള്ളവർ, ഉപജീവനത്തിന് അല്ലാതെ ടാക്സി അല്ലാത്ത നാല് ടയറുള്ള വണ്ടികൾ ഉള്ളവർ, ഇൻകം ടാക്സ് അടക്കുന്നവർ, ആഡംബര നികുതി അടക്കുന്നവർ, കേന്ദ്ര സംസ്ഥാന പൊതുമേഖല, സർക്കാർ ജീവനകാർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് എതിരെയാണ് പിഴ വരുന്നത്

അനർഹരായി ഇത്തരം കാർഡ് കൈവശം വെക്കുന്നവരുടെ വിവരം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ 1967, 04902494930,9188527301,9188527409 എന്നി നമ്പറുകൾ നിലവിൽ വന്നു. ഇത്തരത്തിൽ അർഹർ അല്ലാത്ത ഒരു ലക്ഷം പേർ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്, നിലവിൽ അർഹതയുള്ള എന്നാൽ നിലവിൽ നീല -വെള്ള കാർഡകൾ കൈവശം ഉള്ളവർക്ക് ഇപ്പോൾ അക്ഷയ സെന്റർ വഴി പുതിയ മുൻഗണന കാർഡുകൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്

Back to Top