ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് കളിയാട്ടം

Share

ചാമുണ്ഡിക്കുന്ന്: 2022 നവംബർ 27.മുതൽ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടക്കും. ഡിസംബർ 01 വരെ നീണ്ട് നിൽക്കുന്ന അഞ്ച് ദിവസത്തെ കളിയാട്ട മഹോത്സവത്തിൽ വിവിധ തെയ്യങ്ങളുടെ പുറപ്പാടുകളും,ആഘോഷ പരിപാടികളും ഉണ്ടാകും.

കളിയാട്ടത്തിനോടുബന്ധിച്ച് കലവറ നിറയ്ക്കലും ദീപവും തിരിയും കൊണ്ട് വരലും ഉണ്ടാകും. കൂടാതെ വിഷ്ണുമൂർത്തി ,രക്തചാമുണ്ഡി, ഭഗവതി ‘പൂമാരുതൻ തുടങ്ങിയ തെയ്യക്കോലങ്ങളുടെ കുളിച്ച് തോറ്റവും പുറപ്പാടും ഉണ്ടാകും.

കൊളവയൽ കിഴക്ക് പ്രാദേശിക സമിതിയുടെ തിരുമുൽ കാഴ്ച ,വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന മാതൃസമിതിയുടെ നേതൃത്വത്തിൽ വെസ്റ്റേൺ സാൻസ് ആൻറ് ഫോൽക്ക് അക്കാദമി പരപ്പയുടെ ഫോക്ക് മെഗാഷോ,ക്ഷേത്ര പരിധിയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാ സന്ധ്യയും ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരിക്കും.

കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാത്ഥിനികൾക്കും കലാകായിക മത്സരങ്ങളിൽ മികവ് പുലർത്തിയ വ്യക്തികൾക്കും ക്ഷേത്രഭരണസമിതി ഉപഹാരം നൽകും.ഹോസ്ദുർഗ് DYSP ബാലകൃഷ്ണൻ നായർ ഉപഹാര വിതരണം നടത്തും.

കളിയാട്ട മഹോത്സവത്തിൻ്റെ അവസാന നാളായ ഡിസംബർ 1 വ്യാഴാഴ്ച പൂമരുതൻ, രക്തചാമുണ്ഡി, ഭഗവതി,വിഷ്ണുമൂർത്തി തെയ്യങ്ങളെ കൂടാണ്ട് പടിഞ്ഞാറെ ചാമുണ്ഡി ഗുളികൻ തെയ്യങ്ങളും ഉണ്ടായിരിക്കും.

വാരിക്കാട്ട് അപ്പൻ ശ്രീ മഹിഷമർദ്ദിനി ക്ഷേത്രം നായക്കര വളപ്പ് ശ്രീ മല്ലികാർജ്ജുന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള വിഷ്ണുമൂർത്തിയുടെ എഴുന്നള്ളത്തും തുടർന്ന്തേ ങ്ങയേറും ഉണ്ടാകും ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് എല്ലാ ദിവസങ്ങളിലും ഭഗവൽപ്രസാദമായി അന്നദാനം ഉണ്ടായിരിക്കും.

Back to Top