Categories
Kasaragod Latest news main-slider top news

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി)

പ്രസിദ്ധീകരണത്തിന്, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട്(ബി) കാസർഗോഡ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെൻഷൻ പ്രായം ഉയർത്തിയതു കാരണം ലക്ഷകണക്കിനു വരുന്ന യുവതി – യുവാക്കളെയാണ് ഈ തീരുമാനം ബാധിക്കുന്നതെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് സന്തോഷ് മാവുങ്കാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ ദീപക് ജി, പ്രസാദ് എ വി, എം ഷാജി, ടി.കെ ജയൻ ,ജിഷ് വി തുടങ്ങിയവർ സംസാരിച്ചു.

Categories
Kasaragod Latest news main-slider top news

ശബരിമല ശ്രീ അയ്യപ്പ സേവാ സമിതി കാസർഗോഡ് ജില്ലാ സമ്മേളനം നവംബർ 6ന്

കാഞ്ഞങ്ങാട്: ശബരിമല ശ്രീ അയപ്പ സേവാസമിതി കാസർഗോഡ് ജില്ലാ സമ്മേളനം 2022 നവംബർ 6 ഞായർ രാവിലെ 9.30. മുതൽ ‘കാഞ്ഞങ്ങാട് മഹാകവി പി.സ്മാരക മന്ദിരം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ സമ്മേളനം ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഉൽഘാടനം ചെയ്യും.
സമിതി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി.കുഞ്ഞിരാമൻ വെള്ളിക്കോത്ത് അദ്ധ്യക്ഷത വഹിക്കും.
നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണ ഉദ്ഘാടനം ശ്രീ പറമ്പൻ പ്രകാശൻ സംസ്ഥന ജനറൽ സെക്രട്ടറി ,ഗുരുസ്വാമിമാരെ ആദരിക്കൽ
എച്ച്.വസന്ത് ഗുരുസ്വാമി ( പൂങ്കാവനം ക്ഷേത്രം)
സാന്നിദ്ധ്യം ശ്രീ ഉദയഭാനു (നിത്യാനന്ദാശ്രമം കാഞ്ഞങ്ങാട്)

Categories
Kerala Latest news main-slider top news

നിര്‍ണായക തെളിവായ വിഷക്കുപ്പി കാട്ടില്‍ നിന്ന് കണ്ടെടുത്തു; ഗ്രീഷ്മയുടെ വീടിനു സമീപം തടിച്ചുകൂടി ജനക്കൂട്ടം.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് അടുത്തുള്ള കാട്ടില്‍ നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്.തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പച്ച അടപ്പുള്ള വെളുത്ത നിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരത്തുനിന്നും ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ ചിറയിലേക്ക് കൊണ്ടുവന്നത്.

ഷാരോണിന് കഷായത്തില്‍ ചേര്‍ത്തു നല്‍കിയ കളനാശിനിയുടെ കുപ്പി പറമ്ബിലേക്ക് എറിഞ്ഞു കളഞ്ഞെന്നും, പിന്നീട് അമ്മാവന്‍ അവിടെ നിന്നും അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ്
: നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്.

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ
രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്.

ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് കേരളത്തില്‍ വെച്ചാണ്. ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമ പ്രശ്‌നങ്ങളുണ്ടോ, തമിഴ്‌നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ
: കാര്യങ്ങളില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയത്.

