എ.ടി.എം വഴി പണം പിൻവലിക്കാൻ ഇനി കൈയിൽ ഫോണും കരുതണം*

Share

ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനു മുന്നോടിയായി എല്ലാ ബാങ്കുകളും അവരുടെ ഭാഗത്തു നിന്നും സുരക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ തന്നെ ബാങ്ക് അവരുടെ ഉപഭോക്താക്കളോട് മെസേജ് വഴിയും അല്ലാതെയും OTP, പിന്‍ നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ മറ്റാരുമായും ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല എന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ATM വഴി പണം പിന്‍ വലിക്കുന്നതിന് പുതിയ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. SBI, അടക്കമുള്ള ബാങ്കുകള്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നു. ATM വഴി പണം പിന്‍വലിക്കുമ്പോള്‍ ഒരു ഒ.ടി.പി കൂടി നല്‍കേണ്ടി വരും. പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒ.ടി.പി വരും. അത്തരത്തില്‍ വരുന്ന OTP ഉപഭോക്താക്കളുടെ റെജിസ്റ്റര്‍ നമ്പറിലേക്ക് വരുന്നതായിരിക്കും. ആ OTP നിങ്ങള്‍ ATM മെഷീനില്‍ നല്‍കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് പണം പിന്‍ വലിക്കുവാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ നിങ്ങളുടെ റെജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള ഫോണ്‍ കൈയ്യില്‍ കരുതുക. എന്നാല്‍ എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ OTP നല്‍കേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം OTP നല്‍കിയാല്‍ മതി. ചെറിയ പണം പിന്‍വലിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല.

Back to Top