Categories
Kasaragod main-slider

ആനന്ദാശ്രമം ലയൺസ് ക്ലബ്ബിൻ്റെയും മാം ട്രസ്റ്റ് കണ്ണാശുപത്രിയുടേയും സഹകരണത്തോട് കൂടി സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ആനന്ദാശ്രമം ലയൺസ് ക്ലബ്ബിൻ്റെയും മാം ട്രസ്റ്റ് കണ്ണാശുപത്രിയുടേയും സഹകരണത്തോട് കൂടി സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2022 നവംബർ 20ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാവുങ്കാൽ മാംട്രസ്റ്റ് കണ്ണാശുപത്രിയിലാണ് (സഞ്ജീവനി ഹോസ്പിറ്റൽ കോപ്ലക്സ് )ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
മുൻകൂട്ടിപേര് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.9446509293
97466520882
9447854828

Categories
Kasaragod main-slider

വൺമില്ല്യൻ ഗോൾ പരിശീലന പ്രചരണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

വൺമില്ല്യൻ ഗോൾ പരിശീലന പ്രചരണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

ഖത്തർ ലോകകപ്പ് ഫുട്ബോൾ ആവേശത്തോടൊപ്പം സംസ്ഥാനത്തും പുതിയ കായിക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കായിക യുവജന കാര്യ ഡയറക്ടറേറ്റും സ്പോർട്സ് കൗൺസിലും ചേർന്ന് വൺ മില്ല്യൺ ഗോൾ ക്യാബെയിൻ സംഘടിപ്പിച്ചിരിക്കുകയാണ്.നിരവധി വിദ്യാർത്ഥികൾക്ക് ഇതിൻ്റെ ഭാഗമായി പരിശീലനം നൽകും പ്രത്യേകം തയ്യാറാക്കിയ പരിശീലന പാഠത്രമമനു സരിച്ച് ദിവസവും ഓരോ മണിക്കൂ റാണ് പരിശീലനം നൽകുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്നദ്ധ കായിക സംസ്ഥാടനകളെന്നിവയുടെ സഹകരണത്തോട് കൂടിയാണ് വൺ മില്ല്യൻ ഗോൾ സംഘടിപ്പിക്കുന്നത് .
കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിന് സമീപത്തെ ഫുട്ബോൾ മേ ഫിൽ നടന്ന പരിപ്പാടി ബഹു.ഇ.ചന്ദ്രശേഖരൻ MLA ഉൽഘാടനം ചെയ്തു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഹബീബ് റഹ്മാൻ അദ്ധ്യക്ഷനായി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.വി.സുജാത ടീച്ചർ ,മുൻ ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ എം.സുരേഷ് എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു.

Categories
Kasaragod main-slider

കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു

 

കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം
2022 നവംബർ 28മുതൽ ഡിസംബർ 2 വരെ
ജി. എച്ച്.എസ്.എസ്. ചായ്യോത്ത്വെച്ച് നടക്കും .കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു

Categories
Kerala main-slider

പെണ്‍കുട്ടിയെ കാണാതായ സംഭവം: കൈകള്‍ കെട്ടിയിട്ടത് പെണ്‍കുട്ടി തന്നെ

പെണ്‍കുട്ടിയെ കാണാതായ സംഭവം:
കൈകള്‍ കെട്ടിയിട്ടത് പെണ്‍കുട്ടി തന്നെ,വീട്ടുകാരെ പേടിപ്പിക്കാന്‍ ചെയ്തതെന്ന് മൊഴി

 

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ. സ്‌കൂളിന്‍റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം ‍ കൈകൾ സ്വയം ‍ കെട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

വീട്ടുകാരെ പേടിപ്പിക്കാനാണ് ഇത് ചെയ്‍തതെന്നാണ് പെണ്‍കുട്ടിയുടെ വിശദീകരണം. മൊബൈല്‍ ഫോണ്‍ തരുമോയെന്ന് പെണ്‍കുട്ടി ചോദിച്ചെങ്കിലും വീട്ടുകാര്‍ നല്‍കിയിരുന്നില്ല. ഇതോടെ രാവിലെ സൂകളിലേക്ക് കുട്ടി ഇറങ്ങിയത് വീട്ടുകാരോട് പിണങ്ങിയാണ്.

Categories
Kasaragod Kerala Latest news main-slider

ബേക്കൽ ഫെസ്റ്റ് അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവം നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചുള്ള പന്തൽ കാൽനാട്ടൽ കർമ്മം സ്പീക്കർ എ എൻ ഷംസിർ നിർവഹിച്ചു