Categories
Kasaragod Latest news main-slider top news

കര്‍ഷക പ്രശ്‌നങ്ങള്‍ പരഹരിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: സി മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതു മുന്നണി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി.  കൃഷികാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപാകമായി സ്വാതന്ത്ര കര്‍ഷക സംഘം നടത്തുന്ന മാര്‍ച്ചിന്റെ ഭാഗായി  ഹോസ്ദുര്‍ഗ് താലൂക്ക് സ്വാതന്ത്ര കര്‍ഷക സംഘം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേരം, റബ്ബര്‍, നെല്ല് മുതലായ കാര്‍ഷിക വിളകള്‍ മതിയായ വില ലഭിക്കാതെ വന്‍ തകര്‍ച്ച നേരിടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖലയെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ ജന. സെക്രട്ടറി പാലാട്ട് ഇബ്രാഹിം അധ്യക്ഷത വഹിക്കും. മണ്ഡലം ജന.സെക്രട്ടറി എന്‍.എ ഉമ്മര്‍ സ്വാഗതം പറഞ്ഞു. എം.പി ജാഫര്‍, എ ഹമീദ് ഹാജി, അഡ്വ.എന്‍.എ ഖാലിദ്, ഉസ്മാന്‍ പാണ്ഡ്യാല, എം. മുഹമ്മദ് കുഞ്ഞി, ബി.സി.എ റഹ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ബി കുട്ടി ഹാജി, ടി അന്തുമാന്‍, അബ്ദുറഹ്മാന്‍ സെവന്‍സ്റ്റാര്‍,  പി ശരീഫ് ഹാജി, കെ.പി മജീദ് ഹാജി, , എം അബ്ദുള്‍ ഖാദര്‍, ടി.കെ.ബി അബ്ദുല്‍ കരീം, നൗഷാദ് ബാവനഗര്‍, അബ്ദുറഹ്മാന്‍ മീനാപ്പീസ്, അബ്ദുറഹ്മാന്‍ വടകരമുക്ക്, കെ.ടി അബ്ദുല്ല എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

Categories
Kerala Latest news main-slider top news

എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം > പീഡനകേസില്‍ എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. എല്ലാദിവസവും രാവിലെ ഒമ്പതുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കും.

Categories
Kasaragod Latest news main-slider

പുതുക്കൈ പ്രദേശത്തോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കൈ മേഖല കമ്മിറ്റി നഗരസഭ മാർച്ച് നടത്തി

കാഞ്ഞങ്ങാട് : പുതുക്കൈ പ്രദേശത്തോടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ അവഗണനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കൈ മേഖല കമ്മിറ്റി നഗരസഭ മാർച്ച് നടത്തി. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയുടെ കിഴക്കൻ പ്രദേശങ്ങളായ  പുതുകൈ, ഉപ്പിലികൈ, വാഴുനോറടി തുടങ്ങിയ പ്രദേശങ്ങളോടുള്ള അവഗണനക്കെതിരെയാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്. നാലു കോടി ചിലവഴിച്ചു നിർമ്മിച്ച കുടിവെള്ള പദ്ധതി ഇപ്പോഴും പ്രവർത്തനക്ഷമമല്ല, റോഡുകൾ മുഴുവൻ പൊട്ടി പൊളിഞ്ഞിരിക്കുന്നു, സ്ട്രീറ്റ് ലൈറ്റ് തെളിയുന്നില്ല, പൊതു ശ്മശാനങ്ങൾ ഇല്ലാത്തത് അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഗരസഭയിലേക്ക് മാർച്ച്‌ നടത്തിയത്. മാർച്ച്‌ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉത്ഘാടനം ചെയ്തു. ഡോ കെ വി ഗംഗാധരൻ അധ്യക്‌ഷനായി, പി വി സുരേഷ് അനിൽ വാഴുനോറടി, കെ പി ബാലകൃഷ്ണൻ, കെ കെ ബാബു,ഷിബിൻ ഉപ്പിലികൈ, രാധാകൃഷ്ണൻ മണിയാണി, സുരേഷ് ബാബു, സുജിത് പുതുകൈ, കെ കെ അലാമി, മനോജ്‌ ഉപ്പിലികൈ, കുഞ്ഞികോമൻ, ചന്ദ്രശേഖൻ മേനിക്കാട്ട്, പത്മനാഭൻ മണ്ഡലം ,കുഞ്ഞി കൃഷ്ണൻ, രാജൻ തേക്കേകര, പ്രശാന്ത്, കെ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Categories
Kasaragod Kerala Latest news main-slider top news

മുഖാരി, മൂവാരി സമുദായം സമരത്തിന് :

 

