യുവഹൃദയങ്ങളെ കീഴടക്കിയ ജനകീയ നേതാവിയിരുന്നു സതീശൻ പാച്ചേനിയെന്ന് സർവ്വകക്ഷി അനുശോചന യോഗം.

കാഞ്ഞങ്ങാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സതീശൻ പാച്ചേനി സർവ്വകക്ഷി അനുശോചനയോഗം നടന്നു. യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിച്ച ചുരുക്കം ചില നേതാക്കന്മാരിൽ മുൻപന്തിയിൽ നിന്ന ഉജ്വല നേതാവായിരിന്നു സതീശൻ പാച്ചേനി എന്ന് നേതാക്കൾ അനുസ്മരണ യോഗത്തിൽ പറഞ്ഞു. പി കെ ഫൈസൽ അധ്യക്ഷനായി. കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ, സിപിഎം നേതാവ് വി വി രമേശൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ബി ജെ പി ജില്ലാ സെക്രട്ടറി എ വേലായുധൻ കോടവലം,
സി പി ഐ നേതാവ് കെ വി കൃഷ്ണൻ , കെ പി കുഞ്ഞികണ്ണൻ, ഹകീം കുന്നിൽ,കേരള കോൺഗ്രസ് നേതാവ് കുരിയകോസ് പ്ലാപറമ്പിൽ, നാഷണൽ ലീഗ് നേതാവ് എം ഹമീദ് ഹാജി, കെ കെ നാരായണൻ, സി എം പി നേതാവ് കെ കമ്മാരൻ, എൻ സി പി നേതാവ് വസന്തകുമാർ കാട്ടുകുളങ്ങര ജനതാദൾ നേതാവ് പി പി രാജു,ജെ എൽ ഡി കൃഷ്ണൻ പനങ്കാവ്, നേതാവ് ചന്ദ്രൻ വിനോദ് കുമാർ പള്ളയിൽവീട്, പി വി സുരേഷ്, മാമുനി വിജയൻ, രാജൻ പെരിയ എന്നിവർ സംസാരിച്ചു.