ബേക്കൽ: ബേക്കൽ ഫെസ്റ്റ് ആരംഭിക്കുന്നതോടെ ലോകത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒന്നായി ബേക്കൽ മാറും എന്ന് എ എം ഷംസീർ പറഞ്ഞു. 2025 മുതൽ വടക്കൻ കേരളത്തിലെ ഗതാഗതക്കുരുക്കിന് പൂർണമായ പരിഹാരമുണ്ടാക്കാൻ സാധിക്കും.കേരളത്തിലെ ഇൻഫ്രാസ്ട്രെക്ച്ചർ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് നടക്കുന്നത്. ബേക്കൽ ഫെസ്റ്റ് മായി ബന്ധപ്പെട്ടുള്ള പന്തൽ നിർമ്മാണ കാൽനാട്ടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള നിയമസഭാ സ്പീക്കർ എ എം ഷംസീർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, കാസർഗോഡ് അസിസ്റ്റന്റ് കളക്ടർ മിഥുൻ പ്രേം രാജ്, സംഘാടകസമിതി ഭാരവാഹികളായ മധു മുദിയകാൽ,ഹക്കീം കുന്നിൽ, കെ ഇ എ ബക്കർ, എം എ ലത്തീഫ്, സാദിഖ്,രവിവർമ്മൻ, ബി ആർ ഡി സി എംഡി ഷിജിൻ എന്നിവർ സംസാരിച്ചു.കാൽനാട്ടൽ ചടങ്ങുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള കലാപരിപാടികൾ പള്ളിക്കര ബീച്ചിൽ നടന്നു.

Categories
Kasaragod Latest news main-slider

പള്ളിക്കര റെയില്‍വേ മേല്‍പാലം ; സുരക്ഷാ പരിശോധന നടത്തി

പള്ളിക്കര റെയില്‍വേ മേല്‍പാലം ; സുരക്ഷാ പരിശോധന നടത്തി

നീലേശ്വരം : ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ മേല്‍പാലത്തിനായി പാളത്തിന് കുറുകെ കോമ്പോസിറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്‌ മുന്നോടിയായി റെയില്‍വേ, ദേശീയപാത അതോറിറ്റി ഉദ്യോസ്ഥരുടെ സംയുക്ത സുരക്ഷാ പരിശോധന നടന്നു. ഗര്‍ഡര്‍ സ്ഥാപിക്കല്‍ അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടതിനാല്‍ സംയുക്ത പരിശോധനക്ക്‌ ശേഷം പ്രവൃത്തിക്കുള്ള അനുമതി നല്‍കാമെന്നതായിരുന്നു റെയില്‍വേ നിലപാട്. റെയില്‍വേ പാലക്കാട് ഡിവിഷണല്‍ എഡിഇഎന്‍ എം.കെ ജഗദീശന്‍, ട്രാക്ക് & ഡിസ്ട്രിബ്യൂഷണല്‍ കണ്ണൂര്‍ വിഭാഗം എഡിഇഎന്‍ സിനി ബാബു, ദേശീയപാത അതോറിറ്റി കോഴിക്കോട്‌ പ്രൊജക്‌ട്‌ ഡെപ്യൂട്ടി മാനേജര്‍ ഷെഫിന്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌. സിപിഐ എം നേതൃത്വത്തിലും പി.കരുണാകരന്‍ എം.പി ആയിരുന്നപ്പോഴും നടത്തിയ ഇടപെടലിനെയും പ്രക്ഷോഭത്തെയും തുടര്‍ന്നാണ്‌ മേല്‍പാലം പ്രവൃത്തി തുടങ്ങിയത്‌. കാസർഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ റയില്‍വേ ഗേറ്റുള്ള ഏകസ്ഥലം നീലേശ്വരമാണ്. മേല്‍പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും. കോമ്പോസിറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി അനുമതി ലഭിച്ച്‌ രണ്ടാഴ്‌ചക്കകം തീര്‍ക്കാനാകും. കോണ്‍ക്രീറ്റും റോഡ് നിര്‍മാണവും പൂര്‍ത്തിയാക്കാന്‍ ആറ് മാസമെടുക്കും.

Categories
Latest news main-slider Sports top news

പട നയിക്കാന്‍ റൊണാള്‍ഡോ ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു

ലിസ്‌ബന്‍: ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിൽ ജാവോ ഫെലിക്‌സ്, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സിൽവ, പെപ്പെ, റൂബൻ ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്. പരിക്കേറ്റ ഡിയോഗോ ജോട്ടയെ ഒഴിവാക്കി. ഗ്രൂപ്പ് എച്ചിൽ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗൽ. ജോട്ട കളിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നുപോര്‍ച്ചുഗല്‍ സ്‌ക്വാഡ്

Goalkeepers: Rui Patricio, Diogo Costa , Jose Sa

Defenders: Pepe , Ruben Dias , Joao Cancelo , Nuno Mendes , Diogo Dalot , Antonio Silva , Rapahael Gurerero

Midfielders – Vitinha , Bernardo Silva , Bruno Fernandes , Ruben Nevers , Danilo Pereira , Palhinha , Joao Mario , Otavio , Matheus Nunes , William

Forwards: Joao Felix , Cristiano Ronaldo , Rafael Leao , Andre Silva , Goncalo Ramos , Ricardo Horta

