ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

Share

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിരമിച്ച ഹൈകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമിതിരൂപീകരിച്ചിരുന്നു. വെബ് പോര്‍ട്ടല്‍ വഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏകീകൃത സിവില്‍ കോഡിനെതിരാണ്.

Back to Top