കാഞ്ഞങ്ങാട്: ക്ഷേത്രആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞ് വെക്കേണ്ടി വരുന്ന ക്ഷേത്രആചാര സ്ഥാനികർക്കു കിട്ടേണ്ട സർക്കാർ ആനുകൂലങ്ങളും പ്രതിമാസ വേതനങ്ങളും എത്രയും പെട്ടെന്ന് വിതരണം ചെയ്യുകയും പ്രതിമാസ വേതനം വർദ്ധിപ്പിക്കുന്നതിനും പുതിയതായി നിയോഗിച്ച ക്ഷേത്രേശ്വരൻമാരെ പ്രതിമാസ വേതന ആനുകൂല്യലിസ്റ്റിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മുഖാരി / മുവാരി സമുദായ സംഘം നീലേശ്വരം ദേവസ്വം ബോർഡ് ഡിവിഷൻ ഓഫീസിന് മുന്നിൽ 7.11.2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ധർണ്ണ സമരം സംഘടിപ്പിക്കുന്നു. ധർണ്ണ സമരം ഉൽഘാടനം ചെയ്യുന്നത് സമുദായത്തിൻ്റെസംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കൺമണി രാധാകൃഷ്ണൻ, എക്കാൽ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും.

Categories
Kerala Latest news main-slider top news

പെൻഷൻ പ്രായം ഉയർത്തുന്നതിൽ എതിർപ്പുമായി DYFI

പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധക മാവുകയാണ്.
ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

Categories
Kasaragod Kerala Latest news main-slider

ദോത്തി ചലഞ്ചിൽ അതിശയിപ്പിക്കുന്ന ഫണ്ട്‌ പിരിവുമായി യൂത്ത് ലീഗ് ഒക്ടോബർ 10മുതൽ 30വരെ നടത്തിയ ദോത്തി വില്പനയിലൂടെയാണ് 16കോടിയിൽ അധികം വരുമാനം കണ്ടെത്തിയത്

ദോത്തി ചലഞ്ചിൽ അതിശയിപ്പിക്കുന്ന ഫണ്ട്‌ പിരിവുമായി യൂത്ത് ലീഗ് ഒക്ടോബർ 10മുതൽ 30വരെ പ്രത്യേക മൊബൈൽ ആപ്പ് വഴി നടത്തിയ ദോത്തി  വില്പനയിലൂടെയാണ് 16കോടി14ലക്ഷത്തിൽ അധികം വരുമാനം കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ മാത്രം ഏഴു കോടി എഴുപത്തിഒമ്പത് ലക്ഷം രൂപയുടെ ചലഞ്ച് നടത്തി, കോഴിക്കോട് മൂന്ന് കോടിയിലധികവും കണ്ണൂർ ഒരു കോടിയിലധികം രൂപയുടെയും ചലഞ്ച് നടത്തി.

കാസറഗോഡ് 91ലക്ഷം രൂപയുടെ സംഭാവനയാണ് ദോത്തി ചലഞ്ചിലുടെ ലഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് നേതാക്കളായ മുനവർ അലി ശിഹാബ് തങ്ങൾ, പി കെ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു

Categories
Kasaragod Latest news main-slider top news

കര്‍ഷക മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്:കര്‍ഷകരോട് നീതി പുലര്‍ത്താന്‍ പിണറായി വിജയന്‍ തയ്യാറാവണം. കേരളത്തിലെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ച് വിദേശത്ത് വിനോദയാത്ര ചെയ്യാനാണ് മുഖ്യമന്ത്രിക്ക് താല്പര്യമെന്ന് സമരം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എ വേലായുധന്‍ പറഞ്ഞു
കര്‍ഷക മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് ഗംഗാധരന്‍ ആനന്ദാശ്രമം അദ്ധ്യക്ഷത വഹിച്ചു.
സമരത്തില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് എം ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് സൗത്ത്, മണ്ഡലം സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ നെല്ലിക്കാട്ട്, മനോജ് പി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രവീന്ദ്രന്‍ മാവുങ്കാല്‍, കുസുമ ഹെഗ്ഡെ, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്‍റ് മധു എം വി, ബി.ജെ.പി മണ്ഡലം വൈ.പ്രസിഡന്‍റ് വീണാ ദാമോധരന്‍, മണ്ഡലം ട്രഷറർ എം.ഗോപാലൻ കല്ല്യാൺ റോഡ് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി രാജീവന്‍ കല്ല്യാണ്‍റോഡ് സ്വാഗതവും ഹരി നന്ദിയും പറഞ്ഞു.

Back to Top