Categories
Kerala main-slider

കെ.സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലിം ലീഗിന് അതൃപ്തി

കെ.സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലിം ലീഗിന് അതൃപ്തി

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലിം ലീഗിന് അതൃപ്തി. പ്രസ്താവന സിപിഎമ്മിനെ സഹായിക്കുന്നതാണെന്നും ലീഗിനെയടക്കം പ്രതിരോധത്തിലാക്കുമെന്നുമാണ് വിമര്‍ശനം. ഇതിന് പുറമെ യു.ഡി.എഫില്‍ കൂടിയാലോചിക്കാതെയാണ് പല തീരുമാനങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിടുന്നതിലും ലീഗിന് അതൃപ്തിയുണ്ട്. വിവാദമായി നില്‍ക്കുന്ന ഗവര്‍ണറുടെ വിഷയത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പലപ്പോഴും യു.ഡി.എഫില്‍ കൂടിയാലോചിക്കാതെയാണെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന കെ.സതീശന്റെ പ്രഖ്യാപനം ലീഗിനോട് ആലോചിക്കാതെയെന്നും സൂചനയുണ്ട്. യു.ഡി.എഫില്‍ കൂടിയാലോചിക്കാതെ ഇത്തരത്തില്‍ പല കാര്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇതിലും ലീഗിന് അതൃപ്തിയുണ്ട്. ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടെന്നായിരുന്നു കെ.സുധാകരന്‍റെ പ്രസ്താവന. കണ്ണൂരില്‍ എം.വി.ആര്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍.എസ്.എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖയ്ക്ക് ആളെ അയച്ചു സംരക്ഷണം നല്‍കിയിട്ടുണ്ട്. മൗലിക അവകാശങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരന്‍ പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട സുധാകരന്‍ നിലപാട് ആവര്‍ത്തിച്ചു. പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്നും രാഷ്ട്രീയ സത്യസന്ധത കൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നുമായിരുന്നു സുധാകരന്‍റെ വിശദീകരണം. കെ.സുധാകരന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുൾ റബ്ബും രംഗത്തെത്തിയിരുന്നു. ഹേ റാം എന്നുച്ചരിച്ച്‌ മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍.എസ്.എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്ദുൾ റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കും മര്‍ദ്ദിത പീഡിത വിഭാഗങ്ങള്‍ക്കും ജീവിക്കാനും വിശ്വസിക്കാനും ആരാധിക്കാനും പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ ഉന്‍മൂലനം ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്യുന്ന ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണെന്നും അബ്ദുൾ റബ്ബ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

Categories
Kasaragod main-slider

നേത്രരോഗ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുക

 

നേത്രരോഗ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുക

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ചെങ്കണ്ണിന് സമാനലക്ഷണങ്ങളോട് കൂടിയ നേത്ര രോഗം വ്യാപിക്കുന്നു. അഡിനോ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് ഈ രോഗത്തിന് കാരണമെന്ന് നേത്ര രോഗവിദഗ്ദ്ധര്‍ പറയുന്നത്. നേരിയ ചൊറിച്ചലാണ് പ്രാരംഭ ലക്ഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചുവപ്പു നിറം, കണ്ണില്‍ വെള്ളം നിറയല്‍, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. മതിയായ ചികിത്സ കൃത്യ സമയത്തു നേടിയില്ലെങ്കില്‍ കാഴ്ച ശക്തിയെ ബാധിച്ചേക്കാവുന്ന രോഗമാണിത്. ഇത്തരം നേത്ര രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും പെട്ടന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിച്ച് ചികിത്സ നേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.

Categories
Kasaragod Latest news main-slider top news

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതാസമിതി രൂപീകരിച്ചു

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതാസമിതി രൂപീകരിച്ച

നീലേശ്വരം : നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, തട്ടാച്ചേരി എന്നിവിടങ്ങളിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മോഷണങ്ങളും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതിന്റെ ഭാഗമായി നീലേശ്വരം ജനമൈത്രീ പോലീസിന്റെ നേതൃത്വത്തിൽ ജാഗ്രതാസമിതി യോഗം ചേർന്നു. നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ പി.വത്സലയുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ പി.ശ്രീജേഷ് ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസർ എം.ശൈലജ, തട്ടാച്ചേരി റസിഡൻസ് ഭാരവാഹി ടി.വി.സ്നേഹരാജൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ബീറ്റ് ഓഫീസർ കെ.വി.പ്രദീപൻ സ്വാഗതവും, കെ.കെ.അഖിലേഷ് നന്ദിയും പറഞ്ഞു. ജാഗ്രതാസമിതി യോഗത്തിൽ കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രദേശത്ത് പോലീസിനൊപ്പം ചേർന്ന് വിവിധ പ്രദേശങ്ങൾ നിരീക്ഷിക്കുവാനും, അഥിതി സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകളുടെ വിവരശേഖരണം നടത്തുവാനും, ഒറ്റപ്പെട്ട് താമസിക്കുന്നവർ, കിടപ്പ് രോഗികളുള്ള വീടുകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും, റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ CCTV ക്യാമറകൾ സ്ഥാപിക്കുവാനും ജാഗ്രതാ സമിതിയോഗത്തിൽ തീരുമാനിച്ചു.

Back to Top